05/07/2016
ഭീതിയോടെ കാണുക-
കലാപങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണ്
അങ്ങേയറ്റം ആശങ്കാജനകമാണ് ഉത്തർപ്രദേശിലെ സംഭവവികാസങ്ങൾ. വർഗീയകലാപത്തിനു തിരികൊളുത്താൻ ക്വട്ടേഷൻ സംഘങ്ങൾ. ചരിത്ര പരമായ കാരണങ്ങളാൽ വർഗീയ സംഘർഷങ്ങൾ ആവർത്തിക്കുന്നുവെന്നാണ് പൊതുവെ നിലനിന്ന ധാരണ. എന്നാൽ നുണമെനഞ്ഞു വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്തുനടപ്പാക്കുന്ന വി. എച്. പി., ബി. ജെ. പി. നേതാക്കൾ ഒളിക്യാമറയിൽ കുടുങ്ങിയത് സ്ഥിതി എത്രത്തോളം വഷളാക്കിയെന്നു വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തു വർഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ സംഘ പരിവാർ ശ്രമിക്കുകയാണെന്ന ആരോപണം നിലനിൽക്കെയാണ് ഇക്കാര്യം വെളിച്ചത്തുവന്നത്. 'ഇന്ത്യ ടുഡേ' ടെലിവിഷൻ ചാനലാണ് ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. ഭരണകക്ഷിയായ സമാജ് വാദി പാർട്ടിയുടെ ഒരു പ്രാദേശിക നേതാവും ക്യാമറയിൽ കുടുങ്ങിയെങ്കിലും പിന്നീട് അദ്ദേഹം തന്റെ വാക്കുകൾ വിഴുങ്ങി. അതേസമയം സംസ്ഥാനത്തു ക്രമസമാധാനം നില നിർത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന പ്രതികരണം മാത്രമാണ് ഈ വിഷയത്തിൽ ബി. ജെ. പി. യിൽ നിന്നുണ്ടായത്.
വി. എച്. പി. യുമായി ബന്ധമുള്ള ഹിന്ദു സ്വാഭിമാൻ സംഘാടൻ എന്ന തീവ്രവാദ സംഘടനയുടെ നേതാവ് പർമീന്ദർ ആര്യ തികച്ചും ലാഘവത്തോടെയാണ് തന്റെ പ്രവർത്തന ശൈലി ചാനൽ റിപ്പോർട്ടറോട് വിശദീകരിച്ചത്. ഐ. എസ്. ഐ. എസിനു എതിരായി പോരാടാൻ എന്ന പേരിൽ പർമീന്ദർ ആര്യ നേരത്തെ ഉത്തർപ്രദേശിൽ സായുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചാനൽ പ്രവർത്തകർ ആര്യയെ സമീപിച്ചത്. കള്ളക്കഥയുടെ അടിസ്ഥാനത്തിൽ വർഗ്ഗീയസംഘർഷം സൃഷ്ടിക്കാൻ തയ്യാറാണെന്ന് ആര്യ ചാനൽ റിപ്പോർട്ടറോട് പറഞ്ഞു. രാമനെക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രദർശന സ്ഥലത്തു ആക്രമണം നടത്താമെന്നാണ് ആര്യ സമ്മതിച്ചത്. നോയിഡയിലെ ഒരു ആശുപത്രിയിൽ വച്ചാണ് ആര്യയെ ചാനൽ റിപ്പോർട്ടർ കണ്ടത്. ആര്യ തന്റെ പദ്ധതി ഇങ്ങനെയാണ് വിശദീകരിച്ചത്. "അൻപതു പേരെ അയക്കാം. അത്രയും പേർ മതിയാകും. ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്ന സ്ഥലത്തെത്തി പ്രതിഷേധിക്കും. ഇതു രാമനെതിരായ ചിത്രമാണെന്നും ഹിന്ദുസ്ഥാനിൽ ഇതൊന്നും അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിക്കും. അവർ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കും. വസ്ത്രങ്ങൾ കീറും. ആരുടെ വസ്ത്രങ്ങളാണ് കീറേണ്ടത് എന്ന് അവർക്കറിയാം. ചിലപ്പോൾ ആളുകൾക്ക് മാരകമായി പരിക്കേറ്റെന്നും വരാം. വലിയ സംഗതിയാണ്. മാധ്യമങ്ങളിൽ വാർത്ത വരും. ഞാൻ പ്രസ്താവനകൾ നൽകും."
മുൻ സൈനികനായ പർമീന്ദർ ആര്യ പ്രകോപനപരമായ പ്രസ്താവനകൾ മുൻപും നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങൾക്കും കോടതിയിൽ പോയി പരിഹാരം കാണാൻ കഴിയില്ലെന്നും ചില കാര്യങ്ങൾ സ്വതം കരുത്തു ഉപയോഗിച്ചു തന്നെ ചെയ്യണമെന്നും ആര്യ പ്രഖ്യാപിച്ചിട്ടുണ്ട്. ദാദ്രി സംഭവത്തിനു ശേഷം തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തനം സജീവമാണ്. ഇവരെ തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. തമ്മിലടിക്കുന്ന മുട്ടനാടുകളുടെ ചോരത്തുള്ളികൾ നക്കിക്കുടിക്കാൻ വെമ്പൽ കൊള്ളുന്ന കുറുക്കന്റെ മാനസികാവസ്ഥയിലാണ് ഭരണ നേതൃത്വങ്ങൾ.
മുസാഫർനഗറിൽനിന്നുള്ള ബി.ജെ.പി. എം. എൽ. എ. കപിൽദേവ് അഗർവാൾ കലാപം സംഘടിപ്പിക്കാൻ പണം ആണ് ആവശ്യപ്പെട്ടത്. ഡോക്യൂമെന്ററിയുടെ പേരിൽ കലാപം സംഘടിപ്പിക്കാൻ കഴിയും. തന്റെ കുട്ടികളോട് കാര്യം പറഞ്ഞാൽ മതി. അവർ വേണ്ടത് ചെയ്യും. പക്ഷെ തനിക്കു എത്ര പണം കിട്ടുമെന്ന് കൃത്യമായി അറിയണം- അഗർവാൾ ചാനൽ റിപ്പോർട്ടറോട് പറഞ്ഞു. എസ്. പി. യുടെ പ്രാദേശിക നേതാവ് ഹഫീസ് സയീദ് ഇർഫാൻ വർഗീയ കലാപം സൃഷ്ടിക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ ചാനൽ റിപ്പോർട്ടർ പിന്നീട് വിളിച്ചപ്പോൾ ഇർഫാൻ ഒഴിഞ്ഞു മാറി. ഇതൊന്നും ചെയ്യാൻ തനിക്കു കഴിയില്ലെന്ന് ഇർഫാൻ അറിയിച്ചു.
ഈ ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടതോടെ വൻ രാഷ്ട്രീയ കോളിളക്കം തന്നെ ഉണ്ടായി. ബി. ജെ. പി. യുടെയും എസ്. പി. യുടെയും തനി നിറം പുറത്തായെന്ന് ബി. എസ്. പി. നേതാവും മുൻ മുഖ്യമന്ത്രിയും ആയ മായാവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്സും ഇതേ രീതിയിലാണ് പ്രതികരിച്ചത്. ക്രമ സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്ന് ബി. ജെ. പി. വക്താവ് അനിലസിങ് പറയുന്നു. വർഗീയ അസ്വാസ്ഥ്യം കാരണം പശ്ചിമ ഉത്തർപ്രദേശിലെ ഷാമിലി ജില്ലയിലെ ഖൈറാനയിൽനിന്ന് ഹിന്ദു കുടുംബങ്ങൾ കൂട്ടമായി പാലായനം ചെയ്യുന്നുവെന്ന് ബി. ജെ. പി. എം. പി. ഹുക്കുംസിങ് ഈയിടെ ആരോപിച്ചത് വൻ വിവാദമായിരുന്നു. സ്ഥലം സന്ദർശിച്ച വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സന്യാസിമാരുടെ സംഘവും ഈ ആരോപണം തള്ളിയിരുന്നു. പശ്ചിമ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 2013 ൽ വർഗീയ കലാപം അരങ്ങേറിയതിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സാമുദായിക ധ്രുവീകരണമാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ബഹു ഭൂരിപക്ഷം സീറ്റും നേടുവാൻ ബി. ജെ. പി. യെ സഹായിച്ചത്. പണം വാങ്ങി ബംഗളൂരുവിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രീരാമ സേനയുടെ പദ്ധതിയും മുൻപ് ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തു വന്നിരുന്നു. പണത്തിനു പകരം വാർത്താ എന്നത് പോലെ പണം മുടക്കി വർഗീയ കലാപങ്ങളും സംഘടിപ്പിക്കുന്ന ഭയാനകമായ കാലമാണ് വന്നു ചേർന്നിട്ടുള്ളത്.
കടപ്പാട്: സാജൻ എവുജിൻ (ചിന്ത വാരിക, പുസ്തകം 53, ലക്കം 47, 2016 ജൂലൈ 8)

[കടപ്പാട്: സാജൻ എവുജിൻ ,ചിന്ത വാരിക, പുസ്തകം 53, ലക്കം 47, 2016 ജൂലൈ 8]