കോയിക്കൽ പുസ്തകോത്സവം നെടുമങ്ങാട്

  • Home
  • India
  • Nedumangad
  • കോയിക്കൽ പുസ്തകോത്സവം നെടുമങ്ങാട്

കോയിക്കൽ പുസ്തകോത്സവം നെടുമങ്ങാട് നെടുമങ്ങാട്

മലയാള സാഹിത്യ ഭൂപടത്തിൽ നെടുമങ്ങാടിന്റെ ഭൂരേഖ വരച്ചു ചേർത്ത നെടുമങ്ങാടിന്റെ സ്വന്തം എഴുത്തുകാരനാണ് V. ഷിനിലാൽ. മലയാള സാഹ...
07/08/2025

മലയാള സാഹിത്യ ഭൂപടത്തിൽ നെടുമങ്ങാടിന്റെ ഭൂരേഖ വരച്ചു ചേർത്ത നെടുമങ്ങാടിന്റെ സ്വന്തം എഴുത്തുകാരനാണ് V. ഷിനിലാൽ. മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുമ്പോൾ കർട്ടൻ റൈസറായി ഷിനിലാൽ പ്രത്യക്ഷപ്പെടുകയാണ്. മൂന്നു വർഷത്തിനിടെ രണ്ടു വട്ടം സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം ഒരേ കൈകളിലേക്ക് എത്തുക എന്നത് വിശാലമായ ഭാവനയുടെ അടയാളപ്പെടുത്തൽ ആണ്. അങ്ങനെ ഒരു പ്രതിഭയെ അല്ലാതെ ആരിലേക്കാണ് സ്പോട് ലൈറ്റ് പതിപ്പിക്കേണ്ടത്. ദക്ഷിണ റെയിൽവേയിൽ മാന്യമായ ഒരു തൊഴിലിൽ ഏർപ്പെട്ട് വേണമെങ്കിൽ അയാൾക്ക് ആ ജീവിതം മുന്നോട്ട് കൊണ്ട് പോകാമെന്നിരിക്കെ എഴുത്തിനോടുള്ള അഭിനിവേശം കേരളത്തിലെ പുതുതലമുറയിൽപ്പെട്ട പ്രധാന യുവ സാഹിത്യകാരനെന്ന ഖ്യാതിയിലേക്ക് അയാളെ എത്തിച്ചിരിക്കുകയാണ്. ഒരേ സമയം തന്നെ ശാന്തനായ ബുദ്ധനെയും ഗുണ്ടാ തലവനെയും എഴുതി ഫലിപ്പിക്കുന്ന പ്രതിഭ. ഓർമ്മകൾ പാളംതെറ്റിയോടുന്ന വർത്തമാനകാലത്തു വായനക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ലോക്കോ പൈലറ്റ് എന്ന വിശേഷണം അദ്ദേഹത്തിന് ഒരു ലേഖകൻ നൽകിയത് വളരെയേറെ അദ്ദേഹത്തെ കുറിച് പഠിച്ചതിന് ശേഷമാണ്. നികൃഷ്ടമായ ജാതിവിവേചനത്തെക്കുറിച്ചു വ്യക്തമായ ധാരണ എഴുത്തിലും ഓർമകളിലും വച്ചു പുലർത്തുന്ന ഒരു സാമൂഹിക പ്രവർത്തകന്റെ കൂടെ മനസ്സാണ് ഷിനിലാലിന് ഉള്ളത് എന്നത് തന്നെ സാധാരണക്കാരന്റെ എഴുത്തുകാരൻ എന്ന വിശേഷണം കൂടെ അദ്ദേഹത്തിന് നൽകാവുന്നതാണ്. വ്യക്തിഗതമെന്നതിന് പുറമെ സ്വന്തം നാടിന്റെ കൂടി നേട്ടമായി തന്റെ പുരസ്കാര വിജയങ്ങളെ കാണുന്ന പ്രിയപ്പെട്ട ഷിനിലാലിന് നെടുമങ്ങാട് പൗരാവലി ഓഗസ്റ്റ് 13 ന് നൽകുന്ന സ്വീകരണം ഒരു വൻ വിജയമാക്കുവാൻ നമുക്കേവർക്കും ഒരുമിച്ച് നിൽക്കാം.

16/07/2025

നെടുമങ്ങാട് നഗരസഭയിലെ
പത്താംകല്ല് കളിസ്ഥലത്തിന്റെ
അടിസ്ഥാന സൗകര്യ വികസനത്തിന്
ഒരു കോടി രൂപയുടെ ഭരണാനുമതി.

10/05/2025
03/12/2024



#വയനാടെന്താഇന്ത്യയിലല്ലേ?

കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ഞായർ(മെയ് 05)മുതൽ സർവീസ് നടത്തുന്ന നവകേരള ബസ്‌ ടിക്കറ്റിന് വൻ ഡിമാൻഡ്. ബുധനാഴ്ച ബുക്കിങ് ആരംഭ...
04/05/2024

കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ഞായർ(മെയ് 05)മുതൽ സർവീസ് നടത്തുന്ന നവകേരള ബസ്‌ ടിക്കറ്റിന് വൻ ഡിമാൻഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ആദ്യ സർവീസിന്റെ ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്‌ ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തർ സംസ്ഥാന സർവീസ് നടത്തുന്നത്. ബുധനാഴ്ച ഈ ബസ്‌ തിരുവനന്തപുരത്തുനിന്ന്‌ കോഴിക്കോടേക്ക് ആദ്യ സർവീസ് നടത്തിയിരുന്നു. ശുചിമുറി, ഹൈഡ്രോളിക്‌ ലിഫ്‌റ്റ്‌, വാഷ്‌ബെയ്‌സിൻ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക്‌ ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കി. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പുലർച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവിൽ എത്തും. പകൽ 2.30ന് ബംഗളൂരുവിൽനിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട്‌ എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.

ആറ്റിങ്ങലിന്റെ ആവേശം !!!                   #ആറ്റിങ്ങലിന്റെ_ജോയി
11/03/2024

ആറ്റിങ്ങലിന്റെ ആവേശം !!!



#ആറ്റിങ്ങലിന്റെ_ജോയി

⁉️
04/11/2023

⁉️

28/09/2023

Address

Nedumangad

Website

Alerts

Be the first to know and let us send you an email when കോയിക്കൽ പുസ്തകോത്സവം നെടുമങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share