CPIM Kuttiattoor

CPIM Kuttiattoor Official Page of the CPIM Kuttiattoor Local Committee

സി.പി.ഐ(എം) കുറ്റ്യാട്ടൂർ ലോക്കൽ
കണ്ണൂർ, കേരള

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന_______________________________കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവ...
29/03/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
_______________________________
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ല്‌ (എഫ്‌.സി.ആര്‍.എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ്. സര്‍ക്കാരേതരസംഘടനകള്‍ (എന്‍.ജി.ഒ) ക്കുള്ള വിദേശസംഭാവനകള്‍ നിയന്ത്രിക്കാന്‍ ഭേദഗതി ബില്ലില്‍ എന്‍.ജി.ഒകള്‍, ട്രസ്‌റ്റുകള്‍, സൊസൈറ്റികള്‍, മറ്റ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിട്ടുള്ള കര്‍ശനമായ നിരവധി വ്യവസ്ഥകളുണ്ട്‌.

എന്‍.ജി.ഒകളുടെ ലൈസന്‍സ്‌ റദ്ദാക്കപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ആസ്‌തികള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ല. എഫ്‌.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ എന്‍.ജി.ഒകളുടെ ഫണ്ടും ആസ്‌തിയും കൈകാര്യം ചെയ്യുന്നത്‌ സര്‍ക്കാര്‍ നിയമിക്കുന്ന അധികൃതര്‍ക്ക്‌ കൈമാറും. രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ എന്‍.ജി.ഒകളുടെ ആസ്‌തികള്‍ എന്നന്നേക്കുമായി സര്‍ക്കാര്‍ ഏറ്റെടുക്കും. ഏറ്റെടുത്ത ആസ്‌തികള്‍ 'പൊതുആവശ്യങ്ങള്‍ക്കായി' ഉപയോഗിക്കും. വിദേശഫണ്ട്‌ കൈപ്പറ്റി 'നിര്‍ബന്ധിത മതപരിവര്‍ത്തനം' നടത്തുന്ന സംഘടനകള്‍ക്ക്‌ എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥകളൂം ബില്ലിലുണ്ട്‌. ന്യൂനപക്ഷങ്ങളുടെ ആരാധാലയങ്ങളും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെ പിടിച്ചെടുക്കാന്‍ ഇത്‌ വഴിവെക്കും.

ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പൗരസംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന നീക്കം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നതാണ്‌. ലൈസന്‍സ്‌ പുതുക്കാനും റദ്ദാക്കാനുമുള്ള അധികാരം കേന്ദ്രസര്‍ക്കാരിന്‌ നല്‍കുകയും അവര്‍ രൂപീകരിക്കുന്ന അതോറിറ്റി വഴി സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ല. ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയ ആശങ്കയും എതിര്‍പ്പുകളും തള്ളി ഏകപക്ഷീയമായി മോദി സര്‍ക്കാര്‍ ബില്ല്‌ പാസാക്കുകയായിരുന്നു. ഫലത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ തുല്യമാണിത്‌. ലൈസന്‍സ്‌ കാലഹരണപ്പെടുമ്പോള്‍ വിദേശസംഭാവനയും ആസ്‌തിയും കേന്ദ്രം ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നത്‌ ഭരണഘടനാവിരുദ്ധവും സ്വഭാവിക നീതിയുടെ ലംഘനവുമാണ്‌. വിദേശസഹായം വാങ്ങുന്ന ലൈസന്‍സ്‌ പുതുക്കലിന്റെ മറവില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിലേക്ക്‌ കേന്ദ്രസര്‍ക്കാരിന്‌ കടന്നുകയറാന്‍ വഴിയൊരുക്കുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കാനുള്ള ആസൂത്രിത നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം.

21/03/2026
17/03/2026
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് MLA യുമായി സംവദിക്കാം..വികസന സംവാദസംഗമം നാളെ വൈകു 3.30 ന് വടുവന്‍കുളത്...
21/02/2026

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് MLA യുമായി സംവദിക്കാം..
വികസന സംവാദസംഗമം നാളെ വൈകു 3.30 ന് വടുവന്‍കുളത്ത്..
പങ്കെടുക്കുക..വിജയിപ്പിക്കുക.

വികസന മുന്നേറ്റ യാത്ര ✊ഫെബ്രുവരി 03 ന് തളിപ്പറമ്പിൽ 💥
20/01/2026

വികസന മുന്നേറ്റ യാത്ര ✊

ഫെബ്രുവരി 03 ന് തളിപ്പറമ്പിൽ 💥

07/01/2026

മാധ്യമങ്ങൾ നിങ്ങളോട് പറയാതിരുന്ന കാര്യങ്ങളെ കുറിച്ച്...

 േരളം_വളരുന്നു.RBI കണക്ക് നിരത്തി മനോരമ😂ഒന്നര പതിറ്റാണ്ടിനിടെ മൂന്നര ഇരട്ടി വളർന്നത്രെ❗അതും പ്രളയവും കോവിഡും നിപയും ഓഖിയ...
27/12/2025

േരളം_വളരുന്നു.
RBI കണക്ക് നിരത്തി മനോരമ😂
ഒന്നര പതിറ്റാണ്ടിനിടെ
മൂന്നര ഇരട്ടി വളർന്നത്രെ❗
അതും പ്രളയവും കോവിഡും നിപയും ഓഖിയും (2018 -19, 2020-21)മറികടന്ന് വൻ തകർച്ചയിൽ നിന്നും കരകയറി.
മാധ്യമങ്ങൾക്ക് മറച്ച് വെയ്ക്കാനാകാത്ത വിധം നേട്ടങ്ങളുമായി ഒരു നാട്

കേരളത്തിൻറെ ധനകാര്യസ്ഥിതി 30 വർഷമെങ്കിലും പുറകിലേക്ക് പോകും എന്നായിരുന്നു രാജ്യത്തെയും, അന്താരാഷ്ട്രരംഗത്തെയും ധനകാര്യ സ്ഥാപനങ്ങൾ പറഞ്ഞിരുന്നത്.
(അതിൻറെ തൊട്ടു പുറകെ വന്ന 2019 ലെ വെള്ളപ്പൊക്കവും, കോവിഡും ......)

അവിടെനിന്ന് മനോരമ ഇന്ന് പത്രത്തിൻറെ 13 ആം പേജിലെ
ഒരു മൂലയിൽ എഴുതിയിരിക്കുന്നത് പോലെയുള്ള ഒരു പൊസിഷനിലേക്ക് എത്താൻ പിണറായി വിജയൻറെ ഗവൺമെൻറ് എടുത്ത എഫേർട്ട് എത്രമാത്രം ഉണ്ട് എന്ന് മലയാളി ഇനി എപ്പോഴാണ് മനസ്സിലാക്കുക?

ഒന്നര പതിറ്റാണ്ട് എന്നാക്കി
ചാണ്ടി സാറിൻ്റെ (53%) കല്ല് കൂടെ മനോരമ ഇട്ടിട്ടുണ്ട്.

#അഭിമാനമാണ്_കേരളം

Address

Kuttiattoor
Mayyil
670602

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919447852914

Website

Alerts

Be the first to know and let us send you an email when CPIM Kuttiattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kuttiattoor:

Share