24/03/2021
കേരളത്തിൽ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021 പ്രകടന പത്രികാ വാഗ്ദാനമാണ്. സ്ത്രീകളുടെ വീട്ടുജോലി ഭാരം ലഘൂകരിക്കുകയാണ് ലക്ഷ്യം. ഇതിനായി, എല്ലാ വീടുകളിലും ആദ്യം വാഷിംഗ് മെഷീനും പിന്നീട് ഗ്രൈന്‍ഡറും പിന്നെ റഫ്രിജറേറ്ററും ഉള്ള ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.എഫ്.ഇ ഇതിനായി സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കുന്നതാണ്. യന്ത്ര ഗാര്‍ഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വര്‍ഷംകൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സര്‍ക്കാര്‍ എന്നിവര്‍ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കില്‍ മറ്റ് ഈടുകളുടെ ആവശ്യമുണ്ടാവില്ല.