SDPI Nilambur

SDPI Nilambur വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം

വിശപ്പില്‍ നിന്ന മോചനം, ഭയത്തില്‍ നിന്ന് മോചനം,

എന്നതാണ് പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നില്‍ക്കുന്നതായി പാര്‍ട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാന്‍ പാര്‍ട്ടി അക്ഷീണം പ്രയത്‌നിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം

നല്‍കുന്നവരും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള എളുപ്പവഴിയായി കാണുന്നു. അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരുടെയും മുഖമുദ്രയായി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വന്‍തകര്‍ച്ച, തൊഴിലില്ലായ്മ, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ട പോലും ആകുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സ്വയം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതവും കുടുംബ വാഴ്ചയില്‍ അധിഷ്ഠിതവുമായ നേതൃ കീഴ്‌വഴക്കങ്ങളാണ് പല പാര്‍ട്ടികളെയും നയിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല മറിച്ച് വന്‍കിട കുത്തകകളുടെ താല്‍പര്യ സംരക്ഷണമാണ് ഈ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. കുത്തകകളുടെ കനത്ത സംഭാവനകളില്‍ കണ്ണുംനട്ട് അവര്‍ക്ക്…

31/05/2026

വി ഡി സതീശൻ മുഖ്യമന്ത്രി ആകുന്നതിലെ SDPI യുടെ ആശങ്കഎന്താണ് ❓

എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ് പ്രതികരിക്കുന്നു.

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമ...
27/05/2026

മുനമ്പം വഖ്ഫ് ഭൂമി; മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തത്: പി അബ്ദുൽ ഹമീദ്

മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും പദവിക്ക് നിരക്കാത്തതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൊണ്ട് മാത്രം മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലാതാവുന്നില്ല.

ഒരു വിശ്വാസി ദൈവപ്രീതി കാംക്ഷിച്ചു കൊണ്ട് തനിക്ക് പ്രിയപ്പെട്ട സ്വത്തിൽ നിന്നും പൊതു ആവശ്യങ്ങൾക്കായി വാക്കാലോ രേഖാമൂലമോ നൽകുന്നതാണ് വഖ്ഫ്. കോഴിക്കോട് ഫറൂഖ് കോളേജിനു വേണ്ടി സിദ്ദിഖ് സേട്ട് എന്ന വ്യക്തി വഖ്ഫ് ചെയ്തതാണ് മുനമ്പത്തെ 404 ഏക്കർ ഭൂമി. ഇത് തെളിയിക്കുന്ന നിരവധി രേഖകൾ ഉണ്ടായിരിക്കെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വസ്തുതകൾ വളച്ചൊടിക്കുന്നത്? ഒരിക്കൽ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി അങ്ങനെ തന്നെ നിലനിൽക്കും എന്നതാണ് ഇന്ത്യൻ വഖ്ഫ് നിയമവും ഇസ്ലാമിക വിശ്വാസവും. വഖ്ഫ്ബോർഡ് പോണ പോക്കിൽ എട്ടിന്റെ പണി കൊടുത്തിട്ടാണ് പോയത്. ഇല്ലെങ്കിൽ 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപഹാസ്യവും അദ്ദേഹത്തിന്റെ നിക്ഷിപ്ത താൽപര്യങ്ങൾ പ്രകടമാക്കുന്നതുമാണ്. മുനമ്പം വഖ്ഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിക്കുന്നു. രാജ്യത്തെ മുഴുവൻ വഖ്ഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക എന്നത് 2025ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ്. അത്തരത്തിൽ കേരളത്തിലെ പതിനായിരക്കണക്കിന് വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതിനൊപ്പമാണ് മുനമ്പത്തെ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ വഖ്ഫ് ബോർഡ് സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്യുന്നു. മുനമ്പം വിഷയം ഇരു വിഭാഗങ്ങൾ തമ്മിലുള്ള വ്യവഹാരമല്ല. ഭൂമിയുടെ കൈകാര്യകർത്താക്കളായ വഖ്ഫ് ബോർഡും ഭൂമി കയ്യേറ്റവും തമ്മിലുള്ളതാണ്. കയ്യേറ്റക്കാരിൽ നിന്നും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് താമസിക്കുന്നവർ വഴിയാധാരമാകാൻ പാടില്ല എന്നുതന്നെയാണ് എസ്ഡിപിഐയുടെയും നിലപാട് . കാരണം അവർ വഞ്ചിക്കപ്പെട്ടവരാണ്. കയ്യേറ്റ ഭൂമി നിയമപരമായി വഖ്ഫ് ബോർഡിലേക്ക് വന്നുചേരുകയും ഭൂമി മറിച്ച് വിറ്റ കയ്യേറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ഇപ്പോൾ അവിടെ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുകയും ചെയ്യുക എന്നതാണ് വിഷയത്തിന്റെ ന്യായമായ പരിഹാരം.

വിഷയത്തിൽ ന്യായമായ പരിഹാരം കാണുന്നതിനു പകരം സങ്കീർണ്ണമാക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതു വഞ്ചനാപരമായ നിലപാടാണ്. മുനമ്പം ഭൂമി വഖഫ് സ്വത്താണ് എന്ന് മുസ്ലിം ലീഗും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമസഭയിൽ വിഷയം അവർ ഉന്നയിച്ചിട്ടുള്ളതുമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും  മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇ...
27/05/2026

ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

State Youth Assembly Kerala flag hoisting ceremony was performed by National Convener Renu Singh
20/05/2026

State Youth Assembly Kerala flag hoisting ceremony was performed by National Convener Renu Singh

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തുഎസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന...
15/05/2026

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു

എസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
​യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.

നിയുക്ത കേരള മുഖ്യമന്ത്രി വീഡി സതീശന് അഭിവാദ്യങ്ങള്‍.
14/05/2026

നിയുക്ത കേരള
മുഖ്യമന്ത്രി വീഡി സതീശന് അഭിവാദ്യങ്ങള്‍.

ഇടിമിന്നലേറ്റ് മരണം:അടിയന്തര നഷ്ടപരിഹാരം നല്‍കണം-സിപിഎ ലത്തീഫ്മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ഥികള്‍ മര...
13/05/2026

ഇടിമിന്നലേറ്റ് മരണം:
അടിയന്തര നഷ്ടപരിഹാരം നല്‍കണം-
സിപിഎ ലത്തീഫ്

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാലു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം ഏറെ വേദനാജനകമാണെന്നും വിദ്യാര്‍ഥികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സമീപകാലത്ത് ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടവരിലേറെയും യുവാക്കളും വിദ്യാര്‍ഥികളുമാണ്. ഓരോ കുടുംബത്തിന്റെയും ഭാവി പ്രതീക്ഷകളാണ് ചിറകറ്റു വീഴുന്നത്. ആ കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്താനും സഹായിക്കാനും ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലെ കൂവപ്പള്ളിയില്‍ ഒരു ബിരുദ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചിരുന്നു. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളായ വ്യൂ പോയിന്റുകളിലും ഉയര്‍ന്ന മൊട്ടക്കുന്നുകളിലും ആവശ്യമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അകാലത്തില്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും ക്ഷമയും സഹനവും ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

YOUNG DEMOCRATSസ്റ്റേറ്റ് യൂത്ത് അസംബ്ലി 2026 മെയ് 20 ബുധൻ 2:00PMമഹാത്മ അയ്യൻകാളി ഹാൾ, തിരുവനന്തപുരം
11/05/2026

YOUNG DEMOCRATS
സ്റ്റേറ്റ് യൂത്ത് അസംബ്ലി

2026 മെയ് 20 ബുധൻ 2:00PM
മഹാത്മ അയ്യൻകാളി ഹാൾ, തിരുവനന്തപുരം

ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐതിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്...
04/05/2026

ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐ
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റിൽ വിജയിക്കാനിടയാക്കിയത് മുന്നണികളുടെ ജാഗ്രത കുറവ് മൂലമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ശക്തികളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും ജാഗ്രതക്കുറവുമാണ് ഫാഷിസ്റ്റ് ശക്തികളുടെ വിജയം സാധ്യമാക്കിയത്. ചില സാമുദായിക സംഘടനകളുടെ അവിവേകവും താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള സമരസപ്പെടലും ഫാഷിസ്റ്റുകള്‍ക്കനുകൂലമായി വന്നിട്ടുണ്ട്. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മുഖവിലയ്ക്കെടുത്തു എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപ, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചു. ഇത്തരം വാഗ്ദാനങ്ങളെ ജനങ്ങള്‍ പിന്തുണച്ചതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമായത്. ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടോയെന്നത് വിശദമായ പഠന വിധേയമാക്കണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഐ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീക്ക്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സംസാരിച്ചു.

Address

Chandhakkunnu
Nilambur
679329

Telephone

+917012508024

Website

Alerts

Be the first to know and let us send you an email when SDPI Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Nilambur:

Share