ബാലസംഘം നെയ്യാറ്റിന്‍കര എ.സി.

ബാലസംഘം നെയ്യാറ്റിന്‍കര എ.സി. ഞങ്ങൾ ശാസ്ത്രത്തോടൊപ്പം

13/09/2023
Sumesh Krishnan ഇന്നത്തെ ദേശാഭിമാനി വാരാന്ത്യത്തിൽ എന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കിരൺ ബോധി  നന്നായി എഴുതിയിരിക്കുന്നു...
03/09/2023

Sumesh Krishnan

ഇന്നത്തെ ദേശാഭിമാനി വാരാന്ത്യത്തിൽ എന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കിരൺ ബോധി നന്നായി എഴുതിയിരിക്കുന്നു. ഇത് അയച്ചു തന്ന അഹമ്മദ് ഖാൻ സാറിനും കിരണിനും ദേശാഭിമാനിക്കുംകെ ആർ അജയൻ ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി. സ്ക്രിപ്റ്റ് വായിച്ച ഉടനെ ഇത് നമുക്ക് ചെയ്യാം ഇങ്ങനെ ഒരു പുസ്തകം കുട്ടികളുടെ കയ്യിൽ എന്നും ഉണ്ടായിരിക്കണം എന്ന് പറഞ്ഞുകൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ച പള്ളിയറ ശ്രീധരൻ സാറിനോട്‌ അകൈതവമായ കടപ്പാട്

17/01/2022

സിപിഐ എം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. പാർടി കേന്ദ്രക്കമ്മിറ്റി അംഗം സ. എം സി ജോസഫൈൻ ശ്രീ.പട്ടണം റഷീദിനു നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. തേവയ്ക്കൽ സ്വദേശിയായ ശ്രീ. അജയൻ തീക്കോയിയാണ്‌ ലോഗോ തയ്യാറാക്കിയത്‌. 2022 മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.

ബാലസംഘം നെയ്യാറ്റിൻകര ഏരിയ കമ്മറ്റി വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ *"Book Lucky Contest "* ഇന്ന് CPIM ഏരിയ സെക്രട്ട...
06/07/2021

ബാലസംഘം നെയ്യാറ്റിൻകര ഏരിയ കമ്മറ്റി വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ *"Book Lucky Contest "* ഇന്ന് CPIM ഏരിയ സെക്രട്ടറി ശ്രീകുമാർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു...
*വിജയികൾ*

1. *BNTABC-45* -സന്ധ്യ, പാറശ്ശാല, തിരുവനന്തപുരം

2. *BNTABC-280* -ആൽഫി, കൂടൽ, പത്തനംതിട്ട

3. *BNTABC - 355* -പ്രണവ്, ഓടനാവട്ടം, കൊല്ലം ജില്ല

4. *BNTABC-345* -അരുൺ ഘോഷി, പത്തനംതിട്ട ജില്ല

5. *BNTABC-190* -സീന സുദർശൻ, കൊല്ലം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തിലധികം എൻട്രികളാണ് വന്നിരുന്നത്. കുട്ടികളിൽ വായനാശീലം സമകാലിക രീതികൾക്ക് അനുസരിച്ച് കൗതുകമുള്ളത് ആക്കി മാറ്റുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ഏരിയ കമ്മിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്... സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും 1272 എൻട്രികളാണ് കിട്ടിയത്... ഈ മത്സരം വിജയിപ്പിക്കാൻ സഹായിച്ച മുഴുവൻ കൂട്ടുകാരെയും ബാല സംഘത്തിന്റെ നെയ്യാറ്റിൻകര ഏരിയ ഘടകം അഭിവാദ്യം ചെയ്യുന്നു....

*വിജയികൾക്ക് ആശംസകൾ*

കൂട്ടുകാരെ... ഏരിയ കമ്മറ്റി "പുസ്തകതാളിലൂടെ " എന്ന പരിപാടി സംഘടിപ്പിക്കുകയാണ്... വായനയുടെ പ്രാധാന്യം നമ്മുടെ കൂട്ടുകാരിൽ...
24/06/2021

കൂട്ടുകാരെ... ഏരിയ കമ്മറ്റി "പുസ്തകതാളിലൂടെ " എന്ന പരിപാടി സംഘടിപ്പിക്കുകയാണ്... വായനയുടെ പ്രാധാന്യം നമ്മുടെ കൂട്ടുകാരിൽ എത്തിക്കാൻ 1 വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടിക്കാണ് ഏരിയ കമ്മറ്റി ആസൂത്രണം ചെയ്യുന്നത്... അതിന്റ പ്രാരംഭ പ്രവർത്തങ്ങൾ ആരംഭിക്കുകയാണ്... വായന നമ്മുടെ കുഞ്ഞുങ്ങളിൽ എങ്ങനെ ലളിതമായും എന്നാൽ അതിന്റെ മേന്മ ചോരാതെ എത്തിക്കാൻ വേണ്ടിയുള്ള പരിപാടികൾ ആണ് ഒരു വർഷക്കാലം ഏരിയ കമ്മറ്റി നടത്തുന്നത്... ഈ കോവിഡ് കാലം നമ്മുക്ക് വായനയ്ക്ക് പ്രാധാന്യം നൽകാൻ കഴിയണം... അതിനുവേണ്ടി ബാലസംഘം നെയ്യാറ്റിൻകര ഏരിയ കമ്മറ്റി കൂട്ടുകാരുടെ കൂടെയുണ്ട്....

തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സാരഥികൾ  #ഉറപ്പാണ്LDF
10/03/2021

തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സാരഥികൾ

#ഉറപ്പാണ്LDF

05/12/2020

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് വൈകുന്നേരം 6 മണിക്ക് വിപുലമായ ഒരു വെബ് ‌റാലി സംഘടിപ്പിക്കുകയാണ്. കോവിഡ്‌19 മഹാമാരിയുടെ പശ്‌ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്ത പശ്‌ചാത്തലത്തിലാണ്‌ വേറിട്ടതും വ്യത്യസ്‌തവുമായ പ്രചാരണ മാർഗം എന്ന നിലയ്‌ക്ക്‌ വെബ്‌ റാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌.

വർത്തമാന രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടുകളും എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി സ. പിണറായി വിജയനാണ്‌ വെബ്‌ റാലി ഉദ്‌ഘാടനം ചെയ്യുക. മുന്നണിയുടെ മറ്റ് നേതാക്കളും സംസാരിക്കും.
സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങൾ തൽസമയം ടെലിവിഷൻ വഴി കാണാം. സമൂഹ മാധ്യമങ്ങൾ വഴിയും പ്രസംഗങ്ങൾ കാണാം. കുറഞ്ഞത്‌ അൻപത് ലക്ഷം പേരെ വെബ്‌ റാലിയിൽ അണിനിരത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. വെബ്‌റാലി വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു.

വെബ് റാലി പ്രസംഗങ്ങൾ
fb.com/ldfkeralam
fb.com/cpimkerala
എന്നീ ഫേസ്ബുക്ക് പേജുകളിലും
youtube.com/cpimkeralam
എന്ന യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.

04/12/2020

Address

C. H കണാരൻ സ്മാരക മന്ദിരം പൂവാർ റോഡ്
Neyyattinkara
നെയ്യാറ്റിൻകര

Telephone

+919526378838

Website

Alerts

Be the first to know and let us send you an email when ബാലസംഘം നെയ്യാറ്റിന്‍കര എ.സി. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share