ഇസ്ലാം മുസ്ലിം

ഇസ്ലാം മുസ്ലിം മദീനയിലെ രാജകുമാരൻ ﷺ

17/10/2021

©
👉 *ഇസ്റാഉം മിഅ്റാജും*

ശേഷം ആകാശത്തേക്ക് യാത്ര പുറപ്പെട്ടു. ഒന്നാം ആകാശത്തിൽ ആദം(അ) രണ്ടിൽ ഈസാ(അ), മൂന്നിൽ യൂസുഫ് (അ) നാലിൽ ഇദ് രീസ്(അ), അഞ്ചിൽ ഹാറൂൻ (അ), ആറിൽ മൂസാ(അ), എന്നീ നബിമാരെ കണ്ടു. അവരെല്ലാം സ്വാഗതം പറഞ്ഞു. ഏഴാം ആകാശത്തിൽ ഇബ്റാഹീം (അ) ബൈത്തുൽ മഅ്മൂറിൽ ചാരിയിരിക്കുന്നതായി കണ്ടു. ബൈത്തുൽമഅ്മൂറിൽ പ്രതിദിനം മലക്കുകൾ കടക്കുന്നുണ്ട്. അവർ പിന്നെ മടങ്ങി വരുന്നതല്ല. ശേഷം സിദ്റത്തുൽ മുൻതഹയിലേക്ക് എന്നെ കൊണ്ടുപോയി. അതിന്റെ ഇലകൾ ആനയുടെ ചെവിപോലെയും അതിന്റെ പഴങ്ങൾ വലിയ കലം പോലെയുമാണ്. അല്ലാഹുവിന്റെ തീരുമാന പ്രകാരം എന്തോ ഒന്ന് മൂടിയപ്പോൾ അതിന്റെ അവസ്ഥ മാറി. (ഇബ്നു മസ്ഊദ്(റ) വിന്റെ നിവേദനത്തിൽ ഇത് വർണ ക്കിളികളാണെന്ന് വന്നിരിക്കുന്നു.) തദവസരം അല്ലാഹു ചില കാര്യങ്ങൾ എനിക്ക് വഹ് യ് നൽകി. ഒരു ദിവസത്തിൽ അമ്പത് നേരത്തെ നമസ്കാരങ്ങൾ നിർബന്ധമാക്കി. ഉടനെ നേരെ മൂസാ നബി(അ)യുടെ അരികിലെത്തി. അപ്പോൾ നമസ്കാരം നിർബന്ധ മാക്കിയതിനെ കുറിച്ച് പറഞ്ഞു. മടങ്ങിപ്പോയി അതിനെ ചുരുക്കാൻ അപേക്ഷിക്കുക. നിങ്ങളുടെ സമുദായത്തിന് അതിനുള്ള ശേഷി യില്ല. ഞാൻ ബനൂ ഇസ്റാഈലിനെ പരീക്ഷിച്ചു കഴിഞ്ഞതാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. റസൂലുല്ലാഹി വിവരിക്കുന്നു: ഞാൻ രക്ഷിതാവിലേക്ക് മടങ്ങി. ലഘൂകരിക്കുന്നതിനായി അപേക്ഷിച്ചു. അല്ലാഹു അഞ്ചുനേരത്തെ നമസ്കാരം കുറച്ചു തന്നു. മടങ്ങിപ്പോയി മൂസാ നബി (അ)യെ കാണുകയും പഴയപോലെ പ്രതികരിക്കുകയും ചെയ്തു. ഞാൻ രക്ഷിതാവിലേക്ക് വീണ്ടും മടങ്ങി അപേക്ഷിച്ചു. അവസാനം അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കപ്പെട്ടു. തുടർന്ന് അല്ലാഹു അറിയിച്ചു. ഇത് അഞ്ച് നേരത്തെ നമസ്കാരമാണെങ്കിലും ഓരോ നമസ്കാരവും പത്തു നമസ്കാരങ്ങളുടെ സ്ഥാനത്താണ്. അതുകൊണ്ട് പ്രതിഫലം അമ്പത് നമസ്കാരങ്ങളുടേത് തന്നെയാണ്. ഏതൊരുവൻ നൻമ ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്യാൻ കഴിയാതെ വരുകയും ചെയ്താൽ അവന് ഒരു നൻമ എഴുതപ്പെടുന്നതാണ്. തീരുമാനത്തിന് ശേഷം പ്രവർത്തിക്കുന്നവന് പത്ത് നൻമകൾ എഴുതപ്പെടുന്നതാണ്. ഒരാൾ പാപം ഉദ്ദേശിക്കുകയും ചെയ്യാതിരിക്കുകയും ചെയ്താൽ ഒന്നും എഴുതപ്പെടുന്നതല്ല. പാപം പ്രവർത്തിച്ചാൽ ഒരു തിൻമ മാത്രം എഴുതപ്പെടുന്നതാണ്. ഇതുമായി മടങ്ങിയപ്പോൾ വീണ്ടും അപേക്ഷിക്കാൻ മൂസാനബി(അ) നിർദേശിച്ചു. ഞാൻ പറഞ്ഞു പലപ്രാവശ്യം മടങ്ങിപ്പോയി ചോദിച്ച് എനിക്ക് ലജ്ജയുണ്ടായിരി ക്കുന്നു. (സ്വഹീഹ് മുസ്ലിം 1/91)
തുടരും.......

●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 10 2021 ഒക്ടോബർ 17

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

17/10/2021

©
‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *✨ റബീഅ് സ്‌പെഷ്യൽ: 10✨*
*📌 തമാശകൾ പറയുമായിരുന്നു*

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ رضي الله عنه ﻗَﺎﻝَ: ﻗَﺎﻟُﻮا: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ، ﺇِﻧَّﻚَ ﺗُﺪَاﻋِﺒُﻨَﺎ، ﻗَﺎﻝَ: ﺇِﻧِّﻲ ﻻَ ﺃَﻗُﻮﻝُ ﺇِﻻَّ ﺣَﻘًّﺎ.
(سنن الترمذي :١٩٩٠)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: സ്വഹാബികൾ നബിﷺയോട് ചോദിച്ചു: അല്ലാഹുﷻവിന്റെ റസൂലേ, താങ്കൾ ഞങ്ങളോട് തമാശ പറയുന്നുവല്ലൊ..?
നബി ﷺ പറഞ്ഞു: "അതെ, പക്ഷെ ഞാൻ സത്യമായതല്ലാതെ പറയില്ല."
(തുർമിദി: 1990)

▪️മിതമായ രൂപത്തിലും, മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതം വരാത്ത രൂപത്തിലും തമാശകൾ പറയുന്നത് അനുവദനീയമാണ്. മാത്രമല്ല ചില സമയങ്ങളില്‍ തമാശകൾ പറയുന്നതും കേൾക്കുന്നതും മുഷിപ്പ് നീങ്ങാനും, ഉന്മേഷം വരുത്താനും സഹായകമാകും. എന്നാല്‍ അത് കളവ് പറഞ്ഞ് കൊണ്ടാവരുത്. നബി ﷺ പറയുന്നു: ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കള്ളവർത്തമാനം പറയുന്നവനാണ് നാശം.. അവനാണ് നാശം...
(തുർമുദി)

▪️തമാശകൾ അതിരുവിടാനോ, അമിതമാകാനോ പാടില്ല. "അമിതമായ ചിരി ഹൃദയത്തെ മരിപ്പിക്കും" എന്ന് തിരുവചനത്തിൽ വന്നിട്ടുണ്ട്.

▪️നബിﷺയുടെ തമാശകൾ തത്വങ്ങള്‍ ഉൾകൊള്ളുന്നതും, ചിന്തനീയവുമായിരുന്നു.

*_✍🏼മുഹമ്മദ് ശാഹിദ് സഖാഫി_*
●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 10 2021 ഒക്ടോബർ 17

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

17/10/2021

© *🌹ഏറ്റവും നല്ല🌹*
*♻️ഗൃഹനാഥന്‍♻️*

✍🏼ആഇശ(റ) പറയുന്നു, ഒരിക്കല്‍ അബ്സീനിയക്കാരായ ഒരു സംഘം ആളുകള്‍ പ്രവാചകരുടെﷺ പള്ളിയില്‍ വന്ന് അവരുടെ പ്രത്യേകമായ ഒരു കളി പ്രദര്‍ശിപ്പിച്ചു. അത് കണ്ട പ്രവാചകര്‍ ﷺ എന്നോട് ചോദിച്ചു, നിനക്ക് അത് കാണണമെന്നുണ്ടോ. ഞാന്‍ അതെ എന്ന് പറഞ്ഞപ്പോള്‍ പ്രവാചകര്‍ ﷺ പള്ളിയുടെ വാതിലില്‍നിന്നു, ഞാന്‍ പ്രവാചകരുടെ പിന്നില്‍ എന്റെ താടിയെല്ല് തങ്ങളുടെ തോളില്‍ അമര്‍ത്തിവെച്ച് കൊണ്ട്നിന്നു. എന്റെ മുഖം പ്രവാചകരുടെﷺ കവിളിനോട് ചേര്‍ത്ത് വെക്കുകയും ചെയ്തു. അല്‍പം കഴിഞ്ഞപ്പോള്‍ പ്രവാചകര്‍ പറഞ്ഞു, ഇനി കണ്ടത് മതി. ഞാന്‍ പറഞ്ഞു, ധൃതി കൂട്ടല്ലേ പ്രവാചകരേ. അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും മതിയെന്ന് പറഞ്ഞു, ഞാന്‍ അതേ മറുപടി നല്‍കി. ശേഷം ആഇശ(റ) പറയുന്നു, കാര്യം പറഞ്ഞാല്‍ എനിക്ക് ആ കളി കാണാനുള്ള താല്‍പര്യം കൊണ്ടായിരുന്നില്ല, മറിച്ച് പ്രവാചകരുടെ മുഖത്തോട് കവിള്‍ ചേര്‍ത്ത് അങ്ങനെ നില്‍ക്കാനും പ്രവാചകര്‍ എനിക്ക് നല്‍കുന്ന പ്രാധാന്യം ഇതരര്‍ മനസ്സിലാക്കാനും വേണ്ടിയാണ് കൂടുതല്‍ സമയം അങ്ങനെ നിന്നത്.

പ്രവാചകരുടെ മറ്റൊരു പത്നിയായ സ്വഫിയ്യ(റ) പറയുന്നു, ഒരിക്കല്‍ റമദാനിലെ അവസാനപത്തില്‍ പ്രവാചകര്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കുന്ന വേളയില്‍ ഞാന്‍ അങ്ങോട്ട് ചെന്നു. ഒരു മണിക്കൂറോളം ഞാന്‍ പ്രവാചകരുമായി അവിടെ സംസാരിച്ചിരുന്നു. ശേഷം ഞാന്‍ വീട്ടിലേക്ക് പോന്നപ്പോള്‍ പ്രവാചകര്‍ എന്നോടൊപ്പം വീട്ടുവാതില്‍ക്കല്‍ വരെ വരികയും ചെയ്തു.

യുദ്ധങ്ങളും ഇതരപ്രതിസന്ധികളും അന്താരാഷ്ട്രചര്‍ച്ചകളുമെല്ലാം അഭിമുഖീകരിക്കുന്ന പ്രവാചകര്‍ വീട്ടിലെത്തുന്നതോടെ ഏറ്റവും നല്ല ഭര്‍ത്താവും ഏറ്റവും നല്ല പിതാവും ഏറ്റവും നല്ല പിതാമഹനുമെല്ലാമായി മാറുന്ന കാഴ്ചയാണ് പ്രവാചകജീവിതത്തില്‍ നാം കാണുന്നത്. ഭാര്യമാരുമായി കളി തമാശകളിലേര്‍പ്പെടാനും കുട്ടികളുമായി കളിക്കാനും അവിടുന്ന് സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ ആഇശ(റ)യോട് പ്രവാചകര്‍ വീട്ടിലെത്തിയാല്‍ എന്താണ് ചെയ്യാറുണ്ടായിരുന്നതെന്ന് ചോദിക്കപ്പെട്ടു. മഹതിയുടെ മറുപടി ഇങ്ങനെയായിരുന്നു, പ്രവാചകര്‍ സാധാരണ ഒരു മനുഷ്യനായി മാറുമായിരുന്നു, സ്വന്തം വസ്ത്രം തുന്നുകയും ആടിനെ കറക്കുകയും കാര്യങ്ങള്‍ സ്വയം ചെയ്യുകയും ചെയ്യുമായിരുന്നു, വീട്ടുജോലിയില്‍ ഭാര്യമാരെ സഹായിക്കാറുണ്ടായിരുന്നു.

ഭാര്യയുടെ വായില്‍ സ്നേഹത്തോടെ വെച്ച് കൊടുക്കുന്ന ചോറ്റുരുളക്ക് പോലും ദാനധര്‍മ്മത്തിന്റെ പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ചവരാണ് പ്രവാചകര്‍. മറ്റൊരിക്കല്‍ അവിടുന്ന് തന്റെ അനുയായികളോട് പറഞ്ഞു, അല്ലാഹുവിന്റെ സ്മരണയില്ലാത്തതെല്ലാം നിഷ്ഫലമാണ്, നാല് കാര്യങ്ങള്‍ ഒഴികെ, ഇരുലക്ഷ്യങ്ങള്‍ക്കിടയിലുള്ള നടത്തം, കുതിരയെ പരിശീലിപ്പിക്കല്‍, നീന്തം പഠിക്കല്‍, കുടുംബത്തോടൊപ്പമുള്ള കളിതമാശകള്‍ എന്നിവയാണ് അവ.

പല സുപ്രധാനകാര്യങ്ങളിലും പ്രവാചകര്‍ ﷺഭാര്യമാരുടെ അഭിപ്രായം സ്വീകരിക്കാറുണ്ടായിരുന്നുവെന്നും ചരിത്രം ഓര്‍ത്തുവെക്കുന്നു. ഹുദൈബിയ്യ സന്ധിയുടെ വേളയില്‍ പ്രവാചകര്‍ﷺ അനുയായികളോട് തലമുടി നീക്കം ചെയ്ത് പ്രായശ്ചിത്തമായി അറവ് നടത്തി ഇഹ്റാം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും മടിച്ചുനിന്നു. അതില്‍ വല്ലാത്ത മനപ്രയാസം തോന്നിയ പ്രവാചകര്‍ ഭാര്യയായ ഉമ്മുസലമയുടെ അടുത്തെത്തി. പ്രവാചകരുടെ അവസ്ഥ മനസ്സിലാക്കിയ ഉമ്മുസലമ(റ) പറഞ്ഞു, നബിയേ, താങ്കള്‍ അവര്‍ക്കിടയിലേക്ക് ചെന്ന് മുടി നീക്കം ചെയ്യുകയും അറവ് നടത്തുകയും ചെയ്യുക. പ്രവാചകര്‍ക്ക് അത് നല്ലൊരു നിര്‍ദ്ദേശമായി തോന്നി. അവിടുന്ന് നേരെ ചെന്ന് അനുയായികളെല്ലാം കാണുംവിധം അങ്ങനെ ചെയ്തു. അതോടെ എല്ലാവരും മുടി നീക്കം ചെയ്യാന്‍ തുടങ്ങി. നോക്കൂ, ഏറെ നിര്‍ണ്ണായകഘട്ടത്തിലും പ്രവാചകര്‍ ഭാര്യയുടെ അഭിപ്രായത്തിന് കാതോര്‍ക്കുന്നതും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമാണ് ഇവിടെ നമുക്ക് കാണാനാവുന്നത്.

ദേഷ്യം പിടിക്കേണ്ടിവരുമ്പോള്‍പോലും സഹനത്തോടെയായിരുന്നു പ്രവാചകര്‍ പെരുമാറിയിരുന്നത്. ഒരിക്കല്‍ പ്രവാചകര്‍ ആഇശ(റ)യുമായി അഭിപ്രായവ്യത്യാസമുണ്ടായി. അവസാനം പ്രശ്നം തീര്‍ക്കാന്‍ മൂന്നാമതൊരാള്‍ ഇടപെടണമെന്ന അവസ്ഥയിലെത്തി. പ്രവാചകര്‍ ചോദിച്ചു, എന്നാല്‍ ഉമര്‍(റ)വിനെ വിളിച്ചാലോ. അദ്ദേഹം പരുഷസ്വഭാവക്കാരനാണെന്ന് പറഞ്ഞ് ആഇശ(റ) അത് വിസമ്മതിച്ചു. എന്നാല്‍ നിന്റെ പിതാവിനെത്തന്നെ വിളിക്കാമെന്നായി പ്രവാചകര്‍. ആഇശ(റ) അത് സമ്മതിച്ചു. സ്വിദ്ദീഖ്(റ) വന്നപ്പോള്‍ പ്രവാചകര്‍ﷺ ആഇശ(റ)യോട് ചോദിച്ചു, ആരാണ് ആദ്യം പ്രശ്നം അവതരിപ്പിക്കേണ്ടത്. ആഇശ(റ) പറഞ്ഞു, നിങ്ങള്‍ പറഞ്ഞോളൂ, പക്ഷേ, സത്യമേ പറയാവൂ. ഇത് കേട്ട് സ്വിദ്ധീഖ്(റ)വിന് ദേഷ്യം പിടിച്ചു. അദ്ദേഹം ആഇശ(റ)യുടെ മൂക്കിന് ഒരടി കൊടുത്തു. മഹതി പേടിച്ച് പ്രവാചകര്‍ക്ക് പിന്നില്‍ അഭയം തേടി. ഉടനെ പ്രവാചകര്‍ﷺ പറഞ്ഞു, സ്വിദ്ദീഖ്, താങ്കളെ ഞാന്‍ വിളിച്ചുകൊണ്ടുവന്നത് ഇതിന് വേണ്ടിയല്ല. അതോടെ സിദ്ധീഖ്(റ) പുറത്ത്പോവുകയും പ്രവാചകരുംﷺ ആഇശ(റ)യും ഒന്നാവുകയും ചെയ്തു. അല്‍പം കഴിഞ്ഞ് സിദ്ധീഖ്(റ) തിരിച്ചുവന്നപ്പോള്‍ അവര്‍ സംസാരിച്ച് ചിരിക്കുന്ന കാഴ്ച കണ്ട് അദ്ദേഹം പറഞ്ഞു, നിങ്ങള്‍ തമ്മിലൊരു പ്രശ്നമുണ്ടായപ്പോള്‍ എന്നെ അതിലേക്ക് വിളിച്ചത് പോലെ ഇപ്പോഴുള്ള സന്തോഷത്തിലും എന്നെ ഭാഗമാക്കുക.

കുട്ടികളോടും ഏറെ സ്നേഹത്തോടെയായിരുന്നു പ്രവാചകര്‍ ﷺ പെരുമാറിയിരുന്നത്. ജാബിര്‍(റ) പറയുന്നു, ഒരു ദിവസം ഞാന്‍ പ്രവാചകരുടെﷺ വീട്ടിലെത്തിയപ്പോള്‍ അവിടുന്ന് പേരമക്കളായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെ പുറത്തിരുത്തി ആന കളിക്കുകയാണ്. ഇത് കണ്ട ഞാന്‍ അവരോട് പറഞ്ഞു, നിങ്ങളുടേത് നല്ല വാഹനമാണല്ലോ. ഉടനെ പ്രവാചകര് ‍ﷺ പറഞ്ഞു, യാത്രക്കാരും ഏറ്റവും നല്ലവരാണല്ലോ. അതിസങ്കീര്‍ണ്ണവും പ്രശ്നകലുശിതവുമായ നൂറുകൂട്ടം പ്രശ്നങ്ങള്‍ക്കിടയില്‍ വീട്ടിലെത്തുന്ന പ്രവാചകരാണ് കുട്ടികളോടൊപ്പം ആന കളിക്കാന്‍ സമയം കണ്ടെത്തുന്നതെന്ന് കൂട്ടിവായിക്കുമ്പോള്‍, ആ മാതൃകകുടുംബനാഥന്റെ ചിത്രവും ചരിത്വവും കൂടുതല്‍ ജാജ്ജ്വലമാനമാവുന്നു.

*✍🏼അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്*

●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 10 2021 ഒക്ടോബർ 17

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

16/10/2021

©
*ഹൃദയം ശുദ്ധീകരിക്കപ്പെടും*

അബൂബക്കറുൽ ബഗ്ദാദി(റ) പാടി:

*أَعِدْ مَدْحَهُ إِنّ الْقُلُوبَ تُحِبُّهُ*
*بِأَوْصَافِهِ تُجْلَى إِذَا هِيَ تَصْدَأُ*

_*തിരുനബിﷺയെ പ്രകീർത്തിക്കുന്നവരേ, അവിടുത്തെ മദ്ഹ് ആവർത്തിക്കുക. തീര്‍ച്ചയായും സത്യവിശ്വാസികളുടെ ഹൃദയങ്ങൾ അവിടുത്തെ മദ്ഹിനെ ഇഷ്ടപ്പെടും.*_

_*ആറ്റൽ നബിﷺയുടെ വിശേഷണങ്ങൾ പാടി പറയുന്നത് കാരണം ദോഷങ്ങള്‍ പെരുത്ത് കറുത്തിരുണ്ട ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുന്നതാണ്.*_ (ഖസീദത്തുൽ വിത്രിയ്യ)


●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 09 2021 ഒക്ടോബർ 16

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●


✍ *മുഹമ്മദ് ശാഹിദ് സഖാഫി*

*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ_*
♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️
*AL HIDAYA*
_🇯 🇴 🇮 🇳 🇳 🇴 🇼_
https://chat.whatsapp.com/HuNPehlj3GU8zMesZXQTzf *പുണ്ണ്യനബി(ﷺ)ക്കൊരായിരം സ്വലാത്ത്*
🌷 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌷
*The complete Islamic Da-Wa group*
*⛔ADMINS POST ONLY⛔*
*════❁✿🌹🌹🌹✿❁════*

16/10/2021

‎‎ ©
*08🌸 മുത്ത് നബിﷺയുടെ 🌸*
*💎 മുഅ്ജിസത്തുകള്‍ 💎*
*✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿*
*💧Part : 08💧*

*📌 കാലിനേറ്റ വെട്ട് നീങ്ങി പോയ സംഭവം*

قال يَزِيدُ بْنُ أَبِي عُبيد : رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ فَقُلْتُ يَا أَبَا مُسْلِمٍ مَا هَذِهِ الضَّرْبَةُ قَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ فَقَالَ النَّاسُ أُصِيبَ سَلَمَةُ فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَنَفَثَ فِيهِ ثَلاَثَ نَفَثَاتٍ فَمَا اشْتَكَيْتُهَا حَتَّى السَّاعَة. ( صحيح البخاري )

യസീദ് ബ്‌നു അബീ ഉബൈദ് (റ) പറയുന്നു: ഞാന്‍ സലമത്ത്(റ)വിന്റെ തണ്ടങ്കാലില്‍ ഒരു വെട്ടു കിട്ടിയ അടയാളം കണ്ടു. ഞാന്‍ ചോദിച്ചു: എന്താണ് സലമ ഈ അടയാളം..? സലമ (റ) പറഞ്ഞു: ഖൈബര്‍ യുദ്ധവേളയില്‍ എനിക്ക് കിട്ടിയ വെട്ടിന്റെ അടയാളമാണ്. അന്നേരം എനിക്ക് മുസീബത്ത് എത്തി (മരിക്കാന്‍ ആയി) എന്ന് ജനങ്ങള്‍ പറഞ്ഞു. ഞാന്‍ നബിﷺതങ്ങളുടെ അടുത്ത് പോയപ്പോള്‍ അവിടുത്തെ ശറഫാക്കപ്പെട്ട ഉമനീരോട് കൂടെ മൂന്ന് തവണ ഊതി.
പിന്നെ ഇതുവരെ ഞാനതിനെ കുറിച്ച് ആവലാതി പറഞ്ഞിട്ടില്ല.
(صحيح البخاري )

നോക്കൂ.. നിങ്ങൾ, ഒരു സ്വഹാബിക്ക് ആഫത്ത് വന്നപ്പോൾ അവർ നേരെ ചെന്നത് മുത്ത് നബിﷺയുടെ ഹള്റത്തിലേക്കാണ്. ഇത് അഭൗതിക സഹായമല്ലേ, അത് ശിർക്കല്ലേ എന്നവർ കരുതിയില്ല.. കാരണം മുത്ത്നബി ﷺ അങ്ങനെയുള്ള ശിർക്ക് അവരെ പഠിപ്പിച്ചിട്ടില്ല. അഭൗതിക സഹായം ശിർക്ക് ആണെന്ന് പറയുന്നവർ മനസ്സു തുറന്ന് ചിന്തിക്കൂ...

അല്ലാഹു ﷻ മുത്ത്‌നബിﷺയുടെ ബറകത്ത് ലഭിക്കുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടേ..,
ആമീന്‍ യാ റബ്ബൽ ആലമീൻ

*_✍🏼അബൂബക്കർ അഹ്‌സനി പറപ്പൂർ_*

*തുടരും, ഇന്‍ ശാ അല്ലാഹ്...💫*


●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 09 2021 ഒക്ടോബർ 16

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

16/10/2021

©
*🎊💡ലൈറ്റുകൾ കൊണ്ട്💡🎊*
*🕌 പള്ളികളും മറ്റും 🕌*
*❓മോഡി പിടിപ്പിക്കാമോ❓*

✍🏼ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം, നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം...

*📍റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകൾ*

ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''

ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിﷺതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.
ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്...

( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )

*📍മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍*

മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍ ﷺ യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും...
(ഇആനതുത്വാലിബീന്‍)

*📍1000 ലൈറ്റുകള്‍ കത്തിച്ച സംഭവം*

മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്..?'' മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുﷻവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ...''അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി...
(ഇഹ്‌യാ ഉലൂമുദ്ധീന്‍)

എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല. അപ്പോള്‍ അല്ലാഹുﷻവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക..?

*📍പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം*

ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ)വിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..'' മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.
[ تاريخ الخلفاء – الحافظ السيوطي ]

ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ) പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്...

*📍തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍*

ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്...
(2/241,242)

മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ...

*📍സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ*

മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍... തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു. ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: ''മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ..?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്...

മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു...
( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )

*📍മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍*

അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്... (പേജ് 29)

സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ...

*📍പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ..?*

പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:

ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍, 'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:
"പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല..."

അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ..?

*"നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുﷻവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം..."*

ആയത്തും ഹദീസും വിജ്ഞാനവും വിവരവും ഇല്ലാത്തവരാണോ മഖ്ദൂമുകാർ..?!!

അപ്പോള്‍ അല്ലാഹുﷻവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്...

എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാﷺയുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്..?

ഇത്തരം ഫിത്നക്കാരിൽ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു ﷻ നമ്മെ കാക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ...

●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 09 2021 ഒക്ടോബർ 16

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

16/10/2021

©
👉 *ഇസ്റാഉം മിഅ്റാജും*

റസൂലുല്ലാഹിﷺയെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനും അല്ലാഹു കനിഞ്ഞരുളിയ മഹത്തായ ഒരു ഉപഹാരമാണ് ഇസ്റാഅ്-മിഅ്റാജ് യാത്ര. ഉമർ (റ), അലി (റ), ഇബ്നു മസ്ഊദ് (റ), ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമർ (റ), ഇബ്നു അംറ് (റ), ഉബയ്യ് (റ), അബൂഹുറയ്റ, അനസ് (റ) ജാബിർ (റ), ബുറയ് (റ),സമുറത്ത് (റ), ഹുദൈഫ (റ), ശദ്ദാദ് (റ), ശുഹൈബ് (റ), മാലിക് (റ), അബൂ ഉമാമ (റ) അബൂ അയ്യൂബ് (റ), അബൂ ഹബ്ബ (റ), അബൂദർറ് (റ), അബൂ സഈദ് (റ), അബൂ സുഫ്യാൻ (റ), ആഇശ (റ), അസ്മാഅ് (റ), ഉമ്മുഹാനിഅ് (റ), ഉമ്മു സലമ (റ) മുതലായ നിരവധി സ്വഹാബികൾ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏതാനും ഹദീസുകൾ ശ്രദ്ധിക്കുക.

അനസ് (റ) നിവേദനം: റസൂലുല്ലാഹി ﷺ അരുളി: എന്റെ പക്കൽ ബുറാഖ് കൊണ്ടുവരപ്പെട്ടു. നീളവും ചുവന്ന നിറവുമുള്ള ഒരു മൃഗമാണത്. കഴുതയേക്കാൾ വലുപ്പമുള്ളതും കോവർ കഴുതയുടെ അത്ര വലുപ്പമില്ലാത്ത ഒരു മൃഗമാണത്. ദൃഷ്ടിപതിക്കുന്ന സ്ഥലത്താണ് അതിന്റെ പാദം പതിയുന്നത്. ഞാൻ അതിൽ കയറി യാത്ര ചെയ്ത് ബൈത്തുൽ മുഖദ്ദസിലെത്തി. നബിമാർ (അ) അവരുടെ മൃഗങ്ങളെ കെട്ടിയിട്ട വളയത്തിൽ ഞാൻ അതിനെ ബന്ധിച്ചു. മസ്ജിദിൽ കയറി രണ്ട് റക്അത്ത് നമസ്കരിച്ചു. പുറ ത്തിറങ്ങിയപ്പോൾ ജിബ് രീൽ (അ) ഒരു പാത്രത്തിൽ പാലും മറ്റൊരു പാത്രത്തിൽ മദ്യവും കൊണ്ടുവന്നു. ഞാൻ പാൽ തിരഞ്ഞെടുത്തു. അപ്പോൾ ജിബ് രീൽ (അ) പറഞ്ഞു: താങ്കൾ പ്രകൃതിദത്തമായ തിനെ തിരഞ്ഞെടുത്തിരിക്കുന്നു. തുടരും ..

●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 09 2021 ഒക്ടോബർ 16

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

16/10/2021

©
*❣️അസ്‌വാജുന്നബി-(സ)*
*[റബീഅ് സ്പെഷ്യൽ]*

——————!————!———!
വിശ്വാസികളുടെ മാതാക്കളാണ് അസ്‌വാജുന്നബി അഥവാ തിരുനബി(സ്വ)യുടെ പ്രിയ പത്‌നിമാർ. പരിശുദ്ധ ഖുർആൻ അവരെപ്പറ്റി നടത്തിയ പ്രഖ്യാപനം പ്രസ്താവ്യമാണ്. സൂറതുൽ അഹ്‌സാബിലെ ആറാമത്തെ വാക്യത്തിൽ പറയുന്നതിങ്ങനെ: ‘തിരുപത്‌നിമാർ അവരുടെ ഉമ്മമാരാകുന്നു.’

ഇസ്മാഈലുൽ ഹിഖി കുറിക്കുന്നു: ‘ഈ ഖുർആൻ വാക്യത്തിന്റെ വിവക്ഷ നബിപത്‌നിമാർ നമ്മുടെ ഉമ്മമാർക്ക് സമാനമാണെന്ന് തന്നെയാണ്. ബഹുമാനാദരങ്ങൾ നിർബന്ധമാണെന്ന വിഷയത്തിലും നബിയുടെ വിയോഗാനന്തരം വിവാഹം നിഷിദ്ധമാണെന്ന കാര്യത്തിലുമാണത്. അല്ലാതെ കാണാനും തൊടാനും പറ്റുമെന്ന അർത്ഥത്തിലല്ല. അവരുമായി തനിച്ചാകലും മറയില്ലാതെ പ്രത്യക്ഷമാകലും അവർ മരിച്ചാൽ അനന്തരം എടുക്കലുമൊന്നും പാടില്ല. അവരോട് നിങ്ങൾ വല്ലതും ചോദിക്കുകയാണെങ്കിൽ മറക്കപ്പുറത്ത് നിന്ന് ചോദിക്കണമെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ…’

ഇമാം അബൂഹനീഫ(റ) പറഞ്ഞു: ‘ആഇശാ ബീവി ജനങ്ങളെ അന്യരുടെ ഹുക്മിൽ തന്നെയാണ് കണ്ടിരുന്നത്. അവർ ഉമ്മയാണെന്നതിന്റെ വിവക്ഷ നികാഹ് നിഷിദ്ധമാകുന്ന കാര്യത്തിൽ മാത്രമാണ് എന്നതാണ് ശരി’ (റൂഹുൽ ബയാൻ 7/139).

ഇമാം മുഹമ്മദ് ബിൻ യൂസുഫുശ്ശാമി(റ) എഴുതി: ‘തിരുപത്‌നിമാർ ഉമ്മമാരാകുന്നത് ആദരവിന്റെയും വൈവാഹിക നിഷിദ്ധത്തിന്റെയും പേരിലാകുന്നു. മറ്റു കാര്യങ്ങളിൽ അവർ അന്യർ തന്നെയാണ്. ഈ മാതൃത്വം മറ്റു ബന്ധങ്ങളിലേക്ക് പകരില്ല. അതുകൊണ്ടാണ് തിരുപത്‌നി മൈമൂനാ ബീവിയുടെ സഹോദരി ഉമ്മുൽ ഫള്‌ലിനെ അബ്ബാസ്(റ) വിവാഹം ചെയ്തത്. ഈ മാതൃത്വം മുസ്‌ലിം സ്ത്രീകൾക്ക് ബാധകമല്ല. ഇതിന് മസ്‌റൂഖ്(റ) തെളിവു പറയുന്നതിങ്ങനെ: ആഇശാ ബീവിക്കരികിൽ ഒരു യുവതി വന്നുവിളിച്ചു; ഉമ്മാ… ഉടൻ ബീവി പറഞ്ഞു: ഞാൻ നിനക്ക് ഉമ്മയല്ല, നിങ്ങളിലെ പുരുഷന്മാർക്കാണ് ഉമ്മയാകുക’ (സുബുലുൽഹുദാ 11/146).

നമ്മെ പ്രസവിക്കാത്ത നമ്മുടെ ഉമ്മമാരാണ് തിരുപത്‌നിമാരെന്ന് മേൽ വിശദീകരണത്തിൽ നിന്ന് ഗ്രാഹ്യമാകുന്നു. പത്‌നിമാരിൽ നബി(സ്വ)യുടെ സന്താനങ്ങൾക്ക് ജന്മമേകാൻ ഭാഗ്യം സിദ്ധിച്ചത് ഖദീജാ ബീവി(റ)ക്കാണ്. ബാക്കി പത്‌നിമാരിൽ റസൂലിന് സന്താനങ്ങൾ പിറന്നിട്ടില്ല. യൗവനയുക്തയായ ആഇശാ ബീവി(റ)ക്ക് പോലും സന്താനങ്ങൾ പിറന്നില്ല. ലോകപുരുഷാരത്തിന്റെ മൊത്തം മാതൃത്വത്തിന് നിയുക്തരായതിനാലാകാം ഇത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മാതാവിൽ നിന്ന് മക്കൾക്കു ലഭിക്കുന്ന സ്‌നേഹവായ്പ് തിരുപത്‌നിമാരിൽ നിന്ന് ഈ സമുദായത്തിന് വേണ്ടത്ര ലഭിച്ചിട്ടുണ്ട്. എങ്ങനെയെന്നാൽ അവർ തിരുനബി(സ്വ)ക്ക് തുണയാവുകയും നബി ജീവിതത്തെ സമൂഹത്തിന് പകർന്നുനൽകാൻ പ്രയത്‌നിക്കുകയും ചെയ്തു. അതിലൂടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃനിർവിശേഷമായ ഭാവം അവർ സഫലീകരിച്ചു. ഈ വിധം നമ്മുടെ ഉമ്മമാരാകാൻ സൗഭാഗ്യം സിദ്ധിച്ചവരെപ്പറ്റി അനസ്(റ)വും ഇബ്‌നു അബ്ബാസ്(റ)വും പറയുന്നതിങ്ങനെ: ‘നബി(സ്വ) പതിനഞ്ചു പത്‌നിമാരെ വരിച്ചിട്ടുണ്ട്. അതിൽ ബന്ധം നടന്നത് പതിമൂന്ന് പേരുമായിട്ടാണ്. പതിനൊന്ന് പേരാണ് നബിക്കൊപ്പം ജീവിതം നയിച്ചത്. വഫാത്തിന്റെ സന്ദർഭത്തിൽ ഒമ്പത് പേരായിരുന്നു ഉണ്ടായിരുന്നത്.’

💞തിരുപത്‌നിമാർ-

പതിനൊന്ന് പത്‌നിമാരിൽ ആറുപേർ ഖുറൈശി കുലത്തിൽ പിറന്നവരാണ്. നാലുപേർ ഖുറൈശി കുലത്തിലല്ലെങ്കിലും അറബി വംശജർ തന്നെ. ഒരു ഭാര്യ അനറബിയും. സ്വഫിയ്യാ ബിൻത് ഹുയയ്യാണവർ. ബനൂ ഇസ്‌റാഈലുകാരിയാണ് ബീവി.

ഖുറൈശി തരുണികൾ ഇവരാണ്: ഖദീജ ബിൻത് ഖുവൈലിദ്, ആഇശാ ബിൻത് അബീബകർ, ഹഫ്‌സ്വ ബിൻത് ഉമർ, ഉമ്മു ഹബീബ ബിൻത് അബീസുഫ്‌യാൻ, ഉമ്മുസലമ ബിൻത് ഉമയ്യത് (ഹിന്ദ്), സൗദ ബിൻത് സംഅ. അറബി പത്‌നിമാരിൽ ശേഷിക്കുന്നവർ ഇനി പറയുന്നവരാണ്: സൈനബ് ബിൻത് ജഹ്ശ്, മൈമൂന ബിൻത് ഹാരിസ്, സൈനബ് ബിൻത് ഖുസൈമ, ജുവൈരിയ ബിൻത് ഹാരിസ്.

തിരുനബി(സ്വ) ജീവിച്ചിരിക്കെ പരലോകം പ്രാപിച്ചവർ ഖദീജ ബീവി(റ)യും ഖുസൈമയുടെ പുത്രിയായ സൈനബ ബീവി(റ)യുമാണ്. തിരുനബി(സ്വ) ആദ്യം വരിച്ചത് ഖദീജ(റ)യെയാണല്ലോ. ബീവി മരിക്കുന്നതു വരെ അവിടുന്ന് മറ്റു വിവാഹങ്ങൾ ചെയ്തിട്ടില്ല. തിരുപത്‌നിമാരിൽ അവസാനം മരിച്ചത് ഉമ്മുസലമ ബീവിയാണ്. അബൂഉബൈദ പറഞ്ഞതനുസരിച്ച് തിരുപത്‌നിമാരുടെ വിവാഹക്രമം ഇങ്ങനെ:

ഖദീജ, സൗദ, ആഇശ, ഉമ്മുഹബീബ, ഉമ്മുസലമ, ഹഫ്‌സ്വ, സൈനബ്, ജുവൈരിയ, മൈമൂന, സ്വഫിയ്യ, സൈനബ ബിൻത് ഖുസൈമ (റ).

💞ഖദീജ ബീവി(റ)-

ഖുവൈലിദിന്റെ പുത്രി. മാതാവ് ബിൻത് സാഇദ. നേരത്തെ രണ്ടു പ്രാവശ്യം വിവാഹിതയായിരുന്നു. പ്രഥമമായി ഇസ്‌ലാം പുൽകിയത് ഖദീജ(റ)യാണെന്ന് ചരിത്രം. നബിതങ്ങൾക്കൊപ്പം 24 വർഷം ജീവിക്കാൻ മഹതിക്ക് സൗഭാഗ്യമുണ്ടായി. ബീവിയുടെ കാലത്ത് നബി(സ്വ)ക്ക് മറ്റൊരു പത്‌നിയുണ്ടായിരുന്നില്ല. സ്വർഗ സ്ത്രീകളിൽ ഉത്തമയാണ് അവരെന്ന് തിരുനബി(സ്വ) പറഞ്ഞതു കാണാം. ഹിജ്‌റക്ക് മുമ്പേ ബീവി വഫാത്തായി. നുബുവ്വത്തിന്റെ പത്താം വർഷം റമളാൻ 17-ന്. 65 വയസ്സായിരുന്നു അന്ന്. മറവുചെയ്യുമ്പോൾ നബി(സ്വ) ഖബ്‌റിൽ ഇറങ്ങി. അന്ന് ജനാസ നിസ്‌കാരം നിയമമായി വന്നിരുന്നില്ല.

💞ആഇശ ബീവി(റ)-

അബൂബക്കർ സിദ്ദീഖ്(റ)ന്റെ മകൾ. മാതാവ് ഉമ്മുറുമാൻ ബിൻത് ആമിർ. ഉമ്മു അബ്ദില്ല എന്ന് ആഇശ(റ)നെ വിളിച്ചിരുന്നു. ബീവി ഹിജ്‌റയിൽ പങ്കുകൊണ്ടിട്ടുണ്ട്. ഏഴാമത്തെ വയസ്സിലാണ് നബി(സ്വ) നികാഹ് ചെയ്യുന്നത്. ഒമ്പതിലോ പത്തിലോ ഒന്നിച്ചു ജീവിതം തുടങ്ങി. 18-ാം വയസ്സിൽ നബി(സ്വ) ബീവിയെ വിട്ടുപിരിഞ്ഞു. 58-ാം വയസ്സിൽ റമളാൻ 17-ന് ചൊവ്വാഴ്ച രാത്രിയാണ് ബീവി വഫാത്തായത്. അബൂഹുറൈറ(റ) നിസ്‌കാരത്തിന് നേതൃത്വം നൽകി. ജന്നതുൽ ബഖീഇൽ വിശ്രമിക്കുന്നു. അബൂഹുറൈറ(റ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തത് മഹതിയാണ്.

💞ഹഫ്‌സ്വ ബീവി(റ)-

ഉമറുബിൻ ഖത്വാബ്(റ)ന്റെ പുത്രിയാണ് ഇവർ. വിധവയായിരുന്ന ഇവരെ ഹിജ്‌റ രണ്ടാം വർഷം മദീനയിൽ വെച്ചാണ് പ്രവാചകർ വിവാഹം ചെയ്തത്. ഹിജ്‌റ 45-ൽ ശഅ്ബാനിൽ വഫാത്തായി. 60 വയസ്സാണ് പ്രായം. മദീനാ അമീർ മർവാനുബ്‌നു ഹകം ആണ് നിസ്‌കാരത്തിന് നേതൃത്വം നൽകിയത്. മയ്യിത്ത് ചുമന്നത് അബൂഹുറൈറ(റ)യായിരുന്നു. തിരുനബി(സ്വ)യിൽ നിന്ന് 60 ഹദീസുകൾ ബീവി ഉദ്ധരിച്ചിട്ടുണ്ട്.

💞ഉമ്മുസലമ ബീവി(റ)-

ഉമയ്യത്തിന്റെ മകളാണ് ഉമ്മുസലമ(റ). ഉമ്മ ആതിഖ ബിൻത് ആമിർ. ആദ്യ ഭർത്താവ് അബൂസലമക്കൊപ്പം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിട്ടുണ്ട്. ബദ്ർ കഴിഞ്ഞ് രണ്ടാം കൊല്ലം ശവ്വാൽ മാസത്തിലാണ് നബി(സ്വ) ബീവിയെ ഇണയാക്കിയത്. ഹിജ്‌റ 61-ലാണ് വഫാത്തായത്. യസീദുബിൻ മുആവിയയാണ് അന്ന് ഭരണാധികാരി. 84 വയസ്സുണ്ടായിരുന്നു ബീവിക്ക്. നബി പത്‌നിമാരിൽ ഏറ്റവും അവസാനം വിടവാങ്ങിയത് ഇവരാണ്.

💞ഉമ്മു ഹബീബ(റ)-

അബൂസുഫ്‌യാൻ(റ)ന്റെ പുത്രിയാണ് ഉമ്മു ഹബീബ(റ). മാതാവ് സ്വഫിയ്യ ബിൻത് അബിൽ ആസ്വ്. ഹിജ്‌റ ആറാം വർഷമായിരുന്നു ഈ വിവാഹം. റസൂലിന്റെ പ്രതിനിധിയായി നജ്ജാശി ചക്രവർത്തിയാണ് മഹ്ർ നൽകിയത്. ഹിജ്‌റ 44-ലാണ് ഇവർ വഫാത്തായത്. 42-ലാണെന്നും 55-ലാണെന്നും പക്ഷാന്തരമുണ്ട്.

💞സൗദ ബീവി(റ)-

സംഅതിന്റെ മകളാണ് സൗദ(റ). മാതാവ് ശമ്മാസ് ബിൻത് ഖൈസ്. ഖദീജ(റ)യുടെ മരണാനന്തരമാണ് ബീവിയെ നബി(സ്വ) ഇണയാക്കിയത്. മക്കത്തു വെച്ചാണ് മണിയറ കൂടിയതും ഒന്നിച്ചു ജീവിച്ചതും. ഉമർ(റ)ന്റെ ഖിലാഫത്തിന്റെ അവസാനത്തിലായിരുന്നു വഫാത്ത്.

💞സൈനബ് ബിൻത് ജഹ്ശ്(റ)-

മാതാവ് ഉമൈമയാണ്. ഹിജ്‌റ മൂന്നാം കൊല്ലം മദീനയിൽ വെച്ച് ഇണയാക്കി. വിവാഹ നാളിൽ ബീവിക്ക് 35 വയസ്സാണ്. ഉമർ(റ)ന്റെ ഖിലാഫത്ത് കാലത്താണ് വഫാത്തായത്. ഉമർ(റ) തന്നെയാണ് മയ്യിത്ത് നിസ്‌കരിച്ചതും.

💞സൈനബ് ബിൻത് ഖുസൈമ(റ)-

ഉമ്മുൽ മസാകീൻ (പാവങ്ങളുടെ ഉമ്മ) എന്ന പേരിൽ പ്രശസ്തയാണ് ഇവർ. ഹിജ്‌റ 14-ന് റബീഉൽ അവ്വലിലാണ് ബീവി വഫാത്തായത്. ജന്നതുൽ ബഖീഇലാണ് ഖബ്ർ. മുപ്പതിനോടടുത്തായിരുന്നു പ്രായം.

💞മൈമൂന ബിൻത് ഹാരിസ്(റ)-

ബർറ എന്നും ബീവിക്ക് പേരുണ്ട്. ഔഫിന്റെ പുത്രി ഹിന്ദാണ് മാതാവ്. ഹിജ്‌റ ഏഴാം വർഷമായിരുന്നു വിവാഹം. നബി(സ്വ) വിവാഹം ചെയ്ത അവസാന സ്ത്രീ ഇവരാണ്. സറഫിൽ വെച്ചാണ് വഫാത്താകുന്നത്. നബി(സ്വ) ബീവിയുമൊത്ത് പ്രഥമരാത്രി പങ്കിട്ട സ്ഥലമാണ് സറഫ്. അവിടെ തന്നെയാണ് അന്ത്യവിശ്രമവും. ഹിജ്‌റ 63-ലായിരുന്നു വിയോഗം.

💞ജുവൈരിയ ബീവി(റ)-

ഹാരിസിന്റെ പുത്രിയാണ് ജുവൈരിയ(റ). നബി(സ്വ)യാണ് ആ പേര് നൽകിയത്. ബനുൽ മുസ്ഥലഖ് യുദ്ധത്തെ തുടർന്നാണ് ബീവിയെ നബി(സ്വ) ഇണയാക്കിയത്. ഹിജ്‌റ 50-ൽ റബീഉൽ അവ്വൽ മാസത്തിലാണ് വഫാത്ത്. മർവാനുബ്‌നു ഹകം മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകി. 70 വയസ്സായിരുന്നു അന്ന്.

💞സ്വഫിയ്യ ബിൻത് ഹുയയ്യ്(റ)-

ബനുന്നളീർ ഗോത്രത്തലവനായിരുന്നു ബീവിയുടെ പിതാവ്. ബർറ ബിൻത് സംവാലാണ് മാതാവ്. ഹിജ്‌റ 50-നാണ് ബീവി വഫാതാകുന്നത്. ബഖീഇലാണ് ഖബ്ർ ശരീഫ്. മുആവിയ(റ)യായിരുന്നു അന്നത്തെ ഭരണാധിപൻ.

തിരുറസൂലിന്റെ കുടുംബ ജീവിത മാതൃകകളും സ്ത്രീസംബന്ധമായ മസ്അലകളും മുസ്‌ലിം ലോകത്തിന് കൈമാറിയതിൽ തിരുപത്‌നിമാരുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ട് അവരെ വിശ്വാസികളുടെ മാതാക്കളായി മുസ്‌ലിംകൾ ആദരിക്കുന്നു.

*✍️സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി-*

●▬▬▬▬▬๑۩🌹۩๑▬▬▬▬▬●

*മണി_മുത്ത് നബി ﷺ യുടെ*
*അടുത്തേക്ക് സ്വലാത്തുകൾ വർഷിക്കട്ടെ*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*
*_صلى الله على محمد صلى الله عليه وسلم_*

●▬๑۩🌹*_رَحْمَةً لِلْعَالَمِينَ ﷺ_*🌹۩๑▬●

Follow ➡️➡️➡️

*_______WhatsApp group______*
Link 7️⃣ :-https://chat.whatsapp.com/DqxDOc0U4390AKfeME2LVl

*_______page_______*
Page 1️⃣ :-https://www.facebook.com/thansi786/

Page 2️⃣ :-https://www.facebook.com/thanseeb786/

*_______Facebook group_______*
Group 1️⃣ :-https://www.facebook.com/groups/317086422512831/

Group 2️⃣ :-https://www.facebook.com/groups/194420298062939/

*_ദുആ വസിയ്യത്തോടെ _ _ _ _ _ _ _ _🤲_*
1443 റ:അവ്വൽ 09 2021 ഒക്ടോബർ 16

●▬▬๑۩⚔️ 🇮🇳_മുസ്സൽ മാൻ💪🏼 ⚔️۩๑▬▬●

Address

Muvattupuzha

Telephone

+919497619081

Website

Alerts

Be the first to know and let us send you an email when ഇസ്ലാം മുസ്ലിം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഇസ്ലാം മുസ്ലിം:

Share