Left Speak

Left Speak Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Left Speak, Mannar.

22/08/2025

MSF സെക്രട്ടറിയെ പൂർണ്ണമായി തള്ളി KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവിയർ.

ശെടാ, ഇത് തന്നെയല്ലെ SFI യും പറഞ്ഞത്...

18/04/2024
കോടികൾ മുടക്കി ശിവജിയുടെയും സർദാർ പട്ടേലിന്റെയുമൊക്കെ പ്രതിമകൾ നിർമ്മിച്ചാൽ ഇന്ത്യയിലെ ജനങ്ങളെ ബാധിക്കുന്ന തൊഴിൽ ഇല്ലായ്...
04/11/2023

കോടികൾ മുടക്കി ശിവജിയുടെയും സർദാർ പട്ടേലിന്റെയുമൊക്കെ പ്രതിമകൾ നിർമ്മിച്ചാൽ ഇന്ത്യയിലെ ജനങ്ങളെ ബാധിക്കുന്ന തൊഴിൽ ഇല്ലായ്മ, വിലക്കയറ്റം, പട്ടിണി എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ മുരളീധരൻ സാറെ?

👀
13/10/2023

👀

ഏഷ്യൻ കപ്പ് നേടി വന്നപ്പോൾ ആദരിക്കാൻ ഒരു പഞ്ചായത്ത് മെമ്പർ പോലും വന്നില്ല പി ആർ ശ്രീജേഷ് 1)ഏതാണ് അയാൾ ജീവിക്കുന്ന പഞ്ചായ...
13/10/2023

ഏഷ്യൻ കപ്പ് നേടി വന്നപ്പോൾ ആദരിക്കാൻ ഒരു പഞ്ചായത്ത് മെമ്പർ പോലും വന്നില്ല പി ആർ ശ്രീജേഷ്

1)ഏതാണ് അയാൾ ജീവിക്കുന്ന പഞ്ചായത്ത് ? 2)ആരാണ് അവിടെ ഭരിക്കുന്നത് ?

കിഴക്കമ്പലം
കീറ്റക്സ് സാബൂന്റെ ട്വന്റി ട്വന്റി

ശ്രീജേഷിനെ കേരള സർക്കാർ എപ്പോഴെങ്കിലും പരിഗണിക്കാതെ ഇരിന്നിട്ടുണ്ടോ ?

2021ലെ ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ ശ്രീജേഷിന് കേരള സർക്കാർ 2 കോടി രൂപയും വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്റായി നിയമനവും നൽകിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് കഴിഞ്ഞും തിരിച്ചെത്തിയ ഉടനെ
കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തനാട് മണ്ഡലം എം എൽ എ സഖാവ് പിവി ശ്രീനിജന് വീട്ടിൽ പോയി അനുമോദിച്ചിട്ടും ഉണ്ട്

അപ്പോൾ ഇപ്പോഴുള്ള ഈ വിവാദം
അത് പിന്നെ വിവാദങ്ങൾ ഇല്ലെങ്കിൽ പിന്നെ ഒരു രസമുണ്ടോ ?

മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട...
27/07/2023

മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മണിപ്പൂരിലേത് ഒറ്റപ്പെട്ട സംഭമല്ല. ഗുജറാത്തിന്റെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്. മണിപ്പൂരില്‍ വര്‍ഗീയ കലാപം വംശഹത്യയായി മാറുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ മറുപടി പറയേണ്ടി വരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എവിടെയും കത്തിക്കാനുള്ള ഒരു വിത്ത് ബിജെപി പാകിയിരിക്കുകയാണ്. അത് മണിപ്പൂരില്‍ മാത്രമായി ഒതുങ്ങില്ല. ഏക സിവില്‍ കോഡ് അതിന്റെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കാനല്ല നീക്കം. ഭിന്നിപ്പിക്കാനുള്ള ആയുധം മാത്രമാണത്. ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരുമായും സഹകരിക്കും. തങ്ങള്‍ ഒരു വേലിയും കെട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജാർഖണ്ഡിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ അക്രമികൾ വെടിവച്ച്‌ കൊന്നു. ബുധൻ രാത്രി എട്ടിന് റാഞ്ചി ദലദല്ലിയി...
27/07/2023

ജാർഖണ്ഡിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ടയെ അക്രമികൾ വെടിവച്ച്‌ കൊന്നു. ബുധൻ രാത്രി എട്ടിന് റാഞ്ചി ദലദല്ലിയിലെ ഓഫീസിൽ കയറിയാണ്‌ അക്രമികൾ വെടിയുതിർത്തത്. ആദിവാസി വിഭാഗത്തിൽനിന്നുള്ള നേതാവായ മുണ്ടയ്‌ക്ക്‌ വർധിച്ചുവരുന്ന ജനപ്രീതിയിൽ അലോസരമുള്ള പ്രാദേശിക മാഫിയകളും രാഷ്‌ട്രീയ എതിരാളികളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്‌ നൂറുകണക്കിന് നാട്ടുകാരും പാർടി അനുഭാവികളും ചേർന്ന് ദലദല്ലിയിലെ പ്രധാന റോഡ്‌ ഉപരോധിച്ചു.

പെൺകുട്ടികളെ വസ്‌ത്രാക്ഷേപം ചെയ്‌തു തെരുവിലൂടെ നടത്തുകയും കൂട്ടബലാൽസംഗം ചെയ്‌തു കൊല്ലുകയുംചെയ്യുന്ന രാജ്യമായി ഇന്ത്യ അധ:...
23/07/2023

പെൺകുട്ടികളെ വസ്‌ത്രാക്ഷേപം ചെയ്‌തു തെരുവിലൂടെ നടത്തുകയും കൂട്ടബലാൽസംഗം ചെയ്‌തു കൊല്ലുകയുംചെയ്യുന്ന രാജ്യമായി ഇന്ത്യ അധ:പതിച്ചതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അഭിമാനവും അന്തസും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി രാജ്യത്തൊട്‌ മാപ്പ്‌ പറയണം. കലാപത്തിന്‌ ഒത്താശ ചെയ്യുന്ന മണിപ്പൂർ മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണം. മണിപ്പൂരിലെ കൂട്ടബലാത്സംഗ കൊലക്കെതിരെ മഹിള അസോസിയേഷൻ ജില്ലകമ്മിറ്റി തലശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.

മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് ...
23/07/2023

മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അപമാനഭാരം കൊണ്ട് തല കുനിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വേദന പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഒരു മനുഷ്യന് എങ്ങനെ സ്ത്രീകളോട് ഇത്ര ക്രൂരമാകാന്‍ കഴിയുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നു തന്നെയെന്ന് കെ പി സി സി പ്രസിഡന്റ...
23/07/2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നു തന്നെയെന്ന് കെ പി സി സി പ്രസിഡന്റ് സുധാകരൻ. സ്ഥാനാർത്ഥി ആരെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കട്ടെയെന്ന് സുധാകരൻ പറഞ്ഞു.
കുടുംബത്തിന്റെ അഭിപ്രായം തേടുമെന്നും മകൻ അല്ലെങ്കിൽ മകൾ എന്നത് അവർ തീരുമാനിക്കട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പുറത്ത് നിന്ന് മറ്റ് സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ ഇല്ല.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രതിസ്ഥാനത്തുള്ള പുനർജനി തട്ടിപ്പുകേസിൽ രണ്ട്‌ പരാതി കൂടി. പറവൂർ കോട്ടുവള്ളി, ചിറ്റാറ്റുക...
23/07/2023

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രതിസ്ഥാനത്തുള്ള പുനർജനി തട്ടിപ്പുകേസിൽ രണ്ട്‌ പരാതി കൂടി. പറവൂർ കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്ത്‌ പ്രസിഡന്റുമാരാണ്‌ വിജിലൻസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌.

ഭരണസമിതിയുടെ അറിവില്ലാതെ സ്വകാര്യവ്യക്തിയുടെ നെൽവയലിലേക്ക്‌ റോഡ്‌ നിർമിച്ചെന്നും ഇതിനു പിന്നിൽ റിയൽ എസ്റ്റേറ്റ്‌ താൽപ്പര്യമാണെന്നുമാണ്‌ ആക്ഷേപം. ചിറ്റാറ്റുകര പഞ്ചായത്തിലെ എട്ടാം വാർഡിലാണ്‌ പുനർജനി പദ്ധതിയിലുൾപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ നെൽവയലിലേക്ക്‌ റോഡുണ്ടാക്കിയത്‌. ഇതേ വ്യക്തിയും കുടുംബവും കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാലിൽ ഏക്കറുകണക്കിന്‌ തണ്ണീർത്തടം കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ നികത്തുകയാണ്‌. കൃഷി ഓഫീസർ നൽകിയ വ്യാജ വിവരങ്ങളടങ്ങിയ വിവരാവകാശ നിയമപ്രകാരമുള്ള കത്താണ്‌ ഇതിന് ഉപയോഗിക്കുന്നതെന്നും കോട്ടുവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ്‌ ഷാജിയുടെ പരാതിയിൽ പറയുന്നു.

തണ്ണീർത്തടം നികത്തിയെന്ന പരാതിയുണ്ടായിട്ടും സ്ഥലം എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ്‌ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പുനർജനിക്കായി ചട്ടം ലംഘിച്ച്‌ പിരിച്ച പണം നാട്ടിലെത്തിക്കാൻ സഹായിച്ച എൻജിഒയ്‌ക്ക്‌ നെൽവയൽ ഉടമകളുമായും ആനച്ചാലിൽ തണ്ണീർത്തടം നികത്തിയവരുമായും ബന്ധമുണ്ട്‌. സ്വകാര്യ വ്യക്തിയുടെ നെൽവയലിലേക്ക്‌ റോഡ്‌ നിർമിച്ചത്‌ ഭരണസമിതിയുടെ അറിവില്ലാതെയാണെന്ന്‌ ചിറ്റാറ്റുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാറിന്റെ പരാതിയിൽ പറയുന്നു. വീട്‌ നൽകിയതായി പ്രതിപക്ഷ നേതാവ്‌ അവകാശപ്പെടുന്ന സ്ത്രീക്ക്‌ സ്വന്തം സ്ഥലമുണ്ടായിരുന്നുവെന്ന്‌ ഇവർതന്നെ പറയുന്നുണ്ട്‌. നെൽവയലിൽ കുറച്ച്‌ ഭൂമി നൽകിയശേഷം റോഡ്‌ നിർമിക്കാൻ എംഎൽഎ ഫണ്ട്‌ അനുവദിച്ചതിൽ സ്വജനപക്ഷപാതമുണ്ട്‌.

നെൽവയലിൽ ഭൂമിയുള്ളവരിൽ ഭൂരിപക്ഷവും ഇവിടെ താമസക്കാരല്ല. നെൽവയൽ ഉടമ മതവിശ്വാസപ്രകാരമാണ്‌ ഭൂമി ദാനം ചെയ്‌തതെന്ന്‌ പറയുന്നുണ്ടെങ്കിലും പണം വാങ്ങി വിൽക്കുകയായിരുന്നു. വി ഡി സതീശനുമായി ബന്ധമുള്ള കോൺഗ്രസ്‌ നേതാവിനും ഇവിടെ ഭൂമിയുമുണ്ട്‌. ഈ വയൽ ഡാറ്റാ ബാങ്കിൽനിന്ന്‌ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്‌. പുനർജനി പദ്ധതിയുടെ മറവിൽ നടത്തിയ റിയൽ എസ്റ്റേറ്റ്‌ ഇടപാട്‌, വിദേശ പണമിടപാട്‌, ഗൂഢാലോചന, അഴിമതി തുടങ്ങിയ കാര്യം സമഗ്രമായി അന്വേഷിച്ച്‌ നിയമനടപടി സ്വീകരിക്കണമെന്ന്‌ ഇരുവരുടെയും പരാതിയിൽ ആവശ്യപ്പെടുന്നു.

നിയമങ്ങൾ പാലിക്കാതെ റോഡിൽ ജീവനുകൾ പോയാൽ എന്താ.. നമുക്ക് ഭരണം കിട്ടിയാൽ മതി എന്ന് കോൺഗ്രസ്‌.. റോഡ് നിയമങ്ങൾ പാലിച്ചാൽ അവന...
08/06/2023

നിയമങ്ങൾ പാലിക്കാതെ റോഡിൽ ജീവനുകൾ പോയാൽ എന്താ.. നമുക്ക് ഭരണം കിട്ടിയാൽ മതി എന്ന് കോൺഗ്രസ്‌.. റോഡ് നിയമങ്ങൾ പാലിച്ചാൽ അവനവനു കൊള്ളാം.. അല്ലെങ്കിൽ ഇത് പോലെ ഒരു പോസ്റ്റർ അടിച്ചു തൂക്കേണ്ടി വരും എന്ന് മാത്രം..

Address

Mannar

Telephone

+919447565189

Website

Alerts

Be the first to know and let us send you an email when Left Speak posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share