02/10/2024
കേരളം വനം വന്യജീവി വകുപ്പിന്റെ , വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ 'റൈഡ് ഫോർ വൈൽഡ്' എന്ന പേരിൽ വയനാട് വന്യജീവി സങ്കേതവും , വയനാട് ബൈക്കേർസ് ക്ലബ്ബും സംയുക്തമായി സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
രാവിലെ 8 മണിയോട് കൂടി സുൽത്താൻ ബത്തേരി ഗാന്ധി സ്‌മൃതിയിൽ പുഷ്‌പാർച്ചന നടത്തി. പിന്നീട് വന്യജീവി വാരാഘോഷ പ്രതിജ്ഞ എടുത്തു. ക്ലബ് മെമ്പര്മാര്ക്ക് വയനാട് വന്യജീവി സങ്കേതത്തിന്റെ ജേഴ്‌സി വിതരണം ചെയ്തു. സൈക്കിൾ റാലി വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ , ശ്രീ. Varun Dalia .I.F.S ഫ്ളാഗ് ഓഫ് ചെയ്തു. റാലി മുത്തങ്ങായിൽ എത്തിച്ചേർന്നതിനു ശേഷം ശ്രീ. സൂരജ് ബെൻ I.F.S , ADCF ന്റെ നേതൃത്വത്തിൽ മുത്തങ്ങ കാനന സഫാരി പുനരാരംഭിച്ചതിനാൽ സംഘങ്ങൾക്ക് കാനന സഫാരി നടത്തി. ഇതേ ആമയും മുത്തങ്ങയിൽ ഡോൺ ബോസ്കോ N.S.S ടീം അംഗങ്ങൾ കളസസ്യനിർമ്മാർജനം നടത്തി.
സുധിൻ.ജെ.കെ., അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ,സുൽത്താൻ ബത്തേരി , ബിജു.കെ.വി , RRT റെയ്ഞ്ച് ഫോറെസ്റ്റ് ഓഫിസർ , രാഹുൽ രവീന്ദ്രൻ , വൈൽഡ് ലൈഫ് അസിസ്റ്റന്റ് ,വയനാട് വന്യജീവി സങ്കേതം, ഷൈജൽ കുന്നത്ത് , വയനാട് ബൈക്കേർസ് ക്ലബ് സെക്രട്ടറി , ഡോ.സാജിദ് പ്രസിഡന്റ് വയനാട് ബൈക്കേർസ് ക്ലബ് , സുന്ദരൻ . ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ , മുത്തങ്ങ സ്റ്റേഷൻ , , മറ്റു വനം വകുപ്പ് സ്റ്റാഫ് , ഇ.ഡി.സി.അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.