SDPI നാദാപുരം മണ്ഡലം

SDPI നാദാപുരം മണ്ഡലം The Official page of SDPI Nadapuram Assembly Constituency Committee

എസ്ഡിപിഐയുടെതായി ഇങ്ങനെ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് അറിയിക്കുന്നു.
27/05/2026

എസ്ഡിപിഐയുടെതായി ഇങ്ങനെ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് അറിയിക്കുന്നു.

27/05/2026

നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിന്റെ സൗകര്യ സാധ്യത ഉണ്ടായിട്ടും SDPI മറ്റൊരു നിലപാടാണ് സ്വീകരിച്ചത് എന്ത്കൊണ്ട് ❓

എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ്‌ സി പി എ ലത്തീഫ് പ്രതികരിക്കുന്നു.

*ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്*പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും  മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ...
27/05/2026

*ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്*

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയും വിമർശകരെയും വിരട്ടി നിർത്താനുള്ള
ഉപകരണമായാണ് ഇഡിയെ
സംഘ പരിവാര സർക്കാർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത രാഷ്ട്രീയപാർട്ടികളെയും സർക്കാരുകളെയും വ്യക്തികളെയും വേട്ടയാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് രാജ്യത്ത് അരാജകത്വവും ഭീതിയും സൃഷ്ടിക്കുന്നതിനെതിരേ ജനാധിപത്യ പ്രതിഷേധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്തിരുവനന്തപുരം: സസ്...
26/05/2026

സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്

തിരുവനന്തപുരം: സസ്ഥാനത്ത്, പ്രത്യേകിച്ച് മലബാർ മേഖലയിലെ പ്ലസ് ടു സീറ്റ് ക്ഷാമത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കണ്ണിൽ പൊടിയിടുന്ന സർക്കാർ നയം തിരുത്തി സ്ഥിരമായ പരിഹാരം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. ഉപരിപഠനത്തിന് അർഹത നേടുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നിഷേധിക്കുന്ന അവസ്ഥയാണ്. വർഷാവർഷങ്ങളിൽ താൽക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് പ്രശ്നം താല്ക്കാലികമായി ഒതുക്കിതീർക്കുന്നതിന് പകരം, പുതിയ സ്ഥിരമായ ബാച്ചുകളും സ്കൂളുകളും അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന മലബാറിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ പ്ലസ് ടു പഠിക്കാൻ കഴിയാത്തത് കടുത്ത അനീതിയാണ്. തെക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റുകൾ ഉള്ളപ്പോൾ, മലബാറിൽ മാത്രം വിദ്യാർത്ഥികൾ സീറ്റിനായി അലയുകയാണ്. കൂടാതെ തെക്കൻ ജില്ലകളിലെ പല സ്ഥാപനങ്ങളിലും നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാർ മേഖലയിലെ കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുന്നത്. മലബാർ മേഖലയിലെ സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഓരോ വർഷവും പ്രവേശന നടപടികൾ വൈകിക്കുന്ന താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരമായ ബാച്ചുകൾ മലബാർ മേഖലയിലെ സ്കൂളുകളിൽ അനുവദിക്കണം. തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും സീറ്റുകളുടെ അനുപാതത്തിലെ അസമത്വം ശാസ്ത്രീയമായ പഠനത്തിലൂടെ പരിഹരിക്കണം. കൂടാതെ പുതിയ ബാച്ചുകൾക്ക് അനുസൃതമായി സ്കൂളുകളിൽ ക്ലാസ് മുറികളും അധ്യാപക തസ്തികകളും സ്ഥിരമായി സൃഷ്ടിക്കണം.ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും തുടർപഠനത്തിനായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Plus Two പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍
26/05/2026

Plus Two പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനങ്ങള്‍

25/05/2026
പെരുമ്പറ കൊട്ടി ഇറക്കിയ  വികസന  സപ്ലിമെന്ററികൾ, കൊട്ടി  ആഘോഷിച്ച തിരഞ്ഞെടുപ്പ്  വാഗ്ദാനങ്ങൾ, പഞ്ചയത്തിൽ  ഭരണതുടർച്ച  തുട...
25/05/2026

പെരുമ്പറ കൊട്ടി ഇറക്കിയ വികസന സപ്ലിമെന്ററികൾ, കൊട്ടി ആഘോഷിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ, പഞ്ചയത്തിൽ ഭരണതുടർച്ച തുടർന്നു ഓണവും വിഷുവും പെരുന്നാളും കഴിഞ്ഞു
നാദാപുരം ബസ്റ്റാന്റ് പുനർ നിർമാണം മാത്രം നടന്നില്ല,
പ്രവർത്തി ഉദ്‌ഘാടന മഹാ മഹത്തിന് ചിലവഴിച്ച ലക്ഷങ്ങൾ

ബസ്റ്റാന്റ് എവിടെ അധികാരികളെ.???

SDPI നാദാപുരം പഞ്ചായത്ത് കമ്മിറ്റി
V V Muhammed Ali

14 കോടിയുടെ ബസ്റ്റാന്റ് വികസനവും മുഖ്ചായ മാറുന്ന നാദാപുരം ടൗണും വെറും പ്രഹസനം പ്രസ്താവനയോ ?പൊളിച്ചിട്ടാൽ വികസനമാകുമോ ?നാ...
25/05/2026

14 കോടിയുടെ ബസ്റ്റാന്റ് വികസനവും മുഖ്ചായ മാറുന്ന നാദാപുരം ടൗണും വെറും പ്രഹസനം പ്രസ്താവനയോ ?

പൊളിച്ചിട്ടാൽ വികസനമാകുമോ ?

നാദാപുരം ബസ്റ്റാന്റ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചോ?

ഈ കാലതാമസത്തിനു കാരണക്കാർ ആരൊക്കെ

V V Muhammed Ali

മലയാളം സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയ നിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദ പെരുമാറ്റച്ചട്ടം പരിശോധിക്കാൻ സിൻഡിക്കേറ്റ് ത...
25/05/2026

മലയാളം സർവകലാശാലയിലെ ക്യാമ്പസ് രാഷ്ട്രീയ നിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദ പെരുമാറ്റച്ചട്ടം പരിശോധിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു

സർവകലാശാലകളിൽ വിദ്യാർഥി സംഘടന പ്രവർത്തനം നിയന്ത്രിക്കണമെന്ന ഗവർണറുടെ വിചിത്ര ഉത്തരവിന്റെ മറവിലാണ്‌ മലയാള സർവകലാശാലയിൽ ഉത്തരവിറക്കിയത്. വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടം– നിയമവലി 2026 എന്ന പേരിലാണ്‌ ഉത്തരവ്‌ ഇറങ്ങിയത്‌. ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ‘അതിപ്രസരം' എന്നാണ്‌ ഉത്തരവിൽ വിശേഷിപ്പിച്ചത്‌. ക്യാമ്പസിൽ വിദ്യാർഥികൾ കൂട്ടം കൂടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല, മുൻകൂട്ടി അറിയിക്കാതെ പ്രതിഷേധിക്കരുത് എന്നിങ്ങനെ നിർദേശങ്ങളുണ്ടായിരുന്നു

Address

Nadapuram

Website

Alerts

Be the first to know and let us send you an email when SDPI നാദാപുരം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI നാദാപുരം മണ്ഡലം:

Share