ഫയർസ്റ്റേഷൻ മുക്കം

ഫയർസ്റ്റേഷൻ മുക്കം We Serve to Save

10/09/2025

*അഴുക്കുചാലിൽ കുടുങ്ങിയ പോത്തിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി*

അടിവാരം: വെള്ളം കുടിക്കാനായി തോട്ടിൽ ഇറങ്ങി ഡ്രൈനേജിലൂടെ മുന്നോട്ടു സഞ്ചരിച്ച് ഡ്രെയിനേജിനുള്ളിൽ കുടുങ്ങിയ പോത്തിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പുതുപ്പാടി പഞ്ചായത്തിലെ അടിവാരം അങ്ങാടിയിൽ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അടിവാരം സ്വദേശി വിളക്കാട്ടുകാവിൽ മുജീബിന്റെ ഒന്നര വയസ്സ് പ്രായമുള്ള പോത്താണ് അഴുക്കുചാലിൽ കുടുങ്ങിയത്. തോടുമായി കണക്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ലാബിട്ട് മൂടിയ അഴുക്കുചാലിൽ മുപ്പത് മീറ്ററോളം സഞ്ചരിച്ച് പുറത്ത് കടക്കാനാവാത്ത വിധം അഴുക്കു ചാലിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം മുക്കത്തുനിന്ന് അഗ്നി രക്ഷാസേനയെത്തി അരമണിക്കൂറോളം പണിപ്പെട്ട് റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മിനി ക്രെയിനിന്റെ സഹായത്തോടെ നാട്ടുകാരുമായി ചേർന്ന് പോത്തിനെ രക്ഷപ്പെടുത്തി. അഴുക്കുചാലിൽ ശ്വസനയോഗ്യമായ വായുവിന്റെ അഭാവം മൂലം പോത്ത് അവശനിലയിലായിരുന്നെ ങ്കിലും പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകിയതോടെ ആരോഗ്യം വീണ്ടെടുത്തു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. സുമിത്ത്, സേനാംഗങ്ങളായ പി ടി അനീഷ്, എൻ പി അനീഷ്, കെ പി അജീഷ്, പി നിയാസ്, കെ പി നിജാസ്, വി എം മിഥുൻ, കെ പി രാജൻ , ചുരം സംരക്ഷണ സമിതി അംഗം ലത്തീഫ് അടിവാരം എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. .

09/09/2025
27/03/2025

Address

Mukkam

Telephone

+4952297601

Website

Alerts

Be the first to know and let us send you an email when ഫയർസ്റ്റേഷൻ മുക്കം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share