SFI പുന്നമറ്റം

SFI പുന്നമറ്റം The Students' Federation of India (SFI) is an Indian left-wing student organisation politically align

*പ്രിയപ്പെട്ട നാട്ടുകാരെ*!**പടിഞ്ഞാറെ പുന്നമറ്റം സ്വദേശിയായ നമ്മുടെ പ്രിയപ്പെട്ട നൗഷാദ്* (കുറ്റിയിൽ)ഇരുവൃക്കകളും തകരാറില...
26/07/2022

*പ്രിയപ്പെട്ട നാട്ടുകാരെ*!

**പടിഞ്ഞാറെ പുന്നമറ്റം സ്വദേശിയായ നമ്മുടെ പ്രിയപ്പെട്ട നൗഷാദ്* (കുറ്റിയിൽ)ഇരുവൃക്കകളും തകരാറിലായി ഏകദേശം നാഞ്ഞൂറിൽ പരം ഡയാലിസിന് വിധേയമായതിന്റെ പാർശ്വഫലമായി കൈകളിൽ വലിയ മുഴകൾ രൂപപ്പെടുകയും,ഇനി ഡയാലിസിസ് ചെയ്യാൻ സൂചികുത്താൻ ഇടമില്ലാതെ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായ അവസ്ഥയിലാണ്.ഈ സാഹചര്യത്തിൽ വൃക്കകൾ എത്രയും വേഗം മാറ്റിവെച്ചില്ലങ്കിൽ നൗഷാദിന്റെ ജീവൻ വരെ അപകടത്തിലാകുമെന്ന് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.ഇരുപത്തിമൂന്ന് വർഷം സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി വളരെ ചെറിയ വരുമാനത്തിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന നമ്മുടെ പ്രിയപ്പെട്ട നൗഷാദിക്കയുടെ സാമ്പത്തിക നില ഇപ്പോഴത്തെ അവസ്ഥയിൽ വളരെ പരിതാപകരമാണ്.*കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്* ആവശ്യമായ *പതിനഞ്ച് ലക്ഷത്തോളം* രൂപ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യം മനസ്സിലാക്കി ഈ കുടുംബത്തെ സഹായിക്കുക എന്ന സതുദ്ദേശത്തോടെ *സിപിഐ (എം) പുന്നമറ്റം ബ്രാഞ്ചിന്റെ* നേതൃത്വത്തിൽ നൗഷാദിന്റെ *വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക്* വേണ്ടിയുഉള ധനശേഖരണാർഥം *ബിരിയാണി ചലഞ്ച് ക്യാമ്പയിൻ* സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു.*2022 ആഗസ്റ്റ് മാസം ഏഴാം തിയ്യതി ഞായറാഴ്ചയാണ്* ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുള്ളത്.*നൗഷാദിനൊരു കൈത്താങ്ങ്* എന്ന് നാമകരണം ചെയ്ത് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയുഉള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന ഈ *ക്യാമ്പയിൻ വിജയിപ്പിക്കാൻ* നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് നാട്ടിലെ ആബാലവൃദ്ധം ജനങ്ങളോടും *സിപിഐ (എം) പുന്നമറ്റം ബ്രാഞ്ചിന്റെ പേരിൽ അഭ്യർത്ഥിക്കുന്നു*.🙏❣️❣️

*സെക്രട്ടറി*
*സിപിഐ (എം)*
*പുന്നമറ്റം ബ്രാഞ്ച്*

കണ്ണേ.. കരളേ.. കണ്മണിയേ..വർഗ്ഗീയത തുലയട്ടെ..✊🏻ജൂലൈ 2സ. അഭിമന്യു രക്തസാക്ഷി ദിനം
02/07/2022

കണ്ണേ.. കരളേ.. കണ്മണിയേ..

വർഗ്ഗീയത തുലയട്ടെ..✊🏻

ജൂലൈ 2
സ. അഭിമന്യു രക്തസാക്ഷി ദിനം

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം മെയ്‌ 24 ചൊവ്വാഴ്ച്ച സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
09/05/2022

എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം മെയ്‌ 24 ചൊവ്വാഴ്ച്ച സ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആധുനിക കേരളത്തിന്റെ അടിസ്ഥാനശിലപാകിയ സഖാവ് ഇ.എം.എസ്സിന്റെ മണ്ണിൽ, പെരിന്തൽമണ്ണയിൽ 2022 മെയ് 17 മുതൽ 21 വരെ നടക്കുന്ന എസ്...
26/03/2022

ആധുനിക കേരളത്തിന്റെ അടിസ്ഥാനശിലപാകിയ സഖാവ് ഇ.എം.എസ്സിന്റെ മണ്ണിൽ, പെരിന്തൽമണ്ണയിൽ 2022 മെയ് 17 മുതൽ 21 വരെ നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് അരങ്ങുണർന്നു.

22/03/2022

പാവങ്ങളുടെ പടത്തലവൻ സഖാവ് AKG (ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ) യുടെ അനുസ്മരണദിനം..🔥 സഖാവിൻ്റെ ഓർമ്മകൾക്ക് മുൻപിൽ രക്തപുഷ്പങ്ങൾ അർപിക്കുന്നു..❣️ 👊🚩

19/03/2022

🔥

 #പുന്നമറ്റത്തിന്_അഭിമാനനിമിഷം ✊🚩MG University-ക്കു കീഴിൽ നടന്ന ഇലക്ഷനിൽ CSL ലോ_കോളേജിൽ നിന്ന് UUC ആയിട്ട് തിരഞ്ഞടുക്കപ്...
16/03/2022

#പുന്നമറ്റത്തിന്_അഭിമാനനിമിഷം ✊🚩
MG University-ക്കു കീഴിൽ നടന്ന ഇലക്ഷനിൽ CSL ലോ_കോളേജിൽ നിന്ന് UUC ആയിട്ട് തിരഞ്ഞടുക്കപ്പെട്ട സഖാവ് അഭിജിത്തിന് അഭിവാദ്യങ്ങൾ..🔥

04/02/2022
02/02/2022

#ഫെബ്രുവരി_നാല്_സഖാവ്_വി_ എം_മമ്മി_അനുസ്മരണം🥦🥬💚🔥💪🏼🚩

#സഖാക്കളെ,

പടിഞ്ഞാറെ പുന്നമറ്റത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ തലമുതിർന്ന നേതാവായിരുന്ന നമ്മുടെ പ്രിയ സഖാവ് മമ്മിക്കയുടെ അനുസ്മരണ ദിനമായ ഫെബ്രുവരി നാലിന് സിപിഐ (എം) പുന്നമറ്റം ബ്രാഞ്ച് പതാകദിനമായി ആചരിക്കും. പടിഞ്ഞാറെ പുന്നമറ്റത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ബ്രാഞ്ച് രൂപീകരണ കാലം മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് വേണ്ടി ഒരുപാട് ത്യാഗോജ്ജലമായ പ്രവർത്തനങ്ങൾ നടത്തിയ നേതാവായിരുന്നു സഖാവ് മമ്മിക്ക.ഒരു കാലഘട്ടത്തിൽ മുസ്ലിം ലീഗിന്റെ ഈറ്റില്ലമായിരുന്ന പടിഞ്ഞാറെ പുന്നമറ്റത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യം വരെ ഇല്ലാതിരുന്ന യാഥാസ്ഥിക സമൂഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു ടിംബർ തൊഴിലാളി യൂണിയന് ബദലായി ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു ടിംബർ തൊഴിലാളി യൂണിയന്റെ യൂണിറ്റ് പുന്നമറ്റത്ത് സ്ഥാപിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ അതിന്റെ മുന്നിൽ നിന്ന് നയിച്ച് തൊഴിലാളികളെ സംഘടിപ്പിക്കുകയും സിഐടിയു ടിംബർ തൊഴിലാളി യൂണിയൻ പുന്നമറ്റം യൂണിറ്റിന്റെ പ്രഥമ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ദീർഘകാലം യൂണിയന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത സഖാവായിരുന്നു സ:വി എം മമ്മി.

സഖാവ് വി എം മമ്മിയുടെ ഓർമ്മ ദിവസമായ ഫെബ്രുവരി നാലിന് വെള്ളിയാഴ്ച സിപിഐ എം പുന്നമറ്റം ബ്രാഞ്ചിന്റെനേതൃത്വത്തിൽ സഖാവ് മമ്മി അനുസ്മരണം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ലളിതമായി ആചരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഫെബ്രുവരി നാലാംതിയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സിപിഐ എം പുന്നമറ്റം ബ്രാഞ്ച് ഓഫീസായ എകെജി ഭവന്റെ മുന്നിലെ കൊടിമരത്തിൽ പതാക ഉയർത്തും. സഖാവിന്റെ അനുസ്മരണത്തിന്റെ ഭാഗമായുള്ള പതാക ഉയർത്തുന്നതിന് പ്രദേശത്തെ തൊഴിലാളിയൂണിയൻ പ്രവർത്തകരും പാർട്ടിയുടെ എല്ലാ വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരും അനുഭാവികളും ക്രൃത്യം ഏഴരമണിക്ക് സിപിഐ എം പുന്നമറ്റം ബ്രാഞ്ച് ഓഫീസായ എകെജി ഭവനിൽ എത്തി ച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
സഖാവ് വി എം മമ്മിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് നിർത്തുന്നു.

അഭിവാദനങ്ങളോടെ

സെക്രട്ടറി
സിപിഐ (എം)
പുന്നമറ്റം ബ്രാഞ്ച്

26/01/2022

#സഖാക്കളുടെ_ഓർമ്മകൾക്ക്_മുന്നിൽ_രക്തപുഷ്പങ്ങൾ_അർപ്പിക്കുന്നു.🌷❣

ജനുവരി 12-ന് സഖാവ് പി എം മക്കാർ അനുസ്മരണവും ജനുവരി 22-ന് സഖാവ് ടി എം യൂസഫ് അനുസ്മരണവും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആചരിച്ചു .ജനുവരി 21-ന് സഖാക്കളുടെ അനുസ്മരണ യോഗം സംസ്ഥാന ആരോഗ്യവകുപ്പിന്റെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിപുലമായ സമ്മേളന പരിപാടികളും അനുസ്മരണ റാലിയും ഒഴിവാക്കി ലളിതമായ രീതിയിൽ നടന്നു .നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം അനുസ്മരണ യോഗത്തിന്റെ ഭാഗമായി സിഐടിയുവിന്റെ കീഴിൽ തൊഴിലെടക്കുന്ന ടിംബർ തൊഴിലാളികളുടെ ലേബർ കാർഡ് വിതരണവും നടത്തി.അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ടിംബർ തൊഴിലാളി യൂണിയൻ സെക്രട്ടറിയായിരുന്ന സഖാവ് മൈതീൻ പള്ളിത്തൊടിയുടെ( സലിം അളിയൻ)നാളുകളായുള്ള ആഗ്രഹമായിരുന്നു പുന്നമറ്റത്തെ ടിംബർ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സംസ്ഥാന തൊഴിൽ വകുപ്പിന്റെ ലേബർ കാർഡ് ലഭിക്കുക എന്ന സ്വപ്നം. സിപിഐ എം പുന്നമറ്റം ബ്രാഞ്ചിന്റെ ശരിയായ ഇടപെടലുകളുടെ ഫലമായാണ് തൊഴിലാളികൾക്ക് അംഗീകൃത ലേബർ കാർഡ് എന്ന സ്വപ്നം സാധ്യമായത്.

സിപിഐ എം പുന്നമറ്റം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചംഗ സംഘാടക സമിതി രൂപീകരിച്ചായിന്നു സഖാവ് പി എം മക്കാർ, സഖാവ് ടി എം യൂസഫ് അനുസ്മരണ സമ്മേളനത്തിന് വേണ്ട പ്രവർത്തനങ്ങൾ പാർട്ടി ഏകോപിപ്പിച്ചത്. സഖാക്കളുടെ അനുസ്മരണ സന്ദേശം പൊതു ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടി സിപിഐ എം പുന്നമറ്റം ബ്രാഞ്ചും സംഘാടക സമിതി പ്രവർത്തകരും അനുഭാവികളും എണ്ണയിട്ട യന്ത്രം പോലെ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി അനുസ്മരണ സമ്മേളന പ്രചരണ പരിപാടികൾ വലിയ വിജയമാക്കുവാൻ സാധിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പ്രവർത്തകനും ബ്രാഞ്ച് സെക്രട്ടറിയുമായിരുന സഖാവ് ടി എം യൂസഫ് പാവപ്പെട്ട ജനസമൂഹത്തിന് വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ മുന്നിൽ നിന്ന് നയിച്ച സഖാവായിരുന്നു. അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പരിഹരിച്ചു നൽകുവാൻ സിപിഐ എം പുന്നമറ്റം ബ്രാഞ്ച് നേരത്തെ എടുത്ത തീരുമാനമത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവുമായി ബന്ധപ്പെട്ട് ലഭിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ ബാങ്കിലെ ബാധ്യതയിലേക്ക് അടച്ച് രസീത് കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

പുന്നമറ്റത്തെ ഒരു പാവപ്പെട്ട വിധവയായ സ്ത്രീക്കും മകനും സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണ ഫണ്ടിലേക്ക് സിപിഐ എം പുന്നമറ്റം ബ്രാഞ്ചിന്റെ സഹായമായി 25,000 രൂപയും നൽകി. പാവപ്പെട്ട മറ്റൊരു കുടുംബത്തിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ഒരു മൊബൈൽ ഫോണും വാങ്ങി നൽകി.ഈ അനുസ്മരണ സമ്മേളനവും അനുബന്ധ പരിപാടികളും വിജയമാക്കിത്തീർത്ത സംഘാടക സമിതിയംഗങ്ങൾ,വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ, പ്രവർത്തകർ,പാർട്ടി അനുഭാവിൾ,തൊഴിലാളി സഖാക്കൾ, പൊതുജനങ്ങൾ തുടങ്ങിയ നാട്ടിലെ ഈ പരിപാടികളുമായി സഹകരിച്ച ഓരോരുത്തരോടും സിപിഐ (എം) പുന്നമറ്റം ബ്രാഞ്ചിന്റെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.🙏💚🚩

അഭിവാദനങ്ങളോടെ

സെക്രട്ടറി
സിപിഐ (എം )
പുന്നമറ്റം ബ്രാഞ്ച്

*ജനുവരി 19 വിചാരണ സദസ്സ് .*കലാലയങ്ങളെ കൊലക്കളമാക്കുന്ന കെ. എസ്. യു - കോൺഗ്രസ്‌ ക്രിമിനലുകൾക്കെതിരെ യൂണിറ്റ് തല വിചാരണ സദ...
19/01/2022

*ജനുവരി 19 വിചാരണ സദസ്സ് .*

കലാലയങ്ങളെ കൊലക്കളമാക്കുന്ന കെ. എസ്. യു - കോൺഗ്രസ്‌ ക്രിമിനലുകൾക്കെതിരെ യൂണിറ്റ് തല വിചാരണ സദസ്സ്.
DYFI പുന്നമറ്റം യൂണിറ്റ് സെക്രട്ടറിയും,DYFI ആയവന മേഖല കമ്മിറ്റി അംഗവുമായ സ അനസ് അബ്ബാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

*എസ് എഫ് ഐ പുന്നമറ്റം യൂണിറ്റ്*

കമ്മ്യൂണിസം ഹറാമാണെന്ന് പ്രചരിപ്പിക്കുന്ന സാഹിബുമാർ കേൾക്കാൻ
15/01/2022

കമ്മ്യൂണിസം ഹറാമാണെന്ന് പ്രചരിപ്പിക്കുന്ന സാഹിബുമാർ കേൾക്കാൻ

Address

Muvattupuzha
686673

Telephone

+919746592732

Website

Alerts

Be the first to know and let us send you an email when SFI പുന്നമറ്റം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share