01/09/2018
പ്രിയപ്പെട്ട സുഹൃത്തുക്കളെ
ഇ വരുന്ന സെപ്‌തംബർ 3 തിങ്കൾ ക്യമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ,
നല്ല പ്രതീക്ഷയോടെയാണ് നാമെല്ലാം നോക്കിക്കാണുന്നത്. നിങ്ങളുമായി ബന്ധപ്പെട്ട വിദ്യാർഥികളിൽ ഡിഗ്രി,പി.ജി കോഴ്‌സുകൾക്ക് എയ്‌ഡഡ്,അൺ എയ്ഡഡ് ക്യാമ്പസുകളിൽ പഠിക്കുന്നുണ്ടെങ്കിൽ അവരോട് എം.എസ്.എഫ് ന്റെ സാരതികൾക്ക് വോട്ട് നൽകാൽ അഭ്യർത്ഥികണം,
എം.ഇ.എസിൽ പാർലിമെന്റ് സിസ്റ്റത്തിലും(ക്ലാസ് റപ്പുകളെ തെരഞ്ഞെടുത്ത് ഭുരിക്ഷമുള്ള കക്ഷി യൂണിയനുണ്ടാക്കും)
67 ക്ലാസുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക നമുക്ക് 7 എണ്ണം എതിരില്ലാതെ ലഭിച്ചിട്ടുണ്ട്
നെജാതിൽ പ്രസിഡൻഷ്യൽ സിസ്റ്റത്തിലുമാണ് ഇലക്ഷൻ നടക്കുന്നത്
(രണ്ടു യുയുസി അടക്കം 13 മെമ്പര്മാര് മത്സരിക്കുന്നുണ്ട്) അതിൽ ഒരെണ്ണം എതിരില്ലാതെ നമുക്ക് കിട്ടുകയും ചെയ്തു.
വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള വിവിധങ്ങളായ ക്യമ്പൈൻ പ്രോഗ്രാമുകൾ നമമ്മൾ നടജിയിട്ടുണ്ട്, എം.ഇ.എസിൽ വോട്ടഭ്യര്ഥിച്ചു കൊണ്ട് പത്രവും, സ്ഥാനാർത്ഥികളുടെ അഭ്യര്ഥനാ ലേറ്ററും വിദ്യാർത്ഥികളിൽ എത്തിച്ചു,
കഴിഞ്ഞ ഒരു വർഷം എം.എസ്. എഫ് ആവിഷ്കരിച്ച വിധങ്ങളായ പ്രോഗ്രാമ്മുകളെ കാണിച്ചു കൊണ്ട് "ദിശ" എന്ന നാമകരണത്തിൽ ഒരു കൈപുസ്തകവും നമ്മൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു,
അട്ടപ്പാടി ഐ.എച്ച് ആർഡി, ഗവണ്മെന്റ് കോളേജുകളിൽ എം.എസ.എഫ് കെഎസ്‌യു വിനോടൊപ്പം സഖ്യം ചേർന്നാണ് മത്സരിക്കുന്നത് വിജയ സാധ്യത കുറവാണെങ്കിലും പാർട്ടി പ്രവർത്തനം നടത്താനും ഏകപക്ഷീയമായി ഒരു ക്യാമ്പസ് എസ്. എഫ്.എ ക്ക് നേകാതെയും പല ത്യാഗങ്ങളും സഹിച്ചാണ് നമ്മുടെ പ്രവർത്തകർ അവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്,
നെജാതിൽ കഴിഞ്ഞ വർഷം എം.എസ്. എഫ് തനിച്ച് യൂണിയൻ ഭരണം നടത്തി, നല്ല അഭിപ്രായം വിദ്യാർത്ഥികളിലും അധ്യാപകരിലും ഉണ്ടാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്, യൂണിറ്റ് എം.എസ്. എഫ് കമ്മിറ്റിയും ശക്തമാണ്, അത് കൃത്യമായി വോട്ടാവുമെന്നുള്ള ശുഭ പ്രതീക്ഷയും, അതോടൊപ്പം തന്നെ മികച്ച ക്യാമ്പൈനിങ്ങും വീട് കയറിയും വിദ്യാർത്ഥികളെ ഫോണിൽ ബന്ധപ്പെട്ടും വോട്ടഭ്യർത്ഥനകൾ നത്തിട്ടുണ്ട് അവിടെയും ശുഭ പ്രതീക്ഷയിൽ തന്നെയാണ് നാം ഉള്ളത്,
നിങ്ങളുടെ കുടുംബത്തിലോ,സുഹൃദത്തിലോ,അയൽവക്കത്തോ മറ്റോ ഉള്ള വിദ്യാര്ഥികൾ ഈ ക്യാമ്പസുകളിൽ ഉണ്ടെങ്കിൽ അവരോടൊക്കെ നമ്മുടെ സ്ഥാനാര്ഥികൾക്ക് വോട്ട് നെൽകാൻ പറയുകയും ചെയ്യുക,
ക്യാമബസ്സുകളിൽ നമ്മുടെ പ്രവർത്തകർ വോട്ടഭ്യര്ഥിച്ചു കൊണ്ടും രാവ് പകലും ശക്തമായ രീതിയിൽ പ്രവർത്തനം നടത്തുമ്പോൾ നമുക്ക് ചിലതൊക്കെ അവർക്ക് ചെയ്ത് കൊടുക്കാൻ കഴിയും അത് ചിലപ്പോൾ വലിയ രീതിയിൽ ക്യാമ്പസുകളിൽ പ്രതിധ്വാനിക്കും ഉറപ്പ്,,,
നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും സഹകരണവും ഞങ്ങൾക്ക് വേണം,,,
vote for msf
Msf സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക,,,
vote for msf
Msf സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക,,,
(എം.എസ്.എഫ് കച്ചരിപ്പറമ്പ് കമ്മറ്റി)