18/07/2025
ചെങ്കൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിക്ക് ആയുഷ് കായകൽപ്പ് അവാർഡ്
പ്രഥമ ആയുഷ് കായകൽപ് അവാർഡുകൾ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് പ്രഖ്യാപിച്ചു . സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാതലത്തിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽന സെൻറർ വിഭാഗത്തിൽ 94.17% നേടി ചെങ്കൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി 3 - ാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. ആയുർവേദ ഡിസ്പെൻസറി NABH എൻട്രി ലെവൽ സർട്ടിഫിക്കേഷന്‍ നേടിയതിന്റെ അംഗീകാരം ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിൽ നിന്ന് ചെങ്കൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ടും മെഡിക്കൽ ഓഫീസറും ചേർന്ന് ഏറ്റുവാങ്ങിയിരുന്നു . ജനറൽ ഒ.പി ക്ക് പുറമെ യോഗ പരിശീലനം, ഹർഷം മാനസിക ആരോഗ്യ പദ്ധതി, ജീവിതശൈലി രോഗ ക്ലിനിക്, പാലിയേറ്റീവ് കെയർ തുടങ്ങിയ സ്പെഷ്യലിറ്റി സേവനങ്ങളും സ്ഥാപനത്തിൽ ലഭ്യമാക്കി വരുന്നു. ഓൺലൈൻ ഒ.പി സംവിധാനമായ ഇ - ഹോസ്പിറ്റൽ സ്ഥാപനത്തിൽ നടപ്പിലാക്കി വരുന്നു. ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ മികച്ച പിന്തുണയും സ്ഥാപനത്തിലെ ജീവനക്കാരായ ഫാർമസിസ്റ്റ് ശ്രീമതി ജെസ്സിൻ ഹെലൻ ബി. എഫ് അറ്റൻഡർ ശ്രീ ബിനു ടി വി, PTS ശ്രീ വത്സലൻ കെ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ശ്രീമതി ശാലിനി മണി എസ്, യോഗ ഇൻസ്ട്രക്ടർ ശ്രീമതി വിന്ദുജ , ആശമാരായ ശ്രീമതി ശ്രീവിദ്യ, മിനി ,ലതകുമാരി , അമ്പിളി, ലതിക തുടങ്ങിയവരുടെ കൂട്ടായ പ്രയത്നമാണ് സ്ഥാപനത്തെ വിജയത്തിലേക്ക് എത്തിച്ചത് എന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഗായത്രി അറിയിച്ചു .
സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യനിർമാർജനം, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച
അസ്സസ്സർമാർ നടത്തിയ മൂല്യനിർണയം ജില്ല - സംസ്ഥാന കായ്കൽപ്പ് കമ്മിറ്റികൾ വിലയിരുത്തുകയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന കായകൽപ്
കമ്മിറ്റിയാണ് മികച്ച സ്ഥാപനങ്ങൾ തിരഞ്ഞെടുത്തത്. ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് വലിയ പിന്തുണയാണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സർക്കാറിന്റെ കാലത്ത് രണ്ട് ഘട്ടങ്ങളിലായി 250 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെൻററുകൾ NABH എൻട്രി ലെവൽ അംഗീകാരം നേടിയിരുന്നു.