SFI നെടുംകണ്ടം ഏരിയ കമ്മറ്റി

SFI  നെടുംകണ്ടം ഏരിയ കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI നെടുംകണ്ടം ഏരിയ കമ്മറ്റി, Political Party, Nedumkandam.

02/07/2022
*എസ്.എഫ്.ഐ ക്കാർക്ക് ഇനിയും ധീരജിന്റെ അവസ്ഥയുണ്ടാകും എന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ധീരജ് വധക്കേസിൽ കോൺഗ്രസ്‌ ജില്...
27/06/2022

*എസ്.എഫ്.ഐ ക്കാർക്ക് ഇനിയും ധീരജിന്റെ അവസ്ഥയുണ്ടാകും എന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ധീരജ് വധക്കേസിൽ കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നതും, വിദ്യാർത്ഥി സമൂഹത്തോടുള്ള കൊലവിളിയുമാണ് : എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി*

ഇടുക്കി മുരിക്കാശ്ശേരിയിൽ കോൺഗ്രസ്‌ പൊതുയോഗത്തിൽ എസ്.എഫ്.ഐക്കാർക്ക് ഇനിയും ധീരജിന്റെ അവസ്ഥയുണ്ടാകും എന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു നടത്തിയ പ്രസ്താവന ഒരേസമയം വിദ്യാർത്ഥി സമൂഹത്തോട് ആകമാനമുള്ള കൊലവിളിയും ധീരജ് വധകേസിൽ സി.പി മാത്യു അടക്കമുള്ള ഉന്നത കോൺഗ്രസ്‌ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതുമാണ്. സമാധാന അന്തരീക്ഷത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലാണ് കെ.എസ്.യു - യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ധീരജ് രാജേന്ദ്രനെ ജനുവരി 10 ന് നിഷ്ട്ടൂരമായി കൊലപ്പെടുത്തിയത്. കേസിന്റെ തുടക്കം മുതൽ തന്നെ മുഴുവൻ പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ കോൺഗ്രസ്‌ നേതൃത്വം സ്വീകരിച്ചത്. കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് വൻ സ്വീകരണമാണ് ഇടുക്കി എം.പിയും സി പി മാത്യുവും അടക്കമുള്ള കോൺഗ്രസ്‌ നേതൃത്വം നൽകിയത്. ഡി സി.സി പ്രസിഡന്റിന്റെ പ്രസ്താവന കൊലപാതകത്തിൽ നേതൃത്വത്തിന്റെ വ്യക്തമായ പങ്ക് വെളിപ്പെടുത്തുന്നതാണ്. അതേസമയം തന്നെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തോടുമുള്ള വെല്ലുവിളിയുമാണ് ഈ പ്രസ്താവന. ഇനിയും എസ്.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തുവാൻ കോൺഗ്രസ്‌ ഒരുക്കമാണ് എന്നതാണ് സൂചന.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.പി മാത്യുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകത്തിൽ ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ഈ കൊലവിളിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തണമെന്നും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

*മിനിക്കോയ് ഗവൺമെൻ്റ് പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് ലക്ഷദ്വീപ് അഡ്മിനി...
12/06/2022

*മിനിക്കോയ് ഗവൺമെൻ്റ് പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പിന്മാറണം : എസ്.എഫ്.ഐ*

2021 നവംബർ മാസത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള മിനിക്കോയ് ദ്വീപിൽ ഗവൺമെൻ്റ് പോളി ടെക്നിക്ക് കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്. മറൈൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇല്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലായി തൊണ്ണൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ മതിയായ ഭൗതിക സാഹചര്യങ്ങൾ ഇല്ല. താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജിൽ സ്ഥിരം പ്രിൻസിപ്പാളോ, മതിയായ അദ്ധ്യാപകരോ ഇല്ല. പോളി ടെക്നിക്ക് വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഭാഗമായ പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

കോളേജില്‍ സ്ഥിരം പ്രിന്‍സിപ്പാളിനെ നിയമിക്കുക, ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുക, ലാബും ലൈബ്രറിയും വർക്ക് ഷോപ്പും സജ്ജീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിലാണ്. ഏറ്റവും ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ അടിച്ചമർത്താനുള്ള ശ്രമമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെയും പോലീസിൻ്റെയും ഭാഗത്ത് നിന്നുണ്ടായത്. മിനിക്കോയ് ഡെപ്യൂട്ടി കളക്ടർ ശ്രീകാന്ത് തപ്ദിയയുടെ നിർദേശ പ്രകാരം ക്യാംപസിൽ പ്രവേശിച്ച സി.ഐ അലി അക്ബറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് വിദ്യാർത്ഥികളെ കായികമായി ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മിനിക്കോയ് ഗവൺമെൻ്റ് പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പിന്മാറണമെന്നും, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന മുഴുവൻ വിഷയങ്ങളും പരിഹരിച്ച് ക്യാംപസിൽ അക്കാദമിക് അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

*എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ. പി.എം ആർഷോക്കെതിരെ മാധ്യമങ്ങളും വലതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങൾ തള്ള...
12/06/2022

*എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ. പി.എം ആർഷോക്കെതിരെ മാധ്യമങ്ങളും വലതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങൾ തള്ളിക്കളയുക.*

എസ്.എഫ്.ഐ സംഘടനാ പ്രവർത്തകരെ നുണപ്രചാരണങ്ങൾകൊണ്ടും കള്ളക്കേസുകളാലും സമൂഹത്തിൽ അപകീർത്തിപെടുത്താൻ ശ്രമിക്കുന്ന നിരന്തര വലത് രാഷ്ട്രീയ ഇടപെടലുകളെയും അതിനോട് പിന്തുണ പ്രഖ്യാപിക്കുന്ന ചില മാധ്യമ പ്രവർത്തനങ്ങളുടെയും പിന്നിലെ വസ്തുത സമൂഹം തിരിച്ചറിയേണ്ടതുണ്ട്. എറണാകുളം ലോ കോളേജിൽ കെ.എസ്.യു മുൻ യൂണിറ്റ് പ്രസിഡൻ്റും അതേ സമയത്ത് തന്നെ ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പ്രവർത്തകനുമായിരുന്ന നിസാമുദ്ദീൻ എന്ന വ്യക്തി 2018ൽ നൽകിയ 1768/2018 നമ്പർ കള്ളക്കേസുമായി ബന്ധപ്പെട്ടാണ് സ. പി.എം ആർഷോയെ ഇന്ന് (12/05/2022) ഉച്ചയ്ക്ക് 2 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ലോ കോളേജ് ഹോസ്റ്റൽ സെക്രട്ടറിയായിരുന്ന സ. അനന്ദു രാമചന്ദ്രനെ കെ.എസ്.യു പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വാക്കുതർക്കത്തിന്റെ ഭാഗമായാണ് ആ സമയത്ത് സംഘർഷം നടന്ന സ്ഥലത്ത് ഇല്ലാതിരുന്ന അന്നത്തെ ഏരിയ സെക്രട്ടറി ആയിരുന്ന സഖാവ് ആർഷോക്കെതിരെ നിസാമുദ്ദീൻ കള്ളക്കേസ് കൊടുക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ആ സമയത്ത് തന്നെ സ. ആർഷോയെ പോലീസ് അറസ്റ്റ് ചെയ്യുകയും 2019 ജനുവരി 22ന് ജാമ്യം നൽകുകയും ചെയ്യുന്നത്. തുടർന്നിങ്ങോട്ട് എറണാകുളം ജില്ലയിലെ എസ്.എഫ്.ഐയുടെ സമര പ്രക്ഷോഭങ്ങൾക്ക് സജീവമായി നേതൃത്വം നൽകിയ സഖാവ് ആർഷോക്കെതിരെ ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പറഞ്ഞ് സജീവ എസ്.ഡി
പി.ഐ പ്രവർത്തകനായ നിസാമുദ്ദീൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും സഖാവ് ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്യുകയുമായിരുന്നു. ഈ കാര്യങ്ങളെല്ലാം ഏതൊരാൾക്കും പരിശോധിക്കാവുന്ന രേഖകളാണ്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ സഖാവ് ആർഷോയെയും അതുവഴി എസ്.എഫ്.ഐയും അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരമായാണ് കേരളത്തിലെ വലതുപക്ഷവും അവർക്ക് കുടചൂടുന്ന മാധ്യമങ്ങളും കാണുന്നത്. എന്നാൽ പകൽ കെ.എസ്.യുവും രാത്രി എസ്.ഡി.പി.ഐയും ആയി പ്രവർത്തിക്കുന്നവരെ പറ്റി ഒരു ചർച്ചയും ഉയർത്തിക്കൊണ്ടുവരാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് നിസാമുദ്ദീൻ എന്ന വ്യക്തിക്ക് എല്ലാ വിധ പിന്തുണയും നൽകിയത് എസ്.ഡി.പി.ഐ ആണ്. കേരളത്തിലെ ക്യാമ്പസുകളിൽ ക്യാമ്പസ് ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളെ ആശയപരമായി ചെറുത്തു തോൽപ്പിക്കുന്ന എസ്.എഫ്.ഐയോടും അതിൻ്റെ നേതൃത്വത്തോടും എസ്.ഡി.പി.ഐക്കുള്ള വിദ്വേഷം സ്വാഭാവികമാണ്. സഖാവ് ആർഷോയെ നിരന്തരം പിന്തുടർന്ന് അപകീർത്തിപ്പെടുത്താൻ എസ്.ഡി.പി.ഐയുടെയും കെ.എസ്.യുവിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ ആക്രമണം മതേതര ക്യാംപസുകൾ പടുത്തുയർത്താനുള്ള എസ്.എഫ്.ഐയുടെ പോരാട്ടങ്ങൾക്ക് ആവേശം പകരുന്നതാണ്.
2018ൽ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് ഇന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഖാവ് പി.എം ആർഷോ റിമാൻഡിലായ സംഭവത്തെ പർവതീകരിച്ച് കാണിച്ച് കേരളത്തിലെ മാധ്യമങ്ങളും, വലതുപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങൾ പൊതുസമൂഹം തള്ളിക്കളയണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

12/06/2022

"അതിജീവനത്തിന്റെ കരുത്തുമായ് മാനവികതയുടെ മഹാശൃംഖലയിലേക്ക് "എസ് എഫ് ഐ അംഗമാവുക
12/06/2022

"അതിജീവനത്തിന്റെ കരുത്തുമായ് മാനവികതയുടെ മഹാശൃംഖലയിലേക്ക് "
എസ് എഫ് ഐ അംഗമാവുക

പ്രതിസന്ധികളുടെ മഹാമാരികാലത്തിനുശേഷം പൂർണമായ തോതിൽ നാളെ സ്കൂളുകൾ തുറക്കുകയാണ്. അറിവിനെ ആഘോഷമാക്കി കളിയും ചിരിയുമായി നമ്മ...
31/05/2022

പ്രതിസന്ധികളുടെ മഹാമാരികാലത്തിനുശേഷം പൂർണമായ തോതിൽ നാളെ സ്കൂളുകൾ തുറക്കുകയാണ്. അറിവിനെ ആഘോഷമാക്കി കളിയും ചിരിയുമായി നമ്മുടെ വിദ്യാർത്ഥികൾ പുതിയൊരു അധ്യയനവർഷത്തിലേക്ക് കടക്കുന്നു. അനുഭവങ്ങളുടെ പുത്തൻലോകത്തേക്ക് കടക്കുന്ന എല്ലാ കൂട്ടുകാർക്കും അഭിവാദ്യങ്ങൾ.

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ദീപശിഖാ ജാഥ ധീര രക്തസാക്ഷി സ: എ അഭിമന്യുവിന്റെ സ്മൃതി കുടീരത്തിൽ നിന്നും 2022 മെ...
17/05/2022

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ദീപശിഖാ ജാഥ ധീര രക്തസാക്ഷി സ: എ അഭിമന്യുവിന്റെ സ്മൃതി കുടീരത്തിൽ നിന്നും 2022 മെയ് 21 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ ധീര രക്തസാക്ഷി സ: അഭിമന്യു മഹാരാജാസിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും 2022...
17/05/2022

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ ധീര രക്തസാക്ഷി സ: അഭിമന്യു മഹാരാജാസിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും 2022 മെയ് 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ ധീര രക്തസാക്ഷി സ: ധീരജിന്റെ സ്മൃതി കുടീരത്തിൽ നിന്നും 2022 മെയ് 21 ന്...
17/05/2022

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ ധീര രക്തസാക്ഷി സ: ധീരജിന്റെ സ്മൃതി കുടീരത്തിൽ നിന്നും 2022 മെയ് 21 ന് വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്നു.

Address

Nedumkandam

Website

Alerts

Be the first to know and let us send you an email when SFI നെടുംകണ്ടം ഏരിയ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share