DYFI Navaikulam

DYFI Navaikulam . It is a left-wing organisation founded in its inaugural conference held from 1–3 November 1980 at Shaheed Kartar Singh Saraba village in Ludhiana, Punjab

15/12/2016
22/11/2016

അംഗീകരിക്കുന്നു...

ധാർമ്മികബോധമുള്ള എല്ലാ മലയാളികളും ഈ പോസ്റ്റ്‌ ഷേയർ ചെയ്യുക...എം എൽ എ സ്ഥാനവും രാജിവച്ച്‌ പുറത്തുപോകൂ...നല്ലമനുഷ്യാ....😀
25/10/2016

ധാർമ്മികബോധമുള്ള എല്ലാ മലയാളികളും ഈ പോസ്റ്റ്‌ ഷേയർ ചെയ്യുക...
എം എൽ എ സ്ഥാനവും രാജിവച്ച്‌ പുറത്തുപോകൂ...നല്ലമനുഷ്യാ....😀

അഴിമതികൾ കണ്ട്‌ മനസ്‌ മടുത്ത്‌ സഹിക്കവയ്യാതെ...ഒരു ചങ്കുറപ്പുള്ള നാവായിക്കുളം പഞ്ചായത്ത്‌ കോൺഗ്രസ്‌ വാർഡ്‌ മെമ്പർ ഹൃദയപക...
19/10/2016

അഴിമതികൾ കണ്ട്‌ മനസ്‌ മടുത്ത്‌ സഹിക്കവയ്യാതെ...ഒരു ചങ്കുറപ്പുള്ള നാവായിക്കുളം പഞ്ചായത്ത്‌ കോൺഗ്രസ്‌ വാർഡ്‌ മെമ്പർ ഹൃദയപക്ഷത്തോടൊപ്പൊം...

കിളിമാനൂർ ഏരിയ സെക്രട്ടറി സ.മടവൂ അനിൽ,സി പി ഐ എം സ്റ്റേറ്റ്‌ കമ്മിറ്റി മെംബർ സ.ടി.എൻ .സീമ,ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ സ.ബി.പി.മുരളി,സി പി ഐ എം ഏരിയ സെന്റർ അംഗം ജി.വിജയകുമാർ(സി ഐ റ്റി യു തിരു.ജില്ലാ ജോയിന്റ്‌ സെക്രട്ടറി,ഷോപ്സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്‌മന്റ് ഭാരവാഹി) തുടങ്ങിയവരോടൊപ്പൊം...

നേരു മനസിലാക്കി..നേരിന്റെ പാതയിൽ...
അഭിവാദ്യങ്ങൾ സഖാവെ...

കള്ളവും കപടതയും ഇല്ലാതെ രാപ്പകൽ സ്വന്തം മണ്ഡലത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ എന്നു നമുക്ക്‌ വിശേ...
18/10/2016

കള്ളവും കപടതയും ഇല്ലാതെ രാപ്പകൽ സ്വന്തം മണ്ഡലത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ എന്നു നമുക്ക്‌ വിശേഷിപ്പിക്കാം ഈ മനുഷ്യനെ...

ബഹു.വർക്കല എം എൽ എ അഡ്വ.വി.ജോയി സഖാവ്‌ കേരളത്തിലെ ബഹു.ഗതാഗതവകുപ്പ്‌ മന്ത്രിയുമായി മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങളുടെ ചർച്ചയ്ക്കിടയിൽ നിന്നും...

വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ച ജനങ്ങളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സഖാവെ നിങ്ങൾക്കു നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ...

കിഴുവിലം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ പരാജയ ഭീതി പൂണ്ട യൂത്ത് കോൺഗ്രസ് കാർ DYFI നേതാവും ന്യൂ മീഡിയ ആറ്റിങ്ങൽ ഏരിയ കമ്മിറ്...
17/10/2016

കിഴുവിലം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ പരാജയ ഭീതി പൂണ്ട യൂത്ത് കോൺഗ്രസ് കാർ DYFI നേതാവും ന്യൂ മീഡിയ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവുമായ ദർശനെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ...

വർക്കൽ എം എൽ എയും,മുൻ കിഴുവിലം ജില്ലാ പഞ്ചായത്ത്‌ മെംബറും,സി പി ഐ എം തിരു. ജില്ലാ കമ്മിറ്റിയംഗവുമായ അഡ്വ.വി.ജോയി സഖാവ്‌ സമീപം...

കുടുങ്ങുമെന്ന് ബാബുവിനും ഉറപ്പായി; ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് പ്ര...
17/10/2016

കുടുങ്ങുമെന്ന് ബാബുവിനും ഉറപ്പായി; ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് പ്രതികരണം; എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി അസാധാരണം

കൊച്ചി: ബാര്‍ ലൈസന്‍സ് ക്രമക്കേട് കേസില്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍മന്ത്രി കെ.ബാബു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ അസാധാരണമാണെന്നും ബാബു ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം ഉണ്ടായവരാണ് ഗൂഡാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും ബാബു പറഞ്ഞു.

ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തത്. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലും ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടുന്നതിലും മന്ത്രിയെന്ന നിലയില്‍ കെ ബാബു ഇടപെട്ട് കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പരാതി. വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷെരീഫ്, ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് കണ്ടെത്തുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായാണ് ബാബുവിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

കേരള സര്‍വകലാശാലയിലെ രാപ്പകല്‍ സമരം 19-ാം ദിവസത്തില്‍; വിസിയുടെ നിഷേധാത്മക നിലപാട് തുടരുന്നു; സമരത്തില്‍ നിന്ന് പിന്നോട്...
17/10/2016

കേരള സര്‍വകലാശാലയിലെ രാപ്പകല്‍ സമരം 19-ാം ദിവസത്തില്‍; വിസിയുടെ നിഷേധാത്മക നിലപാട് തുടരുന്നു; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ; 'കറുത്ത വസന്ത'ത്തിന് പിന്തുണയേറുന്നു

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ നടത്തുന്ന രാപ്പകല്‍ സമരം 19-ാം ദിവസത്തില്‍. സസ്‌പെന്‍ഷന് വിധേയരായ ദളിത് വിഭാഗക്കാരടക്കമുള്ള ഗവേഷക വിദ്യാര്‍ഥികളാണ് കറുത്ത വസന്തമെന്ന പേരില്‍ സമരം തുടരുന്നത്. അപ്പോഴും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സമരത്തോട് നിഷേധാത്മക നിലപാട് തുടരുകയാണ്. ഗവേഷകരുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും വിസി ഇനിയും തയ്യാറായിട്ടില്ല.

ഗവേഷക വിദ്യാര്‍ഥികളുടെ ഭാവി തന്നെ ഇരുളടയുന്ന നടപടികളുണ്ടായപ്പോളാണ് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരെ കറുത്ത വസന്തമെന്ന പേരില്‍ വിദ്യാര്‍ഥികള്‍ പോരാട്ടമാരംഭിച്ചത്. യുജിസി നിര്‍ദേശങ്ങള്‍ വി.സി പി.കെ രാധാകൃഷ്ണന്‍ അശാസ്ത്രീയമായി നടപ്പാക്കിയതാണ് ഗവേഷകരുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ ആദ്യം തകിടം മറിച്ചത്. ഇതിനെതിരെ പരാതി പറയാനെത്തിയവര്‍ക്ക് സസ്‌പെന്‍ഷനും പൊലീസ് കേസുമായിരുന്നു വിസിയുടെ മറുപടി. ആദിവാസി, ദളിത് വിഭാഗക്കാരടക്കുള്ള ആറ് ഗവേഷകരെയാണ് കഴിഞ്ഞ ഓഗസ്റ്റ് 18ന് വിസി സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്റ് ചെയ്തത് അഥവാ ഊരുവിലക്കിയത്.

രണ്ട് മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തപ്പോള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഇന്ന് 18 നാള്‍ പിന്നിട്ടിരുക്കുന്നു. അപ്പോഴും വി.സി സമരത്തിനുനേരെ മുഖം തിരിക്കുകയാണ്. ഗവേഷകരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും വൈസ് ചാന്‍സലര്‍ ഇതുവരെ തയ്യാറായിട്ടില്ല. സസ്‌പെന്‍ഷനിലായതുമുതല്‍ ഫെല്ലോഷിപ്പ് തുക ലഭിക്കാത്തതിനാല്‍ ഗവേഷകരുടെ ജീവിതം തന്നെ ഇപ്പോള്‍ അരപ്പട്ടിണിയിലാണ്. എങ്കിലും വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ പറയുന്നു.

ആദർശവും ആശയദാർഢ്യവും നമുക്കു വേണം...നല്ല നാളയിലേക്ക്‌ ഉയരണം...
17/10/2016

ആദർശവും ആശയദാർഢ്യവും നമുക്കു വേണം...
നല്ല നാളയിലേക്ക്‌ ഉയരണം...

Address

Navaikulam
695603

Alerts

Be the first to know and let us send you an email when DYFI Navaikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share