ദേശസേവിനി ഗ്രന്ഥശാല ചെന്തുപ്പൂര്

  • Home
  • India
  • Nedumangad
  • ദേശസേവിനി ഗ്രന്ഥശാല ചെന്തുപ്പൂര്

ദേശസേവിനി ഗ്രന്ഥശാല ചെന്തുപ്പൂര് നെടുമാങ്ങട് പ്രദേശത്തെ മികച്ച സാംസ്? നെടുമാങ്ങട്ടെ മികച്ച സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ഗ്രന്ഥശാല

21/08/2021
"എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനാശംസകൾ...."
15/08/2021

"എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനാശംസകൾ...."

Champions Of Tokyo....
08/08/2021

Champions Of Tokyo....

"ഏവരേയും സാദരം ക്ഷണിക്കുന്നു..."
26/07/2021

"ഏവരേയും സാദരം ക്ഷണിക്കുന്നു..."

ജൂലായ്-6എൻ. സുധിരാജൻ ഓർമ്മദിനംചെന്തുപ്പൂര് ദേശസേവിനി ഗ്രന്ഥശാലയുടെ മുൻ പ്രസിഡന്റ് ശ്രീ എൻ. സുധിരാജൻ വിടവാങ്ങിയിട്ട് നാല്...
06/07/2021

ജൂലായ്-6
എൻ. സുധിരാജൻ ഓർമ്മദിനം

ചെന്തുപ്പൂര് ദേശസേവിനി ഗ്രന്ഥശാലയുടെ മുൻ പ്രസിഡന്റ് ശ്രീ എൻ. സുധിരാജൻ വിടവാങ്ങിയിട്ട് നാല് വർഷം.
CPI(M) ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മറ്റിയംഗം, പുരോഗമന കലാസാഹിത്യസംഘം മേഖലാ പ്രസിഡന്റ്, NGO യൂണിയൻ ജില്ലാ കൗൺസിലംഗം തുടങ്ങി വിവിധ മേഖലകളിൽ നേതൃരംഗത്തു പ്രവർത്തിച്ചിരുന്നു.
മേഖലയിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ച, ഞങ്ങളുടെ വഴികാട്ടിയായ അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾ സ്മരിക്കുന്നു...

ഇന്ന് ജൂൺ 26-അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം    ലോകത്ത് നിന്ന് ലഹരി ഉപയോഗം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ 1987 ഡിസംബർ 7...
26/06/2021

ഇന്ന് ജൂൺ 26-
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം



ലോകത്ത് നിന്ന് ലഹരി ഉപയോഗം തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ 1987 ഡിസംബർ 7 മുതൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 26 അന്താരാഷ്ട്ര
ലഹരിവിരുദ്ധദിനമായി ആചരിക്കുന്നു.
ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രാശ്നങ്ങളെപ്പറ്റി ബോധവൽക്കരിക്കുന്നതിനായി ലോകജനതയും സമൂഹവും വിവിധ സംഘടനകളും ഈ ദിനം ഉപയോഗിക്കുന്നു.

"ലഹരി വസ്തുക്കളെ പറ്റിയുള്ള വസ്തുതകൾ പ്രചരിപ്പിക്കുക ജീവൻ രക്ഷിക്കുക"
(Share facts on drugs save lives) എന്നതാണ് ഈ വർഷത്തെ ലഹരിവിരുദ്ധദിന പ്രമേയം.
ലഹരി ഉപയോഗത്തെപ്പറ്റി കൂടുതൽ വസ്തുതകൾ മനുസ്സിലാക്കുക,അവ സമൂഹത്തിൽ പ്രചരിപ്പിക്കുക,അങ്ങനെ ജനങ്ങളിൽ അവബോധം ഉണ്ടാക്കുക വഴി മനുഷ്യ ജീവൻ രക്ഷിക്കുക എന്നതാണ് ഈ പ്രമേയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെപ്പറ്റി ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിക്കു പിറകെ പോകുന്നത്. ലോകത്തിന്ന് 27 കോടിയിലധികം പേർ ലഹരി (മദ്യം ഒഴികെ ഉള്ളവ)ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലും ഇന്ത്യയിലാകമാനവും ലഹരി ഉപയോഗം കൂടിവരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.കേരളത്തിൽ 47 ലക്ഷം പേരും ഇന്ത്യൻ ജനസംഖ്യയുടെ 35%ഉം മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നു.
ലോകത്താകമാനം ലഹരിവിരുദ്ധ പ്രചരണങ്ങൾ ശക്തമാകുമ്പോൾത്തന്നെ കുട്ടികൾക്കിടയിൽപ്പോലും ലഹരി ഉപയോഗം കൂടി വരുന്നതായി റിപ്പോർട്ടുകൾ വരുന്നത് ആശങ്കാജനകമാണ്.


ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള സമൂഹത്തിൻ്റെ പോരാട്ടത്തിനൊപ്പം നിൽക്കാൻ ചെന്തുപ്പൂര് ദേശസേവിനി ഗ്രന്ഥശാലയും ഗ്രന്ഥശാല പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണ്.

UNOയുടെ WORLD DRUG REPORT 2021ന്റെ Link താഴെ നൽകിയിരിക്കുന്നു
https://www.unodc.org/unodc/en/data-and-analysis/wdr2021.html

ശ്രീ പൂവച്ചൽ ഖാദർ  അന്തരിച്ചു.ആദരാഞ്ജലികൾ...⚘⚘⚘1973ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കവിത എന്ന സിനി...
22/06/2021

ശ്രീ പൂവച്ചൽ ഖാദർ അന്തരിച്ചു.
ആദരാഞ്ജലികൾ...⚘⚘⚘

1973ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കവിത എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് പാട്ടെഴുത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂവച്ചല്‍ ഖാദര്‍ നാന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…,മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ…, അനുരാഗിണീ ഇതാ എന്‍…, ഏതോ ജന്മകല്‍പനയില്‍, പൂമാനമേ.., ശരറാന്തല്‍ തിരിതാണു.., ചിത്തിരത്തോണിയില്‍…., പൊന്‍വീണേ എന്നുള്ളില്‍… തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.

ചലച്ചിത്ര രംഗത്ത് മാത്രമല്ല ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പൂവച്ചല്‍ അനശ്വരമാക്കിയവയിലുണ്ട്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ലളിതഗാനങ്ങളും രചിച്ച അദ്ദേഹം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം രചിച്ചത് എണ്ണൂറോളം പാട്ടുകളാണ്.

പാട്ടി​ൻറെ പാലാഴി തീർത്ത പാ​ട്ടെഴുത്തുകാരന് അർഹമായ അംഗീകാരം നൽകാനാവാതെ പോയത് മലയാളത്തിൻറെ നീറ്റലായി എന്നുമുണ്ടാകും

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് അന്തരിച്ചു."ആദരാഞ്ജലികൾ..."
19/06/2021

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് അന്തരിച്ചു.
"ആദരാഞ്ജലികൾ..."

"പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം"   ...
19/06/2021

"പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം"
-കുഞ്ഞുണ്ണി മാഷ്

"34 വർഷത്തെ നിസ്വാർത്ഥ അദ്ധ്യാപന ജീവിതത്തിന് ശേഷം നെടുമങ്ങാട് രാമപുരം ഗവ.UPS ലെ പ്രഥമാധ്യാപകനായി വിരമിച്ച ശ്രീ G.S. ജയചന...
01/06/2021

"34 വർഷത്തെ നിസ്വാർത്ഥ അദ്ധ്യാപന ജീവിതത്തിന് ശേഷം നെടുമങ്ങാട് രാമപുരം ഗവ.UPS ലെ പ്രഥമാധ്യാപകനായി വിരമിച്ച ശ്രീ G.S. ജയചന്ദ്രൻ സാറിന് ആശംസകൾ നേരുന്നു.
കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും നാട്ടുകാരും..."

"വിഖ്യാത പരിസ്ഥിതി പ്രവർത്തകൻ,ചിപ്പ്ക്കോ പ്രസ്ഥാന നായകൻ സുന്ദർ ലാൽ ബഹുഗുണ അന്തരിച്ചു.. ആദരാഞ്ജലികൾ..."
21/05/2021

"വിഖ്യാത പരിസ്ഥിതി പ്രവർത്തകൻ,ചിപ്പ്ക്കോ പ്രസ്ഥാന നായകൻ
സുന്ദർ ലാൽ ബഹുഗുണ അന്തരിച്ചു..
ആദരാഞ്ജലികൾ..."

"പുതിയ മന്ത്രിസഭക്കും നെടുമങ്ങാടിന്റെ ആദ്യ മന്ത്രിക്കും അഭിനന്ദനങ്ങൾ..."
20/05/2021

"പുതിയ മന്ത്രിസഭക്കും നെടുമങ്ങാടിന്റെ ആദ്യ മന്ത്രിക്കും അഭിനന്ദനങ്ങൾ..."

Address

CHENTHUPPOORU
Nedumangad
695028

Opening Hours

Monday 7am - 6:30pm
Wednesday 7am - 6:30pm
Thursday 7am - 6:30pm
Friday 7am - 6:30pm
Saturday 7am - 6:30pm
Sunday 7am - 6:30pm

Website

Alerts

Be the first to know and let us send you an email when ദേശസേവിനി ഗ്രന്ഥശാല ചെന്തുപ്പൂര് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ദേശസേവിനി ഗ്രന്ഥശാല ചെന്തുപ്പൂര്:

Share

Category