31/07/2026
പ്രിയ സഖാവ് കെ. ബാബുവിന് ആദരാഞ്ജലികൾ... 🌹
മുതലപ്പാറക്കാരുടെ പ്രിയപ്പെട്ട ബാബു ഏട്ടനും സി.പി.ഐ(എം) പുത്തൻതറ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സഖാവ് കെ. ബാബുവിന്റെ നിര്യാണത്തെ തുടർന്ന് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ബാബു ഏട്ടന്റെ വേർപാട് നെന്മാറയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങൾക്ക് തീരാനഷ്ടമാണ്. അദ്ദേഹം ഉയർത്തിപ്പിടിച്ച ജനപക്ഷ മൂല്യങ്ങളും സംഘടനാപ്രവർത്തനത്തിലെ ആത്മാർത്ഥതയും എന്നും സ്മരിക്കപ്പെടും.
അനുശോചന യോഗത്തിൽ സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം സ. കെ. പ്രേമൻ എം.എൽ.എ അഭിവാദ്യം ചെയ്തു. എൽ.സി സെക്രട്ടറി ഉഷ രവീന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ എം, എ.സി അംഗങ്ങളായ സ. കെ. നാരായണൻ, സ. യു. അസീസ് എന്നിവർ സംസാരിച്ചു.
പ്രിയ സഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ഒരിക്കൽ കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🌹