14/05/2026
പത്തു വർഷത്തെ ജനകീയ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത ചരിത്രവിജയം തുല്യതയില്ലാത്തതാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃനിരയെ മുന്നിൽ നിന്ന് നയിച്ച പ്രിയപ്പെട്ട വി.ഡി സതീശനെ കേരളവും കോൺഗ്രസ്സ് ഹൈക്കമാന്റും പുതിയ ദൗത്യം ഏൽപ്പിക്കുകയാണ്.
പുതിയ കാലത്തിലേക്കുള്ള പദ്ധതികളിലൂടെ, കർമ്മ പരിപാടികളിലൂടെ, നൂതനമായ ചിന്തകളിലൂടെ, ആശയങ്ങളിലൂടെ കേരളത്തെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി, ഒരു മനസ്സായി ടീം യുഡിഎഫിനെയും ജനതയെയും വി.ഡി നയിക്കും...
മലയാളികൾ ഒന്നാകെ അർപ്പിച്ച വിശ്വാസത്തെ, ഉത്തരവാദിത്വത്തെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ വി.ഡി ക്കും യു.ഡി.എഫിന്റെ പുതിയ ടീമിനും സാധിക്കുമെന്ന് ഉറപ്പാണ്...
ഇന്ന് മുതൽ നാം പുതിയ കേരളത്തിലേക്ക് പ്രവേശിക്കുകയാണ്... നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് സ്നേഹാശംസകൾ...