CPIM പണ്ടപ്പിള്ളി

CPIM പണ്ടപ്പിള്ളി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ )

29/03/2026

MLAയുടെ
ആരക്കുഴ - ആവോലി
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന വള്ളിക്കടപാലം
കണ്ടോളു..

വാഗ്ദാനങ്ങളുമായി വീണ്ടും വരും

#സോഷ്യൽഓഡിറ്റ്_4

 #കേരളത്തിനായി_തുടരണം  #ഇടത്_ഭരണം.... ുൺ...
20/03/2026

#കേരളത്തിനായി_തുടരണം
#ഇടത്_ഭരണം....
ുൺ...

01/03/2026

ഇത് അടുത്തിരുന്ന് കേൾക്കുന്ന സിദ്ദിഖിന്റെ അവസ്ഥ 😂😂
ഞങൾ കല്ല് മാത്രം ഇട്ട് പോകുന്നവർ അല്ല
കല്ല് ഇട്ടാൽ കല്ലിന് മേലെ കല്ല് വെക്കും ❤️❤️

ആരക്കുഴ ഉപ്പുകണ്ടത്ത് എം എൽ എ പങ്കെടുത്ത കളിക്കളത്തിൻ്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്...
05/11/2025

ആരക്കുഴ ഉപ്പുകണ്ടത്ത് എം എൽ എ പങ്കെടുത്ത കളിക്കളത്തിൻ്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് വിട്ടു നിന്നത്. വൈസ് പ്രസിഡൻ്റ് ബിജു തോട്ടുപുറവും പരിപാടിയിൽ പങ്കെടുത്തില്ല.

 #ആരക്കുഴക്കാരുടെ_ദുരിതം  #കോൺഗ്രസിൻ്റെ_ദുർഭരണം മുവാറ്റുപുഴ ബ്ലോക്കിൽ സ്വന്തമായി ഗ്രൗണ്ട്/സ്റ്റേഡിയം ഇല്ലാത്ത ഏക ഗ്രാമപഞ...
22/10/2025

#ആരക്കുഴക്കാരുടെ_ദുരിതം
#കോൺഗ്രസിൻ്റെ_ദുർഭരണം
മുവാറ്റുപുഴ ബ്ലോക്കിൽ സ്വന്തമായി ഗ്രൗണ്ട്/സ്റ്റേഡിയം ഇല്ലാത്ത ഏക ഗ്രാമപഞ്ചായത്താണ് ആരക്കുഴ.!
കമ്മ്യൂണിറ്റി ഹാളോ പൊതു ഓഡിറ്റോറിയമോ ഇല്ലാത്ത പഞ്ചായത്തും നമ്മുടേതാണ്.!

ഗ്രൗണ്ടിന് / സ്റ്റേഡിയത്തിന് പര്യാപ്തമായ നിരവധി പൊതു സ്ഥലങ്ങൾ നമ്മുടെ പഞ്ചായത്ത് അതിർത്തിക്കകത്തുണ്ട്.
ഒരു കോടി രൂപ വരെ അനുവദിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ ഓരോ പഞ്ചായത്തിലും ഒരു കളിസ്ഥലം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നമ്മുടെ പഞ്ചായത്തിൽ ഒരു കളിസ്ഥലം നിർമ്മിക്കാനുള്ള ഇടപെടൽ പഞ്ചായത്ത് ഭരണസമിതിയോ സ്ഥലം എം എൽ എയോ നടത്തിയിട്ടില്ല എന്നത് ഗുരുതരമായ കെടുകാര്യസ്ഥതയാണ്.
രാഷ്ട്രീയ അന്ധത ബാധിച്ച അധികാരികൾ നമ്മുടെ നാടിനെ പിന്നോട്ടടിപ്പിക്കുകയാണ്.
( വർഷങ്ങൾക്കുമുമ്പ് ഉപ്പുകണ്ടം പ്രദേശത്തെ ചെറുപ്പക്കാർ MVIP വക സ്ഥലത്ത് പണം മുടക്കി പാകപ്പെടുത്തിയ ചെറിയ ഗ്രൗണ്ട് പഞ്ചായത്ത് ഗ്രൗണ്ടാണെന്നും പൊക്കിപിടിച്ചോണ്ട് ഇങ്ങോടാരും വരണ്ട.😛)

2005-2010 ൽ LDF ഭരണസമിതിയുടെ കാലത്ത് വി എസ് സർക്കാർ നമ്മുടെ പഞ്ചായത്തിന് ഗവ. ഐ ടി ഐ അനുവദിച്ചപ്പോൾ പഞ്ചായത്ത് ഓഫീസിനു മുകളിലുണ്ടായിരുന്ന ഹാൾ ഐ ടി ഐ യ്ക്കായി താൽക്കാലികമായി നൽകുകയുണ്ടായി. LDF ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഐ ടി ഐ യ്ക്കായി ആറൂർ ചാന്ത്യം കവലയിൽ സ്ഥലം ഏറ്റെടുത്തു നൽകുകയും ചെയ്തു.

ഇപ്പോൾ ഐ ടി ഐ ചാന്ത്യത്താണ് പ്രവർത്തിക്കുന്നത്.

പഞ്ചായത്ത് ഹാൾ പഴയപടി ക്രമീകരിക്കാനോ പുതിയ ഹാൾ നിർമ്മിക്കാനോ 15 വർഷം തുടർച്ചയായി അധികാരത്തിൽ തുടരുന്ന UDF ന് കഴിഞ്ഞിട്ടില്ല.

ഇവർ ആർക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്.?

അഭിവാദ്യങ്ങൾ
19/10/2025

അഭിവാദ്യങ്ങൾ

 #വിളവ്_തിന്നുന്ന_വേലികൾ.!നികുതി പിരിച്ചെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തന്നെ നികുതി വെട്ടിപ്പുകാർ ആകുന്ന വാർത്തകളാണ് പുറ...
13/10/2025

#വിളവ്_തിന്നുന്ന_വേലികൾ.!

നികുതി പിരിച്ചെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തന്നെ നികുതി വെട്ടിപ്പുകാർ ആകുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
രണ്ടുതവണ പഞ്ചായത്ത് അംഗമായ തിരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് എന്നീ പദവികൾ വഹിക്കുകയും ചെയ്ത പഞ്ചായത്തിലെ 3-ാം വാർഡിൽ താമസിക്കുന്ന 8-ാം വാർഡ് മെമ്പർ ഏതാനും വർഷങ്ങൾക്ക് മുമ്പ് പണി പൂർത്തീയാക്കി താമസിച്ചുവരുന്ന ്ക്വയർ ഫീറ്റിലധികം വിസ്താരമുള്ള വീടിന് നാളിതുവരെയായി നമ്പറിടീക്കുകയോ കരം ഒടുക്കുകയോ ചെയ്തിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന നിലയിൽ ഗ്രാമപഞ്ചായത്തിന് നൽകേണ്ട നികുതി പണം തൻ്റെ അധികാരം ദുർവിനിയോഗം ചെയ്ത് ഉദ്യോഗസ്ഥരെ കളി പാവകളാക്കി ഒടുക്കാതെ പഞ്ചായത്തിനെയും ജനങ്ങളെയും വഞ്ചിക്കുകയാണ്.

ഇതുപോലെ നിരവധി വീടുകളും കെട്ടിടങ്ങളും പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഭരണകക്ഷിയായ കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ കെട്ടിപ്പൊക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

കൃത്യമായി നികുതി പിരിച്ചെടുത്ത് തനതു ഫണ്ടാക്കി ആ പണം കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്താൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ നികുതി അടക്കാതെയും പിരിക്കാതെയും ഈ നാടിനെ വെല്ലുവിളിക്കുകയാണ്.
ഇതിന് പൊതുജനം മറുപടി നൽകുക തന്നെ ചെയ്യും.

#ആരക്കുഴകാരുടെ_ ദുരിതം
#കോൺഗ്രസിൻ്റെ_ദുർഭരണം

കോടതികളിൽ നിന്നും നിരന്തരം പ്രഹരം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ നിരന്തരം കള്ള പ്രചരണവും വ്യാജ കേസുക...
06/10/2025

കോടതികളിൽ നിന്നും നിരന്തരം പ്രഹരം ഏറ്റുവാങ്ങുന്ന

മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ നിരന്തരം കള്ള പ്രചരണവും വ്യാജ കേസുകളുമായി നടക്കുന്ന ശല്യക്കാരനായ വ്യവഹാരി...

മൂവാറ്റുപുഴ എംഎൽഎ രാജിവെക്കുക

സിപിഐഎം മൂവാറ്റുപുഴ കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച്.

ഓർമ്മകളിൽ സഖാവ്  #കുടുംബസംഗമം CPIM Arakuzha  Dyfi Pandappilly Dyfi Arakuzha
30/09/2025

ഓർമ്മകളിൽ സഖാവ്
#കുടുംബസംഗമം
CPIM Arakuzha Dyfi Pandappilly Dyfi Arakuzha

ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേയ്ക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. ആ മുന്നേറ്റത്തിനു പകിട്ടേറ്റുന്ന ...
27/09/2025

ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേയ്ക്ക് നമ്മൾ അതിവേഗം മുന്നേറുകയാണ്. ആ മുന്നേറ്റത്തിനു പകിട്ടേറ്റുന്ന മനോഹരമായ ഒരു പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്ന് കൊച്ചിയിൽ നടന്നത്. തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഭവനസമുച്ചയങ്ങൾ 394 കുടുംബങ്ങൾക്ക് സമർപ്പിച്ചു. ഈ ഭവനസമുച്ചയങ്ങൾ രാജ്യത്തിനു മുന്നിൽ കേരള മാതൃകയായി തലയയുർത്തി നിൽക്കുകയാണ്. അതിനു നേതൃത്വം നൽകിയ കൊച്ചി നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.

85.75 കോടി രൂപയാണ് പദ്ധതി നിർവ്വഹണത്തിനായി ചെലവഴിച്ചത്. 10,796.42 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഒന്നാമത്തെ ടവർ. 11 നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ടവറിൽ 199 കുടുംബങ്ങൾക്കാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. 81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ എൽ ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 3 എലവേറ്ററുകൾ, 3 സ്റ്റെയർകേസുകൾ എന്നിവയുമുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അംഗനവാടിയും 14 കടമുറികളും പ്രവർത്തിക്കും. രണ്ടാമത്തെ ടവറിലാകട്ടെ 13 നിലകളിൽ, ആകെ 195 പാർപ്പിടങ്ങളാണ് ഉള്ളത്. 10,221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ 18 കടമുറികളും, പാർക്കിംഗ് സൗകര്യവുമുണ്ട്.

ഭവനരഹിതരില്ലാത്ത കേരളം എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ അസാധ്യം എന്നുപറഞ്ഞ് അതിനെ തള്ളിക്കളഞ്ഞവരുണ്ട്. അപ്രായോഗികം എന്നു വിശേഷിപ്പിച്ചവരുണ്ട്. എന്നാൽ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കിടപ്പാടം ഇല്ലാത്ത ഒരാൾ പോലും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകരുത് എന്ന ലക്ഷ്യം നമ്മൾ പൂർത്തീകരിക്കും എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ നയിക്കുന്നത്. ഇന്ന് ഈ തുരുത്തിയിൽ വിരിഞ്ഞ ആഹ്ളാദം നിറഞ്ഞ ചിരികൾ അതിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ആ ലക്ഷ്യത്തിലേയ്ക്ക് ഇനി അധികദൂരമില്ല. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം.

ഇവരൊന്നും കോൺഗ്രസ്‌ അല്ലേ...??കഴിഞ്ഞ ദിവസം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും ഷൈൻ ടീച്ചറിനും എതിരെ നടന്ന സോഷ്യൽ മീഡിയ ആക്രമണ...
19/09/2025

ഇവരൊന്നും കോൺഗ്രസ്‌ അല്ലേ...??

കഴിഞ്ഞ ദിവസം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും ഷൈൻ ടീച്ചറിനും എതിരെ നടന്ന സോഷ്യൽ മീഡിയ ആക്രമണത്തെ സംബന്ധിച്ച് ചോദിക്കുമ്പോൾ എന്റെ നെഞ്ചത്തോട്ട് കേറുന്നത് എന്തിനാ എന്നാണ് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സൈബർ ആക്രമണത്തിൽ കോൺഗ്രസിനോ, ഔദ്യോഗിക കോൺഗ്രസ് ഹാൻഡിലുകൾക്കോ ബന്ധം ഇല്ലെന്നാണ്". സ്വന്തം പ്രവർത്തകരെയും കോൺഗ്രസ് അനുകൂല പ്രൊഫൈലുകളെയും തിരിച്ചറിയാൻ സാധിക്കാത്തവിധത്തിൽ കോൺഗ്രസ്‌ നേതാക്കൻമാരുടെ സമനില തെറ്റിയോ??

കോൺഗ്രസിന്റെ നേതാക്കന്മാരായ
ജിന്റോ ജോൺ,
ബി ആർ.എം ഷഫീർ,റിജിൽ മാക്കുറ്റി,യൂത്ത് കോൺഗ്രസ് എറണാകുളം FB പേജ്... ഇവരെ തള്ളിപ്പറയുന്നുണ്ടോ???

വ്യാജ പ്രചരണം ആദ്യം കൊണ്ടുവന്ന സി കെ ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി ഞാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് തുറന്നു പറഞ്ഞതിനെ തള്ളിക്കളയാൻ ഈ നേതാക്കന്മാർക്ക് കഴിയുമോ??

ഈ വ്യാജ വാർത്ത കേരളത്തിൽ ഒരേ ഒരു പത്രത്തിലാണ് ആദ്യം അച്ചടിച്ചുവന്നത്. ആ പത്രത്തിന്റെ പറവൂറിലെ ലേഖകൻ യുഡിഎഫിന്റെ പറവൂർ മണ്ഡലം കമ്മിറ്റി കൺവീനർ കൂടിയാണെന്നത്
വി ഡി സതീശൻ നിഷേധിക്കുമോ??

വ്യാജ കഥയുണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസിനെതിരെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുമ്പോൾ എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞ് കയ്യൊഴിയുന്ന നേതാക്കളും, കേസ് കൊടുത്തപ്പോൾ പോസ്റ്റുകൾ മുക്കുന്ന കോൺഗ്രസ് പ്രവർത്തകരും കേരള രാഷ്ട്രീയത്തിന് ലജ്ജാവാഹമാണ്.

വിഡി സതീശന്റെ ബോംബ് സ്വന്തം കയ്യിലിരുന്ന് പൊട്ടിയപ്പോൾ ഉണ്ടായ നീറ്റൽ മാറ്റാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളിക്കളയും.
കേരളത്തെ സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള താവളമാക്കി ദുഷ്ട ചിന്തകൾ നടപ്പിലാക്കാൻ പറ്റുന്ന രീതിയിൽ കോൺഗ്രസിന്റെ സൈബർ ഇടങ്ങൾ മാറുമ്പോൾ അതിനെ നേരിടുക തന്നെ ചെയ്യും.

എസ് സതീഷ്
സി പി ഐ എം എറണാകുളം ജില്ല സെക്രട്ടറി

പോസ്റ്റാഫീസിലെ എഴുത്തിടുന്നപെട്ടിക്ക് ചുവപ്പ് നിറമായതുകൊണ്ട് അതീ ആരക്കുഴയിൽ വേണ്ട എന്ന് പറഞ്ഞിരുന്നൊരുനാട്ടിൽ...  കാൽനൂറ...
19/09/2025

പോസ്റ്റാഫീസിലെ എഴുത്തിടുന്നപെട്ടിക്ക് ചുവപ്പ് നിറമായതുകൊണ്ട് അതീ ആരക്കുഴയിൽ വേണ്ട എന്ന് പറഞ്ഞിരുന്നൊരുനാട്ടിൽ... കാൽനൂറ്റാണ്ട് കാലം തുടർച്ചയായി ഗ്രാമപഞ്ചായത്ത് അംഗമായി തുടരുകയാണ് CPI(M) ൻ്റെ പ്രിയ സഖാവ് Siby Kuriacko സിബി കുര്യാക്കോ.. ഒരു പക്ഷേ എറണാകുളം ജില്ലയിൽ തുടർച്ചയായി 5 വട്ടം ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റൊരാളുണ്ടോ എന്ന് സംശയമാണ്! ആരേയും പിണക്കാതെ സഖാവ് തുടരുകയാണ്.. ആരക്കുഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായി 28 കൊല്ലമാണ് സഖാവ് പ്രവർത്തിച്ചത്! വ്യക്തിപരമായി പറയുകയാണെങ്കിൽ.. ഒരു യുവജന സംഘടനാ പ്രവർത്തകനായി രാഷ്ട്രീയം തുടങ്ങുന്ന കാലത്ത്, തണലായി നിന്ന സഖാവ്.. നല്ലത് ചെയ്താൽ 'നന്നായി' എന്ന് പറയാൻ മടിക്കാത്ത സഖാവ്...
ഇപ്പോ ആരക്കുഴപഞ്ചായത്തിലെ എല്ലാ പോസ്റ്റാഫീസുകൾക്കുമുമ്പിലും ചുവന്ന പെയ്ൻ്റടിച്ച പോസ്റ്റ് ബോക്സുകൾ പേടിയില്ലാതെ തൂങ്ങുന്നുണ്ട്....
പഞ്ചായത്തിലെ എല്ലാ പ്രദേശത്തും ചെങ്കൊടിയേന്തിയ കൊടിമരങ്ങളുണ്ട്....
എല്ലായിടത്തു നിന്നും പുതിയ ചെറുപ്പം ഞങ്ങളോടൊത്ത് മുഷ്ടിചുരുട്ടാനുണ്ട്...
ഈ വിശ്വമാനവികതയെ ആരക്കുഴയിൽ എത്തിച്ച, നിലനിർത്തിയ നമ്മുടെ മുൻഗാമികളെ നന്ദിയോടെ സ്മരിക്കുന്നു.....
അതിൽ നിങ്ങളുമുണ്ട് സഖാവേ...
അഭിമാനം!
നിങ്ങളേയും നിങ്ങൾ വിളിച്ച മുദ്രാവാക്യങ്ങളേയുമോർത്ത്!
മാനവമോചന പോരാട്ടത്തിൽ നാളെയും നമ്മൾ ഒരുമിച്ചായിരിക്കും.
പോരാട്ടങ്ങൾ നിലക്കുന്നില്ല!

✍🏻 Saji Elias Aroor

Address

Muvattupuzha
686672

Website

Alerts

Be the first to know and let us send you an email when CPIM പണ്ടപ്പിള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share