നിലമ്പൂർ സഖാക്കൾ

നിലമ്പൂർ സഖാക്കൾ സ്വന്തം ഹൃദയ രക്തം കൊണ്ട് കൊടിയുടെ നിറം കൂടുതൽ ചുവപ്പിച്ച സഖാവ് കുഞ്ഞാലിയുടെ പിൻമുറക്കാർ

08/04/2026

യു ഷറഫലിയെ വിജയിപ്പിക്കണം❤️
സൂപ്പർ സ്റ്റുഡിയോ അശ്റഫ്ക്ക (ബാവാക്ക)❤️

08/04/2026

LDF വന്നാൽ ടൂറിസം രംഗത്തും നിലമ്പൂരിൽ വൻ കുതിപ്പുണ്ടാകും. യു ഷറഫലി ❤️❤️❤️

07/04/2026

യു.ഡി.എഫ് സ്ഥാനാർഥി
നടത്തുന്ന വ്യാജ പ്രചരണത്തെ
കുറിച്ച് സഖ : ഇ പത്മാക്ഷൻ 👌

നിലമ്പൂരിൽ യു ഷറഫലി ❤️❤️
07/04/2026

നിലമ്പൂരിൽ യു ഷറഫലി ❤️❤️

07/04/2026

നിലമ്പൂരിലെ കൊട്ടിക്കലാശത്തിൽ
യു ഷറഫലിയുടെ തീപ്പൊരി പ്രസംഗം

07/04/2026

200 ദിനം 200 കോടി
പച്ചക്കള്ളം

1. UDF ഭരിക്കുന്ന എടക്കര പഞ്ചായത്തിൽ മലയോര ഹൈവേക്ക് ഒമ്പത് മാസത്തെ MLA ഒരു കല്ല് വെച്ചിട്ടില്ല, ഭൂമി ഏറ്റെടുത്തിട്ടില്ല, ഇതാണോ 200 ദിനം 200 കോടി ?

2. എടക്കര ബൈപ്പാസ് 40 ശതമാനം ടാറിംഗ് കഴിഞ്ഞിട്ട് ഒന്നര വർഷമായി, ഒമ്പത് മാസം ഒന്നും നടന്നില്ല, പുതുതായി ഒരു രൂപ അധികം വെച്ചോ ? ഇതാണോ 200 ദിനം 200 കോടി ?

3. നിലമ്പൂർ ഗവ കോളേജിന് 8 കോടി 4 കൊല്ലം മുമ്പ് LDF സർക്കാർ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു. 4 കോടി അനുവദിച്ച് LDF സർക്കാർ 5 ഏക്കർ ഭൂമിയും വാങ്ങി. കെട്ടിടം നിർമിക്കാൻ ഒമ്പത് മാസ MLA ഒരു യോഗം പോലും വിളിച്ചോ ? ഇതാണോ 200 ദിനം 200 കോടി ?

നമുക്ക് 200 നുണ പറയുന്ന കപടമുഖം വേണ്ട !
നിലമ്പൂരിന് നല്ലത് യു ഷറഫലിയാണ്

07/04/2026

ഇതാണോ നല്ല നിലമ്പൂർ

1. നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ ധാരുണമായി കൊല്ലപ്പെട്ട രാധയെ ഓർമ്മയില്ലേ. ഇതാണോ നല്ല നിലമ്പൂർ ?
2. നിലമ്പൂരിൻ്റെ പ്രഥമ MLA സഖാവ് കുഞ്ഞാലിയെ ചുള്ളിയോട് കോൺഗ്രസ് ഓഫീസിൽ തമ്പടിച്ചാണ് വെടിവെച്ച് കൊന്നത് !ഇത് നല്ല നിലമ്പൂരാണോ ?
3. പാട്ടുത്സവ കാരാറുകാരന് പണം നൽകാതെ വഞ്ചിക്കപ്പെട്ട് ആത്മഹത്യ ചെയ്തത് ഇതേ നിലമ്പൂരിലല്ലേ ! ഇതാണോ നല്ല നിലമ്പൂർ ?
4. ഗ്രൂപ്പ് പോരിൽ കാലുവാരി തോൽപ്പിക്കുന്നത് കൺമുമ്പിൽ കണ്ട് നെഞ്ച് പൊട്ടി മരിച്ച ഒരാൾ, ഇലക്ഷൻ റിസർട്ടിന് തലേ ദിവസം സൗമ്യനായ കോൺഗ്രസുകാരൻ മരിച്ചത് നിലമ്പൂർ മണ്ഡലത്തിലല്ലേ. ഇതാണോ നല്ല നിലമ്പൂർ ?
5. നിലമ്പൂരിൽ മത്സരിച്ച UDF സ്ഥാനാർഥിയെ ആയിരങ്ങൾക്ക് മുമ്പിൽ വെച്ച്, ഒരു കോൺഗ്രസ് നേതാവായിട്ട് പോലും സ്റ്റേജിലിട്ട് കൈതട്ടി മാറ്റി അപമാനിച്ചത് നമ്മൾ കണ്ടതല്ലേ, ഇതാണോ നല്ല നിലമ്പൂർ ?
6. ഏറ്റവും പ്രായം കുറഞ്ഞ DCC പ്രസിഡൻ്റിനെ മലപ്പുറത്ത് വെച്ച് സ്വന്തം ഗ്രൂപ്പുകാരെ കൂലി കൊടുത്ത് കിൻ്റർ ജോയി എന്ന് ആർത്ത് വിളിച്ച് അപമാനിച്ചത് മറന്നോ ? ഇതാണോ നല്ല നിലമ്പൂർ?
7. പാണക്കാട് തങ്ങളുടെ വീട് റെയ്ഡ് നടത്തണമെന്ന് പറഞ്ഞത് ലീഗേ നിങ്ങൾ സ്വപ്നം കാണുന്ന നല്ല നിലമ്പൂരാണോ ?
8. 200 ദിവസം 200 കോടി ഞാൻ കൊണ്ടു വന്നുവെന്ന പച്ചക്കള്ളം പറയുന്ന MLA യുള്ള നാട് നല്ല നിലമ്പൂരാണോ ?

നിലമ്പൂരിന് നല്ലത് യു ഷറഫലിയാണ്

07/04/2026

നിലമ്പൂർ മണ്ഡലം :
സി.പി.ഐ.എം
ജില്ലാ കമ്മിറ്റി
സഖ : ഇ പത്മാക്ഷൻ ❤️

നേട്ടങ്ങൾ ഇനിയും യു ഷറഫലിയെ തേടിയെത്തും: വിക്‌ടർ മഞ്ഞിലയു ഷറഫലിയെ കുറിച്ച്  പ്രമുഖ കോച്ച് വിക്ടർ മഞ്ഞില എഴുതിയത്.ഒരു മിക...
07/04/2026

നേട്ടങ്ങൾ ഇനിയും യു ഷറഫലിയെ തേടിയെത്തും: വിക്‌ടർ മഞ്ഞില

യു ഷറഫലിയെ കുറിച്ച് പ്രമുഖ കോച്ച് വിക്ടർ മഞ്ഞില എഴുതിയത്.

ഒരു മികച്ച കളിക്കാരന് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ആളാണ് യു ഷറഫലി. കളിക്കളത്തിലെ വിദഗ്‌ധമായ നീക്കങ്ങൾ, തന്ത്രങ്ങൾ. എല്ലാവരോടും വിനയാന്വിതമായ ഇടപെടലുകൾ.

1982-ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസി.കോച്ചായിരിക്കുമ്പോഴാണ് ഷറഫലിയെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് കൂടുതൽ അടുത്തിടപഴകാൻ പറ്റിയിരുന്നില്ല. ഉസ്‌മാൻകോയ സാർ ആയിരുന്നു അന്ന് കോച്ച്.

1983-84ൽ ഉസ്‌മാൻസാർ സഊദി അറേബ്യയിൽ ഒരു ഫുട്‌ബാൾ ക്ലബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോയപ്പോൾ ടീമിൻ്റെ ചുമതല എനിക്കായിരുന്നു. ആ കാലത്താണ് ഞാനും യു ഷറഫലിയും കൂടുതൽ അടുക്കുന്നത്.

അന്ന് ഓൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം കാലിക്കറ്റ് യൂണിവേഴ്സ‌ിറ്റിക്ക് ലഭിച്ചു. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ഉണ്ടാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആ കാലത്ത് വലിയ നേട്ടങ്ങളുണ്ടാക്കി തിളങ്ങിനിൽക്കുന്ന സന്ദർഭമായിരുന്നു. അതുകൊണ്ട് നടക്കാനിരിക്കുന്ന ചാമ്പ്യൻ ഷിപ്പിന്റെ വിജയം യൂണിവേഴ്‌സിറ്റിയുടെ അഭിമാനപ്രശ്‌നമായിരുന്നു. കോഴിക്കോട്ടുവെച്ചാണ് ടൂർണമെൻ്റ് എന്നതും എൻ്റെ ഉത്കണ്ഠയ്ക്ക് കാരണമായിരുന്നു. ഫുട്ബാളിൻ്റെ മെക്ക എന്നറിയപ്പെടുന്ന കോഴിക്കോട്ട് കാണികൾ ഒഴുകിയെത്തും. നടത്തിപ്പിൽ അപാകതയുണ്ടായാൽ അത് വലിയ നാണക്കേടാകും. പക്ഷേ ടൂർണമെന്റ് നിറഞ്ഞ സ്റ്റേഡിയത്തിൽ വൻ വിജയമായി നടന്നു.

അന്നത്തെ യൂണിവേഴ്‌സിറ്റി ടീമിൽ യു ഷറഫലി മികച്ച പ്രകടനം കാഴ്ച്‌ചവെച്ചു. സൗത്ത് സോൺ മത്സരത്തിൽ കേരള യൂണിവേഴ്സിറ്റിയെ 4-1 സ്കോറിന് നമ്മുടെ ടീം തോൽപ്പിച്ച് ചാമ്പ്യന്മാരായി.

പിന്നീട് അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിലും നമ്മൾ ചാമ്പ്യന്മാരായി. പരിശീലകൻ എന്ന നിലയ്ക്ക് ആ വിജയങ്ങൾ എനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു.

ആ ടീമിലെ കളിക്കാരോട് ഞാൻ അത്രയ്ക്കും കടപ്പെട്ടിരിക്കുന്നു. അന്ന് 4-4 സിസ്റ്റത്തിലാണ് ഞങ്ങൾ കളിച്ചത്. അതിൽ പ്രതിരോധനിരയിലെ ഷറഫലിയുടെ പ്രകടനം എന്നും സ്‌മരിക്കപ്പെടുന്നതാണ്.

ആ ചാമ്പ്യൻഷിപ്പോടെയാണ് ഷറഫലിയുടെ മികവുകൾ ഞാൻ മനസ്സിലാക്കിയത്. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നീണ്ട പരിശീലനങ്ങളും പരിശീലന മാച്ചുകളും ഒക്കെയുണ്ടായിരുന്നു. ഇതിലൊക്കെ വളരെ മികവോടെ, ചിട്ടയോടെ ഷറഫലി കളിച്ചു. തൻ്റെ കുറവുകൾ നികത്താൻ എത്ര കഠിനമായ പരിശീലനവും സന്തോഷത്തോടെ ചെയ്തിരുന്നു അദ്ദേഹം.

അടുത്ത വർഷം ഷറഫലി പ്രീഡിഗ്രി ജയിച്ചു. ക്രൈസ്റ്റ് കോളേജിലായിരുന്നു അന്ന് അദ്ദേഹം. യൂണിവേഴ്‌സിറ്റി ടീം കൂടുതൽ ശക്തിപ്പെടുത്താൻ ഷറഫലിയെ എനിക്ക് കിട്ടിയില്ല. കാരണം പോലീസ് ടീം പുതിയ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഷറഫലിയും ക്ഷണിക്കപ്പെട്ടു. ഷറഫലി എന്റെ അഭിപ്രായം ചോദിച്ച് വിളിച്ചു. ബിരുദത്തിന് ചേരാനും പഠനത്തോടൊപ്പം കളി തുടരാനുമാണ് ഞാൻ ഉപദേശിച്ചത്. യൂണിവേഴ്‌സിറ്റിക്ക് നല്ലൊരു താരം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ഷറഫലിയുടെ ജ്യേഷ്ഠൻ ഉണ്ടാകുമല്ലോ അറിയപ്പെടുന്ന കളിക്കാരൻ കൂടിയായ യു. മുഹമ്മദിന്റേയും മറ്റു ബന്ധുക്കളുടേയും അഭിപ്രായം പോലീസിൽ ചേരുക എന്നതായിരുന്നു. അങ്ങനെ ഷറഫ് പോലീസിൽ ചേരാൻ തീരുമാനിച്ചു. ആ തീരുമാനം തെറ്റായിരുന്നില്ല എന്ന് തുടർന്നു വന്ന സംഭവങ്ങൾ തെളിയിച്ചു.

പോലീസിൽ എത്തിയ അദ്ദേഹം, തന്റെ ഭാവി ശോഭനമാക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു. പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പഠനം തുടർന്നു. അതിൻ്റേതായ ഗുണങ്ങൾ എല്ലാം നേടിയെടുക്കുകയും ചെയ്തു. പോലീസിന്റെ ഉന്നത പദവിയിലെത്തി വിരമിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഏറെ വൈകാതെ കേരള സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.

ഈ നേട്ടങ്ങളെല്ലാം ഷറഫലി അർഹിക്കുന്നതുതന്നെ. തുടർന്നും ധാരാളം നേട്ടങ്ങൾ അദ്ദേഹത്തിനുണ്ടാകും എന്നെനിക്കുറപ്പുണ്ട്.

Address

Nilambur

Website

Alerts

Be the first to know and let us send you an email when നിലമ്പൂർ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share