എൽ ഡി എഫ് ധർമ്മടം മണ്ഡലം

എൽ ഡി എഫ്  ധർമ്മടം മണ്ഡലം Official fb page of Democratic Youth Federation of India Muzhappilangad

ധർമ്മടം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ പത്രിക സമർപ്പിച്ചു 😍💪💪💪
15/03/2021

ധർമ്മടം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ പത്രിക സമർപ്പിച്ചു 😍💪💪💪

13/03/2021
പി പി ദിവ്യ കണ്ണൂർ ജില്ലാപഞ്ചായത്ത്‌പ്രസിഡന്റാകുംകണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പി പി ദിവ്യയെ മത്സ...
28/12/2020

പി പി ദിവ്യ കണ്ണൂർ ജില്ലാപഞ്ചായത്ത്‌
പ്രസിഡന്റാകും

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പി പി ദിവ്യയെ മത്സരിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇ വിജയൻ മാഷാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥി.
കല്യാശേരി ഡിവിഷനിൽനിന്ന്‌ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ദിവ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്‌. കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയിൽ വൈസ്‌പ്രസിഡന്റായി പ്രാഗത്ഭ്യം തെളിയിച്ചു.
യുഡിഎഫ്‌–- വെൽഫെയർ പാർടി സഖ്യത്തെ പരാജയപ്പെടുത്തി പന്ന്യന്നൂർ ഡിവിഷനിൽനിന്നാണ് ഇ വിജയൻ മാസ്‌റ്റർ തെരഞ്ഞെടുക്കപ്പെട്ടത്‌.

കോൺഗ്രസ്സ്‌ അധ്യക്ഷനെ മാറ്റണം : മുസ്ലീം ലീഗ്‌മുല്ലപ്പള്ളിയെ മാറ്റണം : രാജ്‌മോഹൻ ഉണ്ണിത്താൻപുതിയ നേത്യത്വം വേണം : കെ മുരള...
19/12/2020

കോൺഗ്രസ്സ്‌ അധ്യക്ഷനെ മാറ്റണം : മുസ്ലീം ലീഗ്‌

മുല്ലപ്പള്ളിയെ മാറ്റണം : രാജ്‌മോഹൻ ഉണ്ണിത്താൻ

പുതിയ നേത്യത്വം വേണം : കെ മുരളീധരൻ

നേത്യത്വ സ്ഥാനത്ത്‌ അഴിച്ച്‌ പണി വേണം : യൂത്ത്‌ കോൺഗ്രസ്സ്‌

കാര്യശേഷി ഇല്ലാത്ത നേത്യത്വം : ഡി സി സികൾ

ഡി സി സികൾ വെപ്പാട്ടിമാർക്കും കാശ്‌ തന്നവർക്കും സീറ്റ്‌ വിറ്റു : അണികൾ

കോൺഗ്രസ്സിന്റെ കൊലപാതക രാഷ്ട്രീയം തിരിച്ചടിയായി : ലീഗ്‌

ലീഗിന്റെ അഴിമതിയും എം എൽ എമാർ ജയിലിലായതും തിരിച്ചടിയായി : ചെന്നിത്തല

ഞാനെന്ത്‌ തെറ്റാ ചെയ്തത്‌ : മുല്ലപ്പള്ളി

ബി ജെ പിയിൽ നേത്യത്വ മാറ്റ കലാപം രൂക്ഷമാകുന്നു : വാർത്ത

നേത്യത്വത്തിനെതിരെ ശോഭ സുരേന്ദ്രനടക്കമുള്ള മുതിർന്ന നേതാക്കൾ

നേത്യത്വത്തിനു കാര്യപ്രാപ്തിയില്ല : രാജഗോപാൽ

ഈ അവസ്ഥയിൽ
യൂ.ഡീ.എഫിൽ തുടരാൻ താൽപര്യമില്ലന്ന് ആർ.എസ്.പി

മിനിഞ്ഞാന്ന് വരെ പിണറായിയെ രാജി വെയ്പ്പിക്കാൻ നടന്ന ടീമുകളാ...😁

 പ്രളയം വന്നു താണ്ഡവമാടി സർവ്വതും നശിച്ചപ്പോൾ.... സഹായവുമായി വന്നവരെയെല്ലാം അവർ മടക്കി അയച്ചു……..!!അയച്ച പട്ടാളത്തിനും,ത...
29/11/2020



പ്രളയം വന്നു താണ്ഡവമാടി സർവ്വതും നശിച്ചപ്പോൾ.... സഹായവുമായി വന്നവരെയെല്ലാം അവർ മടക്കി അയച്ചു……..!!

അയച്ച പട്ടാളത്തിനും,തന്ന അരിക്കും വരെ അവർ കൂലി വാങ്ങി….കിട്ടേണ്ട നികുതി വിഹിതങ്ങളെല്ലാം തടഞ്ഞു വച്ചു.
ഓരോ ബജറ്റിലും കിട്ടേണ്ട പദ്ധതികളെല്ലാം തിരഞ്ഞു പിടിച്ചചില്ലാതാക്കി…!!

അപ്പോഴെല്ലാം,
അവർ പ്രതീക്ഷിച്ചത് തെണ്ടി കുത്തുപാള എടുക്കുന്നോരു നാടിനെയാണ്........!!

പട്ടിണി മൂലം സർക്കാരിനെതിരെ കലാപത്തിനിറങ്ങുന്നോരു ജനതയെയാണ്. ...!!

മഹാമാരി പടർന്നപ്പോൾ ഒരു കൂട്ടമരണം പ്രതീക്ഷിച്ച അവർ അതിർത്തികൾ മണ്ണിട്ട് അടച്ചു…..

അതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ നേരിട്ട ഒരു സർക്കാർ അവരെ അത്ഭുതപ്പെടുത്തി….

എല്ലാ നികുതി വരവും അവർ അടച്ചപ്പോൾ കിഫ്ബിയിലൂടെ തുക സമാഹരിച്ച് സ്വപ്ന സദൃശ്യമായ പദ്ധതികൾ കൊണ്ടു വന്നു.

രോഗികളെ കൊണ്ട് നിറഞ്ഞു മരിക്കുന്ന കേരളം പ്രതീക്ഷിച്ചവർക്ക് ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ അഭിമാനമായി തലയുയർത്തി നിന്നു നമ്മുടെ നാട്….

പട്ടിണി കൊണ്ട് മരിക്കുന്ന ഒരു ജനതയെ പ്രതീക്ഷിച്ചവർക്ക് എല്ലാ മാസവും സർക്കാരിൻ്റെ ഭക്ഷ്യകിറ്റ് ലഭിക്കുന്ന,
എല്ലാ സ്‌കൂളും ഹൈടെക് ആക്കുന്ന, എല്ലാ റോഡും പാലങ്ങളും പുനർനിർമ്മിക്കുന്ന. എല്ലാവർക്കും വീട് നിർമിക്കുന്ന,ഇൻ്റർനെറ്റ് മൗലിക അവകാശമാക്കുന്ന, ഒരു കൊച്ചു സംസ്ഥാനം… .

ഇനി ഇതാ കെ ഫോണും വരുന്നു. ..

ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ചിട്ടും ഒരു കൊച്ചു സംസ്ഥാനം ലോകത്തിന് മുന്നിൽ തിളങ്ങി നിൽക്കുകയാണ്.

അടുത്ത ലക്ഷ്യം ആ പദ്ധതികൾ ഓരോന്നായി മുടക്കുകയാണ്.
ലൈഫ്, കേഫോൺ.. കിഫ്ബി…..
അങ്ങനെ അവരുടെ ഹിറ്റ് ലിസ്റ്റില് പദ്ധതികളുടെ നീളം കൂടുകയാണ്…

അവരുടെ, ഏജൻ്റുമാർ ഈ തെരഞ്ഞെടുപ്പ് കാലത്തും നിങ്ങളെ തേടിയെത്തും… എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ കേരളത്തെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചവർക്കെതിരെയാവട്ടെ ജനവിധി..

നിങ്ങളുടെ വിലയേറിയ വോട്ടുകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക... 💪


#ഇടതുപക്ഷം_ഹൃദയപക്ഷം

03/04/2020

നമ്മൾ അതിജീവിക്കും
നിങ്ങൾ വീട്ടിലിരുന്നോളു നിങ്ങളുടെ എന്താവശ്യത്തിനും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഉണ്ട്. സാധനങ്ങളും മരുന്നും ഞങ്ങൾ വീട്ടിലെത്തിച്ചു തരും. ഇന്നു മുതൽ പഞ്ചായത്തിൽ സ്ഥാപിച്ച കോൾ സെൻ്ററിലേക്ക് നിങ്ങൾക്ക് വിളിക്കാം വിളിക്കേണ്ട നമ്പർ 949604909

16/12/2019

"ഇത് പറയുമ്പോൾ സംസ്ഥാന സർക്കാരിന് ഇത്തരമൊരു തീരുമാനം എടുക്കാമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്.

കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും പൗരത്വ നിയമങ്ങളെല്ലാം ഉണ്ടായതും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഭരണഘടനയുടെ അടിസ്ഥാന നിലപാടുകളോടാണ് സർക്കാരിൻറെ പ്രതിബദ്ധത. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതും അതിൻറെ അടിസ്ഥാനത്തിലാണ്. അതട്ടിമറിക്കാൻ ആര് മുന്നോട്ടു വന്നാലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊരുതുന്നത് സത്യപ്രതിജ്ഞാലംഘനമല്ല, അതിനോടുള്ള കൂറുപുലർത്തലാണ്‌. സംസ്ഥാന സർക്കാരിൻറെ പ്രതിബദ്ധത ഭരണഘടനയോടാണ്. അല്ലാതെ ആർഎസ്എസിനെ പോലുള്ളവർ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല എന്ന് വ്യക്തമാക്കാൻ ഇൗ അവസരം ഉപയോഗിക്കുകയാണ്."

- കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

Address

Muzhappilangad
670662

Website

Alerts

Be the first to know and let us send you an email when എൽ ഡി എഫ് ധർമ്മടം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share