Valluvanad

Valluvanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Valluvanad, Public & Government Service, Mannarkkad.

09/11/2014

തൃത്താല

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽനിന്നു് ഉദ്ദേശം ആറുകിലോമീറ്റർ അകലെ പുഴയോരത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണു് തൃത്താല. ഇവിടം കേരളത്തിലെ ഒരു പ്രാചീന സംസ്കാരകേന്ദ്രമായിരുന്നു. അഗ്നിഹോത്രിയും പാക്കനാരും ഉൾപ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യപ്പെരുമ ദേശത്തിന്റെ അന്തരീക്ഷത്തെ ചൂഴ്ന്നു വർത്തിക്കുന്നുണ്ട്. പുതിയങ്ങാടി വഴിയരികിൽ ഒരു സ്മാരകം കാണാം. അതു് പാക്കനാരുടെ അന്ത്യവിശ്രമസ്ഥാനമാണെന്നു പറയപ്പെടുന്നു. തൃത്താലയ്ക്കടുത്തുള്ളതും വാമഞ്ചേരി നമ്പൂതിരി സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്നതുമായ പഴയ ക്ഷേത്രത്തിൽ വച്ചാണത്രെ തൊണ്ണൂറ്റൊമ്പതു് അശ്വമേധയാഗങ്ങൾ നടന്നതു്. അഗ്നിഹോത്രിയുടെ വിഹാരരംഗമായ മേഴത്തോൾ ഗ്രാമം തൃത്താലയ്ക്കടുത്താണു്. കൗതുകമുണർത്തുന്ന വെള്ളിയാൻകല്ലും അകലെയല്ല.

കേരളാചാര ദീപികയിൽ തൃത്താലയെക്കുറിച്ചുള്ള പരാമർശം കാണാം. ഫ്രാൻസിസ് ബുക്കാനനും ബി.എസ്. വാർഡും തൃത്താലയെക്കുറിച്ചു പറയുന്നുണ്ടു്. അമ്പതോളം വീടുകളുള്ള ഒരു ചെറിയ ജനപദമായിരുന്നു തൃത്താല. തമിഴ്‌നാട്ടിൽനിന്നു് ടിപ്പു കൊണ്ടുവന്ന ഹിന്ദുക്കൾ വഴിയാത്രക്കാരുടെ ആവശ്യത്തിനായി കടകമ്പോളങ്ങൾ സ്ഥാപിച്ചു് വ്യാപാരം നടത്തിപ്പോന്നു. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പൊന്നാനിക്കും തൃത്താലനിന്നു നിരത്തുകളുണ്ടായിരുന്നു. ജനത്തിരക്കുള്ള കവലയായിരുന്നു തൃത്താല. പക്ഷേ റോഡുകളുടെ സ്ഥിതി തുലോം മോശമായിരുന്നു. ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയായിരുന്നു. കൃഷിരീതിയെക്കുറിച്ചു പഠനം നടത്താനാണ് ബുക്കാനൻ തൃത്താല സന്ദർശിച്ചതെന്നു ഡയറിക്കുറിപ്പിൽ കാണുന്നു. പക്ഷേ കർഷകരുടെ നിസ്സഹകരണംമൂലം വിശദ പഠനം നടത്താനദ്ദേഹത്തിനു കഴിഞ്ഞില്ലത്രെ. നികുതി വർധിപ്പിക്കാൻ വന്ന സർക്കാരുദ്യോഗസ്ഥനാണെന്ന് തൃത്താല നിവാസികൾ തെറ്റിദ്ധരിച്ചുപോലും. 19-ാം ശതകത്തിലെ തൃത്താലയെപ്പറ്റി ബി.എസ്.വാർഡിന്റെ ഡയറിക്കുറിപ്പിൽ വിവരണമുണ്ട്. എ.ഡി.1820 ഫെബ്രുവരി 20നാണ് വാർഡ് തൃത്താല സന്ദർശിച്ചത്. കൂറ്റൻ ചുറ്റുമതിലോടു കൂടിയ ഒരു വലിയ ക്ഷേത്രം അദ്ദേഹം തൃത്താലയിൽ കണ്ടത്രെ. വഴിയാത്രക്കാർക്കുവേണ്ടി നിരവധി കടകളും തൃത്താലയിലുണ്ടായിരുന്നു. തൃത്താലയിലെ പഴയ സത്രം അഗ്നിബാധമൂലം വെന്തെരിഞ്ഞു കിടക്കുകയായിരുന്നു അന്നു്. പൊന്നാനിക്കുള്ള നിരത്ത് തൃത്താല വഴി കടന്നുപോയിരുന്നു. തൃത്താല ഒരു സുപ്രധാന കേന്ദ്രമായിരുന്നെന്നും ബി.എസ്. വാർഡിന്റെ ഡയറിക്കുറിപ്പിൽ കാണുന്നു.

തൃത്താലപ്പന്റെ ക്ഷേത്രം ചിരപുരാതനമാണു്. ആദിയിൽ ഇതൊരു ജൈനക്ഷേത്രമായിരുന്നിരിക്കാമെന്നു ചിലർ ഊഹിക്കുന്നു. സ്ഥലനാമം തൃത്താലപ്പനുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും പറയുന്നവരുണ്ട്. അഗ്നിഹോത്രിയുടെ അന്തർജനം പുഴയിൽ കുളിക്കാൻ പോയെന്നും കൂടെക്കൊണ്ടുവന്ന കിണ്ണം തേച്ചുകഴുകി ഒഴുകിപ്പോകാതിരിക്കാൻ മണൽ നിറച്ചുവച്ചെന്നും എടുക്കാൻ നോക്കിയപ്പോൾ താലം ഉറച്ചുപോയെന്നും അങ്ങനെ തൃത്താലപ്പന്റെ പ്രതിഷ്ഠയുണ്ടായെന്നുമാണ് ഐതിഹ്യം. തൃത്താലപ്പന്റെ വിഗ്രഹം മണൽ കൂടിയതുപോലാണത്രെ. താലത്തിലപ്പന്റെ സാന്നിധ്യംകൊണ്ട് തൃത്താല സ്ഥലനാമം നിഷ്പന്നമായത്രെ. പുഴ ക്ഷേത്രത്തിനു സമീപം എത്തുമ്പോൾ ലേശം വളഞ്ഞാണൊഴുകുന്നതു്.
ഒന്നാംതരം നിരത്തുകളും കടകമ്പോളങ്ങളും ഒക്കെച്ചേർന്ന ജനത്തിരക്കേറിയ ചെറുനഗരമാണു് ഇന്നത്തെ തൃത്താല.

09/11/2014

മണ്ണാർക്കാട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-കിഴക്കു മാറിയാണ് ഇതിന്റെ സ്ഥാനം.
മണ്ണാർക്കാട് താലൂക്കിൽ 25 വില്ലേജുകലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത റവന്യു താലൂക്ക് ഓഫീസാണിത്.
ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻ‌പത്തെ ഭരണാധികാരി/ദശവഴി ‘മണ്ണാർക്കാട് മൂപ്പിൽ നായർ‘ വല്ലുവനാട്ടെ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.

09/11/2014

ഒറ്റപ്പാലം

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട വള്ളുവനാട് താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി ഒറ്റപ്പാലം താലൂക്ക് എന്ന പേരിൽ നിലവിൽ വരികയുണ്ടായി.

ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റക്കു നിൽക്കുന്ന ഒരു പാല മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങൾ കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും അറിയപ്പെട്ടുതുടങ്ങി.

ഒരു വള്ളുവനാടൻ കാഴ്ച
08/11/2014

ഒരു വള്ളുവനാടൻ കാഴ്ച

13/10/2014

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ കീഴാറ്റൂർ ഗ്രാമത്തിലെത്താം. കിഴക്കു നദി ഒഴുകുന്നു. ഈ ഗ്രാമത്തിന് കീഴാറ്റൂർ എന്ന പേര് വരാൻ കാരണം.പടിഞ്ഞാറ് നദി ഒഴുകുന്ന തൊട്ടടുതത ഗ്രാമത്തിനു മേലാറ്റൂർ
എന്നും കീഴാറ്റൂരിനും,മേലാറ്റൂരിനും ഇടയിലുള്ള ഗ്രാമത്തിനു എടയാറ്റൂർ എന്നുമാണ് പേർ. രണ്ട് എൽ.പി.സ്കൂളുകളും,ഒരു യു.പി സ്കൂളും,ഒരു ഫാർമസി കോളേജും ഈ ഗ്രാമത്തിലുണ്ട്. ഭക്തകവി പൂന്താനത്തിന്റെ ഇല്ലം കീഴാറ്റൂർ ഗ്രാമത്തിലാണ്. പൂന്താനത്തിന്റെ സ്മാരകമായി ഒരു യു.പി സ്കൂളും, വായനശാലയും കീഴാറ്റൂർ ഗ്രാമത്തിലുണ്ട്. വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നായ മുതുകുർശ്ശിക്കാവിലെ താലപ്പൊലി ഉത്സവം കൊല്ലംതോറും ഇവിടെ നടക്കുന്നു.

തിരുമാന്ധാംകുന്ന് ക്ഷേത്രംഅങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഇവിടത്തെ പ...
29/06/2014

തിരുമാന്ധാംകുന്ന് ക്ഷേത്രം

അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടുചേർന്ന് നിലകൊള്ളുന്നു.
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു.

29/06/2014
ഒരു വള്ളുവനാട൯ കാഴ്ച്ച കടപ്പാട് Aneesh Ayyappankavil
29/06/2014

ഒരു വള്ളുവനാട൯ കാഴ്ച്ച

കടപ്പാട് Aneesh Ayyappankavil

Valluvanad(വള്ളുവനാട്) or Arangottu Swaroopam (Velatra, Velnatera, Vellatiri's kingdom, Valluvanad Proper) [ 1 ]was an e...
28/06/2014

Valluvanad(വള്ളുവനാട്) or Arangottu Swaroopam (Velatra, Velnatera, Vellatiri's kingdom, Valluvanad Proper) [ 1 ]was an erstwhile late medievalfeudal state in present state of Keralain South Indiaextending from the Bharathapuzha Riverin the south to the PandalurMala in the north during their zenith in the early Middle Ages. On the west, it was bounded by the Arabian Seaat the port Ponnaniand on the east by AttappadiHills. According to local legends, the last Later Cheraruler gave a vast extension of land in South Malabarto one of their governors, Valluvakkonithiriand left for a hajj. The Valluvakkonithiri was also given last Later Chera ruler's shield (presumably to defend himself from the sword received by the Samoothiri(Zamorin) of Kozhikode, another governor, from the departing ruler). Not surprisingly, the Vellatirirajas were hereditary enemies of the Samoothiri. [ 1 ]Valluvanad is famous for the Mamankam festivals, held once in 12 years and the endless wars against the Samoothiriof Kozhikode. By the late 18th century, Vellatiri or Walluwanad proper was the sole remaining territory of the Walluvanad raja (Valluva Konatiri), who once exercised suzerain rights over a large portion of Southern Malabar. Although management of the country was restored to the Vellatiri raja in 1792, it soon became evident that he was powerless to repress the trouble that quickly broke out between Mapillas (favored by the Mysorean occupiers) and nayars (who sought to restore the ancien régime), and already in 1793 management of the district had to be resumed as the chief and his family fled to Travancore. [ 1 ]
Celebrated poets, Kunchan Nambiarand Poonthanamwere born in Valluvanad.
Valluvanad region
Valluvanad comprises Perinthalmannataluk of Malappuram District; Ottapalamand Mannarkkadtaluks of Palakkad District.
Major Towns in Valluvanad
*. Perinthalmanna
*. Ottapalam
*. Shoranur
*. Mannarkkad
*. Pattambi
*. Cherpulassery
*. Angadippuram
*. Mankada
*. Thrithala
*. Sreekrishnapuram
*. Vaniyamkulam
*. Lakkidi
*. Ongallur (gram panchayat)
*. Muthuthala
*. Thirumittacode
*. Agali, Attappady
*. Sholayur, Attappady
*. Pudur, Attappady
Capital
The capital of Valluvanad was the present day town of Angadipuram, which is now famous for its Thirumandhamkunnu Temple. During the British Raj, the capital was moved to Perinthalmanna, a few km from Angadipuram. The family deity of the Valluvanad Royal family was Thirumandhamkunnu Bhagavati at Thirumandhamkunnu Temple.

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when Valluvanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share