DYFI TOWN LC Neyyattinkara

DYFI TOWN LC Neyyattinkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI TOWN LC Neyyattinkara, Political Party, Neyyattinkara.

22/03/2026

കൊള്ളാമല്ലോ കേരളം

Dyfi ടൗൺ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കവയിത്രി സുഗതകുമാരി ടീച്ചർ അനുസ്മരണം സിപിഐ(എം) ഏരിയ സെന്റർ അംഗം സഖാവ് N.S ദിലീപ് ഉ...
23/12/2025

Dyfi ടൗൺ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കവയിത്രി സുഗതകുമാരി ടീച്ചർ അനുസ്മരണം സിപിഐ(എം) ഏരിയ സെന്റർ അംഗം സഖാവ് N.S ദിലീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു...

02/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപന...
30/10/2025

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.

വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്.
യുവജനങൾക്കുള്ള
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. അഞ്ചു ലക്ഷം യുവുജനങ്ങൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരായി തൊഴിലെടുക്കുന്ന യുവജന ങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് അവരുടെ ശബളം പ്രതിമാസം 2000 രൂപ കൂട്ടാനുള്ള തീരുമാനം.

വിദ്യാർത്ഥകൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായി പ്രഖ്യാപിച്ച 303.8 കോടിയുടെ നേട്ടം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബ ങ്ങളിലെ വിദ്യാർത്ഥി കൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.
വിവിധ ജന വിഭാഗ ങ്ങളിലെ മിശ്രവിവാഹിതർക്ക് ധന സഹായം നൽകുന്നതിനായി നീക്കി വച്ചത് 77 കോടി രൂപ യോളമാണ്.

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

2016 ൽ യു. ഡി. എഫ്. അധികാരമൊഴിയുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ആണ് കുടിശിക തീർക്കുകയും, പടിപടിയായി 1600 രൂപവരെ ഉയർത്തിയ പെൻഷൻ ഇന്നലത്തെ പ്രഖ്യാപനടത്തോട് കൂടി 2000 രൂപ ആക്കിയിരിക്കുകയാണ്.

സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 35 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

കുടുംബശ്രീ എ. ഡി. എസ്സുകൾക്കുള്ള ഗ്രന്റാണ് മറ്റൊരു പദ്ധതി.

തുടങ്ങി ഇന്നലെ ഉണ്ടായ പ്രഖ്യാപനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമൂഹ്യ മുന്നേറ്റം ഏത് ദിശയിൽ ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്നതാണ്.
നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സു ക്ഷമമായി പഠിച്ചാണ് പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചത്.

കേരളത്തിലെ യുവജനങ്ങളെ അടക്കം എല്ലാം പ്രായത്തിലും ലിംഗ ത്തിലും ഉള്ളവരെ പരിഗണന യിൽ എടുത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രഖ്യാപനത്തെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി അഭിവാദ്യം ചെയ്യുന്നു.

*കർണാടകയിൽ 175 ഏക്കർ സർക്കാർ ഭൂമിതട്ടിച്ചെടുക്കുകയുംകോടികളുടെ ഭൂമികുംഭ കോണം നടത്തുകയും മറിച്ച് വിൽക്കുകയും ചെയ്ത രാജീവ് ...
29/10/2025

*കർണാടകയിൽ 175 ഏക്കർ സർക്കാർ ഭൂമിതട്ടിച്ചെടുക്കുകയും
കോടികളുടെ ഭൂമികുംഭ കോണം നടത്തുകയും മറിച്ച് വിൽക്കുകയും ചെയ്ത
രാജീവ് ചന്ദ്രശേഖറിനെതിരെ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത്
DYFI പ്രതിഷേധം സംഘടിപ്പിച്ചു.
രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന യോഗത്തിൽ DYFI ജില്ലാ പ്രസിഡൻ്റ് വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യാ മോഹൻ, ആദർശ് ഖാൻ, ബ്ലോക്ക് ഭാരവാഹികളായ മഹേഷ് ,സമ്പത്ത് എന്നിവർ നേതൃത്വം നൽകി.

SDPI ക്രിമിനലുകൾ ആംബുലൻസ് തീവച്ച് നശിപ്പിച്ച സംഭവം:ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരണംമുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ്  ച...
23/10/2025

SDPI ക്രിമിനലുകൾ ആംബുലൻസ് തീവച്ച് നശിപ്പിച്ച സംഭവം:
ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരണം
മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം -
DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി
________________________________________

DYFI നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് SDPI ക്രിമിനലുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും DYFI ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി . അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്ത വാഹനം കത്തിച്ച് ,
വഴിയാത്രക്കാരും ആശുപത്രിയിലെത്തുന്ന രോഗികളും ഉൾപ്പടെ നിരവധി പേരുടെ ജീവഹാനി ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവൃത്തിയാണ് അരങ്ങേറിയത് .മുൻകാല പോപ്പുലർഫ്രണ്ട് നേതാക്കളാണ് SDPI യെ നയിക്കുന്നത്. സംഭവത്തിന് പിന്നിൽ SDPI യുടെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചന പുറത്തു കൊണ്ടുവരണം.ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങളായ പോപ്പുലർ ഫ്രണ്ടും എൻ ഡി എഫും ഇതുപോലെ നിരവധി ഭീകര കൃത്യങ്ങൾ നടത്തിയിട്ടുണ്ട്. സമുദായ സൗഹാർദ്ദം തകർത്തും നിരപരാധികളെ കൊന്നും സാധാരണക്കാരെ അക്രമിച്ചും സമാധാനാന്തരീക്ഷം തകർക്കലാണ് അവരുടെ രീതി. ജനാധിപത്യവാദികളും സമാധാനകാംക്ഷികളായ വിശ്വാസികളുമടക്കം മുഴുവനാളുകളും SDPI യുടെ പ്രവൃത്തികൾക്കെതിരെ ശബ്ദമുയർത്തണം.
നെടുമങ്ങാട്ട് ആംബുലൻസ് കത്തിച്ചതിന് ശേഷം അർദ്ധരാത്രിയും എസ്ഡിപിഐക്കാർ സോഷ്യൽ മീഡിയയിൽ ആഹ്ലാദം പങ്കിട്ട് പോസ്റ്റിടുന്നുണ്ടായിരുന്നു.
പ്രകോപനം സൃഷ്ടിച്ച് ബോധപൂർവം കലാപമുണ്ടാക്കലാണ് അവരുടെ ഉദ്ദേശം.

പാവപ്പെട്ടവരും രോഗികളുമായ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യനിരക്കിലും പലപ്പോഴും സൗജന്യമായും സേവനം നടത്തുന്ന ആംബുലൻസാണ് തീവച്ചു നശിപ്പിച്ചത്. വൻ സംഘർഷം ലക്ഷ്യം വച്ച്, അക്രമങ്ങൾ വ്യാപിപ്പിക്കാനാണ് എസ്ഡിപിഐ പദ്ധതിയിട്ടതെങ്കിലും DYFI പ്രവർത്തകർ അങ്ങേയറ്റം സംയമനം പാലിച്ചു.എസ് ഡി പി ഐ ലക്ഷണമൊത്ത ഭീകര സംഘമായി മാറുന്നത് വച്ചുപൊറുപ്പിക്കാൻ കഴിയില്ല; വൻ ഹവാല ഇടപാടും സാമൂഹ്യ വിരുദ്ധ പ്രവൃത്തിയും നടത്തി സമ്പൂർണമായും ക്രിമിനലുകളുടെ സംഘമായി മാറുകയാണ് അവർ. നെടുമങ്ങാട്ട് വാഹനം തീവയ്ക്കുകയും അതിലൂടെ വൻ ആൾനാശവുമായിരുന്നു അവരുടെ പദ്ധതി.
ഇത് ഭീകരസ്വഭാവമുള്ള ചെയ്തികളാണ്.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറിയും CPIM കരകുളം മുക്കോല ബ്രാഞ്ച് സെക്രട്ടറിയുമായ എസ് എസ് ദീപുവിനെ SDPI ക്രിമിനലുകൾ കൊല്ലാൻ ശ്രമിച്ചത് ഞായറാഴ്ചയാണ്. ഭാര്യ ദീപ, മകൻ ദീപരാജ് എന്നിവർക്കൊപ്പം അഴിക്കോട് കടയിൽ പോയപ്പോൾ, കാറിലെത്തിയ നാലംഗ SDPI സംഘം കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.ദിവസങ്ങൾക്ക് മുമ്പ് കായ്പ്പാടിയിൽ CPIM ഏരിയ കമ്മിറ്റി അംഗവും മുൻ കരകുളം പഞ്ചായത്ത് പ്രസിഡൻ്റുമായ ആർ പ്രീത, CPIM ബ്രാഞ്ച് സെക്രട്ടറി ജലീൽ, ഹക്കീംജി, തൻസീർ എന്നിവരെയും SDPI സംഘം ആക്രമിച്ചു.

ന്യൂനപക്ഷ വർഗീയ സംഘാടനം ഭൂരിപക്ഷ വർഗീയതയ്ക്ക് ഇന്ധനം പകരാനാണ് ഇടയാക്കുക;തുടർച്ചയായി SDPI നടത്തുന്ന കൊടുംക്രൂരതകൾക്കെതിരെ തിരുവനന്തപുരം ജില്ലയിൽ DYFI നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും.ആംബുലൻസ് കത്തിച്ച സംഭവത്തിൽ പോലീസ് സമഗ്രമായി അന്വേഷണം നടത്തി , SDPI യുടെ ഉന്നത നേതൃത്വം മുതൽ പ്രാദേശിക നേതാക്കൾ വരെ ആരൊക്കെ ഇതിനു പിന്നിലുണ്ടോ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും
DYFI ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വ...
20/10/2025

ഡിവൈഎഫ്ഐ തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ് കത്തിച്ചത്. ഡിവൈഎഫ്ഐ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് അഭയവും ആശ്വാസവുമായ ആംബുലൻസ് സർവീസിനെതിരെ നടന്ന ആക്രമണം എസ്ഡിപിഐയുടെ മാനവിക വിരുദ്ധ മുഖമാണ് കാണിക്കുന്നത്. ഡിവൈഎഫ്ഐ ഏറ്റെടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയും മതിപ്പും കണ്ട് വിളറി പൂണ്ട ഇത്തരം വർഗീയ ഭീകരവാദ - വലതുപക്ഷ സംഘങ്ങൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇത് തുടർന്നാൽ യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ഇത്തരം തീവ്രവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമഗ്ര അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

14/10/2025

ഒരുമിച്ചു നുകരാം നാളെയുടെ ലോകം

പുതിയ കേരളത്തിന്റെ നിർമ്മിതിക്കായി നിങ്ങൾക്കും പങ്കുവയ്ക്കാം സർഗ്ഗാത്മകമായ ആശയങ്ങൾ.

DYFI ഒരുക്കുന്നു: 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026'.

13/10/2025

പോരാട്ടങ്ങൾ അവസാനിക്കുന്നില്ല....
DYFI നെയ്യാറ്റിൻകര ടൗൺ മേഖലാ കമ്മിറ്റിയെ നയിച്ചവൻ പടിയിറങ്ങുന്നു. ഇവിടെ അവസാനിക്കുന്നില്ല സഖാവിന്റെ പോരാട്ടങ്ങൾ ഇനിയും തുടരുട്ടെ.....
സഖാവ്. അശോകിന് വിപ്ലവാഭിവാദ്യങ്ങൾ.....✊🏻❤️



DYFI Kerala
DYFI Thiruvananthapuram

DYFI നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി ഇനി ഇവർ നയിക്കും.✊🏻DYFI Kerala DYFI Thiruvananthapuram
11/10/2025

DYFI നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി ഇനി ഇവർ നയിക്കും.✊🏻

DYFI Kerala
DYFI Thiruvananthapuram

DYFI നെയ്യാറ്റിൻകര ടൗൺ മേഖലാ സമ്മേളനം സ. പുഷ്പ്പൻ നഗറിൽ (ഇലങ്കം ദേവി ഓഡിറ്റോറിയം, വഴുതൂർ) സ. Dr. ഷിജൂഖാൻ ഉദ്ഘാടനം ചെയ്‌ത...
11/10/2025

DYFI നെയ്യാറ്റിൻകര ടൗൺ മേഖലാ സമ്മേളനം സ. പുഷ്പ്പൻ നഗറിൽ (ഇലങ്കം ദേവി ഓഡിറ്റോറിയം, വഴുതൂർ) സ. Dr. ഷിജൂഖാൻ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിച്ചു........

Dyfi ഠൗൺ മേഖല സമ്മേളനം✊
10/10/2025

Dyfi ഠൗൺ മേഖല സമ്മേളനം✊

Address

Neyyattinkara
695 121

Website

Alerts

Be the first to know and let us send you an email when DYFI TOWN LC Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share