CPIM Nedumangad Local Committe

CPIM Nedumangad Local Committe CPIM നെടുമങ്ങാട് ലോക്കൽ കമ്മിറ്റി

24/10/2025

പിഎം ശ്രീ പദ്ധതി ആരംഭിക്കുന്നത് 2022-ലാണ്.
രാജസ്ഥാൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2022 ഒക്ടോബർ 27 ന്. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.
ഛത്തീസ്‌ഗഡ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ജനുവരി 10 ന്. അന്ന് സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.
ഹിമാചൽ പ്രദേശ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ൽ. അന്നും ഇന്നും സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.
കർണാടക പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2022 ഒക്ടോബർ 27 ന്.
അന്നു ഭരണത്തിൽ ബിജെപി ആണെങ്കിലും 2023 മെയ് മുതൽ സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്. പിഎം ശ്രീ പദ്ധതി കർണാടകയിൽ ഔദ്യോഗികമായി ആരംഭിക്കുന്നത് കോൺഗ്രസ്സ് ഭരണത്തിൽ. പിന്നീടുള്ള വർഷങ്ങളിൽ പിഎം ശ്രീ പദ്ധതി പുതുക്കിയതും കോൺഗ്രസ്സ് സർക്കാർ.
തെലങ്കാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് 2023 ഡിസംബറിൽ. അന്നും ഇന്നും സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ്സ്.
SSA ഫണ്ട് ലഭിക്കാനുള്ള അടിസ്ഥാന മാനദണ്ഡം പിഎം ശ്രീയിലെ പങ്കാളിത്തമാണെന്ന സാഹചര്യമില്ലാത്തപ്പോഴാണ് കോൺഗ്രസ്സ് സർക്കാരുകൾ പിഎം ശ്രീയിൽ ചേർന്നത്....... കണ്ണടച്ച് ഇരുട്ടാക്കരുത് ........ കോൺഗ്രസും കൂട്ടാളികളും

വേഗറാണി ദേവപ്രിയക്ക് സിപിഐഎം വീടൊരുക്കും
24/10/2025

വേഗറാണി ദേവപ്രിയക്ക് സിപിഐഎം വീടൊരുക്കും

അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. കേരളപ്പിറവി ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തോടെ അതിദാരിദ്ര്യമ...
23/10/2025

അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. കേരളപ്പിറവി ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തോടെ അതിദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന അംഗീകാരം നമ്മുടെ നാടിനു സ്വന്തമാകും. ലോകത്തിനു മുന്നിൽ കേരള മാതൃകയെ പുതിയ ഉയരങ്ങളിലേക്ക് ഈ നേട്ടം നയിക്കും.

രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേതെന്ന് നീതി ആയോഗ് പറയുമ്പോഴും (0.55% മാത്രം) ആ ചെറിയ ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. പൊതുസമൂഹത്തിൻ്റെ കണ്ണിൽപ്പെടാതെ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലുമാകാതെ അദൃശ്യരായി കഴിഞ്ഞിരുന്നവരെ കൈപിടിച്ചുയർത്തുക എന്നതായിരുന്നു ലക്ഷ്യം.

സമഗ്രവും ശാസ്ത്രീയവുമായ രീതിയിലൂടെ സംസ്ഥാനത്ത് 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ 1032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി. ഓരോ കുടുംബത്തെയും നേരിൽ കണ്ട്, അവരുടെ യഥാർത്ഥ ക്ലേശഘടകങ്ങൾ - അത് ഭക്ഷണമായാലും ആരോഗ്യമായാലും വരുമാനമായാലും സുരക്ഷിതമായ വീടായാലും - കൃത്യമായി മനസ്സിലാക്കി. ഓരോരുത്തർക്കും വേണ്ടി പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് അവരെ അതിദാരിദ്ര്യത്തിൽ നിന്നും സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. ഇതൊരു മഹായജ്ഞമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഒരുമിച്ച് നിന്നപ്പോൾ, ആയിരം കോടിയിലധികം രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി നാം ചെലവഴിച്ചത്.

ഭക്ഷണം ഒരു പ്രതിസന്ധിയായിരുന്ന 20,648 കുടുംബങ്ങൾക്കും ഇന്ന് മുടങ്ങാതെ ആഹാരം ഉറപ്പാക്കുന്നു. 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയും സ്വയം പാചകം ചെയ്യാൻ കഴിയാത്ത 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നുണ്ട്. വിശപ്പ് മൂലം ഒരു കുടുംബവും നമ്മുടെ നാട്ടിൽ കഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ.

ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നല്‍കി. 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യ സഹായം. 35,955 വ്യക്തികൾ ഇടതടവില്ലാതെ മരുന്നുകള്‍ ഉറപ്പാക്കി. 5777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുന്നു. 'അവകാശം അതിവേഗം' എന്ന യജ്ഞത്തിലൂടെ റേഷൻ കാർഡ്, ആധാർ, പെൻഷൻ തുടങ്ങിയ അടിസ്ഥാനരേഖകൾ 21,263 പേർക്ക് ലഭ്യമാക്കി. അവരെ നമ്മുടെ സംവിധാനങ്ങളുടെ ഭാഗമാക്കി.

സുരക്ഷിതമായ വീട് ഒരു സ്വപ്നമായിരുന്നവർക്ക് അത് യാഥാർത്ഥ്യമാക്കുന്നു. 5400-ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5522 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 'ഉജ്ജീവനം' പോലുള്ള പദ്ധതികളിലൂടെ 4394 കുടുംബങ്ങൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നൽകി. പുതിയ വീട് ആവശ്യമായിരുന്ന 4677 ഗുണഭോക്താക്കളില്‍ 4005 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 672 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമുകളില്‍ മാറ്റി പാര്‍പ്പിച്ചു. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കള്‍ക്ക് ആദ്യം ഭൂമി നൽകി, പിന്നീട് വീട് നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി, 1417 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 1296 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്.

അതിദരിദ്ര നിർമ്മാർജന പദ്ധതിയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതായിരുന്നു. റവന്യൂ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആകെ 439 കുടുംബങ്ങൾക്കായി മൊത്തം 2832.645 സെന്റ് ഭൂമി കണ്ടെത്തി. കൂടാതെ 'മനസോടിത്തിരി മണ്ണ്' യജ്ഞത്തിന്റെ ഭാഗമായി 203 സെന്റ് ഭൂമി കണ്ടെത്തി.

2021-ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ. ഏറ്റവും ദുർബലനായ മനുഷ്യനെയും ചേർത്തുപിടിക്കുന്ന സാമൂഹ്യനീതിയുടെയും തുല്യതയുടെയും മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നത്. സമൃദ്ധിയും സമത്വവും പുലരുന്ന നവകേരളത്തിനായി നാം നടത്തുന്ന പ്രയത്നങ്ങൾക്കു പ്രചോദനം പകരുന്ന നേട്ടമാണിത്. തികഞ്ഞ അഭിമാനത്തോടെ, കരുത്തോടെ ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

LDF നെടുമങ്ങാട് മുനിസിപ്പൽ മേഖല വികസന സന്ദേശ ജാഥഒക്ടോബർ 10,11,12ഉദ്ഘാടനം സഖാവ് DK മുരളി MLA
11/10/2025

LDF നെടുമങ്ങാട് മുനിസിപ്പൽ മേഖല വികസന സന്ദേശ ജാഥ
ഒക്ടോബർ 10,11,12
ഉദ്ഘാടനം സഖാവ് DK മുരളി MLA

ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. വിജൂ കൃഷ്‌ണൻ പതാക ഉയർത്തി.
01/10/2025

ഒക്ടോബർ 01 സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. വിജൂ കൃഷ്‌ണൻ പതാക ഉയർത്തി.

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ് ഒക്ടോബർ ഒന്നിന് മൂന്ന് വർഷം തികയുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ...
30/09/2025

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ് ഒക്ടോബർ ഒന്നിന് മൂന്ന് വർഷം തികയുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേയ്ക്ക് കടന്നുവന്ന യുവാവായ സഖാവ് കോടിയേരി പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള നേതാവായി വളർന്നു. അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളിൽ പാർടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.
തൊഴിലാളി - കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. പാർടിയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രോഗപീഢയുടെ ഘട്ടത്തിലും പാർടിയോടുള്ള സ്നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകൾ. പ്രക്ഷോഭ പാതകൾക്ക് എന്നും ഊർജം പകർന്ന സഖാവിന്റെ സ്മരണ നമുക്ക് ഏത് പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമര സ്മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ.

കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷി എകെജി സെന്റർ സന്ദർശിച്ചു. പലസ്തീൻ ജനതയോടുള്ള പാർട...
30/09/2025

കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷി എകെജി സെന്റർ സന്ദർശിച്ചു. പലസ്തീൻ ജനതയോടുള്ള പാർടിയുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് എക്കാലവും സിപിഐ എം.

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്ര...
29/09/2025

സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ട് 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with me) സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

29/09/2025

സഹകരണ ബാങ്ക് ഭരണം കിട്ടിയപ്പോ ഇങ്ങനെ ആണെങ്കിൽ ഇവർക്കൊക്കെ പഞ്ചായത്തോ പാർലമെൻ്റോ കിട്ടിയിരുന്നെങ്കിൽ കഴുക്കോൽ പോലും ബാക്കി ഉണ്ടാകില്ലല്ലോ !!!

സഖാവ് പുഷ്പന്‌ മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന്...
28/09/2025

സഖാവ് പുഷ്പന്‌ മരണമില്ല. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിന് ഇന്നേക്ക് ഒരു വർഷം. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ്‌ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്‌. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും എക്കാലവും അണയാത്ത ജ്വാലയാണ്.
യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിയും വിദ്യാഭ്യാസ കച്ചവടവും അസഹനീയമായ ഘട്ടത്തിലാണ്‌ ഡിവൈഎഫ്‌എൈ പ്രവർത്തകർ ഉജ്വല പ്രക്ഷോഭവുമാമയി രംഗത്തിറങ്ങിയത്‌. പ്രകോപനമൊന്നുമില്ലാതെ ജനാധിപത്യപരമായി സമരം ചെയ്തിരുന്ന യുവാക്കളുടെ കൂട്ടത്തിനുനേരെയാണ്‌ അന്നത്തെ യുഡിഎഫ്‌ സർക്കാരിന്റെ പൊലീസ്‌ നിറയൊഴിച്ചത്‌. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. അഞ്ച്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തസാക്ഷികളായപ്പോൾ പുഷ്പൻ ഗുരുതരമായി പരിക്കേറ്റ്‌, ശരീരം തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി.
ചികിത്സയും മരുന്നുമായി വേദന കടിച്ചമർത്തിയുള്ള നിരന്തരയാത്രയായിരുന്നു മരണംവരെയും പുഷ്പന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറി പുഷ്പൻ. പാർടിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും കുടുംബവുമുൾപ്പെടെ സാന്ത്വനമായും തണലായും എന്നും പുഷ്പന്‌ ഒപ്പമുണ്ടായിരുന്നു.
ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്‌പൻ ജീവിക്കും. രക്തസാക്ഷിക്ക് മരണമില്ല.

സെപ്തംബർ 28കൂത്തുപറമ്പ് സമരപോരാളിസഖാവ് പുഷ്പൻ രക്തസാക്ഷി ദിനം
28/09/2025

സെപ്തംബർ 28
കൂത്തുപറമ്പ് സമരപോരാളി
സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം

Address

Nedumangad
695541

Website

Alerts

Be the first to know and let us send you an email when CPIM Nedumangad Local Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share