11/04/2021
ബഹുമാന്യരെ,
രാജ്യം കോവിഡ് -19 അണുബാധയുടെ രണ്ടാം വരവിലാണ് ഇതുവരെ അണുബാധിതർ ഒന്നരലക്ഷം കഴിഞ്ഞു അതിവേഗം അണുബാധ വർധിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ ഓരോത്തരും ജാഗ്രത പുലർത്തുകയും സാമൂഹ്യ അകലം, മുഖകവചം മുതലായവയും സർക്കാർ നിർദ്ദേശങ്ങളും അനുസരിക്കണം അതിനോടൊപ്പം 45വയസ്സ് മുതലുള്ള എല്ലാ ജനങ്ങളും കോവിഡ് വാക്‌സിനേഷൻ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിയുടെ നിർദേശ പ്രകാരം രാജ്യം മുഴുവൻ ഏപ്രിൽ 11 മുതൽ 14 വരെ "ടിക്ക ഉത്സവ്വ് " "Tika Utsav " കുത്തിവപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന ഹാഷ് ടാഗോടുകൂടി.
ഇതിലൂടെ ഉദ്ദേശിക്കുന്നത് 45വയസ്സ് മുതലുള്ള എല്ലാ ജനങ്ങളുടെയും സമ്പൂർണ വാക്‌സിനേഷനാണ്. ഇതിന്റെ ഭാഗമായി നമ്മുടെ കൊല്ലങ്കോടില്ലും വരുന്ന ഏപ്രിൽ 14 ബുധനാഴ്ച്ച, ശ്രീദേവി ഓഡിറ്റോറിയത്തിൽ വച്ച് "Covid-19 Vaccination Drive " നടത്തുന്നു. ഗവണ്മെന്റ് പ്രൈമറി ഹെൽത്ത് സെന്റർ കൊല്ലങ്കോട് - ആരോഗ്യ വകുപ്പ്, തമിഴ്നാട് സർക്കാരും, കൊല്ലങ്കോട് ശ്രീ ഭദ്ര കലാകായിക കേന്ദ്രം(KSBASC) - നെഹ്‌റു യുവ കേന്ദ്ര, കന്യാകുമാരി സമുക്തമായും ശ്രീ ഭദ്രകാളി ദേവസ്വത്തിന്റെ സഹകരണത്തോടയുമാണ് പ്രസ്തുത വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനാൽ ഈ ദിവസം 14/04/2021 രാവിലെ 9am ഒൻപത് മണി മുതൽ വാക്‌സിനേഷൻ ആരംഭിക്കുന്നതാണ്. വാക്‌സിനേഷനായി വരുന്നവർ adhaar കാർഡ് കരുതേണ്ടതാണ്.
ഈ വിവരം നമ്മുടെ നാട്ടിലെ എല്ലാ ജനങ്ങളിലും എത്തിക്കുകയും നമ്മൾ ഓരോരുത്തരും വാക്‌സിനേഷൻ എടുക്കാനായ് മറ്റുള്ളവരെ ബോധവത്കരിക്കണമെന്ന് അഭ്യയർഥിക്കുന്നു.
மேன்மை,
நாடு கோவிட் -19 நோய்த்தொற்றின் இரண்டாவது வெடிப்பின் விளிம்பில் உள்ளது மற்றும் பாதிக்கப்பட்டவர்களின் எண்ணிக்கை இதுவரை 1.5 லட்சத்தை தாண்டியுள்ளது.
பிரதமர் நரேந்திர மோடியின் அறிவுறுத்தலின் பேரில், ஏப்ரல் 11 முதல் 14 வரை என்ற ஹேஷ்டேக்குடன் "டிக்கா உட்சவ்" தடுப்பூசி போட முழு நாடும் முடிவு செய்துள்ளது.
இதன் பொருள் 45 வயதுக்கு மேற்பட்ட அனைத்து மக்களுக்கும் முழுமையான தடுப்பூசி. இதன் ஒரு பகுதியாக, "கோவிட் -19 தடுப்பூசி இயக்கி" ஏப்ரல் 14 புதன்கிழமை கொல்லங்கோடு ஸ்ரீதேவி ஆடிட்டோரியத்தில் நடைபெறும். இந்த தடுப்பூசி இயக்கத்தை அரசு ஆரம்ப சுகாதார மையம், கொல்லெங்கோடு - சுகாதாரத் துறை, தமிழக அரசு மற்றும் கொல்லங்கோடு ஸ்ரீ பத்ரா கலை மையம் (கே.எஸ்.பி.ஏ.எஸ்.சி) - நேரு இளைஞர் மையம், கன்னியாகுமரி, ஸ்ரீ பத்ரகளி தேவஸ்வத்துடன் இணைந்து ஏற்பாடு செய்திருந்தது.
எனவே, தடுப்பூசி இந்த நாளில் 14/04/2021 காலை 9 மணி முதல் மதியம் வரை தொடங்கும். தடுப்பூசிக்கு வருபவர்கள் ஆதார் அட்டையை வைத்திருக்க வேண்டும்.
இந்த தகவல் நம் நாட்டின் அனைத்து மக்களுக்கும் பரப்பப்பட வேண்டும் என்றும், தடுப்பூசி போட நாம் ஒவ்வொருவரும் மற்றவர்களுக்கு கல்வி கற்பிக்க வேண்டும் என்றும் கேட்டுக்கொள்கிறோம்.