05/02/2020
പാലാരിവട്ടം പാലം കുംഭകോണം; ഇബ്രാഹിംകുഞ്ഞിനെതിരായ നടപടി സ്വാഗതാർഹം; ഒരു കുറ്റവാളിയും രക്ഷപെടരുത്; ഡിവൈഎഫ്ഐ
പാലാരിവട്ടം മേൽപ്പാലം കുംഭകോണ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 47.70 കോടി രൂപ മുടക്കി ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ മുഖേന സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോൾ അപകടാവസ്ഥയിലായത് ഗുരുതര കൃത്യവിലോപമാണ്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് പിന്നിൽ വൻ അഴിമതിയുണ്ട്. ടി ഒ സൂരജടക്കം നാല് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ണ് നേരത്തെ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെക്കാൾ ഉത്തരവാദിത്വം മുൻ മന്ത്രിക്ക് തന്നെയാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. മുൻ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷണ വിധേയമാകണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതിയും അന്വേഷിക്കണമെന്നും ഒരു കുറ്റവാളി പോലും രക്ഷപെടരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു