Hero Youngs Club & Reading Room , Adivad

Hero Youngs Club & Reading Room , Adivad A great page to get our club activities..

സ്‌കൂൾ പ്രവേശനോത്സവം, പല്ലാരിമംഗലം സ്‌കൂൾ പരിസരം വൃത്തിയാക്കി ടീം ഹീറോ യംഗ്സ്പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്...
25/05/2026

സ്‌കൂൾ പ്രവേശനോത്സവം, പല്ലാരിമംഗലം സ്‌കൂൾ പരിസരം വൃത്തിയാക്കി ടീം ഹീറോ യംഗ്സ്

പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയും അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ.

ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി കെ മൊയ്തു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിസമോൾ ഇസ്മയിൽ ഷൗക്കത്തലി എം പി വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണീറ്റ് പ്രസിഡൻ്റ് അലിയാർ എം എം ഹീറോ യംഗ്സ് ക്ലബ്ബ് പ്രസിഡൻ്റ് നിഷാദ് സി എ സെക്രട്ടറി അൻസാർ എം എസ്സ് സോഷ്യൽ സർവ്വീസ് ഓർഗനൈസർ ദാസ് വി എസ്സ് കൂടാതെ ക്ലബിൻ്റെ മറ്റ് പ്രവർത്തകരും സ്‌കൂളിലെ അദ്ധ്യാപകരും പി ടി എ ഭാരവാഹികളും ഗോൾഡൻ യംഗ്സ് ക്ലബിൻ്റെ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

23/05/2026

ഡബിൾ ബാരൽ 🤩

വിജയത്തേരിലേറി ഹീറോ യംഗ്സിൻ്റെ ചുണക്കുട്ടികൾ.വണ്ണപ്പുറത്ത് നടന്ന മത്സരത്തിൽ വീൻഫീൽഡ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകൾ...
20/05/2026

വിജയത്തേരിലേറി ഹീറോ യംഗ്സിൻ്റെ ചുണക്കുട്ടികൾ.

വണ്ണപ്പുറത്ത് നടന്ന മത്സരത്തിൽ വീൻഫീൽഡ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഹീറോ യംഗ്സ് എഫ് സി വിനേഴ്‌സ് കപ്പിൽ മുത്തമിട്ടത്🌹

ടീം ഹീറോ യംഗ്സ് വിവാഹ ധനസഹായം നൽകിഅടിവാട് താമസിക്കുന്ന നിർദ്ധന കുടുംബാഗമായ സഹോദരിയുടെ വിവാഹത്തിന് അടിവാട് ഹീറോ യംഗ്സ് ക്...
19/05/2026

ടീം ഹീറോ യംഗ്സ് വിവാഹ ധനസഹായം നൽകി

അടിവാട് താമസിക്കുന്ന നിർദ്ധന കുടുംബാഗമായ സഹോദരിയുടെ വിവാഹത്തിന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റും ധനസഹായം നൽകി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു ഗ്രാമ പഞ്ചായത്ത് അംഗവും ക്ലബ്ബിൻ്റെ രക്ഷാധികാരിയുമായ ഷൗക്കത്തലി എം പി ഹീറോയംഗ്സ് ചാരിറ്റി ഹാൻഡ് ഓർഗനൈസർ ഷാഹിർ കെ എസ്സ് തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ സെക്രട്ടറി അൻസാർ എം എസ്സ് വാർഡ് മെമ്പർ നിസമോൾ ഇസ്മയിൽ ന് ധനസഹായം കൈമാറി. ക്ലബ്ബ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഷാ കെ പി റഫീഖ് കെ പി മീരാൻ കെ എം ഷബീർ എം പി മനാഫ് എം എ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഹീറോ യംഗ്സ് ക്ലബ്ബ് ചികിത്സാ ധനസഹായം നൽകിവാഹന അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന കൂവള്ളൂർ സ്വദേശി ആത...
18/05/2026

ഹീറോ യംഗ്സ് ക്ലബ്ബ് ചികിത്സാ ധനസഹായം നൽകി

വാഹന അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന കൂവള്ളൂർ സ്വദേശി ആതിര എന്ന യുവതിയ്ക്ക് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റും ധനസഹായം നൽകി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്തലി എം പി നിസമോൾ ഇസ്മയിൽ ക്ലബ്ബ് സെക്രട്ടറി അൻസാർ എം എസ് തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ ഹീറോയംഗ്സ് ചാരിറ്റി ഹാൻഡ് ഓർഗനൈസർ ഷാഹിർ കെ എസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു വിന് ധനസഹായം കൈമാറി. ക്ലബ്ബ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഷാ കെ പി റഫീഖ് കെ പി മീരാൻ കെ എം ഷബീർ എം പി മനാഫ് എം എ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭീമമായ തുക ചിലവ് വരുന്ന ചികിത്സയാണ് ആതിരയ്ക്ക് വേണ്ടി വരുന്നത് , സഹായ സമിതി രൂപീകരിച്ച് സഹായം സ്വരൂപിച്ച് വരുന്നു, കഴിയുന്നവർ എല്ലാം സഹായം നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.

15/05/2026

പ്രിയമുള്ളവരെ,
എല്ലാവരും ഒന്ന് കൈകോർത്താൽ കഴിവിന് അനുസരിച്ചുള്ള ചെറിയ സഹായം എങ്കിലും നൽകാൻ തയ്യാറായാൽ നമ്മുടെ ഈ സഹോദരിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാം...
പണം ഇല്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട് നമുക്ക് നാളെ പശ്ചാത്തപിക്കാൻ അവസരം വരുത്തരുതേ...🙏
എല്ലാവരും സഹായിക്കണേ...🙏

കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ച തുക കൈമാറികോതമംഗലം കോടപ്പടി സ്വദേശിയും നിർദ്ധന കുടുംബാഗവുമായ സുനിൽ എന്ന സഹോദരൻ മഞ്ഞപ്പിത്...
11/05/2026

കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ച തുക കൈമാറി

കോതമംഗലം കോടപ്പടി സ്വദേശിയും നിർദ്ധന കുടുംബാഗവുമായ സുനിൽ എന്ന സഹോദരൻ മഞ്ഞപ്പിത്ത രോഗബാധിതനാവുകയും തുടർന്ന് നടന്ന പരിശോധനയിൽ കരൾ മാറ്റിവച്ചാൽ മാത്രമേ ഈ സഹോദരൻ്റെ ജീവൻ നിലനിർത്താൻ കഴിയൂ എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു. ഈ നിർദ്ധന കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറം 30 ലക്ഷം രൂപ കണ്ടെത്തിയാൽ മാത്രമേ കരൾ മായിവയ്ക്കാൻ കഴിയൂ എന്ന വസ്തുത മനസ്സിലാക്കി കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമേഷ് ശിവകുമാർ മുഖ്യ രക്ഷാധികാരിയായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ആയതിൻ്റെ ഭാഗമായി കോതമംഗലം പ്രൈവറ്റ് ബസ്സ് ഓണേഴ്സ് അസോസിയേഷനെ സമീപിക്കുകയും ബസ്സുകൾ കാരുണ്യ യാത്ര നടത്തണം എന്ന് അറിയുക്കുകയും ചെയ്തു. തുടർന്ന് കോതമംഗലത്ത് സർവ്വീസ് നടത്തുന്ന ഏഴ് ബസ്സുടമകൾ തയ്യാറായി ഇന്ന് കാരുണ്യ യാത്ര നടത്തി. ആയതിൻ്റെ ഭാഗമായി അടിവാട് ഹീറോ യംഗ്സ് ക്ലബിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സ് നടത്തിയ കാരുണ്യ യാത്രയിൽ നിന്നും ലഭിച്ച തുകയാണ് ക്ലബ്ബിൽ .വച്ച് ഭാരവാഹികൾ കൈമാറിയത്.

ക്ലബ്ബ് സെക്രട്ടറി അൻസാർ എം എസ്സ് ട്രസ്റ്റ് ചെയർമാൻ യഹ്‌കൂബ് കൺവീനർ ഷാനവാസ് ട്രഷറർ ബാവ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ ഹീറോ യംഗ്സ് ചാരിറ്റി ഹാൻഡ് ഓർഗനൈസർ അബ്ബാസ് കെ എം ധനസഹായം കൈമാറി. സുനിലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സഹായം ഏറ്റ് വാങ്ങി. മുൻ പ്രസിഡൻ്റ് കെ കെ അഷ്‌റഫ് കമ്മറ്റി അംഗങ്ങളായ ഷബീർ ,ജീലാനി , മീരാൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതുമായി സഹകരിച്ച ഹീറോ യംഗ്സ് ബസ്സിലെ മുഴുവൻ യാത്രക്കാർക്കും നന്ദി അറിയിക്കുന്നു.🌹

സുനിൽ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേ എന്ന് ആശംസിക്കുന്നു.🙏

ഭീമമായ മേൽ വിവരിച്ച തുക കണ്ടെത്തി ഈ സഹോദരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരുടേയും സഹായം ആവശ്യമാണ്. QR കോഡും അക്കൗണ്ട് ഡീറ്റൈൽസും ചുവടെ ചേർക്കുന്നു , കഴിവിന് അനുസരിച്ചുള്ള സഹായം എല്ലാവരും ചെയ്യാൻ തയ്യാറാകണം എന്ന് കൂടി അഭ്യർതിക്കുന്നു🙏

ഇന്ന് (11.05 26) കാരുണ്യ യാത്രമഞ്ഞപ്പിത്ത രോഗബാധിതനായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട നിർദ്ധന കുടുംബാഗമാ...
11/05/2026

ഇന്ന് (11.05 26) കാരുണ്യ യാത്ര

മഞ്ഞപ്പിത്ത രോഗബാധിതനായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ട നിർദ്ധന കുടുംബാഗമായ കോതമംഗലം കോട്ടപ്പടി സ്വദേശി സുനിൽ എന്ന യുവാവിന് വേണ്ടി ഹീറോ യംഗ്സ് ബസ്സിൻ്റെ ഇന്നത്തെ കളക്ഷൻ നൽകുന്നു. ആയതിന് വേണ്ടിയുള്ള കാരുണ്യ യാത്രയോട് എല്ലാ മാന്യയാത്രക്കാരും നാട്ടുകാരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ കറുത്തമുത്ത് 😍💪ഫുട്ബോളിൻ്റെ ഇതിഹാസ താരം അജിത്ത് , കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു🌹🌹🌹
08/05/2026

ഞങ്ങളുടെ കറുത്തമുത്ത് 😍💪
ഫുട്ബോളിൻ്റെ ഇതിഹാസ താരം അജിത്ത് , കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു🌹🌹🌹

Address

Adivad Muvattupuzha
Muvattupuzha

Telephone

+919961808203

Website

Alerts

Be the first to know and let us send you an email when Hero Youngs Club & Reading Room , Adivad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hero Youngs Club & Reading Room , Adivad:

Share