Dyfi Nedumangad Mekhala Committee

Dyfi Nedumangad Mekhala Committee Official Page Of DYFI Nedumangad Mekhala Committee

ED വേട്ടയ്ക്കെതിരായ പ്രതിഷേധം : DYFI പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പോലീസ്  ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് ഉട...
30/05/2026

ED വേട്ടയ്ക്കെതിരായ പ്രതിഷേധം : DYFI പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പോലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് ഉടൻ അവസാനിപ്പിക്കണം
____________________________
ഇഡിയുടെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച യുവജനങ്ങൾ ഉൾപ്പടെയുള്ളവരെ കള്ളക്കേസിൽ ചുമത്തി വേട്ടയാടാനുള്ള നീക്കത്തെ DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. നിയമവിരുദ്ധമായ നടപടികളാണ് പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. DYFI പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. പോലീസ് അതിരു കടക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല. ഇത്തരം നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണം.

DYFI യുടെ ജില്ല നേതാക്കൾ, മുൻ DYFI നേതാക്കൾ ഉൾപ്പടെ 25പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി നിരപരാധികളുടെ വീടുകളിൽ രാത്രിയുടെ മറവിൽ പോലിസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു. DYFI നേതാക്കളുടെ വീടുകൾ തെരഞ്ഞുപിടിച്ച് കയറിയിറങ്ങുന്നു. വീടുകളിലുള്ള ക്യാൻസർ രോഗികൾ, മറ്റ് രോഗ ബാധിതർ, വൃദ്ധർ , കുട്ടികൾ സ്ത്രീകൾ എന്നിവരെയടക്കം ഭീഷണിപ്പെടുത്തുന്നു. കേന്ദ്ര സർക്കാരിൻ്റെ വേട്ടനായ്ക്കളെ പോലെ ഇഡി, ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുമ്പോൾ - വി ഡി സതീശൻ ഇ ഡിയുടെ സ്പോക് പേഴ്‌സണായി ഇത്തരം ഹീനകൃത്യങ്ങളെ ന്യായീകരിക്കുന്നു ഇഡിയ്ക്ക്
പാദസേവ ചെയ്ത് മോദിയുടെ പ്രീതി പിടിച്ചുപറ്റാനാണ് നീക്കം. DYFI പ്രവർത്തകർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ വീടുകളിൽ ഇനിയും നിയമവിരുദ്ധമായി കടന്നെത്താനും അക്രമം സൃഷ്‌ടിക്കാനും പോലിസ് തുനിഞ്ഞാൽ അതിശക്തമായ പ്രതിഷേധം ഉയർത്തും. യുവജനങ്ങളെ അണിനിരത്തി രാഷ്ട്രീയവും നിയമപരവുമായ ചെറുത്തു നിൽപ്പ് നടത്തും.
കേന്ദ്ര അന്വേഷണ എജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ പ്രതിരോധം തുടരുക തന്നെ ചെയ്യും. കള്ളക്കേസും ജയിലറയും കൊണ്ടൊന്നും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാനുമാവില്ല.

ഡോ. ഷിജൂഖാൻ
DYFI ജില്ലാ സെക്രട്ടറി
തിരുവനന്തപുരം

30-05- 2026
തിരുവനന്തപുരം

സമരഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊
30/05/2026

സമരഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊

മെയ് 29സഖാവ് രാജീവ് പ്രസാദ്രക്തസാക്ഷി ദിനംDYFI വെമ്പായം പഞ്ചായത്ത് കമ്മറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വര...
29/05/2026

മെയ് 29
സഖാവ് രാജീവ് പ്രസാദ്
രക്തസാക്ഷി ദിനം
DYFI വെമ്പായം പഞ്ചായത്ത് കമ്മറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരവെ വ്യാജമദ്യലോബികളും വാടക കൊലയാളികളും ചേർന്ന് കൊലപ്പെടുത്തിയ സഖാവ് രാജീവ് പ്രസാദിൻ്റെ 29-ാം രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി രക്തസാക്ഷി മണ്ഡപത്തിൽ സി.പി.ഐ എം നെടുമങ്ങാട് ഏര്യാ സെക്രട്ടറി സ. കെ പി പ്രമോഷ് പുഷ്പചക്രം സമർപ്പിച്ചു. DYFI ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ പതാക ഉയർത്തുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.DYFI സംസ്ഥാന കമ്മറ്റി അംഗം സഖാവ് LS ലിജു, CPIM ഏര്യാ കമ്മിറ്റി അംഗങ്ങളായ സ. എസ് കെ ബിജുകുമാർ,കെ ആർ രഞ്ജിത് കൃഷ്ണ,പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി പുഷ്പരാജൻ, ബ്ലോക്ക് സെക്രട്ടറി എ. മനു, ബ്ലോക്ക് പ്രസിഡന്റ്‌ അനീഷ്‌കുമാർ എ എസ് , ബ്ലോക്ക് ട്രഷറര്‍ അബിജിത് എ, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമിതാ ബാബു, DYFI വെമ്പായം മേഖല സെക്രട്ടറി അമൽ പ്രിയ, മേഖല പ്രസിഡന്റ് അർജുൻ,തുടങ്ങിയവർ പങ്കെടുത്തു.

28/05/2026

ക്ഷേമ പെൻഷൻ മുടങ്ങി എന്നത് വെറുമൊരു ആരോപണമല്ല മറിച്ച് വസ്തുതയാണെന്ന് മീഡിയ വണ്ണിന് തന്നെ പറയേണ്ടി വരുന്നു.. UDF നെ വിശ്വസിച്ചു വോട്ട് ചെയ്ത മനുഷ്യരാണ്.. ജാതിമത പാർട്ടി വ്യത്യാസമില്ലാതെ ദുരിതമനുഭവിക്കുന്ന നമ്മുടെ വീടുകളിലുള്ള അമ്മ പെങ്ങന്മാരാണ്..മുത്തശ്ശിമാരാണ്... അവരെ ചതിക്കരുത് എന്നുമാത്രമേ കോൺഗ്രസിനോട് പറയാനുള്ളൂ...

നേരിന്റെ നായകൻ ✊🏽
27/05/2026

നേരിന്റെ നായകൻ ✊🏽

പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നെടുമങ്ങാട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി വൈ എഫ്...
26/05/2026

പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നെടുമങ്ങാട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ഷമീർ ഉദ്ഘാടനം ചെയ്തു , അബ്നാഷ് അസീസ്, ശാന്തി, അബിയ, റഫീഖ്, മുനീർ എന്നിവർ സംസാരിച്ചു

26/05/2026

ചേഞ്ച്‌ ആഗ്രഹിച്ചവരുടെ കണ്ണിൽ ഇരുട്ട് കേറുന്നുണ്ടോ..??? 😂

25/05/2026

പാർട്ടി നേതാക്കൾ ഇടപ്പെട്ട് പ്രവർത്തകരെ സമാധാനിപ്പിച്ച് പിന്തിരിഞ്ഞു പോകുമ്പോൾ ആണ് ksu പ്രവർത്തകർ കല്ലേറ് നടത്തിയത്. പോലീസ് അവരെ തടയുന്നതിന് പകരം എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിചാർജും ടിയർ ഗാസും പ്രയോഗിച്ചത്. വിദ്യാർത്ഥികളെ ഭീകരമായി മർദ്ധിച്ചു..

ചെഞ്ചോര പൂവ്♥️





CPIM

25/05/2026

ചിരിയുടെ പിന്നിലെ രാഷ്ട്രീയം!

25/05/2026

പൂക്കി മുഖ്യൻ്റെ പൂച്ച നുണ പൊളിഞ്ഞു.

Address

Dyfi Nedumangad Mekhala Committee Office
Nedumangad
695541

Telephone

+917012785353

Website

Alerts

Be the first to know and let us send you an email when Dyfi Nedumangad Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Nedumangad Mekhala Committee:

Share