KVVES Pothukal UNIT

KVVES Pothukal UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KVVES Pothukal UNIT, Social service, POTHUKAL, Nilambur.

27/09/2025
12/12/2024
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തുകൽ യൂണിറ്റ് വനിതാ വിംഗ് രൂപീകരിച്ചു.യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ മാഞ്ചേരി അധ്യക...
08/12/2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തുകൽ യൂണിറ്റ് വനിതാ വിംഗ് രൂപീകരിച്ചു.

യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ മാഞ്ചേരി അധ്യക്ഷം വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് പി മേനോൻ ഉദ്ഘാടനം നിർവഹിച്ചു യൂണിറ്റ് സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ സഫറുള്ള , വനിതാ വിംഗ് ജില്ലാ സെക്രട്ടറിമാർ, യൂണിറ്റ് വൈസ് പ്രസിഡന്റ്‌മാർ തുടങ്ങിയവർ ആശംസയർപ്പിച്ചു.

തുടർന്ന് , വനിതാവിംഗ് പ്രസിഡന്റായി രജനി അനിലിനേയും, ജനറൽ സെക്രട്ടറിയായി ആമിന കുഞ്ഞാപ്പുവിനേയും, ട്രഷററായി പുഷ്പലതയേയും, വൈസ് പ്രസിഡൻറായി സന്ധ്യ അശോകനേയും, ജോയിൻ സെക്രട്ടറിയായി ബുഷ്റ മുസ്തഫയേയും ഐക്യ കണ്ഠേന തെരെഞ്ഞെടുത്തു.

KVVES VANITHA WING POTHUKAL UNIT
07/12/2024

KVVES VANITHA WING POTHUKAL UNIT

പോത്തുകല്ല് സ്മാർട്ട് വില്ലേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തുകല്ല് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പ...
21/08/2024

പോത്തുകല്ല് സ്മാർട്ട് വില്ലേജ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോത്തുകല്ല് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പറയാനുള്ളത് കൂടി..
ഇവിടെ കുറിക്കാം

സ്മാർട്ട് വില്ലേജിന് സർക്കാർ ഫണ്ട് അനുവദിച്ചതായിട്ടുള്ള അറിയിപ്പ് കിട്ടിയ ഉടൻ
പ്രസ്തുത വില്ലേജ് നിർമ്മാണത്തിന് വേണ്ടി സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് പോത്തുകൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ഒരു സർവ്വകക്ഷിയോഗം ചേരുകയും ഈ യോഗത്തിൽ വില്ലേജ് ഓഫീസ് പോത്തുക്കൽ ടൗൺ പരിസരത്ത് തന്നെ നിലനിർത്തണമെന്ന് എല്ലാവരും ആവശ്യപ്പെടുകയും ചെയ്തിരുന്നു, ആയതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ഒരു സ്ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു. ഈ കമ്മിറ്റിയാണ് പോത്തുക്കൽ ടൗണിൽ തന്നെ പുഴയുടെ അരികിൽ റിംഗ് റോഡിന് സമീപത്ത് പോത്തുകൽ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്തിന് ചേർന്ന് കിടക്കുന്ന
11 സെന്റോളം സ്ഥലം.(0465Hr) പുറമ്പോക്കിന് ഉള്ളതായി കണ്ടെത്തി തുടർനടപടികൾ ആരംഭിച്ചത്.
എന്നാൽ നിലവിൽ ബാങ്കിന് രേഖകൾ പ്രകാരമുള്ള 10 സെന്റ്‌ സ്ഥലത്തിന് കൃത്യമായ അതിരോ അടയാളമോ ഇല്ലാത്തതിനാൽ സ്ഥലത്തിന്റെ അതിർത്തി നിർണ്ണയം ചെയ്യുന്നതിന് തഹസിൽദാർ ബാങ്കിന്റെ സമ്മതം ചോദിച്ചു കൊണ്ട് കത്ത് കൊടുക്കുകയും ബാങ്ക് സെക്രട്ടറി അത് നിരസിക്കുകയും ആണ് ചെയ്തത്, അതിന്റെ അടിസ്ഥാനത്തിൽ പോത്തുകല്ല് വ്യാപാരി സമൂഹവും പൊതുജനങ്ങളും കൂടി ഭരണസമിതിയിൽ സമ്മർദ്ധം ചെലുത്തിയതിന്റെ ഫലമായി 12/02/2022ന് ചേർന്ന ബാങ്ക് ജനറൽബോഡിയിൽ സംഘടന നൽകിയ പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും സ്ഥലം ഡിവിഷൻ ( അതിർത്തി നിർണയം )ചെയ്യാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാമെന്ന് ഭരണസമിതി ഉറപ്പു നൽകുകയും ചെയ്തിരുന്നു തുടർന്ന് ഭരണസമിതിയുടെ ഈ ഉറപ്പിന് വിപരീതമായി പ്രസ്തുത ബാങ്ക് സെക്രട്ടറിയും രണ്ട് ഭരണസമിതി അംഗങ്ങളും കൂടി ജോയിന്റ് രജിസ്ട്രാറെ നേരിൽകണ്ട് തെറ്റിദ്ധരിപ്പിച്ച് ഈ തീരുമാനത്തെ അട്ടിമറിക്കുകയാണ് ചെയ്തത്.. ( പ്രസ്തുത സ്ഥലം മുഴുവൻ ബാങ്കിന്റെ അധീനതയിൽ ഉള്ളതാണ് എന്ന രീതിയിലുള്ള ഒരു BTR ന്റെ പകർപ്പാണ് JR നെ തെറ്റിദ്ധരിപ്പിക്കാൻ അവർ ഉപയോഗിച്ചത്)
അങ്ങനെ ബാങ്ക് പൊതുയോഗത്തിൽ എടുത്ത തീരുമാനം നടപ്പിലാക്കാതെ വരികയും പ്രസ്തുത വില്ലേജ് ഓഫീസ് നിർമ്മാണത്തിന് സമീപപ്രദേശങ്ങളായ കോടാലിപ്പൊയിൽ, ഭൂദാനം, ഉപ്പട.എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥലം സൗജന്യമായി നൽകാൻ മുന്നോട്ടു വരികയും ചെയ്തപ്പോൾ , പോത്തുകല്ല് ടൗണിൽ നിന്നും വില്ലേജ് ഓഫീസ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വ്യാപാരി സംഘടന ഹൈക്കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. തുടക്കത്തിൽ തഹസിൽദാർ ആവശ്യപ്പെട്ടതുപോലെ പ്രസ്തുത ഭൂമി ഡിവിഷൻ ചെയ്തു നൽകുവാനുള്ള നടപടിക്രമങ്ങൾ ഉണ്ടാവണം എന്നാണ് കോടതിയിൽ ഞങ്ങളും ആവശ്യപ്പെട്ടത്.
എന്നാൽ അവിടെയും ബാങ്ക് ഭരണസമിതി നിയോഗിച്ച വക്കീൽ ആവശ്യപ്പെട്ടത് പ്രസ്തുത സ്ഥലത്തിന് മുഴുവനായിട്ടും നികുതി അടച്ചു കൊടുക്കാനുള്ള സംവിധാനം ഉണ്ടാവണമെന്ന് ജെ ആർ മുഖാന്തരം ആവശ്യപ്പെട്ടു.. പ്രസ്തുത ആവശ്യം മുൻനിർത്തി04.08.2023ന് തഹസിൽദാർന് കത്ത് നൽകുകയും ആയതിന് തഹസിൽദാർ 26.08.23ന് ബാങ്ക് സെക്രട്ടറിക്ക് നൽകിയ മറുപടി
ഇപ്രകാരം ആയിരുന്നു..
താങ്കളുടെ കൈവശം 04.05Hr ഭൂമി മാത്രമാണ് ഉള്ളതെന്നും. ബാക്കിയുള്ള
04.65 ഭൂമി പുറമ്പോക്ക് ആക്കി കണക്കാക്കി റിപ്പോർട്ട് സബ് കലക്ടർക്ക് കൈമാറിയിട്ടുണ്ട് എന്നുമാണ് മറുപടി നൽകിയത്. ആയതിന്റെ അടിസ്ഥാനത്തിൽ പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ഹാളിൽ ഒരു സർവകക്ഷിയോഗം വിളിച്ചു ചേർക്കുക ഉണ്ടായി. എല്ലാ രാഷ്ട്രീയ പാർട്ടി സംഘടനകൾ വ്യാപാരി നേതാക്കന്മാർ, നിലമ്പൂർ തഹസിൽദാർ പോത്തുകല്ല് വില്ലേജ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറി, ബാങ്ക് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെല്ലാം കൂടി പങ്കെടുത്ത യോഗ തീരുമാനപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതുപോലെ മുഴുവൻ സ്ഥലത്തിനും നികുതി അടച്ചു നൽകുവാൻ എന്ന ആവശ്യത്തിൽ നിന്ന് ബാങ്ക് പിന്മാറുകയും, വ്യാപാരി വ്യവസായി നൽകിയ കേസിൽ തുടർനടപടികൾ ഉണ്ടാവാതിരിക്കുകയും വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിന് വിപരീതമായി ബാങ്ക് സെക്രട്ടറി വീണ്ടും ഹൈക്കോടതിയിൽ കേസുമായി മുന്നോട്ടുപോയി... മറ്റു മാർഗ്ഗം ഇല്ലാത്തതിനാൽ വ്യാപാരി വ്യവസായിക്ക് വീണ്ടും കേസിൽ കക്ഷിചേരാൻ നിർബന്ധിതമായി..
തുടർന്ന് തഹസിൽദാർ ബാങ്ക് സെക്രട്ടറിക്ക് നൽകിയ ഉത്തരവിന്റെ പകർപ്പും സർവ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിന്റെ പകർപ്പും, ബാങ്ക് പ്രസിഡന്റ് MA ജോസ് വില്ലേജ് ഓഫീസർക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ കോപ്പിയും ഉൾപ്പെടുത്തി കൊണ്ടാണ് ഹൈക്കോടതിയിൽ... ഞങ്ങൾ വീണ്ടും കക്ഷി ചേർന്നത്
ആയതിന്റെ അടിസ്ഥാനത്തിൽ 27.05.2024ന് കോടതിയുടെ അന്തിമവിധി വന്നു പ്രസ്തുത സ്ഥലത്ത് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്ത് ഭരണസമിതിയും.. സംസ്ഥാന ഭരണഘക്ഷി നേതാക്കന്മാരും നിരന്തരമായി മന്ത്രി തലത്തിൽ ഉൾപ്പെടെ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ഭരണസമിതിക്ക് അവരുടെ അധിക ഭൂമി പിടിച്ചെടുക്കൽ നയത്തിൽ നിന്നും പുറകോട്ടു പോയി പൊതുസമൂഹത്തിന്റെ ആവശ്യത്തോടൊപ്പം നിൽക്കേണ്ടി വന്നത്..
വൈകി വന്ന വിവേകം എന്നു മാത്രമേ ഞങ്ങൾക്ക് ഈ കാര്യത്തെ കുറിച്ച് പറയാനുള്ളൂ.

തെറ്റിദ്ധരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ധാരാളമായി ഭരണസമിതിയിലെ ചില അംഗങ്ങളിൽ നിന്നും.. പ്രത്യേകിച്ച് ബാങ്ക് സെക്രട്ടറിയിൽ നിന്നും ഉണ്ടായത് കൊണ്ടും തുടക്കം മുതൽ ഈ വിഷയത്തിലെ 'മുടക്കൽ' നയം പുറത്തുകൊണ്ടു വരുന്നതിനും കൂടിയാണ് ഇത്തരം വാസ്തവങ്ങൾ പൊതുജനമധ്യത്തിൽ തുറന്നു പറയേണ്ടി വരുന്നത്..

ഒരു സഹകരണ പ്രസ്ഥാനം ഒരു നാടിന്റെ iനന്മക്ക് ഏതൊക്കെ രീതിയിൽ ഉപകരിക്കാം എന്നിരിക്കെ
സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും ചുരുക്കം ചില ഡയറക്ടർമാരും ഈയൊരു ഉദ്യമത്തെ പരാജയപ്പെടുത്താൻ പരമാവധി ശ്രമിച്ചങ്കിലും, ഭരണസമിതിയുടെ മുൻപ്രസിഡന്റ് സി ആർ പ്രകാശ്, ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രസിഡന്റ് M A ജോസ്, CPM പാർട്ടി നേതാവ് സഹീർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിദ്യാരാജൻ,
ഇങ്ങനെയുള്ള ഒരുപാട് ആളുകളുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മുന്നിട്ടിറങ്ങി നടത്തിയ നിയമ പോരാട്ടമാണ് പൊതുവിൽ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്ന വിജയത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചത്..

ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാ മാന്യ സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി.
എത്രയും വേഗത്തിൽ നമ്മുടെ ആഗ്രഹം സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കുന്നു.

KVVES
POTHUKAL UNIT

പോത്തുകൽ കാതോലിക്കേറ്റ് ഹയർസെങ്കണ്ടറി സ്കൂളുമായി സഹകരിച്ചുകൊണ്ട് ഈ സ്വാതന്ത്രദിനത്തിൽ നെട്ടിക്കുളം ടൗൺ ക്ലീനിങ് നടത്തി. ...
15/08/2024

പോത്തുകൽ കാതോലിക്കേറ്റ് ഹയർസെങ്കണ്ടറി സ്കൂളുമായി സഹകരിച്ചുകൊണ്ട് ഈ സ്വാതന്ത്രദിനത്തിൽ നെട്ടിക്കുളം ടൗൺ ക്ലീനിങ് നടത്തി.

പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.വിദ്യാരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ അബൂബക്കർ മാഞ്ചേരി ആശംസയർപ്പിച്ചു. വൈസ് പ്രസിഡന്റ് പി.ഡി ജോർജ് കുട്ടികൾക്ക് സ്വാതന്ത്രദിനസന്ദേശം നൽകി. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി.ജെ.എബ്രഹാം സ്വാഗതവും പിടിഎ പ്രസിഡന്റ് ശ്രീ.മുജീബ് നന്ദിയും പറഞ്ഞു.
അധ്യാപകരായ വിൽസൺ, അലക്സ് , യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ അലിഅക്ബർ,അസീസ്,അരുൺകുമാർ, അബ്ദുറഹിമാൻ,മുസ്തഫ,ഫഹദ്,അലിഅക്ബർ റംസാൻ തുടങ്ങിയവരും യോഗത്തിലും ടൗൺ ക്ലീനിംഗിലും സജീവമായിരുന്നു..

നമ്മുടെ രാജ്യം 78 -മത് സ്വാതന്ത്രദിനാഘോഷ വേളയിൽ നമ്മുടെ KVVES പോത്തുകൽ യൂണിറ്റും പങ്കു ചേരുന്നു.റിട്ട.ആർമി ഓഫീസറും യൂണിറ...
15/08/2024

നമ്മുടെ രാജ്യം 78 -മത് സ്വാതന്ത്രദിനാഘോഷ വേളയിൽ നമ്മുടെ KVVES പോത്തുകൽ യൂണിറ്റും പങ്കു ചേരുന്നു.

റിട്ട.ആർമി ഓഫീസറും യൂണിറ്റ് വൈസ്പ്രസിഡന്റു മായ ശ്രീ. പി.ഡി.ജോർജ് പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി...

*വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തുകൽ യൂണിറ്റ് അഗ്രിന മോൾക്ക് സൈക്കിൾ വാങ്ങി നൽകി.*വയനാട് ചൂരൽമല,മുണ്ടക്കൈ ഉരുൾപൊട്ടൽ ...
12/08/2024

*വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തുകൽ യൂണിറ്റ് അഗ്രിന മോൾക്ക് സൈക്കിൾ വാങ്ങി നൽകി.*

വയനാട് ചൂരൽമല,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെകുറിച്ച് ന്യൂസ്ചാനലുകളിൽനിന്നും പത്രത്തിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞ അഗ്രിനമോൾ സ്വന്തമായി ഒരു സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.
ഈ കുഞ്ഞുപ്രായത്തിൽ സഹജീവികളോട് കാണിച്ച കരുണയ്ക്ക് KVVES പോത്തുകൽ യൂണിറ്റിന്റെ സ്നേഹാദരവ്.
സ്വന്തമായൊരു സൈക്കിൾ എന്ന ആഗ്രഹം സഘടന നിറവേറ്റുയാണുണ്ടായത്.

എൻ.എസ്.എസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ രഘുമാഷ് സ്വാഗതം പറഞ്ഞു. KVVES പ്രസിഡന്റ് അബൂബക്കർ മാഞ്ചേരി സൈക്കിൾ കൈമാറുകയും, ആശംസയറിയിച്ച് സെക്രട്ടറി അബ്ദുൾ അസീസ്,PD ജോർജ്,അക്ബർ അലി,ബേബി,അരുൺകുമാർ എന്നിവർ സംസാരിച്ചു.സജികുമാർ സാർ നന്ദി അറിയിച്ചു.

മുണ്ടകൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജ...
09/08/2024

മുണ്ടകൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിനായി *വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുമെന്നും സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു*.

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം. തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടരുടെയും കടങ്ങൾ എഴുതിതളളുന്നതിന് സർക്കാർ തയ്യാറാവണമെന്നും ദുരന്തമുഖത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

Address

POTHUKAL
Nilambur
679334

Telephone

+919447280819

Website

Alerts

Be the first to know and let us send you an email when KVVES Pothukal UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category