Taluk Legal Services Committee Muvattupuzha

Taluk Legal Services Committee Muvattupuzha സൗജന്യ നിയമ സഹായം, നിയമബോധവത്കരണ ക്ല?

25/06/2022
ന്യായാമൃതം-2021
14/11/2021

ന്യായാമൃതം-2021

13-01-2021 സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവംഭാരതം സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച് ദേശീയ നിയമ സേവന...
13/11/2021

13-01-2021
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ഭാരതം സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച് ദേശീയ നിയമ സേവന അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പാൻ ഇന്ത്യ അവയർനെസ് ആൻഡ് ഔട്ട്റീച്ച് ക്യാമ്പയിൻ ഭാഗമായി ഇന്ന് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി "ന്യായാമൃതമേള 2021 "മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ വച്ച് നടത്തി.മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച മെഗാ അദാലത്തിനു ബഹു താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ, എം എ സി റ്റി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശ്രീ ദിനേശ് എം പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ശ്രീ രാജീവ് കുമാർ പി കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് "ന്യായാമൃത മേള 2021" ഉദ്ഘാടനം ചെയ്തു കൊണ്ട് ദീപ പ്രജ്വലനം നടത്തി. കെൽസ മെമ്പർ സെക്രട്ടറി ഡിസ്ട്രിക്ട് ജഡ്ജി കെ ടി നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബഹുമാനപ്പെട്ട മൂവാറ്റുപുഴ എംഎൽഎ ശ്രീ മാത്യു കുഴൽനാടൻ,കേരള ബാങ്കിന്റെ പ്രസിഡന്റും മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ചെയർമാനുമായ ശ്രീ ഗോപി കോട്ടമുറിക്കൽ, മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ ജോണി മെതിപാറ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു.
പാൻ ഇന്ത്യ അവയർനസ് ആൻഡ് ഔട്ട്റീച്ച് ക്യാമ്പയിൻ മൂവാറ്റുപുഴ താലൂക്ക് കോഡിനേറ്റർ അഡ്വക്കേറ്റ് ശ്രീ എം എസ് അജിത്ത് നന്ദി പ്രകാശനം നടത്തി. ചടങ്ങിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അവർകൾക്ക് മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ജോണി മെതിപ്പാറ ഉപഹാരം നൽകി ആദരിച്ചു, കെൽസ മെമ്പർ സെക്രട്ടറി ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ കെ റ്റി നിസാർ അഹമ്മദ് അവർകൾക്ക് മൂവാറ്റുപുഴ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ശ്രീ ജോബി ജോസ്‌ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വോളണ്ടിയേഴ്സ് ആയ സർവ്വശ്രീമതി ലീല രാജൻ, ലാലി ഷൈജു, സിന്ധു ആന്റണി എന്നിവരെ ആദരിച്ചു. പാൻ ഇന്ത്യ അവയർനസ് ആൻഡ് ഔട്ട്റീച്ച് ക്യാംപെയിൻ ടീം അംഗങ്ങളായ വിദ്യാർഥികൾക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു. ചടങ്ങിൽ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 3 ശ്രീമതി നിമിഷ അരുൺ, മൂവാറ്റുപുഴ മുൻസിഫ് ശ്രീമതി ഷാന ബീഗം, അഭിഭാഷകർ, കോടതി ജീവനക്കാർ, അഭിഭാഷക ഗുമസ്തൻമാർ,മൂവാറ്റുപുഴ താലൂക്കിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന മെഗാ അദാലത്ത് ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, കെൽസ മെമ്പർ സെക്രട്ടറി,ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ കെ ടി നിസാർ അഹമ്മദ്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ ശ്രീ ദിനേശ് എം പിള്ള,മൂവാറ്റുപുഴ മുൻസിഫ് ശ്രീമതി ഷാന ബീഗം, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ മീഡിയേറ്റർസ്‌ ആയ അഡ്വക്കേറ്റ് ശ്രീ ജോണി മെതിപാറ,അഡ്വ ശ്രീ എം എസ് അജിത്, അഡ്വ ശ്രീ ഷൈൻ ജേക്കബ്, അഡ്വക്കേറ്റ് ശ്രീമതി എസ് എസ് ഷായിഷ, അഡ്വക്കേറ്റ് ശ്രീ പി എം എൽദോ എന്നിവർ നയിച്ചു. അദാലത്തിൽ ഏകദേശം അറുപതോളം കേസുകൾ പരിഗണിക്കുകയും അതിൽ പത്തോളം കേസുകൾ തീർപ്പാക്കുകയും ചെയ്തു, തീർപ്പാകാത്ത കേസുകൾ സമയബന്ധിതമായി തീർക്കുവാൻ നിർദ്ദേശം നൽകി.
"ന്യായാമൃത മേള 2021" ഉച്ചകഴിഞ്ഞ് 2.30 ന് അവസാനിച്ചു.

ന്യായാമൃതമേള-2021
13/11/2021

ന്യായാമൃതമേള-2021

12/11/2021

Address

Court Complex, Kacherithazham
Muvatupuzha

Telephone

+914852837733

Website

Alerts

Be the first to know and let us send you an email when Taluk Legal Services Committee Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share