DYFI Muvattupuzha BC

DYFI Muvattupuzha BC Democratic Youth Federation of India Muvattupuzha Block Commiittee

29/05/2026
28/05/2026

അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി DYFI പായിപ്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ GLPB സ്കൂൾ തൃക്കളത്തൂരിൽ ക്ലീനിങ് നടത്തി..

ഡിവൈഎഫ്ഐ പായിപ്ര വെസ്റ്റ് മേഖലാ സെക്രട്ടറി അജിൻ അശോക്, മേഖലാ പ്രസിഡന്റ് വിഷ്ണു എം ആർ എന്നിവർ നേതൃത്വം നൽകി.

27/05/2026

❤️

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമ...
27/05/2026

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഐഎം നേതാവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇ ഡി) നടത്തിയ റെയ്ഡ് അപലപനീയവും പ്രതിഷേധാർഹവുമാണ് .

പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ വേണ്ടി ബിജെപി നടത്തുന്ന കേവലമായ
രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ്.
നരേന്ദ്രമോദി ഗവൺമെൻ്റ് അധികാരത്തിൽ വന്നശേഷം
രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്.
ബിജെപിക്കെതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ ഡി കേസുകളിലും മറ്റും ഉൾപ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലിൽ അടച്ചതിന്റെയും നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

അന്വേഷണ ഏജൻസികളെ കാട്ടി ഭയപ്പെടുത്തി നേരത്തെ കോൺഗ്രസിൽ നിന്നും മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും നിരവധി നേതാക്കളെ ബിജെപിയുടെ പാളയത്തിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഉമ്മാക്കി കാണിച്ചു കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ കരുതരുത്.
തികച്ചും ജനാധിപത്യ വിരുദ്ധമായി യാതൊരു വസ്തുതയും ഇല്ലാതെ ഇത്തരത്തിലുള്ള കള്ള കേസുകൾ സൃഷ്ടിച്ച് റെയ്ഡ് നടത്തി ജനനേതാക്കളെ തേജോധം ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ തിരിച്ചറിയണം.

അന്വേഷണ ഏജൻസികളെ മറയാക്കി രാഷ്ട്രീയ വേട്ട നടത്തുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടു വരും.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പെട്രോളിയം വിലവർധനവിനെതിരെ  പായിപ്ര ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മിറ്റികൾ നടത്തിയ പ്രതിഷേധം..
26/05/2026

പെട്രോളിയം വിലവർധനവിനെതിരെ പായിപ്ര ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മിറ്റികൾ നടത്തിയ പ്രതിഷേധം..

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിനെതിരെ  ഡിവൈഎഫ്ഐ ആവോലി മേഖലാ കമ്മിറ്റി  നടത്തിയ പ്രതിഷേധം...
26/05/2026

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിനെതിരെ ഡിവൈഎഫ്ഐ ആവോലി മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധം...

തിരുവനന്തപുരത്ത് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടിയതിനെ തുടർന്ന് എസ്എഫ്...
26/05/2026

തിരുവനന്തപുരത്ത് കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം നേടിയതിനെ തുടർന്ന് എസ്എഫ്ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനെ ആക്രമിച്ച കെ എസ് യു നടപടിയും കെഎസ്‌യു അക്രമത്തിന് ചൂട്ടുപിടിച്ചുകൊണ്ട് എസ്എഫ്ഐ പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിച്ച പോലീസ് നടപടിയും പ്രതിഷേധാർഹമാണ്.

ഭരണം നേടിയ ഹുങ്കിൽ പോലീസിന്റെ തണലിൽ അക്രമവും അരാജകത്വവും നടത്തി അഴിഞ്ഞാടുന്ന കെഎസ്‌യു ഹീനമായ ആക്രമണമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടത്തിയത്.
എസ്എഫ്ഐ സംസ്ഥാന നേതാക്കൾക്ക് നിരവധി പ്രവർത്തകർക്ക് ഉൾപ്പെടെ കല്ലേറിലും പോലീസ് നടപടിയിലും പരിക്കേറ്റിരിക്കുകയാണ്.
ഭരണത്തിന്റെ തണലിൽ എന്തു തെമ്മാടിത്തവും ചെയ്യാം എന്ന വ്യാമോഹമാണ് കെഎസ്‌യുവിനെ നയിക്കുന്നത്.
കേരള സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിലും സെനറ്റ് തിരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെട്ട കെഎസ്‌യു പോലീസിന്റെ ഒത്താശയോടു കൂടി വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു.
ഇത്തരത്തിൽ ഹീനമായ ആക്രമണം നടത്തി മുന്നോട്ടു പോകാനാണ് കെഎസ്‌യു ശ്രമിക്കുന്നതെങ്കിൽ അത്തരം ആക്രമണങ്ങളെ യുവജനങ്ങൾ അണിനിരത്തി പ്രതിരോധിക്കുവാൻ ഡിവൈഎഫ്ഐ തയ്യാറാവും.
പോലീസിന്റെ ഏകപക്ഷീയമായ നടപടിയും അപലപനീയമാണ്.
അക്രമം നടത്തിയവരെ നിയന്ത്രിക്കാതെ എസ്എഫ്ഐക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചു ആക്രമിച്ച പോലീസ് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രവർത്തനമാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ നിലയിൽ തന്നെ നേരിടാൻ വേണ്ടി യുവജനങ്ങളും വിദ്യാർത്ഥികളും തയ്യാറാവും.

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന കെഎസ്‌യു പോലീസ് അക്രമത്തിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

25/05/2026

പെട്രോളിയം വിലവർധനവിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം..

അനിയന്ത്രിതമായ പെട്രോൾ ഡീസൽ വില വർധനവിനെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്...
25/05/2026

അനിയന്ത്രിതമായ പെട്രോൾ ഡീസൽ വില വർധനവിനെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു..
പ്രതിഷേധം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ ഉദ്ഘാടനം ചെയ്തു..
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അനീഷ് കെ കെ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് അഖിൽ പ്രകാശ്, ബ്ലോക്ക് ട്രഷറർ വിജയ് കെ ബേബി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അബൂബക്കർ പി എം, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഭിജിത്ത് സജീവ് എന്നിവർ നേതൃത്വം നൽകി.

Address

Muvattupuzha

Telephone

+919747911420

Website

Alerts

Be the first to know and let us send you an email when DYFI Muvattupuzha BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share