15/10/2021
ആശുപത്രിയിൽ പ്രഷർ സ്വിങ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സജൻ പ്ലാന്റ് പ്രവർത്ത സജ്ജമാക്കുന്നു.
നാളെ ബഹു മലപ്പുറം ഡോ .എം.പി. അബ്ദുസമദ് സമദാനി നാടിന് നാളെ സമർപ്പിക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഉടലെടുത്ത ഓക്സിജൻ ക്ഷാമ (Oxygen Shortage) പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) 551 ഓക്സിജൻ നിർമാണ പ്ലാന്റുകൾക്കായി ഫണ്ട് അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ സർക്കാർ ജില്ല ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.പിഎം കെയേർസ് ഫണ്ടിൽ നിന്നാണ് പ്രധാനമന്ത്രി പ്ലാന്റ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.