12/01/2022
സാധാരണ സിപിഐഎമ്മുകാരൻ കൊല്ലപ്പെടുമ്പോൾ ചർച്ചക്കെടുക്കാത്ത മാധ്യമങ്ങളോട് രോഷം തോന്നാറുണ്ടായിരുന്നു, അവരെ അതിന്റെ പേരിൽ വിമർശിക്കാറുണ്ടായിരുന്നു.
പക്ഷെ ഇപ്പോൾ സിപിഐഎം കാരൻ കൊല്ലപ്പെട്ടാലും ആ വിഷയം ചർച്ചക്കെടുക്കരുതേ എന്ന അഭ്യർത്ഥനയാണ് മാധ്യമങ്ങളോട് എനിക്കുള്ളത് ..
കൊന്നുതള്ളിയിട്ടും തീരാത്ത വെറുപ്പും പകയും മരിച്ചുകിടക്കുന്ന മനുഷ്യന്റെ മുഖത്തുനോക്കിയും വിളിച്ചുപറയാൻ മാത്രം പുഴുത്ത നാക്കുള്ളവർ ഒരു മനുഷ്യത്വവുമില്ലാതെ ചാനലിൽ ഇരുന്ന് ദുഷിപ്പ് പറയുന്നു എന്നല്ലാതെ ഒരു ഗുണവും ആ ചർച്ചകൾക്കില്ല ...
മരണം വരെയും നാടിൻറെ സ്പന്ദനങ്ങളിൽ ഒപ്പമുണ്ടായിരുന്ന മനുഷ്യനെ കൊന്നുതള്ളിയശേഷം പുഴുത്തനാക്കുകൾ കൊണ്ട് പിന്നെയും കൊല്ലുന്ന അധമത്വത്തിന്റെ പേരാണ് അത്തരം ചാനൽ ചർച്ചകൾ .. എന്ത് ദുഷിപ്പും, എന്ത് കള്ളവും എന്ത് തോന്യവാസവും അവർ അതിനുപയോഗിക്കും ..
ചർച്ചക്ക് പോകുന്ന സിപിഐഎം പ്രതിനിധി ആകട്ടെ ഇതൊക്കെ കേട്ട് ഇരിക്കേണ്ടിവരും .. ഒരു സ്വരാജോ, റഹീമോ, അനിൽ കുമാറോ , അരുൺ കുമാറോ വൈകാരികമായി അതിനെതിരെ പ്രതികരിച്ചേക്കും .. മറ്റുള്ളവർ ഒരു ശബ്ദം പോലുമുയർത്താതെ മാന്യതയുടെ അതിരിൽ മാത്രം നിന്ന് കാര്യങ്ങൾ പറഞ്ഞുപോകും ..
മാധ്യമങ്ങൾക്ക് ഇത്തരം ചർച്ചകൾ മേൽപ്പറഞ്ഞ പുഴുത്ത നാക്കുള്ളവരെ കയറൂരിവിട്ട് വായിലൂടെ വിസർജ്ജിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കലാണ്.. അതിലെ അധമത്വം അവർ ആസ്വദിക്കും , അതിനായി കൂടെക്കൂടി ഐലേസാ വിളിക്കും..
പ്രതിസ്ഥാനത്തു സിപിഐഎമ്മുകാരൻ വരുമ്പോൾ ധാർമിക രോഷം നുരഞ്ഞുപൊന്തുകയും ഗൂഡാലോചന പിബിക്കുമേലെവരെ ആരോപിക്കുകയും ചെയ്യുന്നവർ പക്ഷെ സിപിഐഎംകാരൻ കൊല്ലപ്പെട്ടാൽ വ്യക്തിവിദ്വേഷം മുതൽ അങ്ങോട്ടുള്ള "നിസാര കാര്യം" ആയി അതിനെ മാറ്റിയെടുക്കാനുള്ള കൊട്ടേഷനെടുക്കും. അതിനായി എന്ത് അധമത്വവും കാണിക്കുകയും ചെയ്യും. സിപിഐഎമ്മുകാരെ കൊന്നുതള്ളിക്കോളൂ , അന്തിചർച്ചയിൽ ഞങ്ങൾ നിങ്ങളെ വെളുപ്പിച്ചെടുത്തോളം എന്നതാണ് അവരുടെ നിലപാട് ..
ഇന്നലെ ഒരു ചർച്ചയിൽ മാതൃഭൂമിയിലെ ശ്രീജയെന്ന അവതാരിക രാഹുൽ മാങ്കൂട്ടത്തിലിന്റെ പുഴുത്തുനാറിയ നാക്കിന് ആധികാരികത കൊടുക്കാൻ അയാളുടെ "അഭിമന്യു കേസിലെ പ്രതികളെ ഇനിയും പിടിച്ചില്ല" എന്ന നട്ടാൽ കുരുക്കാത്ത നുണ ഏറ്റുപിടിക്കുന്നത് കണ്ടു. അതൊക്കെ ഈ വെളുപ്പിക്കലിന്റെ ഭാഗമാണ്. അഭിമന്യു കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിലായതും ഈ നാട്ടിലെ മാധ്യമങ്ങളൊക്കെ അത് റിപ്പോർട്ട് ചെയ്തതുമാണ്. പക്ഷെ വെളുപ്പിക്കാൻ നടക്കുന്ന ശ്രീജയടക്കമുള്ളവർക്ക് അത് ബാധകമാവില്ല എന്നതാണ് വിഷയം. ഏറ്റെടുത്ത കൊട്ടേഷന് ഫലം കിട്ടണമെങ്കിൽ ഇമ്മാതിരി നുണകളൊക്കെ ഒരുളുപ്പുമില്ലാതെ പറയും ..
പ്രിയപ്പെട്ട മാധ്യമങ്ങളെ - ദയവായി സിപിഐഎമ്മുകാരൻ കൊല്ലപ്പെടുമ്പോൾ നിങ്ങൾ ചർച്ച നടത്തരുത് .. വെട്ടിയും കുത്തിയും കൊന്നവനെ അപവാദവും നുണയും പരത്തി പിന്നെയും ചാനൽ മുറിയിലിട്ട് കൊല്ലുന്നത് കാണാൻ ത്രാണിയില്ലാത്തതുകൊണ്ടാണ് .. മാത്രവുമല്ല "നിങ്ങൾ ഇനിയും കൊന്നോളൂ" എന്ന, കൊലകളെ പിന്നെയും പിന്നെയും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് ശ്രീജയടക്കമുള്ള മാധ്യപ്രവർത്തകർ നടത്തുന്നത്. അതൊരു സാമൂഹ്യദ്രോഹം കൂടിയാണ്.. അല്പമെങ്കിലും മര്യാദയുണ്ടെങ്കിൽ ആ പരിപാടി അവസാനിപ്പിക്കണം ...
Jathindas