09/07/2020
.ഇടക്കാലത്ത് ചിന്നഭിന്നമാകാൻ പോയ സമുദായത്തിന് കപ്പലൊരുക്കിയത് .......SKSSF
1989 ഫെബ്രുവരി 19 -SKSSF പിറവി കൊള്ളുമ്പോൾ സമുദായത്തിന് ഒരു കപ്പലൊരുങ്ങുകയായിരുന്നു .
ഇങ്ങനെ പറയുമ്പോൾ അങ്ങനെയൊക്കെയാണോ കാര്യങ്ങൾ എന്നാലോചിക്കണ്ട ..1974 മുതൽ 1989 വരെ ബഹുമനപ്പെട്ട സമസ്തയിൽ എന്ത് സംഭവിച്ചു എന്ന് പഠിക്കാൻ തയ്യാറായാൽ കാര്യങ്ങൾ എമ്പാടും പിടികിട്ടും ..
ബഹുമാനപ്പെട്ട സമസ്ത രൂപീകരിച്ചത് മുതൽ പലസംഘടനകൾക്കെതിരെയും കള്ള ത്വരീഖത്തിനെതിരെയും നിലപാട് എടുത്തിട്ടുണ്ട് ..എന്നാൽ ബഹു സമസ്തയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വേദനയും പ്രയാസവും നിറഞ്ഞ സാഹചര്യങ്ങൾ സ്രിഷ്ട്ടിക്കപ്പെട്ടത് കന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ചെയ്തികൾ മൂലമാണ് .
തബ്ലീഗ് ജമാഅത്തിനെതിരെ സമസ്‌ത നിലപാട് എടുത്തപ്പോൾ ചില പണ്ഡിതന്മാർ തട്ടിക്കൂട്ടിയുണ്ടാക്കപ്പെട്ടതാണ് അഖില ....ആ അഖിലയുടെ സംസ്ഥാന വർക്കിങ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു കാന്തപുരം ..തന്റെ ഭിന്നിപ്പ് പരിപാടികൾ 74 മുതൽ അല്ല എന്നും വളരെ നേരത്തെ തന്നെ സമുദായത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിരുന്നുവെന്ന് ഇതിൽ നിന്നും മനസിലാക്കാം .
മാത്രമല്ല വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ അദ്ദേഹം പഠിക്കുന്ന സമയത്ത് ഉസ്താദുമാർക്കിടയിൽ ഉണ്ടാകാറുള്ള അപിപ്രയ വ്യത്യാസങ്ങൾക്കിടയിൽ പോലും അദ്ദേഹം ഒരു ഉസ്താദ് കേന്ത്രീകരിച്ച് ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമം നടത്തിയിരുന്നതായി ശൈഖുനാ മർഹൂം തൊഴിയൂർ കുഞ്ഞിമുഹമ്മദ് മുസ്ലിയാരും ശൈഖുനാ ക്ലാരി മഹ്മൂദ് മുസ്ലിയാരും പറയാറുണ്ടായിരുന്നു .
കടുത്ത ലീഗ് വിരുദ്ധത ,പാണക്കാട് വിരോധം ,,അതിനെല്ലം പുറമെ സമുദായ വിരോധവും അദ്ദേഹത്തിനോട് ചേർത്ത് പറയേണ്ടത് തന്നെയാണ് ..സമുദായ ശത്രുക്കളോട് ചേർന്ന് നിന്നുകൊണ്ടാണ് സമസ്തയിൽ അദ്ദേഹം പ്രശ്‌നങ്ങൾ സൃഷ്ട്ടിച്ചത് .ഒരുവേള ഇടമുറകിന്റെ കേരള ശബ്ദത്തിൽ സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് പറഞ്ഞത് ശത്രുവിന്റെ ഇഷ്ട്ടത്തിനുവേണ്ടിയാണ് .
SYS നെ രാഷ്ട്രീയ പാർട്ടിയാക്കാൻ പ്രമേയം പോലും അദ്ദേഹം കൊണ്ട് വന്നു .ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ ,ശൈഖുനാ കെടി മാനു മുസ്‌ലിയാർ ,ശൈഖുനാ സിഎച്ച് ഹൈദ്രോസ് മുസ്‌ലിയാർ ,മൗലാന കെവി ഉസ്താദ് അടക്കമുള്ള സംശുദ്ധരായ നേതാക്കൾ കാന്തപുരത്തിന്റെ നിഗൂഢമായ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നുണ്ടായിരുന്നു .
അവർ ബഹുമാനപ്പെട്ട ശൈഖുനാ ശംസുൽ ഉലമയെയും മറ്റു പ്രഗത്ഭരായ പണ്ഡിത സ്രേഷ്ടരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി .കാന്തപുരത്തെ തിരുത്താനും ഉപദേശിക്കാനും ഒരുപാട് സമയം നമ്മുടെ നേതാക്കൾ വിനിയോഗിച്ചു ..ഇതിനെയെല്ലം അവഗണിച്ചു തൻറെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു സംഘത്തെ അദ്ദേഹം വാർത്തെടുക്കുകയായിരുന്നു .
കോഴിക്കോട് നടക്കുന്ന സമസ്‌തയുടെ ഒരു സമ്മേളനം ....ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ പ്രഗത്ഭരായ പണ്ഡിതന്മാർ സംസാരിച്ചു .ശേഷം കാന്തപുരത്തെ പ്രസംഗിക്കാൻ ക്ഷണിക്കുന്നു .അപ്പോൾ സമ്മേളന സദസ്സിന് പുറത്ത് സംഘം കൂടിയ ചിലർ അള്ളാഹു അക്ബർ എന്ന തഖ്‌ബീർ ചൊല്ലി.ഉടനെ ശൈഖുനാ കോട്ടുമല ഉസ്താദ് പറഞ്ഞു അള്ളാഹു അക്ബർ നല്ല വാക്കാണ് ..പറഞ്ഞു പറഞ് അള്ളാഹു അബൂബക്കർ എന്ന് പറയാതിരുന്നാൽ മതി ..സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെയുള്ളിൽ അദ്ദേഹം സൃഷ്ട്ടിച്ച പ്രശ്‌നങ്ങൾ ശരിക്കും നമ്മുടെ പണ്ഡിതർ മനസ്സിലാക്കിയിരുന്നു .
സമസ്തയെ ധിക്കരിച്ചു കൊണ്ട് 1988 അവസാന സമയം എറണാംകുളത്ത് വെച്ച് നടത്തിയ സമ്മേളനത്തോടെ കാന്തപുരം അടക്കം ആറ് പേരെ സമസ്തയിൽ നിന്നും പുറത്താക്കി .
യുവജന വിദ്യാര്ത്ഥി മേഖലകളിൽ വലിയ സ്വാധീനം,നല്ല സാമ്പത്തിക ഭദ്രത , ഭരണാധികാരികളുടെ പിന്തുണ, ന്യൂസ് പേപ്പർ ,മീഡിയ എന്നിവയെല്ലാം കാന്തപുരത്തിന് സ്വന്തം ..
ഇവിടെയാണ് SKSSF പിറവികൊള്ളുന്നത് ..സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെയും നിഷ്കളങ്കരായ പണ്ഡിതരുടെയും സന്ദേശങ്ങൾ കൈമാറാൻ അടിത്തട്ടിൽ സംവിധാനങ്ങളില്ലാത്ത കലുഷിത കാലം.കാന്തപുരത്തിന്റെ ചെയ്തികൾക്കെതിരെ ആക്ഷൻ കമ്മിറ്റിയും പിന്നീട് SKSSF ഉം പിറവി കൊണ്ടു ..പതുക്കെ പിച്ച വെച്ച് സഞ്ചരിക്കാൻ തുടങ്ങി ..ബഹു :അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പും അടക്കമുള്ള നേതാക്കൾ നേതൃത്വം നൽകുന്നു .
സംഘടനയുടെ മുന്നേറ്റങ്ങൾക്കിടയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അമരത്തേക്ക് കടന്നുവന്നു .പിന്നീടങ്ങോട്ട് ഒരു ചൈത്ര യാത്രയായിരുന്നു ..സമുദായത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മഹല്ലുകളിൽ വിദ്യാർത്ഥി പ്രസ്ഥാനം വളരുകയാണ് .
പലേടത്തും സംഘർഷങ്ങൾ നടക്കുന്നുണ്ട് ....സുന്നി ടൈഗർ ഫോഴ്‌സെന്ന കാന്തപുരത്തിന്റെ പിടിച്ചെടുക്കൽ സംഘടനാ കൃത്യമായ ട്രെയിനിങ് സംവിധാനത്തിലൂടെ കറങ്ങിനടക്കുകയാണ് ..ഇടത് രാഷ്ട്രീയത്തിന്റെ പിൻബലത്തോടെ മഹല്ലുകളിൽ തമ്മിലടിയും പണ്ഡിത നേതാക്കളെ ഇകഴ്ത്തലും നടന്നുകൊണ്ടേയിരുന്നു .
ഇതിനെയെല്ലം മറികടന്ന് സത്യപ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി ഘടകം ഗ്രാമങ്ങളിൽ പിടിമുറുക്കികൊണ്ടിരുന്നു ..അഹ്ലുസ്സുന്നയുടെ സ്വന്തം ആളുകളെന്ന് മേനി നടിച്ചവരുടെ യഥാർത്ഥ മുഖം സമൂഹത്തിനുമുമ്പിൽ തുറന്നുകാട്ടി ..സംസ്ഥാന നേതൃത്വത്തിന് യോഗം ചേരാൻ സ്വന്തമായ ഇടമോ സഞ്ചരിക്കാൻ വാഹനമോ , ചെലവുകൾക്ക് സാമ്പത്തികമോ ഇല്ലതെ വളരെയേറേ കഷ്ട്ടപ്പെട്ടു .
വല്ലാതെ കടം കൊണ്ട് പൊറുതിമുട്ടിയപ്പോൾ ഭാര്യമാരുടെ ആഭരണങ്ങൾ എടുത്ത് കാര്യങ്ങൾക്ക് പരിഹാരം കണ്ടു ..ഒരു നിലക്കും പിടിച്ചു നില്ക്കാൻ കഴിയാത്തവർ പ്രവാസ ജീവിതത്തിലേക്ക് കയറി .
സംഘടന പത്ത് വര്ഷം പിന്നിട്ടു.അപ്പോളേക്കും SKSSF വളർച്ചയുടെ വലിയ പടവുകൾ താണ്ടിയിരുന്നു
കുറ്റിപ്പുറത്തെ വാദിനൂരിൽ ഒരു പതിറ്റാണ്ടിന്റെ സംഗമം നടക്കുകയാണ് . SKSSF മഹല്ലുകളിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറി .ചായക്കോപ്പയിലെ ആവി പോലെ താൽക്കാലികമാണ് SKSSF എന്ന് പരിഹസിച്ചവർ പിറകോട്ടോടി .
സംഘടനയുടെ വളർച്ചയുടെ രംഗത്ത് യുവജന നേതാക്കളായ DR ബഹാവുദ്ധീൻ ഉസ്താദ് ,മർഹൂം നാട്ടിക ഉസ്താദ് , വാക്കോട് മൊയിദീൻകുട്ടി ഫൈസി ,ഉമർ ഫൈസി മുക്കം ,അബ്ദുസ്സ്മദ് പൂക്കോട്ടൂർ ,മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും സംഘാടനത്തിലൂടെയും വലിയ സേവനങ്ങൾ അർപ്പിച്ചു .
1989 ന് ശേഷം സമസ്തയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും മത ഭൗതിക വിദ്യാർത്ഥി സമൂഹത്തെ കെട്ടിപ്പടുക്കാനും SKSSF നിർവ്വഹിച്ച പങ്ക് നിസ്തുലമാണ് .
നമ്മുടെ മുൻകാമികളായ പണ്ഡിതർ ഒരുപാട് ത്യാഗം സഹിച്ച് കെട്ടിപ്പടുത്ത സംവിധാനങ്ങളെ തച്ചുതകർക്കാനാണ് കാന്തപുരം ശ്രമിച്ചത് ..
എന്നാൽ കുറച്ചുകാലം സമുദായത്തിന് അതൊരു വേദനയായി നിന്നെങ്കിലും അദ്ദേഹത്തിന്റെ സകല കുതന്ത്രങ്ങളും ഇല്ലാതാക്കാൻ പതിറ്റാണ്ടുകളുടെ കഠിന പ്രയത്നത്താൽ SKSSF ന് കഴിഞ്ഞു ..ശൈഖുനാ കണ്ണിയത്തുസ്താദ് ,ശംസുൽ ഉലമ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ,കെവി ഉസ്താദ് ,കെടി മാനു മുസ്‌ലിയാർ ,സിഎച്ച് ഹൈദ്രോസ് മുസ്‌ലിയാർ ,സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ തുടങ്ങിയ കനകം ചൊരിഞ മഹാ സയ്യിദരും പണ്ഡിതരും ഈ സംഘടനയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും സന്തോഷിക്കുകയും ചെയ്തു .
സമസ്തയെയും മുസ്ലിം ലീഗിനെയും ചേർത്ത് വെച്ച് പല കുപ്രചാരണങ്ങളും വിഘടിതർ നടത്തി. അതിലൂടെ സമുദായ പര്ട്ടിയെ തകർക്കലും അവരുടെ ലക്ഷ്യമായിരുന്നു .എന്നാൽ ഉലമാക്കലും ഉമറാക്കളും ചേർന്ന് നില്ക്കുന്നതിന്റെ മഹത്വം സമുദായത്തിന് മുമ്പാകെ SKSSF വിശദീകരിച്ചു .
സമസ്തയും പാണക്കാട് സാദാത്തുക്കളും അതിലൂടെയുള്ള സംഘടിത ശക്തിയെയും വളർന്നു വരുന്ന ജനറേഷന് കൃത്യമായി ബാധ്യപ്പവടുത്തി .ഉലമാ ഉമറാ കെട്ടുറപ്പിനെ തകർക്കുന്നതിലൂടെ കാന്തപുരം കണ്ട സ്വപ്നം SKSSF തച്ചു തകർത്തു .
സമസ്‌തയുടെ സ്ഥാപനങ്ങളുടെ പ്രചാരണങ്ങളിലും,സമ്മേളനവരസരങ്ങളിലും SKSSF കൃത്യമായ പങ്കുവഹിചു ..ആത്മാർത്ഥയുള്ള ഒരു സംഘം വിശ്വാസികളുടെ കർമ്മ മണ്ഡല സാനിധ്യം സംഘടനയെ സുപ്രധാനമാക്കി ..
ഇന്നു SKSSF ആയിരക്കണക്കിന് ശാഖയും ലക്ഷക്കണക്കിന് പ്രവർത്തകരുമായി ഗമിക്കുകയന് ..സമുദായത്തിന് ഏറ്റവും ആവശ്യമായ സംഘടനാ ഘടകങ്ങളും സംവിധാനവുമായി മുന്നോട്ട് തന്നെ ..
രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കി നിലപട് മാറ്റാൻ കഴിയൂല ,നിലപടുകളിൽ വെള്ളം ചേർക്കാതെ മുന്നോട്ട് പോകാൻ മര്ഗ ദർശികളായത് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ,ശൈഖുനാ കെടി മാനു മുസ്‌ലിയാർ ,ശൈഖുനാ ചെറുശ്ശേരി ഉസ്താദ് ,,കെവി ഉസ്താദ് ,സിഎച് ഉസ്താദ് ,നാട്ടിക മൂസ മുസ്‌ലിയാർ തുടങ്ങിയവരാണ് .
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ,സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ,സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നി അത്മീയ വസന്തങ്ങളിലൂടെ ,അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് ,അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ ,ശാഹുൽ ഹമീദ് മാസ്റ്റർ , എസ വി മുഹമ്മദലി മാസ്റ്റർ ,നാസർ ഫൈസി കൂടത്തായി ,ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരുടെ വ്യത്യസ്ത സംഘാടന മികവിലൂടെ നമ്മുടെ പ്രിയപ്പെട്ട സംഘടന SKSSFഇന്ന് ബഹുമന്യനയ സത്താർ പന്തല്ലൂരിന്റെ കൈകളിൽ സുപദ്ദ്രമാണ് .
സമസ്‌തയുടെ കൃത്യമായ നിലപടുമായി പോകുമ്പോൾ ശത്രുക്കളും ഒരുപാടുണ്ട് ....സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വിളറി പൂണ്ടവരും ....ജാമിഅ നൂരിയ്യ , ദാറുൽ ഹുദാ, വളാഞ്ചേരി മര്കസ്സ് , നന്തി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഒട്ടേറെ വിഭങ്ങൾ ഇന്ന് സമസ്തക്ക് സ്വന്തം ..ലോകത്തോളം ഉയരാനും സാന്നിധ്യമറിയിക്കാനും പ്രാപ്തരായ പണ്ഡിത യുവജന സംഘം ഒട്ടേറെ ..
നമ്മളൊന്നാണ് ..കൃത്യമായ നിപാടാണ് സമസ്‌തയുടെ വസന്തം .അതിനോടൊപ്പം നിൽക്കണം ,സമസ്തയുടെ സ്ഥാപിത ലക്‌ഷ്യം ബിദഈ പ്രതിരോധമാണ് , ബിദ്അത്തിന്റെ കടന്നുവരവ് ഇസ്ലാമിന്റെ യഥാർത്ഥ ആശയത്തെ തകർക്കും ,അവരിലൂടെയുള്ള കുതന്ത്രങ്ങൾ ഏത് വഴി വന്നാലും പ്രതിരോധിക്കണം .
സമസ്തയും മുസ്ലിം ലീഗും രണ്ടുതന്നെയാണ് ,പക്ഷെ സമുദായ നന്മ ലക്ഷ്യമാക്കി നല്ല ബന്ധമുണ്ട് ,,,,അതിനെ ഒരിക്കലും തകർക്കരുത് ,,ആ ബന്ധം തകർന്നാൽ സമുദായം തകരും ,,
സമസ്‌ത ഇന്നുവരെ തുടർന്ന നിലപാട് പറയുമ്പോൾ വിരുദ്ധ പട്ടം ആരും ചാർത്തരുത് ..
അള്ളാഹു നമുക്ക് നൽകിയ വിജ്ഞാനം സമ്പത്ത് ആരോഗ്യം സമുദായത്തിന് വേണ്ടി വിനിയോഗിക്കാം ,
ഇടക്കാലത്ത് ചിന്നഭിന്നമാകാൻ പോയ സമുദായത്തിന്റെ കപ്പൽ തന്നെയാണ് SKSSF ..
കഴിഞ്ഞ കാല ചരിത്രങ്ങൾ ആ സത്യം നമ്മെ ബോധ്യപ്പെടുത്തും തീർച്ച .
മഹാന്മാരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും നമ്മുടെ ഇന്നത്തെ നായകർ അവരുടെ പിന്നിൽ വിനയത്തോടെ നമുക്ക് സഞ്ചാരിക്കാം
ഈ സംഘ ശക്തിക്ക് വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ..ആമീൻ
റാഫി പെരുമുക്ക്