31/03/2022
നെമ്മാറ വല്ലങ്ങി വേലയായിട്ടും തെരുവുവിളക്കുകൾ കത്തിക്കാതെ, കുടിവെള്ളം കൊടുക്കാതെയും ജനങ്ങളെ കഷ്ടപ്പെടുത്തുന്ന കോൺഗ്രസ് ഭരണസമിതിക്കെതിരെ നെമ്മാറ സിപിഎം ലോക്കൽ കമ്മിറ്റി, പഞ്ചായത്ത് ഓഫീസ് ഉപരോധ സമരം സംഘടിപ്പിച്ചു. അതോടൊപ്പം പാവപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി, കോടിക്കണക്കിനു വരുന്ന പഞ്ചായത്ത് വികസനഫണ്ട് പണം പാഴാക്കി, നെമ്മാറ പഞ്ചായത്തിനെ വികസനമുരടിപ്പിലെത്തിച്ചതിനെതിരെ നടന്ന സമരം സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി സഃ കെ പ്രേമേട്ടൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി നാരായണേട്ടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ പ്രകാശേട്ടൻ, ഏരിയ കമ്മിറ്റി അംഗം ടി ജി അജിത്കുമാർ, സതി ഉണ്ണി, പഞ്ചായത്ത് മെമ്പർമാരായ ഉഷ രവീന്ദ്രൻ, രതിക രാമചന്ദ്രൻ, ദീപ, ശ്രീജ, മഞ്ജുഷ, ഉമ്മർ ഫാറൂഖ്, പി ജി ജയൻ, പ്രതീക്ഷ, എൽ സി മെമ്പർമാർ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.