ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം, കിഴക്കേക്കര, Reg. No. 07/Mpa/9315

  • Home
  • India
  • Muvattupuzha
  • ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം, കിഴക്കേക്കര, Reg. No. 07/Mpa/9315

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം, കിഴക്കേക്കര, Reg. No. 07/Mpa/9315 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം, കിഴക്കേക്കര, Reg. No. 07/Mpa/9315, Library, കിഴക്കേക്കര, Muvattupuzha.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെ കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന ഒരു വായനശാലയാണ് ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം. പുതിയ തലമുറയെ വായനയുടെ അരുണശോഭയുള്ള വസന്തങ്ങളിലേക്ക് കൈപിടിച്ചു നടത്തുക എന്നതാണ് ലക്‌ഷ്യം.

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ BEd പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നീതു ജോസിനേയു...
06/07/2025

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ BEd പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നീതു ജോസിനേയും എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളേയും ആദരിച്ചപ്പോൾ!

ഫോട്ടോയിൽ നിർമ്മല കോളേജ് പ്രിൻസിപ്പൽ, വാർഡ് മെമ്പർ, ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക് അംഗം, ലൈബ്രറി ഭാരവാഹികൾ എന്നിവർ.

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ പുതുവത്സരാഘോഷം!
01/01/2025

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ പുതുവത്സരാഘോഷം!

റിട്ടയേർഡ് ജസ്റ്റിസ് ശ്രീ. വി. കെ. മോഹനന്റെ മകൾ ഡോക്ടർ ചാന്ദിനി മോഹനറെ ഓർമ്മകൾക്കായി വലിയപറമ്പിൽ ഫാമിലി, ചാന്ദിനി മോഹന്റ...
01/12/2024

റിട്ടയേർഡ് ജസ്റ്റിസ് ശ്രീ. വി. കെ. മോഹനന്റെ മകൾ ഡോക്ടർ ചാന്ദിനി മോഹനറെ ഓർമ്മകൾക്കായി വലിയപറമ്പിൽ ഫാമിലി, ചാന്ദിനി മോഹന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ രണ്ടുപുസ്തകങ്ങൾ ധ്വനി പബ്ലിക് ലൈബ്രറിക്ക് കൈമാറി.
വലിയപറമ്പിൽ ഫാമിലിക്ക് നന്ദി!

മൂവാറ്റുപുഴ മുൻ എം.എൽ. എ ശ്രീ. എൽദോ എബ്രഹാം ധ്വനി പബ്ലിക് & റീഡിങ് റൂമിന് നൽകിയ  പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങ...
01/12/2024

മൂവാറ്റുപുഴ മുൻ എം.എൽ. എ ശ്രീ. എൽദോ എബ്രഹാം ധ്വനി പബ്ലിക് & റീഡിങ് റൂമിന് നൽകിയ പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു.

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി & റീഡിംങ് റൂമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കിഴക്കേക്കരയിൽ 2024...
30/11/2024

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി & റീഡിംങ് റൂമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കിഴക്കേക്കരയിൽ 2024 നവംബർ 17 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന ലഹരിവിരുദ്ധസദസ്സ് മൂവാറ്റുപുഴ എക്സൈസ് ഓഫീസർ ശ്രീ. എൽദോ കെ.സി. ഉദ്ഘാടനം ചെയ്തു.

ശക്തമായ ലഹരിവിരുദ്ധ സന്ദേശം തന്റെ മാജിക് ഷോ കളിലൂടെ അവതരിപ്പിക്കുന്ന നാട്ടുകാരനും നിർമ്മലാ കോളേജ് മുൻ ജീവനക്കാരയുമായ ശ്രീ. ജോയ്സ് മുക്കുടത്തേയും പരിപാടിയുടെ ഭാഗമായി മനോഹരമായ ഒരു ലഹരിവിരുദ്ധ വീഡിയോ ചെയ്ത ലൈബ്രറി ബാലവേദിയുടെ കുട്ടികളേയും ചടങ്ങിൽ ആദരിച്ചു. വാർഡ്മെമ്പർ ശ്രീമതി ശ്രീനി വേണു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലൈബ്രറി പ്രസിഡന്റ് മിനിമോൾ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സദസ്സിന് സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ സ്വാഗതവും ലൈബ്രറി എക്സിക്യുട്ടീവ് സമിതി അംഗം എം.ടി. രാജീവ് നന്ദിയും പറഞ്ഞു.

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കംപ്യൂട്ടർ,  സെക്രട്ടറി ശ്രീ...
27/06/2024

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കംപ്യൂട്ടർ, സെക്രട്ടറി ശ്രീ. എൻ. മോഹനനും പ്രസിഡന്റ് ശ്രീമതി മിനിമോൾ രാജീവും കൂടി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സിബിൾ സാബുവിൽ നിന്നും ഏറ്റുവാങ്ങുന്നു.

ഇനിയങ്ങോട്ടുള്ള ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കംപ്യൂട്ടർവൽക്കരിക്കുന്നതിനായി ഞങ്ങളുടെ അപേക്ഷ പരിഗണിച്ച പ്രിയ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ശ്രീമതി സിബിൾ സാബുവിന് ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു!!

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ 'പി. എൻ. പണിക്കർ അനുസ്മരണവും വീട്ടകവായനാ സദസ്സും' ലൈബ്രറി എക്സിക്യ...
19/06/2024

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ 'പി. എൻ. പണിക്കർ അനുസ്മരണവും വീട്ടകവായനാ സദസ്സും' ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. ബിജു വി. കെ. യുടെ വസതിയിൽ നടന്നു. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു പരിപാടി.

ശ്രീമതി മിനിമോൾ രാജീവ് (പ്രസിഡന്റ്, ധ്വനി പബ്ലിക് ലൈബ്രറി) അധ്യക്ഷത വഹിച്ചു. ശ്രീമതി ശ്രീനി വേണു വാന്തുപറമ്പിൽ (വാർഡ് മെമ്പർ, ആവോലി ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. ശ്രീ. തിലക് രാജ് മൂവാറ്റുപുഴ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. എം. മുകുന്ദന്റെ 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു' എന്ന പ്രസിദ്ധമായ നോവൽ ശ്രീ. കെ. അഖിലേഷ് (ധ്വനി പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) പരിചയപ്പെടുത്തി.

19/06/2024
വീട്ടകവായനാ സദസ്സിൽ ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം പരിചയപ്പെടുത്തുന്ന പുസ്തകം:
18/06/2024

വീട്ടകവായനാ സദസ്സിൽ ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം പരിചയപ്പെടുത്തുന്ന പുസ്തകം:

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം കിഴക്കേക്കര, മൂവാറ്റുപുഴ, Reg. No. 07/MPA/9315Email: dhwanipubliclibrary@gmail.com സു...
18/06/2024

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം
കിഴക്കേക്കര, മൂവാറ്റുപുഴ,
Reg. No. 07/MPA/9315
Email: [email protected]

സുഹൃത്തേ,

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ കിഴക്കേക്കരയിൽ പ്രവർത്തിച്ചു വരുന്ന ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ 'പി. എൻ. പണിക്കർ അനുസ്മരണവും വീട്ടകവായനാ സദസ്സും' സംഘടിപ്പിക്കുന്നു.

തീയതി: 2024 ജൂൺ 19
സമയം: വൈകിട്ട് 7.00 മണി
സ്ഥലം: ശ്രീ. ബിജു V.K. യുടെ വീട്

അധ്യക്ഷ: ശ്രീമതി മിനിമോൾ രാജീവ് (പ്രസിഡന്റ്, ധ്വനി പബ്ലിക് ലൈബ്രറി)
ഉദ്ഘാടനം: ശ്രീമതി ശ്രീനി വേണു വാന്തുപറമ്പിൽ (വാർഡ് മെമ്പർ, ആവോലി ഗ്രാമ പഞ്ചായത്ത്)

1. പി.എൻ. പണിക്കർ അനുസ്മരണം: ശ്രീ. തിലക് രാജ് മൂവാറ്റുപുഴ
2. പുസ്തകത്തെ പരിചയപ്പെടുത്തുന്നത്: ശ്രീ. കെ. അഖിലേഷ് (ധ്വനി പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം)

പരിചയപ്പെടുത്തുന്ന പുസ്തകം: എം. മുകുന്ദന്റെ 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു' എന്ന ഏറെ പ്രസിദ്ധമായ നോവൽ.

വരിക!!! പങ്കെടുക്കുക!!! വിജയിപ്പിക്കുക!!!

ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെയും ആവോലി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാദിനം...
17/06/2024

ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെയും ആവോലി പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. വനിതകളും കുട്ടികളും പങ്കെടുത്ത റാലിക്ക് ശേഷം നടന്ന യോഗം ഡോക്ടർ രാഖി ആർ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ മിനിമോൾ രാജീവ്‌ അധ്യക്ഷത വഹിച്ചു. സ്വന്തമായി നോവൽ എഴുതി പ്രസിദ്ധീകരിച്ച എറണാകുളം മഹാരാജാസ് കോളേജ് ഒന്നാംവർഷ ബിരുദ വിദ്യാർഥിനി കുമാരി പാർവതി എം. എസിനെ ആദരിച്ചു.വനിതാ സൊസൈറ്റിയുടെ സെക്രട്ടറി റംല നിസാം, അഡ്വക്കേറ്റ് ആതിര ഹരിദാസ്, വാർഡ് മെമ്പർ ശ്രീനി വേണു, ലത ഗോപകുമാർ, ഷീലമോഹനൻ, എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി മോഹനൻ മാടവന നന്ദി രേഖപ്പെടുത്തി.

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം 'ഓർമ്മകളിൽ നമ്പൂതിരി' എന്ന പേരിൽ ...
17/06/2024

ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം 'ഓർമ്മകളിൽ നമ്പൂതിരി' എന്ന പേരിൽ നടന്നു.
23.07.2023 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണച്ചടങ്ങ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഡോക്യുമെന്ററി സംവിധായകനും ചിത്രകലാ അധ്യാപകനുമായ ശ്രീ. കെ.എം. ഹസ്സൻ മാഷ് ഉദ്ഘാടനം ചെയ്തു. തിലക് രാജ് മൂവാറ്റുപുഴ മുഖ്യ പ്രഭാഷണം നടത്തി. കെ. എം. ഉമ്മർ, എം. എ. ഷംസുദ്ദീൻ, കെ. യു. പ്രസാദ്, വത്സമ്മ കരുണാകരൻ, ശ്രീനി വേണു വാന്തുപറമ്പിൽ, എന്നിവർ സംസാരിച്ചു.
ലൈബ്രറിയുടെ പ്രസിഡന്റ് മിനിമോൾ രാജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ മാടവന കൃതജ്ഞത രേഖപ്പെടുത്തി.

Address

കിഴക്കേക്കര
Muvattupuzha

Website

Alerts

Be the first to know and let us send you an email when ധ്വനി പബ്ലിക് ലൈബ്രറി & റീഡിങ് റൂം, കിഴക്കേക്കര, Reg. No. 07/Mpa/9315 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category