CPI-M കുറ്റിമൂട് ബ്രാഞ്ച്

CPI-M കുറ്റിമൂട് ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI-M കുറ്റിമൂട് ബ്രാഞ്ച്, Political organisation, Venjaramudu.

സി പി ഐ എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിക്ക് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.
30/06/2023

സി പി ഐ എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിക്ക് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

ആദരാഞ്ജലികൾ 💐
26/04/2023

ആദരാഞ്ജലികൾ 💐

കേന്ദ്രം ഒഴിവാക്കിയ 'ചരിത്രം' കേരളം പഠിപ്പിക്കും
25/04/2023

കേന്ദ്രം ഒഴിവാക്കിയ 'ചരിത്രം' കേരളം പഠിപ്പിക്കും

മഹാനായ  വിപ്ലവകാരി സ:ലെനിന്റെ നൂറ്റി അമ്പത്തി മൂന്നാം ജന്മ ദിനമാണ് 2023 ഏപ്രിൽ 22.ലെനിൻ മരിച്ചദിവസംഅദ്ദേഹത്തിന്റെ ജഡത്തി...
22/04/2023

മഹാനായ വിപ്ലവകാരി സ:ലെനിന്റെ നൂറ്റി അമ്പത്തി മൂന്നാം ജന്മ ദിനമാണ് 2023 ഏപ്രിൽ 22.ലെനിൻ മരിച്ചദിവസംഅദ്ദേഹത്തിന്റെ ജഡത്തിനു കാവൽ നിന്ന ഒരു പട്ടാളക്കാരൻ കൂടെയുള്ള സഖാക്കളോടു പറഞ്ഞുവത്രെ:
എനിക്കതു വിശ്വസിക്കാൻ തോന്നിയില്ല,ഞാൻ അകത്തു ചെന്ന്
അദ്ദേഹത്തിന്റെ കാതിൽഉറക്കെപ്പറഞ്ഞു:
“ഇല്യിച്ച്, ചൂഷകന്മാർ വന്നുകൊണ്ടിരിക്കുന്നു!”അദ്ദേഹം ഇളകിയില്ല.അപ്പോൾ എനിക്കുറപ്പായി, അദ്ദേഹം ജീവൻ വെടിഞ്ഞുവെന്ന്.
- ബ്രഹ്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യമായരണ്ട് ലക്ഷം രൂപ നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി കുറുവയിലെ ചാല...
13/04/2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യമായരണ്ട് ലക്ഷം രൂപ നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി കുറുവയിലെ ചാലാടൻ ജനാർദ്ധനൻ അന്തരിച്ചു. വ്യാഴം രാത്രി പതിനൊന്നോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം കുറുവയിലെ വീട്ടിൽ എത്തിക്കും.ഭാര്യ: പരേതയായ രജനി. മക്കൾ: നവീന, നവന.

കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ദേയനായിരുന്നു ചാലാടൻ ജനാർദ്ദനൻ. കേരള ബാങ്ക് കണ്ണൂര്‍ മുഖ്യശാഖയിലെ ഉദ്യോഗസ്ഥന്‍ സി പി സൗന്ദര്‍ രാജന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജനാര്‍ദനന്റെ നന്‍മമനസ് പുറംലോകമറിഞ്ഞത്.

''മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ട ശേഷമാണ് വാക്‌സിന്‍ ചാലഞ്ചിനായി പണം നല്‍കാനായി തീരുമാനിച്ചത്. വാക്‌സിന് കേന്ദ്രം വില കൂട്ടിയപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്‍ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില്‍ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന്‍ പറഞ്ഞു.

ഇത് ആരും അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്‌നേഹമുള്ളവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ. ഞാന്‍ നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാര്‍ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല''- വാക്സിൻ ചലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ജനാർദ്ദനന്റെ മറുപടി.

നാട്ടിൽ മാറ്റമുണ്ടാവുന്നതിൽ എല്ലാവരും സന്തോഷിക്കുമ്പോൾ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക്‌ മാത്രമാണ്‌ പ്രയാസം. ഇവിടെ ഒന്നും...
10/04/2023

നാട്ടിൽ മാറ്റമുണ്ടാവുന്നതിൽ എല്ലാവരും സന്തോഷിക്കുമ്പോൾ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക്‌ മാത്രമാണ്‌ പ്രയാസം. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹക്കുന്നവർക്കാണ്‌ നാടിന്റെ മാറ്റത്തിൽ വിഷമം. കഴിയാവുന്നത്ര പിറകോട്ട്‌ പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ്‌ അത്തരക്കാരുടെ ചിന്ത. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ്‌ സർക്കാർ. വികസന പദ്ധതികൾക്ക്‌ നാടും നാട്ടുകാരും നല്ല പിന്തുണയാണ്‌ എൽഡിഎഫ് സർക്കാറിന്‌ നൽകുന്നത്.

കേരളത്തിൽ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവർക്കുള്ള 600 രൂപ പെൻഷനടക്കം മാസങ്ങളോളം അന്ന്‌ കുടിശികയായിരുന്നു. യുഡിഎഫ്‌ സർക്കാർ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. നാഷനൽ ഹൈവേ അതോറിറ്റിയും ഗെയിലും പവർ ഗ്രിഡ്‌ കോർപ്പറേഷനും ഇവിടെ ഒന്നും നടക്കില്ലെന്ന്‌ കണ്ട്‌ യുഡിഎഫ്‌ കാലത്ത്‌ ഓഫീസും പൂട്ടിപ്പോയി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന്‌ ഏഴുവർഷം കൊണ്ട്‌ നാടാകെ മാറി. ദേശീയപാതവികസന പ്രവൃത്തി നടക്കുന്നത്‌ എല്ലാവരും കാണുകയാണ്‌. ഗെയിൽ പദ്ധതിയും എടമൺ – കൊച്ചി പവർ ഹൈവേയും പൂർത്തിയാക്കി. ക്ഷേമ പെൻഷൻ 1600 രൂപ കൃത്യമായി വിതരണം ചെയ്യുന്നു.

എല്ലാ മേഖലയിലും പുരോഗതി കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാറിന്‌ സാധിച്ചു. ലൈഫ്‌ ഭവനപദ്ധതിയിൽ മൂന്നരലക്ഷം വീടുകൾ പൂർത്തിയാക്കി. വ്യാവസായിക രംഗത്തും ഐടി മേഖലയിലും വലിയ കുതിപ്പാണ്‌ ഉണ്ടായിട്ടുള്ളത്. ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എട്ടുമാസം കൊണ്ടുണ്ടായി. പുതിയ ഐടി പാർക്കുകളും സയൻസ്‌ പാർക്കുകളും വരുന്നു. തീരദേശ – മലയോര ഹൈവേകളും കോവളം – ബേക്കൽ ജലപാതയുടെ നിർമാണവും പുരോഗമിക്കുന്നു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും ഒന്നിക്കുന്നു.ഡൽഹി രാംലീല മൈതാനത്ത് മ...
05/04/2023

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും ഒന്നിക്കുന്നു.

ഡൽഹി രാംലീല മൈതാനത്ത് മസ്ദൂർ കിസാൻ സംഘർഷ്‌ റാലി ഒരുങ്ങുന്നു.


വൈക്കം സത്യാഗ്രഹം 100ശതാബ്ദിആഘോഷത്തിൻറെ ഉത്ഘാടനം  ഇന്ന് വൈകുന്നേരം 3മണിക്ക് കേരളത്തിൻറെ ആദരണീയനായ മുഖ്യമന്ത്രി സഖാവ് പിണ...
01/04/2023

വൈക്കം സത്യാഗ്രഹം 100ശതാബ്ദി
ആഘോഷത്തിൻറെ ഉത്ഘാടനം ഇന്ന് വൈകുന്നേരം 3മണിക്ക് കേരളത്തിൻറെ ആദരണീയനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും ദ്രാവിഡ മുന്നേറ്റ കഴകത്തിൻറെ അമരക്കാരനു० തമിഴ്നാട് മുഖ്യമന്ത്രിയുമായ സഖാവ്
എം കെ സ്റ്റാലിനു० ചേർന്ന് നിർവ്വഹിക്കുന്നു

ആ വേർപാടിന് കാൽ നൂറ്റാണ്ട് .....                           യുഗപ്രഭാവനായ  കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന ഇ എം എസ് വേർപി...
19/03/2023

ആ വേർപാടിന് കാൽ നൂറ്റാണ്ട് .....

യുഗപ്രഭാവനായ കമ്മ്യൂണിസ്റ്റ് എന്നറിയപ്പെടുന്ന ഇ എം എസ് വേർപിരിഞ്ഞിട്ട് കാൽ നൂറ്റാണ്ട് . ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം സമ്മാനിച്ച ആ മഹാ പ്രതിഭയുടെ സംഭാവനകൾ ഒരിക്കലും വില മതിക്കാനാവില്ല. കേരളത്തിന്റെ ഇന്നലെകളിൽ തണൽ വിരിച്ച മഹാവൃക്ഷമായിരുന്നു ഇഎം എസ് . പറഞ്ഞും പഠിപ്പിച്ചും വ്യാഖാനിച്ചും ജീവിത സമസ്യകളെ ലളിതമായി നിർധാരണം ചെയ്തും ഇഎംഎസ് ചരിത്രത്തിനൊപ്പം നടന്നു. 1957 ലെ ആദ്യ സർക്കാർ വിത്തിട്ട മണ്ണിലാണ് ആധുനിക കേരളം തളിരണിഞത്. വൈഞ്ജാനിക രംഗത്ത് ഇ എം നൽകിയ സംഭാവനകൾക്ക് സമാനതകളില്ല. അതു കൊണ്ടു തന്നെയാണ് ആധുനിക കേരളത്തിന്റെ ശിൽപിയായി അദ്ദേഹം മാറിയത്. കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ച രാഷ്ട്രപതി പ്രസംഗത്തിൽ എടുത്തു പറഞ പേര് ഇഎംഎസിന്റേതായിരുന്നു. കേരളം വികസനപന്ഥാവിലൂടെ കുതിക്കുകയാണ്. അതിന് അടിത്തറയിട്ട ധിഷണാശാലികളിൽ ഏറ്റവും പ്രമുഖൻ ഇ എം എസ് ആണെന്ന കാര്യത്തിൽ സംശയമില്ല.
ഇഎംഎസിനെ ഒഴിവാക്കി ചരിത്രമെഴുതാനാവില്ല.
എന്നും പോർമുഖങ്ങളിൽ ഊർജവും ആവേശവും നിറച്ച് ആ മൂന്നക്ഷരം നമുക്കൊപ്പമുണ്ടാകും.

ലാൽ സലാം

Address

Venjaramudu

Telephone

+917902534314

Website

Alerts

Be the first to know and let us send you an email when CPI-M കുറ്റിമൂട് ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share