CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി

  • Home
  • India
  • Nellimoodu
  • CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി

CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി, Public & Government Service, Nellimoodu.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന _____________________________ഏപ്രില്‍ 9-ന്‌ നടക്കുന്ന നി...
08/04/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
ഏപ്രില്‍ 9-ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. 2011-2016 കാലഘട്ടത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ്‌ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കാനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഫലമായി നാടിന്റെ സമസ്‌ത മേഖലകളും തകര്‍ന്നു. പാഠപുസ്‌തകങ്ങള്‍ പോലും ലഭ്യമായില്ല, വര്‍ഗ്ഗീയ ധ്രുവീകരണം രൂപപ്പെട്ടു, പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി, കാര്‍ഷിക മേഖല തകര്‍ന്നു, ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, അവയെല്ലാം കുടിശ്ശികയാക്കി. ജീവനക്കാര്‍ക്ക്‌ പോലും ശമ്പളം നല്‍കാന്‍ കഴിയാത്തവിധം സാമ്പത്തിക തകര്‍ച്ചയും നേരിട്ടു.

തകര്‍ന്നു കിടന്ന കേരളത്തെ സംരക്ഷിക്കുന്നതിനുതകുന്ന പ്രകടനപത്രിക എല്‍ഡിഎഫ്‌ ആവിഷ്‌ക്കരിച്ചു. വികസിത കേരളം, അഴിമതി രഹിത കേരളം, മതനിരപേക്ഷ കേരളം എന്ന കാഴ്‌ചപ്പാട്‌ പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പ്രാവര്‍ത്തികമാക്കി. പ്രകൃതി ദുരന്തങ്ങളേയും, പകര്‍ച്ച വ്യാഥികളേയും നേരിട്ടുകൊണ്ടാണ്‌ ഇത്തരമൊരു നേട്ടം നേടാനായത്‌. നല്‍കിയ വാഗ്‌ദാനങ്ങള്‍ ഏറെക്കുറെ നടപ്പിലാക്കി. കൂടുതല്‍ മുന്നോട്ടുപോകുന്നതിനുള്ള പ്രകടനപത്രികയും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെച്ചു. അതിനെ ജനങ്ങള്‍ അംഗീകരിക്കുകയും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തു. അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ വീണ്ടും നടപ്പിലാക്കി.

കേരളത്തില്‍ അതിദാരിദ്ര്യം പരിഹരിച്ച്‌ സമാധാനപരമായ ജീവിതം ജനങ്ങള്‍ക്ക്‌ നല്‍കി. മന്ത്രി തലത്തില്‍ ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത സര്‍ക്കാരായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മാറി. നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, തൊഴിലാളി സൗഹൃദ നയങ്ങള്‍ നടപ്പിലാക്കുന്നതിലും കേരളം മുന്‍പന്തിയിലെത്തി. നേട്ടങ്ങളുടെ നീണ്ട പരമ്പരയായി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്‌.

രണ്ട്‌ പ്രകടനപത്രികകള്‍ നടപ്പിലാക്കിയ എല്‍ഡിഎഫ്‌ പുതിയ പ്രകടനപത്രികയിലൂടെ കേരളത്തെ മധ്യ വരുമാന രാഷ്‌ട്രങ്ങള്‍ക്കൊപ്പം വളര്‍ത്താനും, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന കാഴ്‌ചപ്പാട്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോകുന്നത്‌. ദാരിദ്ര്യം പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മുഴുവനും തൊഴില്‍ ലഭിക്കുന്നതിനും ഉതകുന്ന പരിപാടികളാണ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. വീട്ടമ്മമാര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ 50 ശതമാനം സ്‌ത്രീകള്‍ക്ക്‌ വീടിന്‌ പുറത്ത്‌ തൊഴിലുറപ്പ്‌ നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിരിക്കുകയാണ്‌. പൊള്ള വാഗ്‌ദാനങ്ങളല്ല, നടപ്പിലാക്കാനുള്ള പദ്ധതികളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്‌. ഇത്‌ ഇനിയും ശക്തമായി മുന്നോട്ടുപോകേണ്ടതുണ്ട്‌. അതിനായി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതിന്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

08/04/2026

ചരിത്രം ചുവക്കാനൊരുങ്ങിക്കഴിഞ്ഞു. അഭിമാനകേരളം തുടരുമെന്ന് നാടാകെ പ്രഖ്യാപിക്കുകയാണ്. ആവേശക്കടലായി എങ്ങും നവകേരളത്തിൻ്റെ കാഹളം മുഴങ്ങുന്നു. ഇടതുപക്ഷത്തിന് ജയമുറപ്പെന്ന് ഒരു ജനത സാക്ഷ്യപ്പെടുത്തുന്നു.

അണ്ണൻ 🫰
08/04/2026

അണ്ണൻ 🫰

🔥
08/04/2026

🔥

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: കെ. ആൻസലനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച...
05/04/2026

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിന്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ: കെ. ആൻസലനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള നെല്ലിമൂട് മേഖല കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം സ : എ. എസ്. ആനന്ദകുമാർ (സിപിഐ സംസ്ഥാന കൗൺസിൽ അംഗം ) ഉദ്ഘാടനം ചെയ്ത് സംസാരിച്ചു...

കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ LDF
05/04/2026

കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന് കരുത്തേകാൻ LDF

05/04/2026
പ്രിയപ്പെട്ടവരേ,          കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നമ്മുടെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ 86 കോടി ര...
26/03/2026

പ്രിയപ്പെട്ടവരേ,
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നമ്മുടെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ 86 കോടി രൂപയുടെ സമഗ്രമായ വികസനമാണ് നാം നടപ്പിലാക്കിയത്. നമ്മുടെ കുട്ടികൾക്ക് ലോകനിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ താഴെ പങ്കുവെക്കുന്നു:
🏢 1. ഹൈടെക് സ്കൂൾ മന്ദിരങ്ങൾ: പഴയതും ജീർണ്ണിച്ചതുമായ കെട്ടിടങ്ങൾക്ക് പകരം 16 പുതിയ സ്കൂൾ ബ്ലോക്കുകൾ നാം നിർമ്മിച്ചു കഴിഞ്ഞു. പെരുമ്പഴുതൂർ, നെയ്യാറ്റിൻകര ബോയ്സ് & ഗേൾസ് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ ഇന്ന് അത്യാധുനിക സൗകര്യങ്ങളോടെ തലയുയർത്തി നിൽക്കുന്നു.
💻 2. 306 സ്മാർട്ട് ക്ലാസ് റൂമുകൾ: ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കി. 71 സ്കൂളുകളിലായി 306 സ്മാർട്ട് ക്ലാസ് റൂമുകൾക്കായി 2.31 കോടി രൂപയാണ് നാം ചിലവഴിച്ചത്. ഇനി അറിവ് നമ്മുടെ മക്കളുടെ വിരൽത്തുമ്പിൽ!
🚌 3. 20 പുതിയ സ്കൂൾ ബസുകൾ: യാത്രാക്ലേശം മൂലം ഒരു കുട്ടിയുടെയും പഠനം മുടങ്ങരുത് എന്ന ഉറച്ച തീരുമാനത്തോടെ വിവിധ സ്കൂളുകൾക്കായി 20 പുതിയ ബസുകൾ നാം അനുവദിച്ചു.
🌈 4. സർഗ്ഗാത്മകതയുടെ 'വർണ്ണകൂടാരം': പ്രീ-പ്രൈമറി കുട്ടികൾക്കായി 19 വിദ്യാലയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ടിവിറ്റി കോർണറുകൾ ഒരുക്കി. കളിചിരികളിലൂടെയും കലകളിലൂടെയും വളരുന്ന പുതിയൊരു പഠന സംസ്കാരം ഇവിടെ സജ്ജമാണ്.
🏟️ 5. ഓഡിറ്റോറിയങ്ങൾ: വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ഡലത്തിലെ 4 പ്രധാന സ്കൂളുകളിലായി ഓഡിറ്റോറിയങ്ങൾ നാം നിർമ്മിച്ചു കഴിഞ്ഞു. 1 കോടി 23 ലക്ഷം രൂപയാണ് ഇതിനായി ആകെ ചിലവഴിച്ചത്.
🥘 6. ശുചിത്വമുള്ള കിച്ചണുകൾ: കുട്ടികൾക്ക് ഏറ്റവും മികച്ച സാഹചര്യത്തിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ 1.20 കോടി രൂപ ചിലവിൽ 22 സ്കൂളുകളിൽ പുതിയ പാചകശാലകൾ പൂർത്തിയാക്കി.
👶 7. അങ്കണവാടികൾക്ക് പുതിയ മന്ദിരം: നമ്മുടെ കുരുന്നുകൾക്കായി 88 ലക്ഷം രൂപ ചിലവിൽ 6 കേന്ദ്രങ്ങളിൽ പുതിയ അങ്കണവാടി കെട്ടിടങ്ങൾ അനുവദിച്ചു.
📖 8. സുരക്ഷിതമായ 'പഠനമുറി': പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വീട്ടിൽ സമാധാനമായി പഠിക്കാൻ സൗകര്യപ്രദമായ പഠനമുറികൾ നിർമ്മിച്ചു നൽകി അവരെ മുഖ്യധാരയിലേക്ക് ഉയർത്തി
നെയ്യാറ്റിൻകരയുടെ വികസനക്കുതിപ്പ് തുടരും.

🏗️ സ്കൂൾ അടിസ്ഥാന സൗകര്യ വികസനം
📌 പുതിയ കെട്ടിടങ്ങൾ അനുവദിച്ച വിദ്യാലയങ്ങൾ (15):
ഗവ. ഹൈസ്കൂൾ, പെരുമ്പഴുതൂർ
ഗവ. ജെ.ബി.എസ്, നെയ്യാറ്റിൻകര (2)
ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര (2)
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര (1)
ഗവ. സ്കൂൾ, പുതിച്ചൽ
ഗവ. വി.എച്ച്.എസ്.സി, പരണിയം
ഗവ. ഹൈസ്കൂൾ, തിരുപുറം
ഗവ. എൽ.പി.എസ്, കുളത്തൂർ
ഗവ. വി & എച്ച്.എസ്.എസ്, കുളത്തൂർ
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ
ഗവ. എൽ.പി.എസ്, എരിച്ചല്ലൂർ (പ്ലാമൂട്ടുക്കട)
ഗവ. യു.പി.എസ്, പൊഴിയൂർ (2)
🚧 നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു (7):
അമരവിള ജെ.ബി.എസ്
ശാസ്താംതല സ്കൂൾ
ടൗൺ എൽ.പി.എസ്
ആയിര എച്ച്.എസ്.എസ്
ആറയൂർ സ്കൂൾ
പൊഴിയൂർ സ്കൂൾ (2 കെട്ടിടങ്ങൾ)
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

💻 സ്മാർട്ട് ക്ലാസ് സൗകര്യം ലഭിച്ച വിദ്യാലയങ്ങൾ (306 SMART ക്ലാസ് / 71 സ്കൂൾ):
പെരുമ്പഴുതൂർ ഹൈസ്കൂൾ – 7 ക്ലാസ്സ്
ഗവ. ബോയ്സ് ഹൈസ്കൂൾ, നെയ്യാറ്റിൻകര – 21 ക്ലാസ്സ്
ഗവ. ഗേൾസ് ഹൈസ്കൂൾ, നെയ്യാറ്റിൻകര – 20 ക്ലാസ്സ്
എം.ടി.എച്ച്.എസ്, ഊരൂട്ടുകാല – 3 ക്ലാസ്സ്
എൽ.എം.എസ് ഹൈസ്കൂൾ, അമരവിള – 30 ക്ലാസ്സ്
പി.ജി.എം.വി.എച്ച്.എസ്.എസ്, പുല്ലാനമല – 6 ക്ലാസ്സ്
വിക്ടറി ഹൈസ്കൂൾ, ഓലത്താന്നി – 11 ക്ലാസ്സ്
സെന്റ് മേരീസ് ഹൈസ്കൂൾ, കമുകിൻകോട് – 7 ക്ലാസ്സ്
ന്യൂ ഹൈസ്കൂൾ, നെല്ലിമൂട് – 59 ക്ലാസ്സ്
സെന്റ് ക്രിസോസ്റ്റംസ് ഗേൾസ് ഹൈസ്കൂൾ, നെല്ലിമൂട് – 34 ക്ലാസ്സ്
തിരുപുറം ഹൈസ്കൂൾ – 9 ക്ലാസ്സ്
ജി.വി.എച്ച്.എസ്.എസ്, പരണിയം – 6 ക്ലാസ്സ്
ആറയൂർ സ്കൂൾ – 7 ക്ലാസ്സ്
വൃന്ദാവൻ ഹൈസ്കൂൾ – 8 ക്ലാസ്സ്
ഗവ. കെ.വി.എച്ച്.എസ്, ആയിര – 9 ക്ലാസ്സ്
ഗവ. എച്ച്.എസ്.എസ്, കുളത്തൂർ – 30 ക്ലാസ്സ്
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ – 3 ക്ലാസ്സ്
വി.എച്ച്.എസ്.എസ്, കുളത്തൂർ – 4 ക്ലാസ്സ്
വിമലഹൃദയ ഹൈസ്കൂൾ, വിരാലി – 22 ക്ലാസ്സ്
സെന്റ് മാത്യൂസ് ഹൈസ്കൂൾ, പൊഴിയൂർ – 10 ക്ലാസ്സ്

🚌 ബസുകൾ അനുവദിച്ച വിദ്യാലയങ്ങൾ (20 ബസുകൾ):
നെയ്യാറ്റിൻകര ഗവ. ജെ.ബി.എസ് – 3 ബസുകൾ
പുതിച്ചൽ ഗവ. യു.പി.എസ് – 3 ബസുകൾ
ടൗൺ ഗവ. എൽ.പി.എസ് – 2 ബസുകൾ
നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ – 1 ബസ്
നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ – 1 ബസ്
പെരുമ്പഴുതൂർ ഗവ. ഹൈസ്കൂൾ – 1 ബസ്
അതിയന്നൂർ ഗവ. യു.പി.എസ് – 1 ബസ്
ആവണക്കുഴി ഗവ. എൽ.പി.എസ് – 1 ബസ്
നല്ലൂർവട്ടം ഗവ. എൽ.പി.എസ് – 1 ബസ്
ചെങ്കൽ ഗവ. എൽ.പി.ജി.എസ് – 1 ബസ്
കുളത്തൂർ ഗവ. യു.പി.എസ് – 1 ബസ്
പൊഴിയൂർ ഗവ. യു.പി.എസ് – 1 ബസ്
ദേവർപുരം ഗവ. എൽ.പി.എസ് – 1 ബസ്
ഊരൂട്ടുകല ഗവ. എൽ.പി.എസ് – 1 ബസ്
ശാസ്താംതല ഗവ. വിദ്യാലയം – 1 ബസ്
ആറയൂർ എൽ.വി.എച്ച്.എസ് – 1 ബസ്
ചെങ്കൽ എൽ.പി.എസ് & എൽ.പി.ജി.എസ് – 1 ബസ്
🌈 വർണ്ണകൂടാരം സൗകര്യം ലഭിച്ച വിദ്യാലയങ്ങൾ (19):
നെയ്യാറ്റിൻകര ഗേൾസ് HSS
നെയ്യാറ്റിൻകര JBS
അമരവിള JBS
ടൗൺ LPS
കുളത്തൂർ LPS
ഇളവനിക്കര വെൺകുഴി LPS
അതിയന്നൂർ UPS
ശാസ്താംതല UPS
പുതിച്ചൽ UPS
ആവണക്കുഴി LPS
തൊങ്ങൽ LPS
ചുണ്ടാവിളാകം LPS
നല്ലൂർവട്ടം LPS
ചെങ്കൽ LPGS
എരിച്ചല്ലൂർ LPS
പൊഴിയൂർ UPS
ദേവർപുരം LPS
ഊരൂട്ടുകല MTHS
തിരുപുറം സ്കൂൾ

🏢 ഓഡിറ്റോറിയങ്ങൾ നിർമ്മിച്ച വിദ്യാലയങ്ങൾ (4):
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര – ₹30 ലക്ഷം
ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, നെയ്യാറ്റിൻകര – ₹35 ലക്ഷം
എം.വി.എച്ച്.എസ്.എസ്, അരായൂർ – ₹38 ലക്ഷം
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരുമ്പഴുതൂർ – ₹20 ലക്ഷം
🍲 പാചകശാല നിർമ്മിച്ച വിദ്യാലയങ്ങൾ (22):
ജി.എം.യു.പി.എസ്, പൂഴിക്കുന്ന്
ആർ.സി.എൽ.പി.എസ്, കുളത്തൂർ
സെന്റ് ജേക്കബ്സ് എൽ.പി.എസ്, മാവിളക്കടവ്
എൽ.പി.എസ്, കാക്കറവിള
എം.എസ്.സി എൽ.പി.എസ്, ചായ്‌ക്കോട്ടുകോണം
ബി.എം.എൽ.പി.എസ്, വലിയവിള
സെന്റ് മേരീസ് എൽ.പി.എസ്, പരുത്തിയൂർ
കമുകിൻകോട് സെന്റ് മേരീസ് ഹൈസ്കൂൾ
ആർ.സി.എൽ.പി.എസ്, കൊച്ചോട്ടുകോണം
എൽ.എം.എസ് എൽ.പി.എസ്, കോടകര
സെന്റ് പീറ്റേഴ്സ് യു.പി.എസ്, വിളാത്തിങ്കര
വൃന്ദാവൻ ഹൈസ്കൂൾ, വിളാത്തിങ്കര
യു.പി.എസ്, ചെങ്കൽ
എൽ.എം.എസ് എൽ.പി.എസ്, ആറയൂർ
ലൂഥറൻ യു.പി.എസ്, പൊൻവിള
സെന്റ് ജോസഫ് യു.പി.എസ്, പൊറ്റയിൽക്കട
എൽ.എം.എസ് എൽ.പി.എസ്, തൊഴുക്കൽ
എച്ച്.എം.എസ് എൽ.പി.എസ്, കാരോട്
സെന്റ് ക്രിസ്റ്റോം, നെല്ലിമൂട്
സെന്റ് തെരേസാസ്, നെയ്യാറ്റിൻകര
എൽ.എം.എസ് എൽ.പി.എസ്, അമ്പിളിക്കോണം
സെന്റ് ജോസഫ് എൽ.പി.എസ്, മുള്ളുവിള
🏡 പുതിയ മന്ദിരങ്ങൾ നിർമ്മിച്ച അങ്കണവാടികൾ (6):
വഴിമുക്ക് പ്ലാങ്കാലവിള
വട്ടുവിള കുന്നംവിള
വെൺപകൽ
മുള്ളുക്കാട്
പൂക്കൈത
കോടങ്കര

നമ്മുടെ പൊതുവിദ്യാലയങ്ങളെ ഇനിയും ഉയരങ്ങളിലെത്തിക്കാൻ നമുക്ക് കൈകോർക്കാം. 💪📚
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
കെ ആൻസലൻ

🚩🚩🚩
26/03/2026

🚩🚩🚩

Address

Nellimoodu

Website

Alerts

Be the first to know and let us send you an email when CPIM നെല്ലിമൂട് ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share