06/06/2026
നാടിനെ പിടിച്ചുലച്ച പരീക്ഷ തട്ടിപ്പിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സി.ജെ.പി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജന്തർ മന്ദറിൽ എത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ സെക്രട്ടറി ആനിരാജ, ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി നിഷാ സിദ്ദു അടക്കമുള്ള നേതാക്കളെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചതായ വാർത്ത നടുക്കമുളവാക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.
പരീക്ഷകൾ ചീത്തപ്പണത്തിന്റെ വിഹാരവേദിയാക്കി യുവതലമുറയുടെ പ്രതീക്ഷകളെ ആകെ തല്ലി തകർക്കാൻ ചൂട്ടുപിടിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെ പുറത്താക്കുന്നതിന് പകരം ആർ.എസ്.എസ് ഗുണ്ടകളെ അഴിച്ചുവിട്ട് ജനകീയ പ്രക്ഷോഭങ്ങളെ തല്ലി ഒതുക്കാനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യം പൊറുക്കുകയില്ല.
സഖാവ് ആനി രാജയ്ക്കും
നിഷാ സിദ്ദുവിനും മറ്റു പ്രവർത്തകർക്കും നേരെ നടന്ന ആർഎസ്എസ് അക്രമണത്തിൽ പ്രതിഷേധിച്ച് എല്ലാ ബ്രാഞ്ചുകളിലും പ്രകടനങ്ങൾ സംഘടിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും ബിനോയ് വിശ്വം ആഹ്വാനം ചെയ്തു.