Aikmcc Maharashtra

Aikmcc Maharashtra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aikmcc Maharashtra, Political organisation, Mumbai.

*എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്രയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷിച്ചു.*മുംബൈ: എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റിയുടെ ആഭിമുഖ...
15/08/2026

*എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്രയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷിച്ചു.*

മുംബൈ: എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് സകരിയ മസ്ജിദ് സ്ട്രീറ്റ്, ഡോൺഗ്രി, മുംബൈയിലെ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര കമ്മിറ്റി പ്രസിഡന്റ് അസീസ് മാണിയൂർ ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ എ.ഐ.കെ.എം.സി.സി. മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ, മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ, എ.ഐ.കെ.എം.സി.സി. മുൻ പ്രസിഡന്റ് ടി.കെ.സി. മുഹമ്മദ് അലി ഹാജി, എഐകെഎംസിസി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പി.വി. സിദ്ദീഖ്, സെക്രട്ടറി മുസ്തഫ കുമ്പോൾ, മുൻ സെക്രട്ടറി വി.എ. കാദർ ഹാജി, എ.ഐ.കെ.എം.സി.സി. മുംബൈ ജില്ലാ ട്രഷറർ വി.കെ.സി. ഉമർ, മുംബൈ സബർബൻ ജില്ലാ ജനറൽ സെക്രട്ടറി വി.കെ. അഹമ്മദ് കബീർ, എഐ കെ.എം.സി.സി. കുലാബ പ്രസിഡന്റ് ടി.എം.എ. ഫസൽ, , അബ്ബാസ് മാർക്കറ്റ്, ലത്തീഫ് മാർക്കറ്റ്, ബഷീർ, റഫീഖ്, എ.ഐ.കെ.എം.സി.സി. ഡോൺഗ്രി ജനറൽ സെക്രട്ടറി സൽമാൻ ഹുദവി, ട്രഷറർ അസീം മൗലവി, ലത്തീഫ് മൗലവി, ടി.വി.കെ. അബ്ദുല്ല, സലിം മർച്ചന്റ്, റസാക്ക് വയനാട്,മരക്കാർ, ഉമ്മർ ചെറുവട്ടം, ഉവൈസ് ഹുദവി, സുബൈർ മാർക്കറ്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കണമെന്ന സന്ദേശം പങ്കുവെച്ചുകൊണ്ടുമായിരുന്നു സ്വാതന്ത്ര്യദിനാഘോഷം.

Address

Mumbai
400001

Website

Alerts

Be the first to know and let us send you an email when Aikmcc Maharashtra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share