വിവിധ സഭാവിഭാഗങ്ങളിലുള്ള യുവജനങ്ങളെ ഏകോപിപ്പിച്ച് ആരംഭിച്ച യുവജന വിഭാഗമാണ് യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്‍ഡ്യാ (വൈ. എഫ്.എൈ) .
ലോക ജനസംഖ്യയില്‍ മുപ്പതു ശതമാനത്തോളം 18 വയസ്സില്‍ താഴെ പ്രായമള്ളവര് ആണ് . അവരുടെ ഇടയില്‍ അതിശയിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ വലിയ മാറ്റങ്ങളാണ് ഓരോ ദിവസംതോറും സംഭവിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ലക്ഷ്യം തെറ്റി അലയുന്ന യുവ തലമുറകളെ ക്രിസ്തുവിലുള്ള സ്നേഹം പകര്‍ന്നു നല്കി ക്രിസ്തിയ മൂല്യങ്ങളില്‍ അവരെ വളര്‍ത്തി നിത്യതക്കു അവകാശികളാക്കി തീര്‍ക്കുവാന്‍ വൈ എഫ് എൈ ഈ നാളുകളില്‍ പ്രവര്‍ത്തിക്കുന്നു . കിസ്തിയ മൂല്യവും ദൈവിക ദര്‍ശനവും കാത്തു സൂക്ഷിക്കു ഒരു തലമുറയെ വാര്‍ത്തെടുക്കുക. അവരെ ആത്മഭാരവും സമര്‍പ്പണത്തോടും കൂടെ നിത്യതക്കായി ഒരുക്കുക എ ലക്ഷ്യത്തോടെ യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്‍ഡ്യാ. പ്രവര്‍ത്തിക്കുന്നു
പ്രവര്‍ത്തനങ്ങള്‍: വൈ എഫ് എൈ അടിസ്ഥാനപരമായി യുവജനങ്ങളുടെ കഴിവുകളെ വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ്. യുവജനങ്ങളുടെ താലന്തുകള്‍ പ്രദര്ശിപ്പിക്കുവാന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നു . പ്രവര്‍ത്തന മേഖലകളെ 2 വിഭാഗങ്ങളായി തിരിച്ചു ഈ നാളുകളില്‍ പ്രവര്‍ത്തിച്ചുവരുന്നു
1. മിഷന് ഡിപ്പാര്‍ട്മെന്റ്
2. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്മെന്റ്
1.മിഷന് ഡിപ്പാര്‍ട്മെന്റ്
വൈ എഫ് എൈ യുടെ ആത്മീയ,സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക എന്ന ഉത്തരവാദിത്തത്തോടെ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നു .മിഷന് ഡിപ്പാര്‍ട്മെന്റിന്റെ പ്രവര്‍ത്തന വിശാലതക്കായി ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
സ്പിരിച്വല്‍ ഡിപ്പാര്‍ട്മെന്റ്
സ്പിരിച്വല്‍ എംപവര്‍, മിഷന് ചലഞ്ച് സെമിനാറുകള്‍
ക്യാമ്പുകള്‍ - ഏകദിന, ദ്വിദന, സംസ്ഥാന ക്യാമ്പുകള്‍.
മിഷന് യാത്രകള്‍ - ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും സംഗീത ശുശ്രൂഷയോടു കൂടെ സുവിശേഷ പ്രവര്‍ത്തനം നടത്തുക.
വ്യക്തിഗത സുവിശേഷീകരണം
പരസ്യയോഗങ്ങള്‍, മിനികവന്ഷനുകള്, ഫിലിം പ്രദര്‍ശനം
മ്യൂസിക് ടീം, മ്യൂസിക് ഫെസ്റ്റ്, - സംഗീത പ്രോഗ്രാമുകളിലൂടെ സുവിശേഷീകരണം
ലൈവ് ടെലികാസ്റ്റിംഗ് മീഡിയ
ലൈവ് ടെലികാസ്റ്റിംഗ് ടീം/ മീഡിയ പ്രവര്‍ത്തനങ്ങള്‍:ആത്മീയപരിപാടികള്‍,പ്രഭാഷണങ്ങള്‍,ഗാനങ്ങള്‍ കുട്ടികൾക്കായിട്ടുള്ള പരിപാടികള്‍ നവ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു
ചാരിറ്റി ഡിപ്പാര്‍ട്മെന്റ്
അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, മാനസികാരോഗ്യ കേന്ദ്രനങ്ങള്, കുഷ്ഠരോഗാശുപത്രികള്‍, ക്ഷയരോഗാശുപത്രികള്‍ സന്ദര്‍ശിക്കുകയും അവരെ സഹായിക്കുകയും ചെയ്യുക.
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ സഹായം, പഠനോപകരണ വിതരണം.
യൂത്ത് ഡിപ്പാര്‍ട്മെന്റ്
കോളേജുകളില്‍ പ്രത്യേക പരിപാടികള്‍.
മദ്യം,മയക്കുമരുന്ന് ,പുകവലി,എയ്ഡ്സ്,ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ റാലികള്‍, സെമിനാറുകള്‍.
വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, എക്സാം പ്രിപ്പറേഷന്‍, സാമൂഹ്യ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക.
യൂത്ത് ചര്‍ച്ചുകള്‍
ചര്‍ച്ച് എൻറിച്ചുമെന്റ് പ്രോഗ്രാം
സഭ പ്രവര്‍ത്തങ്ങളില്‍ യുവജങ്ങളെ മുന്‍ എത്തിക്കുക ,ആത്മീയ -സുവിശേഷികരണ പ്രവര്‍ത്തങ്ങളില്‍ സഹായ സഹരണങ്ങള്‍ ചെയ്തു നല്‍കുക
2. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്മെന്റ്
വൈ എഫ് എൈ യുടെ സാമൂഹ്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക എന്ന ഉത്തരവാദിത്തത്തോടെ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നു . സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്മെന്റിന്റെ പ്രവര്‍ത്തന വിശാലതക്കായി ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
കിഡ്സ് ഡിപ്പാര്‍ട്മെന്റ്
വി.ബി.എസ്. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക.
സ്കൂള്കളില് പ്രത്യേക പരിപാടികള്‍
മദ്യം,മയക്കുമരുന്ന് ,പുകവലി,എയ്ഡ്സ്,ലൈംഗിക കുറ്റകൃത്യങ്ങള്‍ എിവയ്ക്കെതിരെ റാലികള്‍, സെമിനാറുകള്‍
സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍.
വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, എക്സാം പ്രിപ്പറേഷന്‍, സാമൂഹ്യ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക.
കിഡ്സ് ക്ലബ്ബുകള്‍
ആര്‍ട്സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്മെന്റ്
ക്വിസ് ഫെസ്റ്റ് /സാഹിത്യമത്സരങ്ങള്‍: എല്ലാ വര്‍ഷവും കേന്ദ്ര ഓഫീസിന്റെ മേല്‍ നോ'ത്തില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ കേന്ദ്രീകൃതമായി ക്വിസ് ഫെസ്റ്റ്/ സാഹിത്യമത്സരങ്ങള്‍ നടത്തുതാണ്.
കുട്ടികളുടെ വിവിധ കഴിവുകള്‍ സാമൂഹ്യ നന്മക്കായി തീര്‍ക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ കഴിവുകള്‍ വേദികളില്‍ എത്തിക്കുന്ന മ്യൂസിക് ഫെസ്റ്റ്, - സംഗീത പരിപാടികള്‍
ട്രൈനിംഗ് ഡിപ്പാര്‍ട്മെന്റ്
നേതൃത്വ പരിശീലന ക്യാമ്പുകള്‍.
ജൂനിയര്‍ ബൈബിള്‍ സ്കോളര്‍ പ്രോഗ്രാം
സർട്ടിഫിക്കറ്റ് ഇന്‍ മെന്ററിങ്
സർട്ടിഫിക്കറ്റ് ഇന്‍ ചില്‍ഡ്രന്‍ മിനിസ്ട്രി
പേഴ്സണല്‍, പ്രീമാരിറ്റല്‍, ഫാമിലി കൗസലിംഗ് പ്രോഗ്രാം
ഹോസ്പിറ്റല്‍ ആന്‍ഡ് സ്ട്രീറ്റ് മിനിസ്ട്രി
മെഡിക്കല്‍ ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍.
പൂര്‍ണ്ണസമയ രക്തദാന സംവിധാനം നടപ്പിലാക്കുന്നു
പ്രകൃതി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
തെരുവോരങ്ങളില്‍ അലയുവര്ക് ആഹാരം നല്‍കുക
ഹോസ്പിറ്റലുകളിലും,തെരുവോരങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ പ്രായമായ മാതാപിതാക്കള്‍ അവരെ സുരക്ഷിതരായ ഇടങ്ങളില്‍ എത്തിക്കുക
ജയില്‍ മിനിസ്ട്രി
ജയിലുകള്‍ സന്ദര്‍ശിച്ചു സുവിശേഷീകരണം
എങ്ങനെ പ്രവർത്തനത്തിൽ പങ്കുചേരാം
യുവജനങ്ങളുടെ പങ്കാളിത്തത്തോടെ സുവിശേഷ, ജീവകാരുണ്യ, സാമൂഹിക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വൈ. എഫ്.എൈ ലൂടെ എല്ലാ സ്ഥലങ്ങളിലും ആരംഭിക്കുവാന്‍ കഴിയും. യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്ക്ക് പഠനത്തോടൊപ്പവും ജോലിയോടൊപ്പവും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ സാധിക്കുന്നു. ഈ ശുശ്രൂഷയില്‍ സഹകരിക്കുവാനുംഈ പ്രവർത്തങ്ങൾക്കു സാമ്പത്തികമായി സഹായിക്കുവാനും ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
YOUNGSTERS FELLOWSHIP INDIA
H.O THAZHAKKARA P.O MAVELIKARA, KERALA ,INDIA -690 102
8848438593 (OFFICE NUMBER)
[email protected]