Civil Defence Muvattupuzha

Civil Defence Muvattupuzha Kerala Civil Defence Muvattupuzha under Fire & Rescue Station Muvattupuzha

സിവിൽ ഡിഫൻസ് അക്കാദമിയിൽ നിന്നും സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ മുവാറ്റുപുഴ നിലയത്തിലെ അംഗങ്ങൾ. 3 ദിവസങ്ങളിലായി നടന്ന...
06/02/2024

സിവിൽ ഡിഫൻസ് അക്കാദമിയിൽ നിന്നും സംസ്ഥാനതല പരിശീലനം പൂർത്തിയാക്കിയ മുവാറ്റുപുഴ നിലയത്തിലെ അംഗങ്ങൾ. 3 ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ മുവാറ്റുപുഴ നിലയത്തിൽ നിന്നും 15 അംഗങ്ങൾ പങ്കെടുത്തു പരിശീലനം പൂർത്തിയാക്കി.

സിവിൽ ഡിഫൻസ് (ബാച്ച് 8) ശബരിമല ഡ്യൂട്ടി പൂർത്തിയാക്കി. 14 പേർ അടങ്ങുന്ന ടീമിൽ ആറു പേർ മൂവാറ്റുപുഴ നിലയത്തിൽ നിന്നുള്ളവരാ...
28/12/2023

സിവിൽ ഡിഫൻസ് (ബാച്ച് 8) ശബരിമല ഡ്യൂട്ടി പൂർത്തിയാക്കി. 14 പേർ അടങ്ങുന്ന ടീമിൽ ആറു പേർ മൂവാറ്റുപുഴ നിലയത്തിൽ നിന്നുള്ളവരായിരുന്നു. മൂവാറ്റുപുഴ നിലയം പോസ്റ്റ് വാർഡൻ നിതിൻ നായരുടെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന സംഘം സന്നിധാനത്തും, മുളന്തുരുത്തി പോസ്റ്റ് വാർഡൻ ആദർശ് എ ശശിധരൻ, അങ്കമാലി പോസ്റ്റ് വാർഡൻ എബിൻ സി ആർ എന്നിവരുടെ നേതൃത്വത്തിലുള്ള 6 പേർ അടങ്ങുന്ന സംഘം പമ്പയിലും സേവനം അനുഷ്ഠിച്ചു.
സന്നിധാനം ടീമിൽ പോസ്റ്റ് വാർഡൻ നിതിൻ നായരോടൊപ്പം ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ആനന്ദരാജ് ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അക്ഷയ് കെ ബിജു, ഷാജി എം ജെ, ഡെപ്യൂട്ടി ഗ്രൂപ്പ് ക്യാപ്റ്റൻ രജിൻ പി ആർ വിഷ്ണു കെ ബി, രഘു എം കെ (തൃപ്പൂണിത്തുറ നിലയം) സബീർ (ഗാന്ധിനഗർ നിലയം) എന്നിവരായിരുന്നു ടീമിൽ ഉണ്ടായിരുന്നത്. മരക്കൂട്ടം ശരംകുത്തി എന്നീ പോയിന്റുകളിൽ വിന്യസിച്ചിരുന്ന സന്നിധാനം ടീം ഏഴു ദിവസങ്ങളിലായി 58 കോളുകളാണ് അറ്റൻഡ് ചെയ്തത്.

കേരള സിവിൽ ഡിഫൻസ് പ്രഥമ സ്പോർട്സ് മീറ്റിൽ എറണാകുളം റീജിയൺ ഒന്നാം സ്ഥാനം നേടി. 6 റീജിയണിൽ നിന്നും വാർഡൻമാർ മത്സരിച്ചതിൽ 9...
19/12/2023

കേരള സിവിൽ ഡിഫൻസ് പ്രഥമ സ്പോർട്സ് മീറ്റിൽ എറണാകുളം റീജിയൺ ഒന്നാം സ്ഥാനം നേടി. 6 റീജിയണിൽ നിന്നും വാർഡൻമാർ മത്സരിച്ചതിൽ 9 സ്വർണം 7 വെള്ളി 6 വെങ്കലം നേടി 84 പോയിൻ്റോടെയാണ് എറണാകുളം റീജിയൺ ഒന്നാം സ്ഥാനം നേടിയത്.

മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സമാപിച്ചു. മുവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുവാറ്റുപുഴ ന...
10/12/2023

മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സമാപിച്ചു. മുവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുവാറ്റുപുഴ നിലയത്തിൽ നിന്നും 13 വാർഡൻമാരും കലൂർകാട് നിലയത്തിൽ നിന്നും ഒരാളും ഉൾപ്പടെ 14 പേർ പങ്കെടുത്തു.

മെഡിക്കൽ സപ്പോർട്ട്, ക്രൗഡ് കൺട്രോൾ എന്നിവക്ക് പുറമെ ഒരു വൃദ്ധയെയും 2 കുട്ടികളെയും കാണാതായതിനെ തുടർന്ന് അവരെ കണ്ടെത്തി വേണ്ടപ്പെട്ടവരെ ഏല്പിച്ചു.

ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7.30 വരെ സിവിൽ ഡിഫൻസ് സേവനം അനുഷ്ഠിച്ചു. മുവാറ്റുപുഴ സ്റ്റേഷൻ ഓഫീസർ മനോജ് എസ് നായക്, കോഓർഡിനേറ്റർ ഇബ്രാഹിം പി എം, പോസ്റ്റ് വാർഡൻ നിതിൻ എസ് നായർ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ആനന്ദ് രാജ് എന്നിവർ നേതൃത്വം നൽകി.

സിവിൽ ഡിഫൻസ് ദിനാചരണവും പൊതിച്ചോറ് വിതരണവും നടത്തി.സിവിൽ ഡിഫെൻസ് & ഹോം ഗാർഡ്സ് ഡെയുടെ ഭാഗമായി മുവാറ്റുപുഴ ഫയർ & റെസ്ക്യൂ...
06/12/2023

സിവിൽ ഡിഫൻസ് ദിനാചരണവും പൊതിച്ചോറ് വിതരണവും നടത്തി.

സിവിൽ ഡിഫെൻസ് & ഹോം ഗാർഡ്സ് ഡെയുടെ ഭാഗമായി മുവാറ്റുപുഴ ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ ശ്രീ. മനോജ്‌ എസ് നായക് പതാക ഉയർത്തി. സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ആനന്ദ് രാജിൻ്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ സല്യൂട്ട് നൽകി. അഗ്നിരാക്ഷ സേന ഡിജി ഓൺലൈനായി സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് അംഗങ്ങളെ അഭിസംബോധന ചെയ്തു.

പോസ്റ്റ് വാർഡൻ നിതിൻ എസ് നായരുടെ നിർദേശപ്രകാരം ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾ പൊതിച്ചോറ് വിതരണവും നടത്തി. മൂവാറ്റുപുഴയിലെയും പരിസര പ്രദേശങ്ങളിലുമായി തെരുവിൽ അലയുന്നവർക്കും, മുവാറ്റുപുഴ ഗവ: ഹോസ്പിറ്റലിലെ കീമോ വാർഡ്, ക്വാഷാലിറ്റി എന്നിവടങ്ങളിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഏകദേശം 30ഓളം പൊതിച്ചോറ് വിതരണം ചെയ്തു. സിവിൽ ഡിഫൻസ് അംഗങ്ങളുടെ വീടുകളിൽനിന്നുമാണ് പൊതിച്ചോറ് ശേഖരിച്ചത്.

26/11/2023

സിവിൽ ഡിഫൻസ് റീജിയണൽ സ്പോർട്ട്സ് മീറ്റ് എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻമാർ ....

എറണാകുളം - ഇടുക്കി ജില്ലകൾ അടങ്ങുന്ന എറണാകുളം റീജിയൻ സ്പോർട്ട്സ് & അത് ലറ്റിക് മീറ്റ് കോതമംഗലം M A എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ട്, കലാ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടന്നു ..... റീജിയണൽ ഫയർ ഓഫീസർ ജെ .എസ് . സുജിത് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ കോതമംഗലം MLA ശ്രീ. ആന്റണി ജോൺ മീറ്റിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ. K K ടോമി, ജില്ലാ ഫയർ ഓഫീസർ ശ്രീ. K ഹരികുമാർ , കോതമംഗലം STO ശ്രീ.സി. പി. ജോസ് , സിവിൽ സി ഫൻസ് എറണാകുളം റീജിയണൽ ചീഫ് വാർഡൻ ശ്രീ. അനു ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.

പ്രതിഫലേച്ഛയില്ലാതെ നാടിന്റെ ദുരന്തമുഖങ്ങളിൽ കേരള ഫയർ & റെസ്ക്യൂ സർവ്വീസിനൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണെന്നും സിവിൽ ഡിഫൻസ് നാടിനാകെ മാതൃകയെന്നും ശ്രീ. ആന്റണി ജോൺ MLA. ചടങ്ങിൽ ദുബായിൽ നടന്ന ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പെരുമ്പാവൂർ ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് അംഗം ശ്രീ. ശ്രീരാജ് M R നെ ആദരിച്ചു.

JOIN CIVIL DEFENCE, SERVE THE NATION.

സിവിൽ ഡിഫൻസ് ജില്ലാതല സ്പോർട്സ് മീറ്റിൽ മുവാറ്റുപുഴ  നിലയത്തിൽ നിന്നും 5 പേർ പങ്കെടുക്കുകയും 6 മത്സരങ്ങളിലായി 7 സ്ഥാനങ്ങ...
24/11/2023

സിവിൽ ഡിഫൻസ് ജില്ലാതല സ്പോർട്സ് മീറ്റിൽ മുവാറ്റുപുഴ നിലയത്തിൽ നിന്നും 5 പേർ പങ്കെടുക്കുകയും 6 മത്സരങ്ങളിലായി 7 സ്ഥാനങ്ങളോടെ അറ്റ്ലറ്റിക്സിൽ ജില്ലയിൽ റണ്ണറപ്പ് നേടി നാളെ (25-11-2013) കോതമംഗലത്ത് വച്ച് നടക്കുന്ന റീജിണൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുകയാണ്. മത്സരാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു... ❤️

കേരള സിവിൽ ഡിഫൻസിൻ്റെ ചരിത്രത്തിലെ ആദ്യത്തെ സ്പോർട്സ് മീറ്റ്. ഡിസംബർ 6ന് നടക്കുന്ന സംസ്ഥാന സ്പോർട്സ് മീറ്റിന് മുന്നോടിയാ...
17/11/2023

കേരള സിവിൽ ഡിഫൻസിൻ്റെ ചരിത്രത്തിലെ ആദ്യത്തെ സ്പോർട്സ് മീറ്റ്.

ഡിസംബർ 6ന് നടക്കുന്ന സംസ്ഥാന സ്പോർട്സ് മീറ്റിന് മുന്നോടിയായുള്ള എറണാകുളം ജില്ലാ സെലക്ഷൻ ട്രയൽ ഇന്ന് ആരംഭിച്ചു.

സൗജന്യ നീന്തൽ പരിശീലനം നൽകിമൂവാറ്റുപുഴ: മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയവും, സിവിൽ ഡിഫൻസും ചേർന്ന് നീന്തൽ പരിശീലനം നൽകി. പാമ്...
30/10/2023

സൗജന്യ നീന്തൽ പരിശീലനം നൽകി

മൂവാറ്റുപുഴ: മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയവും, സിവിൽ ഡിഫൻസും ചേർന്ന് നീന്തൽ പരിശീലനം നൽകി. പാമ്പാക്കുട എം ടി എം ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്വിമ്മിംഗ് പൂളിലാണ് പരിശീലനം നല്കിയത്. മൂവാറ്റുപുഴ അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫീസർ ശ്രീ മനോജ് എസ് നായക് പരിശീലനം ഉദ്ഘാടനം ചെയ്തു നീന്തൽ പരിശീലനത്തിൻ്റെ ആവിശ്യകതയെക്കുറിച്ച് സംസാരിച്ചു. തുടർന്ന് എം ടി എം ഹൈസ്കൂൾ പിടി അധ്യാപകനായ ജോൺസൺ സാർ പരിശീലനാർത്തികളേ അഭിസംബോധന ചെയ്തു സംസാരിച്ചു.
സാമൂഹ്യ പ്രവർത്തകനായ കെ വി മനോജ്‌ പരിശീലനാർതികൾക്ക് വേണ്ട സഹായങ്ങൾ നൽകി.

സൗജന്യ നീന്തൽ പരിശീലനത്തിനായി രജിസ്റ്റർ ചെയ്ത യുവതി യുവാക്കളിൽ നിന്നും 18നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇതിനോടൊപ്പം കേരള സിവിൽ ഡിഫൻസ് ജില്ലാതല പരിശീലന കേന്ദ്രമായ മൂവാറ്റുപുഴ നിലയത്തിന് കീഴിൽ ദുരന്തനിവാരണ പരിശീലനത്തിൽ പങ്കെടുക്കുന്ന മറ്റ് നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു. സ്റ്റേഷൻ കോഓർഡിനേറ്റർ കെ എം ഇബ്രാഹിം, നിഷാദ് സി ഐ എന്നിവർ നേത്രത്വം നൽകി. മൂവാറ്റുപുഴ പോസ്റ്റ് വാർഡൻ നിതിൻ എസ് നായർ എം ടി എം സ്കൂൾ മാനേജ്മെന്റിനോടുള്ള പ്രത്യേക നന്ദി അറിയിച്ചു വൈകിട്ട് 6 മണിയോടെ പരിശീലനം വിജയകരമായി അവസാനിച്ചു.

അഗ്നിരാക്ഷസേനയും സിവിൽ ഡിഫൻസും സമയോചിതമായി നടത്തുന്ന സൗജന്യ *നീന്തൽ പരിശീലനം* പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/hn3rbNNRZ5UA6C4k8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, അഗ്നിരക്ഷാ നിലയം മുവാറ്റുപുഴയിലോ സമീപിക്കേണ്ടതാണ് 0485 2832727.

Address

Muvattupuzha
686673

Telephone

+918921381074

Website

Alerts

Be the first to know and let us send you an email when Civil Defence Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share