Kizhakkekara, muvattupuzha

Kizhakkekara, muvattupuzha Kizhakkekara is a village in muvattupuzha, Eranakulam.

22/08/2021
കേരളം ചുട്ടുപൊള്ളുന്നു ..നദി തോട് കുളം എല്ലാം വറ്റി വരളുന്നു  ..ഒരിറ്റ് ജലത്തിനായ് പലരും നെട്ടോട്ടം ഓടുന്നു . അപ്പോൾ ഇതി...
03/03/2021

കേരളം ചുട്ടുപൊള്ളുന്നു ..നദി തോട് കുളം എല്ലാം വറ്റി വരളുന്നു ..ഒരിറ്റ് ജലത്തിനായ് പലരും നെട്ടോട്ടം ഓടുന്നു . അപ്പോൾ ഇതിനൊന്നും കഴിയാത്ത പക്ഷികളുടെ കാര്യം പറയണോ ,,,???
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം വീടിനു പുറത്ത് ഒഴിഞ്ഞ പാത്രത്തിലോ ചട്ടിയിലോ കുറച്ചു വെള്ളം ഒഴിച്ചുവെക്കുക ....
നിലനിൽക്കട്ടെ നമ്മുടെ ആവാസ വ്യവസ്ഥ 🕊🕊🕊

05/01/2021

വാഴപ്പിള്ളി-വീട്ടൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം( ഈ മാസം എട്ട് മുതല്‍ 17 വരെ)

മൂവാറ്റുപുഴ-കാക്കനാട് റോഡില്‍ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള നാല് കിലോമീറ്റര്‍ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഈ മാസം എട്ട് മുതല്‍ 17 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പട്ടിമറ്റം-കാക്കനാട് ഭാഗത്തേയ്ക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ എം.സി റോഡില്‍ പേഴയ്ക്കാപ്പിള്ളിയില്‍ നിന്നും തിരിഞ്ഞ് വീട്ടൂര്‍ എത്തിയും വലിയ വാഹനങ്ങള്‍ എം.സി.റോഡില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് നിന്നും തിരിഞ്ഞ് വീട്ടൂര്‍ എത്തിയും കാക്കനാട് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്. തിരിച്ച് കാക്കനാട് ഭാഗത്ത് നിന്നും മൂവാറ്റുപുഴയ്ക്കുള്ള വാഹനങ്ങളും ഇതേ ക്രമീകരണത്തിലൂടെ പോകണമെന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

പ്രമീള ഗിരീഷ്കുമാർ ''നാട്യങ്ങളില്ലാത്ത നാട്ടുകാരി''1994-97 കാലഘട്ടത്തിൽ കോലഞ്ചേരി st. പീറ്റേഴ്സ് കോളേജിലെ, കേരള വിദ്യാർത...
19/11/2020

പ്രമീള ഗിരീഷ്കുമാർ ''നാട്യങ്ങളില്ലാത്ത നാട്ടുകാരി''

1994-97 കാലഘട്ടത്തിൽ കോലഞ്ചേരി st. പീറ്റേഴ്സ് കോളേജിലെ, കേരള വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സമര മുഖത്തിലെ മുന്നണി പോരാളിയായി ദീപശിഖാങ്കിത നീല പതാകയുമെന്തിനടന്നൊരു പെണ്കുട്ടി അതേ കാലയളവിൽ (1995-2000) തന്നെ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഒരുപക്ഷേ കേരളത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് മെമ്പറായി ആ പെണ്കുട്ടി മാറിയിരുന്നു. 2015ൽ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന മുവാറ്റുപുഴ മുൻസിപ്പൽ 11ആം വാർഡിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന് വെന്നിക്കൊടി പാറിച്ചുകൊണ്ട് മുവാറ്റുപുഴ മുന്സിപ്പാലിറ്റിയിലും.......

രണ്ടർക്കര റെസിഡൻസ് അസോസിയേഷൻ വനിതാ പ്രസിഡന്റ്, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പദിപ്പിച്ചുകൊണ്ട്, ഒറ്റയാൾ സമരത്തിലൂടെ കുടിവെള്ള പ്രശ്‌ന പരിഹാരത്തിനും മുനിസിപ്പൽ വനിതാ വൃദ്ധസദനത്തിലെ അഴിമതിക്കും പീഡനങ്ങൾക്കും എതിരായ സമരത്തിലൂടെയും ജനകീയമായ മറ്റ്‌ ഇടപെടലിലൂടെയും മുന്നോട്ടുപോവുമ്പോൾ......

കാലം 2020. മുവാറ്റുപുഴ മുൻസിപ്പൽ 13ആം വാർഡിൽനിന്നും നമ്മുടെ പ്രിയസോദരി പ്രമീള ഗിരീഷ്കുമാർ ഐക്യ ജനാധിപത്യ മുന്നണി സാരഥിയായി കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുകയാണ്. പിന്നിട്ട കാലത്തിൽ നേടിയെടുത്ത രാഷ്ട്രീയ ഭരണപരമായ മികവ് പിന്തുടരുവാൻ നമ്മുടെ സ്വന്തം പ്രമീളചേച്ചി...... വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ് എന്താന്നാൽ 'YOU DECIDE YOUR POLITICS... THAT DECIDE YOUR FUTURE.....'
ചോര ചെങ്കോടിയുടെ അക്രമ രാഷ്ട്രീയത്തിന്റെയും വർഗീയതയുടെ കാവി രാഷ്ട്രീയതിനും എതിരായി ജനാധിപത്യ ചേരികൾ അണിനിരക്കേണ്ട സമയമാണിത്.

നമുക്കൊന്നയി ചിന്തിക്കാം പ്രവർത്തിക്കാം. ഓരോ വോട്ടും പ്രമീള ഗിരീഷ്കുമാറിന് കൈപ്പത്തി അടയാളത്തിൽ രേഖപ്പെടുത്തി ഒന്നായി വിജയിക്കാം. കനൽ വഴിയിലെ പൊൻ താരകം പ്രിയപ്പെട്ട പ്രമീളചേച്ചിയോടൊപ്പം മുന്നേറാം......

ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം ......നമുക്കുമുമ്പിൽ ഉദാഹരണതിന്റെ ആവശ്യമില്ലല്ലോ .......മുവാറ്റുപുഴക്കാർ ഒന്നടങ്കം പറയ...
11/11/2020

ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം ......

നമുക്കുമുമ്പിൽ ഉദാഹരണതിന്റെ ആവശ്യമില്ലല്ലോ .......

മുവാറ്റുപുഴക്കാർ ഒന്നടങ്കം പറയുന്നു ജനപ്രതിനിധിയായൽ അബ്ദുൽ സലാമിനെപോലെ ആവണം. 15 വർഷങ്ങൾക്ക് മുൻപ് മോസ്കൊ വാർഡ് എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ ദൈവനുഗ്രഹത്താൽ വാർഡ് മെമ്പറായി എത്തിയതാണ് സലാം ഇക്ക, എന്നാൽ തന്റേതായ സൽപ്രവർത്തികൊണ്ട് ജനങ്ങളുടെ മുഴുവൻ അംഗീകാരം ഏറ്റുവാങ്ങികൊണ്ട് (ഏതൊരു ആവശ്യത്തിനും വല്ലിയവനെന്നോ ചെറിയവനെന്നോ, ജാതി വർഗ വർണ വിവേചനമില്ലാതെ എപ്പോളും സാധാരണക്കാരിൽ സാധാരണക്കാരനായി രാത്രിയെന്നോ പകലെന്നോ വിത്യസമില്ലാതെ ഞങ്ങളോടൊപ്പം സലാമിക്ക ഉണ്ടായിരുന്നു.) സലാമിക്ക മുന്നോട്ടുപോവുകയാണ്. മുവാറ്റുപുഴ മുൻസിപ്പൽ 13ആം വാർഡില്നിന്നും 2 തവണ ജനങ്ങളുടെ അംഗീകാരം ഏറ്റുവാങ്ങികൊണ്ടുള്ള ജയത്ര യാത്രക്ക് പരിസമാപ്തി കുറിക്കുമ്പോൾ വാർഡിലെ ഒരു പൗരനെന്ന നിലയിൽ ഹൃദയത്തിന്റെ ഭാഷയിൽ സലാം ഇക്കക്ക് നന്ദി രേഖപ്പെടുതുന്നു. മുന്നോട്ടുള്ള പാതിയിൽ എല്ലാവിധ ആശംസകളും നേരുന്നു.

Address

Kizhakkekara
Muvattupuzha

Website

Alerts

Be the first to know and let us send you an email when Kizhakkekara, muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share