Voice of IUML

Voice of IUML IUML Thannikadavu Unit official page

**യാത്രയപ്പും,ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു* കഠിന പ്രയത്‌നവും, ആത്മസമർപ്പണവും കൊണ്ട് ഇന്ത്യൻ ആർമിയുടെ ഭാഗയായി മാറിയ *...
18/08/2021

**യാത്രയപ്പും,ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു*

കഠിന പ്രയത്‌നവും, ആത്മസമർപ്പണവും കൊണ്ട് ഇന്ത്യൻ ആർമിയുടെ ഭാഗയായി മാറിയ *അൻഷാദിനെ* ആദരിക്കലും, 11 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്നു അംഗൻവാടി ടീച്ചർ *ശ്രീമതി. സുലൈഖ ടീച്ചർക്ക്* യാത്രയപ്പും നൽകി.

പരുപാടി മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.ഐ ഹമീദ് ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മച്ചിങ്ങൽ കുഞ്ഞു അദ്ധ്യക്ഷനായ ചടങ്ങിൽ.. വഴിക്കടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ നെടുമ്പടി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പാത്തുമ്മ ഇസ്മായിൽ,ടികെ ചെറിയാപ്പു,നഫീസ കരീം, സിദ്ധീഖ് മാസ്റ്റർ, ടിപി നൈമുദ്ധീൻ, ഫൈസൽ പുല്ലാണി എന്നിവർ സംസാരിച്ചു...

എം.ഐ ഹമീദ്,തങ്കമ്മ നെടുമ്പടി,പാത്തുമ്മ ഇസ്മായിൽ എന്നിവർ ഉപഹാരങ്ങൾ കൈമാറി.

വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാപ്പു കപ്പച്ചാലി സ്വാഗതവും, സലീം കൊടുവാഴക്കൽ നന്ദിയും പറഞ്ഞു.

14/08/2021

*യൂണിറ്റി ഡേ തയ്യാറെടുപ്പുകള്‍*

1️⃣ നല്ല മുള / പൈപ്പ്, വള, കയര്‍

2️⃣ വൃത്തിയുള്ള ദേശീയ പതാക

3️⃣ മധുര വിതരണത്തിനുള്ള സാധനങ്ങള്‍

4️⃣ പതാക ഉയര്‍ത്താനുള്ള വ്യക്തി (മുസ്ലിം ലീഗ് ഭാരവാഹി / പൗര പ്രമുഖന്‍ / യൂത്ത് ലീഗിന്‍റെ മുതിര്‍ന്ന ഭാരവാഹി)

5️⃣ സ്വാതന്ത്ര്യ ദിന സന്ദേശം, പ്രതിജ്ഞ, ദേശീയ ഗാനം എന്നിവ പ്രിന്‍റ് എടുത്ത് കരുതുക

6️⃣ പ്രോഗ്രാം
സ്വാഗതം : ജനറല്‍ സെക്രട്ടറി
അദ്ധ്യക്ഷത : പ്രസിഡന്‍റ്

ഉദ്ഘാടനം : പതാക ഉയര്‍ത്തിയ വ്യക്തി

സ്വാതന്ത്ര്യ ദിന സന്ദേശം : ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥി / യൂത്ത് ലീഗ് ഭാരവാഹി

പ്രതിജ്ഞ : യൂത്ത് ലീഗ് ഭാരവാഹി

മധുര വിതരണം

*പ്രത്യേകം ശ്രദ്ധിക്കുക*

▪️ ദേശീയപതാക , ഉയർത്താനുള്ള കൊടിമരം ഇന്ന് തന്നെ ഒരുക്കേണ്ടതാണ്

▪️നാളെ വൈകിട്ട് 5 മണിക്ക് മുമ്പായി പതാക താഴ്ത്തണം.

▪️യാതൊരു കാരണവശാലും പതാക തലതിരിഞ്ഞ് പോകരുത്

▪️ ദേശീയ പതാക പാർട്ടി പതാകയുടെ കൂടെയോ പാർട്ടി കൊടിമരത്തിലോ കെട്ടാൻ പാടില്ല.

▪️കൊടിമരം തയ്യാറാക്കേണ്ടത് ഉറപ്പുള്ള മുളയോ കമ്പിയോ ഉപയോഗിച്ച് ഭംഗിയോടു കൂടിയായിരിക്കണം.

▪️പ്ലാസ്റ്റിക്കു തോരണങ്ങൾ ഒഴിവാക്കണം.

*മുസ്ലിം യൂത്ത് ലീഗ് ............................. നിയോജക മണ്ഡലം*

ഒന്നാം വാർഡിലെ (തണ്ണിക്കടവ് ) SSLC,+2 എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുട...
11/08/2021

ഒന്നാം വാർഡിലെ (തണ്ണിക്കടവ് ) SSLC,+2 എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു... വഴിക്കടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു... വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, വനിത ലീഗ്, നേതാക്കളായ..
ടി. കെ അസൈനാർ സാഹിബ്‌, കപ്പചാലി കുഞ്ഞാപ്പു, ചെറിയാപ്പു ടി. കെ, മാനുട്ടി ടിപി, ജുനൈദ് കെജെ, സിദ്ധീഖ് മാസ്റ്റർ, അലി മാസ്റ്റർ, നഫീസ കരീം, സിദ്ധീഖ് എംകെ, എന്നിവർ നേതൃത്വം നൽകി.

ത്യാഗത്തിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ബലി പെരുന്നാൾ ദിനം. നല്ല നാളുകൾക്കായുള്ള പ്രാർത്ഥനകളോടെ, നമ്മുടെ ചുറ്റുമുള്ളവരും...
20/07/2021

ത്യാഗത്തിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ബലി പെരുന്നാൾ ദിനം.
നല്ല നാളുകൾക്കായുള്ള പ്രാർത്ഥനകളോടെ, നമ്മുടെ ചുറ്റുമുള്ളവരും സന്തോഷത്തോടെ കഴിയുന്നു എന്ന് ഉറപ്പു വരുത്തി, നമുക്കേവർക്കും ഈ പെരുന്നാൾ ദിനം അകന്നിരുന്ന് ആഘോഷമാക്കാം.

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. Muslim league Thannikadavu

Address

Thannikadavu
Nilambur
679331

Website

Alerts

Be the first to know and let us send you an email when Voice of IUML posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share