22/02/2026
NEDUMKANDAM
Languages Official:Malayalam
Time zone: IST(UTC+5:30)
PIN:685553
Telephone code:04868
Vehicle registration:KL-69 KL-06/KL-37
Nedumkandam
Nedumkandam
685553
Be the first to know and let us send you an email when നെടുങ്കണ്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to നെടുങ്കണ്ടം:
NEDUMKANDAM @nedumkandamtown Languages Official:Malayalam Time zone: IST(UTC+5:30) PIN:685553 Telephone code:04868 Vehicle registration:KL-69 KL-06/KL-37
ചരിത്രം -
1968 ജൂലൈ ഒന്നിനാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഉടുമ്പന്‍ചോല ഗ്രമ പഞ്ചായത്തിനെ വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുകയായിരുന്നു. ആദ്യ പ്രസിഡന്‍റായി എ.എല്‍ ലാസര്‍ നിയമിതനായി .തിരുവിതാംകൂറിലെ റാണി ലക്ഷ്മി ഭായിയുടെ കാലത്ത് തമിഴ് വംശജരായിരുന്ന ആളുകള്‍ ഇവിടെ താമസിച്ചിരുന്നു. 1938 കാലഘട്ടത്തില്‍ തന്നെ നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല, മണപ്പാറ മേഖലകള്‍ ജനവാസ കേന്ദ്രങ്ങളായിരുന്നു. 1940 കളോടെ പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചു. 1955ല്‍ പട്ടം കോളനി രൂപീകൃതമായതോടെയാണ് മേഖലയില്‍ ജനവാസം കൂടിയത്. ഹൈറേഞ്ചിനെ കേരളത്തോട് ചേര്‍ത്ത് നിര്‍ത്തിയ പട്ടം കോളനി നെടുങ്കണ്ടം ടൗണിന്‍റെ കിഴക്കേ കവല മുതലാണ് വ്യാപിച്ച് കിടക്കുന്നത്. ഉടുമ്പന്‍ചോല താലൂക്കിന്‍റെ ആസ്ഥാനമായി മാറിയതോടെ പട്ടണത്തിന്‍റെ പ്രധാന്യം വര്‍ദ്ധിച്ചു. ഇടുക്കിയുടെ സമര ചരിത്രത്തില്‍ മറ്റൊരു നാടിനും അവകാശപെടാനില്ലാത്ത തരത്തില്‍ നിരവധി കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് വേദി ആയ നാടാണ് നെടുങ്കണ്ടം.
മുനിസിപ്പല്‍ പദവിയിലേയ്ക്ക് പരിഗണിയ്ക്കുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും നെടുങ്കണ്ടത്ത് ഉണ്ട്. 56000 ലധികമാണ് പഞ്ചായത്തിലെ ജനസംഖ്യ. പഞ്ചായത്തിന്‍റെ വാര്‍ഷിക തനത് വരുമാനം 4.5 കോടിയിലധികമാണ്. സംസ്ഥാനത്ത് നിലവിലുള്ള പല നഗര സഭകളേക്കാളും ഉയര്‍ന്ന തനത് വരുമാന നിരക്കാണ് ഇത്. 12000 ലധികം കെട്ടിടങ്ങളും 2000 ലധികം വ്യാപാര സ്ഥാപനങ്ങളും പഞ്ചായത്ത് പരിധിയിലുണ്ട്.