INL നാദാപുരം മണ്ഡലം

INL നാദാപുരം മണ്ഡലം "ഇന്ത്യൻ നാഷണൽ ലീഗ്" (INL) നെ സംബന്ധിച്ച വാർത്തകളും വിവരങ്ങളും

04/04/2026

എൽഡിഎഫ് നാദാപുരം
നിയോജക മണ്ഡലം:..തെരഞ്ഞെടുപ്പ് ഗാനം....

രചന :എ. കെ

സംഗീതം : വിജയൻ കല്ലാച്ചി.

പാടിയവർ: രാജേഷ് കല്ലാച്ചി, ശിവാനി, അഷിക അശോക്, അനിൽ. എംപി .

അവതരണം:
പുരോഗമന കലാസാഹിത്യസംഘം
നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി .

' ഡീൽ' ആരോപണം വികസന ചർച്ച അട്ടിമറിക്കാൻ - ഐ.എൻ.എൽകോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ...
27/03/2026

' ഡീൽ' ആരോപണം
വികസന ചർച്ച
അട്ടിമറിക്കാൻ -
ഐ.എൻ.എൽ

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നത് പിണറായി സർക്കാരിൻ്റെ പത്തു വർഷത്തെ ഭരണ നേട്ടങ്ങളെയും വികസന കുതിപ്പിനെയും കുറിച്ചുള്ള ചർച്ച അട്ടിമറിക്കാനുള്ള കുൽസിത അജണ്ടയുടെ ഭാഗമാണെന്ന് ഐ.എൻ.എൽ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും കള്ള പ്രചാരണങ്ങളെ വേദവാക്യങ്ങളായി അവതരിപ്പിച്ച് ചില മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ് നടത്തുന്ന ആസൂത്രിത നീക്കം ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെക്കുന്ന വികസന ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ അടവാണ്. ബി.ജെ.പിയുടെ ബി-ടീമായി സ്വയം തരംതാഴുകയും ഹിന്ദുത്വ അജണ്ട ഉയർത്തിപ്പിടിച്ച് ആർ.എസ്.എസിന്റെ ഗുഡ് ബുക്കിൽ കയറിക്കൂടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ എന്തുകൊണ്ട് ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും കൈവിട്ടുവെന്ന് നന്നായി അറിയുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ആർ.എസ്.എസുമായി ചേർത്ത് പറയുന്നത് യു.ഡി.എഫിന്റെ കള്ളക്കളികൾ കെെയ്യോടെ പിടികൂടിയത് കൊണ്ടാണ്. ബിജെപിയുടെ 'കൈ' സഹായമില്ലാതെ ഒരിഞ്ച് മുന്നോട്ടു പോവാൻ സാധിക്കില്ലെന്ന ബോധ്യമുള്ള വി.ഡി സതീശൻ പിണറായി വിജയൻ ആർ.എസ്.എസിന്റെ ഏജൻ്റാണെന്ന് നിസ്സങ്കോചം ആരോപിക്കുമ്പോൾ അദ്ദേഹത്തിൻ്റെ തൊലിക്കട്ടിയെ ഓർത്ത് പരിതപിക്കുകയേ നിർവാഹമുള്ളു. സംഘ്പരിവാർ നേതാക്കളെ തൊഴുതു വണങ്ങാനും അവരുടെ സകല പരിപാടികളിലും പങ്കെടുത്ത് ആശീർവദിക്കാനും ആവേശം കാട്ടുന്ന സതീശൻ കെ.പി.സി.സി മുൻ പ്രസിഡണ്ട് കെ. സുധാകരനെ പോലെ ആർ.എസ്.എസിന്റെ കാവലാളും രക്ഷാകർത്താവുമാണ്. ഇടതുമുന്നണിയെ അധികാരത്തിൽനിന്ന് താഴെയിറക്കിയാലേ കോൺഗ്രസ് -ബി.ജെ.പി ബാന്ധവം പുഷ്ക്കലിക്കുകയുള്ളുവെന്ന് കണക്കുകൂട്ടുന്ന കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും കോലീബിയുടെ പഴയ പ്രേതം ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

പരാജയ ഭീതി പ്രതിപക്ഷത്തിൻ്റെ സമനില തെറ്റിച്ചു - ഐ.എൻ.എൽകോഴിക്കോട് : വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച പ്രതി...
04/02/2026

പരാജയ ഭീതി പ്രതിപക്ഷത്തിൻ്റെ സമനില തെറ്റിച്ചു - ഐ.എൻ.എൽ

കോഴിക്കോട് : വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ച പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും പരാജയഭീതിയിൽ കഴിഞ്ഞ ദിവസം സഭയിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ജനാധിപത്യ കേരളത്തിന് നാണക്കേടായെന്നും ഐ.എൻ.എൽ.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ആകാശംമുട്ടെ അർമാദിച്ച് നടന്ന കോൺഗ്രസിനും മുസ്‌ലിം ലീഗിനും തങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റാണെന്നും എല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നമായി പരിണമിക്കുമെന്നും ബോധ്യപ്പെട്ടിരിക്കുകയാണ്. ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമാണെന്നും ജനം തങ്ങൾക്കൊപ്പമാണെന്നും ഇടതു നേതൃത്വം അന്നേ താക്കീത് നൽകിയതാണ്. വികസന മുന്നേറ്റ യാത്രകൾക്ക് തുടക്കം കുറിച്ചപ്പോൾ അതിൽ ഭാഗഭാക്കാവാനുള്ള ജനത്തിന്റെ ആവേശം പ്രതിപക്ഷത്തെ അങ്ങേയറ്റത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ള എന്ന് കേൾക്കുമ്പോൾ തന്നെ വി.ഡി സതീശൻ ഞെട്ടി വിറക്കുകയാണ്. ആ വിഷയത്തിൽ തങ്ങൾ നടത്തിയ പ്രചരണങ്ങളെല്ലാം തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളം കൈവരിച്ച സമാനതകളില്ലാത്ത ചരിത്ര നേട്ടങ്ങൾ നവകേരള നിർമിതിയുടെ പല ഘട്ടങ്ങളും പിന്നിട്ടതിൻ്റെ പ്രതിഫലനം സർവ്വ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി വെച്ചിരിക്കുകയാണ്. കേരളത്തിന്റെ ഹൃദയത്തുടിപ്പ് ജനം പൂർണ്ണമായി ഉൾക്കൊള്ളുന്നതായി കേരള രാഷ്ട്രീയ ചരിത്രം ഒരിക്കൽ കൂടി പുതുക്കി പണിയുകയാണെന്ന ബോധ്യമാണ് നിയമസഭ പോലും സാധാരണഗതിയിൽ നടക്കാൻ പാടില്ല എന്ന ദുശ്ശാഠ്യത്തോടെ സ്പീക്കറേയും വാച്ചൻ വാർഡിനേയും അക്രമിക്കാൻ വി.ഡി സതീശനും കൂട്ടർക്കും പ്രചോദനം നൽകുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

12/01/2026

രാഹുലിൻ്റെ പീഡന പരമ്പര: കോൺഗ്രസ് നേതൃത്വം 'കൈ കഴുകി' രക്ഷപ്പെടാൻ നോക്കണ്ട - ഐ.എൻ.എൽ

കോഴിക്കോട് : യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ടും കോൺഗ്രസ് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ പീഡന പരാതിയിൽ വീണ്ടും അറസ്റ്റിലാകുമ്പോൾ തങ്ങൾ ഒന്നുമറിയില്ല എന്ന മട്ടിൽ കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദപരമായ നിലപാട് പ്രബുദ്ധ കേരളം അംഗീകരിക്കാൻ പോകുന്നില്ലെന്ന് ഐ.എൻ.എൽ.
ഒരു നിയമസഭ സാമാജികൻ തൻ്റെ ലൈംഗിക വൈകൃത സ്വഭാവങ്ങളുടെ പ്രേരണയിൽ, പാർട്ടിയിലെ സെലിബ്രിറ്റി പദവിയും എം.എൽ.എ സ്ഥാനവും മറയാക്കി നാട്ടിലും മറുനാട്ടിലുമുള്ള സ്ത്രീകളെ പീഡന പരമ്പരക്ക് ഇരയാക്കിയിട്ടുണ്ടെങ്കിൽ ആ പാപത്തിൽ കോൺഗ്രസ് നേതാക്കളെല്ലാം പങ്കാളികളാണ്. പാലക്കാടിന് ഭാവി നിക്ഷേപമായിരിക്കും രാഹുൽ മാങ്കൂട്ടം എന്ന് പറഞ്ഞ്, അറിഞ്ഞുകൊണ്ട് ആ 'ക്രിമിനലിനെ' ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഷാഫി പറമ്പിൽ എത്ര 'തൗബ' ചെയ്താലും ജനങ്ങളോട് മാപ്പ് പറഞ്ഞാലും പാപമുക്തമാവാൻ പോകുന്നില്ല. പാർട്ടിയിൽ ഇല്ലാത്ത രാഹുലിനോട് എങ്ങനെ രാജിക്കാവശ്യപ്പെടും എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം ധാർമിക ബോധം തൊട്ട് തീണ്ടാത്ത ഒരു നേതാവിന്റെ ഒളിച്ചുകളിയാണ്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് രാജിവെപ്പിച്ച് കൈ കഴുകിയത് കൊണ്ട് പരിക്കേൽക്കാതെ കോൺഗ്രസിന് രക്ഷപ്പെടാനായി എന്ന് പത്രക്കാരെ കൊണ്ട് എഴുതിപ്പിക്കുന്നതോടെ തങ്ങൾ രക്ഷപ്പെട്ടുവെന്ന് വി.ഡി സതീശനും, സണ്ണി ജോസഫും, അടൂർ പ്രകാശും, കെ മുരളീധരനുമൊക്കെ കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. എണ്ണമറ്റ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തു കാമാതുരമായ യൗവന പ്രസരിപ്പ് മേലങ്കിയായി അണിഞ്ഞു നടക്കുന്ന ഇത്രയ്ക്കും വൃത്തികെട്ട ഒരുത്തനെ ഇന്നലെവരെ പേറി നടന്ന കോൺഗ്രസുകാർ ഒന്നടങ്കം കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണം. പിണറായി വിജയനാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കാതിരുന്നതാണ് മാങ്കൂട്ടത്തിലിനും കോൺഗ്രസ് നേതാക്കൾക്കും പിണഞ്ഞ വലിയ അബദ്ധമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താനയിൽ പറഞ്ഞു

വെനിസ്വേല പ്രസിഡണ്ടിനെ തട്ടിക്കൊണ്ടുപോയ ട്രംപിൻ്റെ തെമ്മാടിത്തം ലോകത്തെ ഞെട്ടിക്കുന്നത് - ഐ.എൻ.എൽ കോഴിക്കോട്: അന്താരാഷ്ട...
04/01/2026

വെനിസ്വേല പ്രസിഡണ്ടിനെ തട്ടിക്കൊണ്ടുപോയ ട്രംപിൻ്റെ തെമ്മാടിത്തം ലോകത്തെ ഞെട്ടിക്കുന്നത് - ഐ.എൻ.എൽ

കോഴിക്കോട്: അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ പ്രസിഡണ്ട് നിക്കോളാസ് മഡൂറയേയും പത്നിയേയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കിരാത നടപടി ലോകത്തെയാകമാനം ഞെട്ടിച്ചിരിക്കുകയാണെന്നും ഈ കൃത്യത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും ഐ.എൻ.എൽ. അമേരിക്കൻ സാമ്രാജ്യത്വത്തിന് മുന്നിൽ ഒരിഞ്ച് കീഴടങ്ങാതെ പൊരുതുന്ന മഡൂറയെ കണ്ണുകെട്ടി ബന്ദിയാക്കി റ്റു ജിമ എന്ന യു.എസ് കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോയ ചിത്രം ട്രംപ് തന്നെ പോസ്റ്റ് ചെയ്ത് ഭൂമുഖത്ത് തന്റെ ചട്ടമ്പിത്തരത്തിന് പരിധിയില്ലെന്നും തനിക്കെതിരെ നിൽക്കുന്ന ഏത് രാജ്യത്തെയും ഏത് നിമിഷവും കീഴടക്കാൻ താൻ മടിക്കില്ലെന്നുമുള്ള സന്ദേശമാണ് കൈമാറുന്നത്. താനായിരിക്കും ഇനി വെനിസ്വേല ഭരിക്കുക എന്നും ധാരാളം എണ്ണ നിക്ഷേപമുള്ള രാജ്യത്തുനിന്ന് യു.എസ് കമ്പനികൾ വ്യാപകമായി എണ്ണ വില്പന നടത്തുമെന്നും പ്രഖ്യാപിച്ചതിലൂടെ ലോക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഈ സൈനിക അധിനിവേശത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുന്നുണ്ട്. ആഗോള സമൂഹം സംഭവത്തിൽ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രംപ് എന്ന മദയാനയെ ആര് തളക്കുമെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. മാനവരാശിക്ക് ഈ ഭൂമുഖത്ത് ഇനിയും സ്വസ്ഥമായി ജീവിക്കണമെങ്കിൽ ഇത്തരം ഭീകരകൃത്യങ്ങൾക്കെതിരെ ഒറ്റ സ്വരത്തിൽ ജനരോഷം ഉയരേണ്ടതുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

ഫഖീർ കോളനിയിലെ ഇടിച്ചു നിരത്തൽ : തുർക്കുമാൻ ഗേറ്റ് ഓർമ്മിപ്പിക്കുന്നത് - ഐ.എൻ.എൽകോഴിക്കോട് : ഉത്തരേന്ത്യയിൽ ഹിന്ദുത്വ സർ...
26/12/2025

ഫഖീർ കോളനിയിലെ ഇടിച്ചു നിരത്തൽ : തുർക്കുമാൻ ഗേറ്റ് ഓർമ്മിപ്പിക്കുന്നത് - ഐ.എൻ.എൽ

കോഴിക്കോട് : ഉത്തരേന്ത്യയിൽ ഹിന്ദുത്വ സർക്കാർ പരീക്ഷിക്കുന്ന ഇടിച്ചു നിരത്തൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ആവർത്തിക്കുകയാണെന്നും സിദ്ധരാമയ്യ ഭരണകൂടത്തിൻ്റെ ബുൾഡോസർ രാജ് അടിയന്തിരാവസ്ഥയിലെ തുർക്കുമാൻ ഗേറ്റ് ദുരന്തത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്നും ഐ.എൻ.എൽ.
കഴിഞ്ഞദിവസം പുലർച്ചെ ബങ്കളൂരുവിൻ്റെ പ്രാന്ത പ്രദേശമായ ഫഖീർ കോളനിയിലും വസിം ലേഔട്ടിലും ഒരു മുന്നറിയിപ്പുമില്ലാതെ ഇരച്ചുകയറിയ ബുൾഡോസറുകൾ മുന്നൂറിലേറെ കുടിലുകൾ തട്ടിനിരപ്പാക്കിയപ്പോൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത് ആയിരങ്ങളാണ്. അടിയന്തരാവസ്ഥയിൽ ഇന്ദിരാ പുത്രൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ദില്ലി ജുമാ മസ്ജിദ് പരിസരത്തും തുർക്കുമാൻ ഗേറ്റിലും നടത്തിയ ഇടിച്ചുനിരത്തലിന്റെ ഓർമ്മകൾ തിരിച്ചുകൊണ്ടുവരുന്നതാണീ കോൺഗ്രസ് പരാക്രമങ്ങൾ.
റവന്യൂ മന്ത്രിയുടെ മണ്ഡലത്തിൽ പരമ ദരിദ്രരും നിസ്സഹായരുമായ ഫക്കീറുകളുടെ ചേരിയിൽ നടന്ന ക്രൂരമായ ബുൾഡോസർ രാജിനെ കുറിച്ച് പുറം ലോകം അറിയാതിരിക്കാൻ മാധ്യമങ്ങൾ പരമാവധി വാർത്താ തമസ്കരണത്തിന് ഒരുമ്പെട്ടു. മലയാള മാധ്യമങ്ങളാവട്ടെ കേരളത്തിലെ യു.ഡി.എഫിന് തലവേദന സൃഷ്ടിക്കാതിരിക്കാൻ വാർത്ത പ്രാദേശിക പേജുകളിൽ ഒതുക്കി.
മൂവായിരത്തോളം ആളുകൾ ഈ കൊടും തണുപ്പിൽ കുടിലുകളിൽ നിന്ന് തെരുവിലേക്ക് പുറന്തള്ളപ്പെട്ടപ്പോൾ നിലവിളിക്കുന്ന ഹതാശയരെ സമാധാനിപ്പിക്കാൻ പോലും സിദ്ധരാമയ്യ സർക്കാർ മുന്നോട്ടു വന്നില്ല. രാജ്യത്താകമാനം മുസ്‌ലീകൾ തങ്ങളുടെ സംരക്ഷണത്തിലാണെന്ന് വീമ്പിളക്കുന്ന മുസ്‌ലിം ലീഗിൻ്റെ ഒരു നേതാവും അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയില്ല എന്നല്ല പ്രതിഷേധ സ്വരം പോലും ഉയർത്തിയില്ല. 1994 തൊട്ട് പ്രദേശത്ത് താമസിക്കുന്നവരെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും മാർഷലുകളുടെയും നേതൃത്വത്തിൽ ഡസനോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഏക്കർ കണക്കിന് സ്ഥലം ഇടിച്ചുനിരപ്പാക്കിയത്. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളോടു പോലും ദയാ ദാക്ഷിണ്യം കാണിക്കാതെ, ബുൾഡോസറുകൾ തലങ്ങും വിലങ്ങും ഇരച്ചു കയറിയപ്പോൾ യോഗി ആദിത്യനാഥിന്റെ അതേ വഴിയിലൂടെയാണ് സിദ്ധരാമയ്യയും ഭരണ രഥം തെളിക്കുന്നതെന്ന് വ്യക്തമായി. ഹൃദയഭേദകമായ കാഴ്ചയാണ് തങ്ങൾക്കവിടെ കാണാൻ കഴിഞ്ഞതെന്ന് സംഭവസ്ഥലം സന്ദർശിച്ച ഐ.എൻ.എൽ നേതാക്കളായ ഷാജഹാൻ സേട്ട്, തസ്നിം ഇബ്രാഹിം, എം.കെ നസീർ, എന്നിവർ പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്നും കൊടിശ്ശീലയിലെ നിറ വ്യത്യാസം മാത്രമാണ് അവർക്കിടയിലുള്ളതെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

*സ്ഥിരം നേറ്റിവിറ്റി കാർഡ് :  സർക്കാർ നീക്കം ക്രിയാത്മക ബദൽ ചുവടുവെപ്പ് - ഐ.എൻ.എൽ*കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പുന:പ...
25/12/2025

*സ്ഥിരം നേറ്റിവിറ്റി കാർഡ് : സർക്കാർ നീക്കം ക്രിയാത്മക ബദൽ ചുവടുവെപ്പ് - ഐ.എൻ.എൽ*

കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയിലൂടെ (എസ്.ഐ.ആർ) പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാനുള്ള സർക്കാറിൻ്റെ നീക്കം ക്രിയാത്മകമായ ബദൽ ചുവടുവെപ്പാണെന്ന് ഐ.എൻ.എൽ.
ഇതാദ്യമായിരിക്കാം രാജ്യത്ത് താമസിക്കുന്നവരുടെപൗരത്വം ഉറപ്പാക്കാനും, എസ്.ഐ.ആർ സൃഷ്ടിച്ച ആശങ്ക ദുരീകരിക്കാനും ഒരു സംസ്ഥാന സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇത്തരം ഒരു നടപടി ഉണ്ടാകുന്നത്. ഫോട്ടേ പതിച്ച നേറ്റിവിറ്റി കാർഡ് ലഭിക്കുന്നതോടെ സ്ഥിരം താമസത്തെക്കുറിച്ചുള്ള സംശയം അകറ്റാനും ഭാവിയിൽ ഈ കാർഡ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയായി പ്രയോജനപ്പെടുത്താവുന്നതുമാണ്. അതോടൊപ്പം തന്നെ എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വില്ലേജ് തലത്തിൽ തന്നെ 2 വീതം റവന്യു ഉദ്യോഗസ്ഥന്മാരെ വെച്ചുള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ഏറ്റവും സ്വാഗതാർഹമാണ്. ജില്ലാ കലക്ടറുടെ കീഴിലായിരിക്കുമത്രെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. ഇതും എസ്.ഐ.ആർ പടർത്തിയ ഭീതിയും പൗരത്വത്തെക്കുറിച്ചുള്ള ആശങ്കയും ദുരീകരിക്കാനുള്ള നല്ലൊരു കാൽവെപ്പാണ്. ഇടതു സർക്കാർ കൊണ്ടുവരുന്ന ഇത്തരം പുരോഗമനപരവും നവീനവും ഭാവനാ പൂർണ്ണവുമായ നടപടികളെക്കുറിച്ച് മിണ്ടാതിരിക്കുകയും ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സർക്കാർ വിരുദ്ധ കുപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തെ ജനം തിരിച്ചറിയണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

സ്ഥിരം നേറ്റിവിറ്റി കാർഡ് : സർക്കാർ നീക്കം ക്രിയാത്മക ബദൽ ചുവടുവെപ്പ് - ഐ.എൻ.എൽ

കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയിലൂടെ (എസ്.ഐ.ആർ) പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യാനുള്ള സർക്കാറിൻ്റെ നീക്കം ക്രിയാത്മകമായ ബദൽ ചുവടുവെപ്പാണെന്ന് ഐ.എൻ.എൽ.
ഇതാദ്യമായിരിക്കാം രാജ്യത്ത് താമസിക്കുന്നവരുടെപൗരത്വം ഉറപ്പാക്കാനും, എസ്.ഐ.ആർ സൃഷ്ടിച്ച ആശങ്ക ദുരീകരിക്കാനും ഒരു സംസ്ഥാന സർക്കാറിൻ്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇത്തരം ഒരു നടപടി ഉണ്ടാകുന്നത്. ഫോട്ടേ പതിച്ച നേറ്റിവിറ്റി കാർഡ് ലഭിക്കുന്നതോടെ സ്ഥിരം താമസത്തെക്കുറിച്ചുള്ള സംശയം അകറ്റാനും ഭാവിയിൽ ഈ കാർഡ് പൗരത്വം തെളിയിക്കാനുള്ള ആധികാരിക രേഖയായി പ്രയോജനപ്പെടുത്താവുന്നതുമാണ്. അതോടൊപ്പം തന്നെ എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തികളെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വില്ലേജ് തലത്തിൽ തന്നെ 2 വീതം റവന്യു ഉദ്യോഗസ്ഥന്മാരെ വെച്ചുള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ഏറ്റവും സ്വാഗതാർഹമാണ്. ജില്ലാ കലക്ടറുടെ കീഴിലായിരിക്കുമത്രെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. ഇതും എസ്.ഐ.ആർ പടർത്തിയ ഭീതിയും പൗരത്വത്തെക്കുറിച്ചുള്ള ആശങ്കയും ദുരീകരിക്കാനുള്ള നല്ലൊരു കാൽവെപ്പാണ്. ഇടതു സർക്കാർ കൊണ്ടുവരുന്ന ഇത്തരം പുരോഗമനപരവും നവീനവും ഭാവനാ പൂർണ്ണവുമായ നടപടികളെക്കുറിച്ച് മിണ്ടാതിരിക്കുകയും ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സർക്കാർ വിരുദ്ധ കുപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തെ ജനം തിരിച്ചറിയണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

12/12/2025

📢 INL നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

INL കാവിലുംപാറ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയതിൽ INL നാദാപുരം മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളെ ഭീഷണിയിലൂടെയും ഗുണ്ടായിസത്തിലൂടെയും നേരിടാൻ ശ്രമിക്കുന്ന പ്രവണത അങ്ങേയറ്റം അപലപനീയമാണ്.

കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രീയ വൈരാഗ്യം വെച്ച് ചില അക്രമി സംഘം ok പൂക്കാട് അബ്ദുറഹിമാൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടി ഫാസിസ്റ്റ് രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമാണ്.

സ്വന്തം വീട്ടിൽ പോലും ഒരു പൊതുപ്രവർത്തകന് സമാധാനപരമായി കഴിയാൻ സാധിക്കാത്ത അവസ്ഥ നാട്ടിൽ ഭീതി പരത്തുന്നു.
*രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാമെന്നുള്ള ധാരണ അക്രമികൾ തിരുത്തണം*.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ സമുചിതവും ശക്തവുമായ നിയമനടപടി സ്വീകരിക്കാൻ തൊട്ടിൽപ്പാലം പോലീസ് തയ്യാറാകണം..

Ok pookad അബ്ദുറഹിമാൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ ഉടൻ ഇടപെടണം.

പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയേണ്ടത് ജനാധിപത്യപരമായ രീതിയിലാണ്.

ഭീഷണിയും അക്രമവും കൊണ്ട് INL-ൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും.

സ്ഥലം: നാദാപുരം
തീയതി: 2025 ഡിസംബർ 11
✍️ INL നാദാപുരം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി:
ഒപ്പ്:
(പ്രസിഡൻ്റ്/സെക്രട്ടറി, INL നാദാപുരം മണ്ഡലം കമ്മിറ്റി)

29/11/2025

1995 ൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായി തുടങ്ങി 2021 ൽ കൊയിലാണ്ടി എം എൽ എ വരെ നീണ്ട കാലഘട്ടത്തിൽ ജന ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് കാനത്തില്‍ ജമീല അന്തരിച്ചു. ജനങ്ങൾക്കൊപ്പം നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തനം ആരംഭിച്ച ജമീലയുടെ വിയോഗo പാർട്ടിക്കും കുടുംബത്തിനും നാടിനും കനത്ത നഷ്ടമാണ്.
അവരുടെ ദുഖത്തിൽ പങ്ക് ചേരുകയും അനുശോചനം അറിക്കുകയും ചെയ്യുന്നു.

ആദരാജ്ഞലികൾ.......

27/11/2025
പാണക്കാട്ട് നിന്ന് ജമാഅത്ത്  സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ദുരന്ത സൂചന - ഐ.എൻ.എൽകോഴിക്കോട് : മുസ്‌ലിം ലീഗിന്റെ ആത്മീയ ആസ്ഥാ...
22/11/2025

പാണക്കാട്ട് നിന്ന് ജമാഅത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ദുരന്ത സൂചന - ഐ.എൻ.എൽ

കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ ആത്മീയ ആസ്ഥാനമായ പാണക്കാട്ട് നിന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയം മാറിമറിയുന്ന ദുരന്ത സൂചനയാണെന്ന് ഐ.എൻ.എൽ.
ഇതുവരെ മുറുകെ പിടിച്ച ആശയ നിലപാട് വലിച്ചെറിഞ്ഞ് പരസ്പരം ആശ്ലേഷിക്കാനുള്ള ലീഗ് - ജമാഅത്ത് നേതൃത്വത്തിന്റെ തീരുമാനം ഇരുകൂട്ടരും അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴമാണ് വിളിച്ചുപറയുന്നത്. പ്രാദേശിക നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പ് വകവയ്ക്കാതെ ലീഗിൻ്റെ ഒട്ടേറെ സിറ്റിംഗ് സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് മത്സരിക്കാൻ ദാനം ചെയ്തത് ലീഗിനുള്ളിൽ കലാപത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന ഭരണം നഷ്ടപ്പെട്ട ഖിന്നതയിൽ എങ്ങനെയെങ്കിലും പ്രാദേശിക അധികാരം പിടിച്ചെടുക്കാനുള്ള ആക്രാന്തം മൂത്ത്, ജമാഅത്തിന് മുന്നിൽ സുന്നി ആദർശം പണയം വെച്ചതിൽ ലീഗിലെ സമസ്ത വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ലീഗ് സ്ഥാനാർത്ഥികൾക്കൊപ്പം വെൽഫെയർ സ്ഥാനാർത്ഥികളെ കൂടി പാണക്കാട് റഷീദലി തങ്ങൾ പ്രഖ്യാപിച്ചത് രാഷ്ട്രീയ കേരളം അമ്പരപ്പോടെയാണ് നോക്കി കണ്ടതെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

പാണക്കാട്ട് നിന്ന് ജമാഅത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ദുരന്ത സൂചന - ഐ.എൻ.എൽ

കോഴിക്കോട് : മുസ്‌ലിം ലീഗിന്റെ ആത്മീയ ആസ്ഥാനമായ പാണക്കാട്ട് നിന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് കേരള രാഷ്ട്രീയം മാറിമറിയുന്ന ദുരന്ത സൂചനയാണെന്ന് ഐ.എൻ.എൽ.
ഇതുവരെ മുറുകെ പിടിച്ച ആശയ നിലപാട് വലിച്ചെറിഞ്ഞ് പരസ്പരം ആശ്ലേഷിക്കാനുള്ള ലീഗ് - ജമാഅത്ത് നേതൃത്വത്തിന്റെ തീരുമാനം ഇരുകൂട്ടരും അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴമാണ് വിളിച്ചുപറയുന്നത്. പ്രാദേശിക നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഉയർന്ന കടുത്ത എതിർപ്പ് വകവയ്ക്കാതെ ലീഗിൻ്റെ ഒട്ടേറെ സിറ്റിംഗ് സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് മത്സരിക്കാൻ ദാനം ചെയ്തത് ലീഗിനുള്ളിൽ കലാപത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന ഭരണം നഷ്ടപ്പെട്ട ഖിന്നതയിൽ എങ്ങനെയെങ്കിലും പ്രാദേശിക അധികാരം പിടിച്ചെടുക്കാനുള്ള ആക്രാന്തം മൂത്ത്, ജമാഅത്തിന് മുന്നിൽ സുന്നി ആദർശം പണയം വെച്ചതിൽ ലീഗിലെ സമസ്ത വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ലീഗ് സ്ഥാനാർത്ഥികൾക്കൊപ്പം വെൽഫെയർ സ്ഥാനാർത്ഥികളെ കൂടി പാണക്കാട് റഷീദലി തങ്ങൾ പ്രഖ്യാപിച്ചത് രാഷ്ട്രീയ കേരളം അമ്പരപ്പോടെയാണ് നോക്കി കണ്ടതെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

കണ്ണൂരിലെ ബി.എൽ.ഒ അനിഷിൻ്റെ ആത്മഹത്യ; പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും ,SIR നടപടികൾ നിർത്ത...
16/11/2025

കണ്ണൂരിലെ ബി.എൽ.ഒ അനിഷിൻ്റെ ആത്മഹത്യ;
പൂർണ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും ,
SIR നടപടികൾ നിർത്തിവെക്കണം-
നാഷണൽ യൂത്ത്‌ ലീഗ് കേരള.

Address

Nadapuram. Kozhikkode.
Nadapuram
673513

Website

Alerts

Be the first to know and let us send you an email when INL നാദാപുരം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share