KSU Kallooppara

KSU Kallooppara Ksu kallooppara

28/11/2025

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇടതിനു വേണ്ടി, സൈബർ പോരാളികൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ മുതൽ തലപ്പത്തുള്ള നേതാക്കന്മാർ വരെ കാണിക്കുന്ന സ്ത്രീപക്ഷ സമീപനം ശരിക്കും ഉള്ളതാണോ ?

ഒരിക്കലും അല്ല... ഒരു ഇലക്ഷൻ സമയത്ത്,ഒമ്പതര വർഷക്കാലത്തെ, തങ്ങളുടെ ഭരണത്തിന്റെ വീഴ്ചകൾ മറക്കാൻ ഒരു മറ മാത്രമാണ് ഈ കേസും ഇതിലെ നിലപാടും!

അതല്ല ഈ വിഷയങ്ങളിൽ ഉറച്ച നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെങ്കിൽ,മുകേഷ് ഇപ്പോഴും MLA ആയി തുടരില്ലായിരുന്നു.... ഗണേഷ് കുമാർ ഇപ്പോഴും മന്ത്രിയായി തുടരില്ലായിരുന്നു.... ശശി മുഖ്യമന്ത്രിയുടെ ഓഫീസിൽ തുടരില്ലായിരുന്നു....

പരസ്യമായി ഉമ്മൻചാണ്ടിയുടെ കുടുംബത്തെ, ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ വച്ച് അപമാനിച്ച, മുൻ സിപിഎം മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് ഒരാൾ പോലും വിളിച്ചു പറഞ്ഞിട്ടില്ലല്ലോ..... കഴിഞ്ഞ ലോകസഭ ഇലക്ഷൻ സമയത്ത് ആലത്തൂർ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പറ്റി ഇടതുപക്ഷ നേതാവ് നടത്തിയ പ്രസംഗവും ആരും മറന്നിട്ടില്ല...ലതിക സുഭാഷ് മലമ്പുഴയിൽ മത്സരിക്കാൻ എത്തിയപ്പോഴും സ്ത്രീവിരുദ്ധതയുടെ വാക്യങ്ങൾ ഉരുവിട്ട സിപിഎം നേതാക്കളെ ആരും മറന്നിട്ടില്ല..... "കതകടച്ചിട്ട് മറ്റേ പണിയല്ലേ" എന്ന് ഒരു സ്ത്രീയോട് പറഞ്ഞ ഇടുക്കിയിലെ നേതാവിന്റെ പ്രസംഗം കേട്ട് നിങ്ങൾ കയ്യടിക്കുകയല്ലായിരുന്നോ ?

അപ്പോൾ സംഭവം ഇത്രയേ ഉള്ളൂ... രാഹുൽ മാൻകൂട്ടത്തിൽ തെറ്റുകാരൻ ആണെങ്കിൽ നിയമപരമായി അദ്ദേഹത്തെ ശിക്ഷിക്കട്ടെ, അതിന് ആരും തടസ്സം നിന്നിട്ടില്ല,വാർത്ത ആദ്യമേ വന്നപ്പോൾ തന്നെ കോൺഗ്രസിൽ നിന്ന് അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.... അതല്ലാതെ മുകേഷിനെ പോലെ ഇപ്പോഴും അദ്ദേഹം പാർട്ടിക്കാരനായി തുടരുകയല്ല... ശബരിമല ശ്രീധർമ്മശാസ്താവിന്റെ സ്വർണം മോഷ്ടിച്ച കേസിൽ മുൻ സിപിഎം എംഎൽഎ ജയിലിൽ ആയിട്ടും, അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

അതുകൊണ്ടുതന്നെ നിങ്ങൾ എത്രയൊക്കെ സ്ത്രീപക്ഷ നിലപാട് വിളിച്ചു പറഞ്ഞാലും നിങ്ങളുടെ നിലപാടിലെ സത്യസന്ധത ഈ നാട്ടിലെ ആളുകൾക്ക് അറിയാം, നന്നായി അറിയാം!

19/11/2025

ചില പുഴുക്കുത്തുക്കൾ സ്വയം പുറത്ത് പോകുന്നത് തന്നെയാ നല്ലത്. ഇത്പോലെ ഉള്ള ചവറുകളെ ചുമക്കുന്ന നേതൃത്വം ഇനി എങ്കിലും പഠിക്കണം.... 🙏

Akhil Omanakuttan
പാർട്ടി നൽകിയ ജോലി രാജിവെക്കാൻ ഉള്ള തന്റേടം കാണിക്കുമോ...???? ഒരുപാട് ആളുകൾ ഒഴുക്കിയ വിയർപ്പാണ് നിങ്ങളും നിങ്ങടെ കുടുംബവും കഴിക്കുന്ന അന്നം. ഈ പാർട്ടിക്കു വേണ്ടി ജീവൻ നൽകിയ ഒരുപാട് ആളുകളുടെ ശാപം നിങ്ങടെ കൂടെ എന്നും കാണും.. ജനസേവനം ആണ് ഉദ്ദേശിച്ചത് എങ്കിൽ പാർട്ടി നൽകിയ ജോലി രാജി വെച്ച് കാണിച്ച് കൊടുക്കണം അല്ലാതെ ചുമ്മാ ഉള്ള വില കളയാൻ നിൽക്കാതെ കാണിച്ച് കൊടുക്കണം.

Akhil Omanakuttan

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മടുക്കോലി ഡിവിഷൻ യൂ ഡി എഫ് സ്ഥാനാർഥി എബി മേക്കരിങ്ങാടിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് നൽ...
16/11/2025

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മടുക്കോലി ഡിവിഷൻ യൂ ഡി എഫ് സ്ഥാനാർഥി എബി മേക്കരിങ്ങാടിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് നൽകി വിജയിപ്പിക്കേണമേ.....✅✋

15/11/2025
ആരും തിരക്ക് പിടിച്ച് അടി ഉണ്ടാക്കി അങ്ങോട്ട് ഓടി ചെന്നാൽ കിട്ടാൻപോകുന്നത് ഇതൊക്കെ തന്നെയാ 😂
13/11/2025

ആരും തിരക്ക് പിടിച്ച് അടി ഉണ്ടാക്കി അങ്ങോട്ട് ഓടി ചെന്നാൽ കിട്ടാൻപോകുന്നത് ഇതൊക്കെ തന്നെയാ 😂

ആരാണ് അഗസ്റ്റിൻ ബ്രദേഴ്സ്!തുടർച്ചയായി കള്ളത്തരങ്ങൾ ചെയ്തും പറ്റിച്ചും 10-12 കേസുകൾ ഉള്ള, മീനങ്ങാടി പോലീസ് സ്റ്റേഷനിലെ റൗ...
27/10/2025

ആരാണ് അഗസ്റ്റിൻ ബ്രദേഴ്സ്!
തുടർച്ചയായി കള്ളത്തരങ്ങൾ ചെയ്തും പറ്റിച്ചും 10-12 കേസുകൾ ഉള്ള, മീനങ്ങാടി പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉണ്ടായിരുന്ന കാട്ടുകള്ളന്മാരായ ഗുണ്ടകളാണ് ഈ അഗസ്റ്റിൻ ബ്രദേഴ്സ്.

3000 കോടി മുടക്കി, ആപ്പിളിനെ വെല്ലുന്ന, കൊറിയൻ സാങ്കേതിക വിദ്യയിൽ ചൈനയിൽ നിർമ്മിക്കുന്ന ഫോൺ എന്നും പറഞ്ഞ്, ഫ്രാഞ്ചൈസി തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുകയും, വ്യാജ രേഖകൾ നൽകി ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് കോടികൾ വായ്പയെടുത്ത് പറ്റിക്കുകയും ചെയ്തതുൾപ്പെടെ മാംഗോ ഫോണിൻ്റെ പേരിൽ ഈ കള്ളന്മാർ നടത്തിയ തട്ടിപ്പുകൾ അനവധിയാണ്. അന്ന്, മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിന് പോലും കാശ് നൽകിയില്ല.

പാവപ്പെട്ട ആദിവാസികൾ ഉൾപ്പെടെയുള്ളവരോട്, സംരക്ഷിത മരങ്ങൾ മുറിക്കാൻ തങ്ങൾക്ക് അനുമതിയുണ്ടെന്ന വ്യാജരേഖ കാണിച്ചും ചില്ലറ മാത്രം പണം നൽകിയും മുറിച്ച ശേഷം ബാക്കി പണം ചോദിച്ചപ്പോൾ മരങ്ങൾ കേടായിരുന്നു എന്നൊക്കെ നുണ പറഞ്ഞും പാവങ്ങളെ പറ്റിച്ച ഗുണ്ടകളാണ് അഗസ്റ്റിൻ ബ്രദേഴ്സ്. ഇതിൻ്റെ പേരിൽ സാധാരണക്കാർക്ക് വന്ന നോട്ടീസിൽ പിഴയൊടുക്കാൻ കാണിച്ചത് പത്തും ഇരുപതും എൺപതും ലക്ഷങ്ങളൊക്കെയാണ്. സർക്കാരിൻ്റെ മരം മുറിച്ചു കടത്തിയും കോടികൾ ഉണ്ടാക്കിയ ഗുണ്ടകൾ.

വയനാട് ഉരുൾപൊട്ടൽ സമയത്ത് 150 ഏക്കർ സ്ഥലം ടൗൺഷിപ്പിന് വാഗ്ദാനം നൽകുകയും കുറെ കയ്യടികളും അഭിനന്ദനങ്ങളും വാങ്ങിയ ശേഷം 150 ഏക്കർ വായുവിൽ എഴുതി കണക്ക് കൂട്ടി നാട്ടുകാരെ മൂഞ്ചിച്ച വഞ്ചകരാണ് ആൻ്റോയും സഹോദരങ്ങളും റിപ്പോർട്ടർ ടിവിയും.

ഇങ്ങനെയൊക്കെ, പ്രാദേശിക, രാജ്യാന്തര തലത്തിൽ നാട്ടുകാരെ മൊത്തം പറഞ്ഞു പറ്റിച്ച ശേഷമാണ് അന്താരാഷ്ട്ര തലത്തിലുള്ള വഞ്ചനക്ക് ഈ കാട്ടുകള്ളൻമാർ ഒരുങ്ങിയിറങ്ങിയത്. ഇത്തവണ ഒരു നാടിൻ്റെ ഔദ്യോഗിക സംവിധാനത്തെ മൊത്തം പൊട്ടൻമാരാക്കി. ഔദ്യോഗികമല്ലാത്ത വഴികളിലൂടെ അർജൻ്റീന ടീമുമായി സംസാരിക്കുക. അതിവിടെ നാല് റീലുകൾ നിർമ്മിച്ച് ഭയങ്കരമായി ആഘോഷിക്കുക. ഇതിൻ്റെ പേരിൽ കലൂർ സ്റ്റേഡിയം നവീകരണത്തിന് വിട്ടുനൽകുക. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടകൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ അകമ്പടി നൽകുക. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വരെ കൂടിയിരുന്ന് സമയം കളഞ്ഞ്, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിനുമേൽ അവലോകന യോഗം നടത്തണമെന്നുണ്ടെങ്കിൽ ഈ ജാഹിലുകൾ എത്രമാത്രം ആഴത്തിൽ ഇവിടുത്തെ സംവിധാനത്തെ പറ്റിച്ചുവെന്ന് നമ്മൾ മനസ്സിലാക്കണം.

ഇങ്ങനെയൊരു മീറ്റിംഗ് കൂടുമ്പോൾ, എന്തെല്ലാം അനുമതികൾ, ഉറപ്പുകൾ ലഭിച്ചു എന്ന് ചോദിക്കാനുള്ള പ്രാഥമിക ബുദ്ധിപോലും മുഖ്യമന്ത്രിയോ കായിക മന്ത്രിയോ കാണിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഗ്രൗണ്ട് നവീകരണവും ഫിഫയുടെ അനുമതിയും മാത്രമേ ലഭിക്കാനുള്ളൂ എന്ന് പറയുമ്പോൾ തന്നെ മെസ്സി വരില്ലെന്ന് മനസ്സിലാക്കാനുള്ള സാധാരണക്കാരൻ്റെ ബുദ്ധിപോലും ഉദ്യോഗസ്ഥരിൽ ഒരുത്തനും ഉണ്ടായില്ല. ഇതാണവസ്ഥയെങ്കിൽ മെസ്സി വരാൻ പോണില്ലെന്ന് വിവരമുള്ളവർ അന്നേ പറഞ്ഞിരുന്നു. ഈ സന്ദർശനത്തിൻ്റെ പേരിൽ കോടികൾ സ്‌പോൺസർഷിപ്പിൽ കണ്ടെത്താനും കുറെ കള്ളപ്പണം വെളുപ്പിക്കാനുമാണ് ആൻ്റോ ബ്രദേഴ്സ് ഉദ്ദേശിച്ചത്. പക്ഷേ, നടന്നില്ല. കലൂർ സ്റ്റേഡിയത്തിൽ തിരക്കിട്ട് നടന്ന പണിയുടെ ഭാഗമായ ജോലിക്കാർക്ക് ശമ്പളം നൽകിയില്ലെന്ന വാർത്തയാവും അടുത്തത് വരാനുണ്ടാവുക.

വയനാട് ലോക്സഭാ സീറ്റിൽ NDA സ്ഥാനാർഥിയായി മത്സരിക്കാൻ നിന്ന സമയത്ത്, ഇവൻ്റെ തട്ടിപ്പുകൾ വാർത്തയായി രംഗം വഷളായപ്പോൾ, രാഹുൽ ഗാന്ധി വരുന്നതുകൊണ്ട് പിന്മാറുന്നു എന്ന വ്യാജേന മുങ്ങി. NDA സ്ഥാനാർത്ഥിയായ തുഷാറിൻ്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോകൾ ഇന്നും ഫെയ്സ്ബുക്കിൽ സൂക്ഷിച്ച ഇവനാണ് കോൺഗ്രസിനും യുഡിഎഫിനും വർഗ്ഗീയ വിരുദ്ധതയുടെ ക്ലാസ് എടുക്കുന്നതും സിപിഎമ്മിനെ കണ്ടുപഠിക്കാൻ ആവശ്യപ്പെടുന്നതും.

ഈ പെരുംകള്ളൻമാർ നടത്തുന്ന ചാനലിൻ്റെ അവസ്ഥകൂടി ഒന്നാലോചിച്ചു നോക്കൂ, ജോലിക്കാർക്ക് ലീവോ നേരാംവണ്ണം ശമ്പളമോ നൽകാതെ വലച്ചു. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഓഫീസിൽ നടന്നിട്ടും മിണ്ടിയില്ല. ജേർണലിസത്തിൻ്റെ ബാലപാഠം പോലും തീണ്ടിയിട്ടില്ലാത്ത ഒരുത്തൻ നാട്ടുകാർക്ക് മാത്രമല്ല, പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള മാധ്യമ പ്രവർത്തകർക്ക് പോലും ട്യൂഷൻ എടുക്കുന്നു. റിപ്പോർട്ടർ ടിവിയും മറ്റെന്തോ തട്ടിപ്പിൻ്റെ ഭാഗമാണെന്ന കാര്യം ഉടനെ പുറത്ത് വരുമായിരിക്കും. ബാക്കിയുള്ളവർക്ക് വേദമോതുന്ന അരുൺ കുമാർ ഉൾപ്പെടെയുള്ളവർക്ക് ഇങ്ങനെയൊരു കൊള്ള സങ്കേതത്തിലിരുന്ന് ജോലിചെയ്യാനും കൊള്ളമുതൽ ശമ്പളമായി നൽകുമ്പോൾ വാങ്ങാനും നാണമില്ലേ. റിപ്പോർട്ടർ ടിവി വിട്ട് പുറത്ത് വരുന്ന കാലത്ത് തൻ്റെ ഇക്കാല നിസ്സഹായാവസ്ഥകൾ ഡോ:അരുൺ കുമാർ പിന്നീട് പറയുമായിരിക്കും.

"മെസ്സി വന്നാൽ മെസ്സിക്ക് കൊള്ളാം. കേരളത്തിൽ വരാതെ ഇന്ത്യയിൽ മറ്റൊരിടത്തും കളിക്കാമെന്ന് കരുതേണ്ട.."

എന്നൊക്കെ വീരവാദമടിച്ച അല്പൻ,

"മെസ്സി അർജൻ്റീന കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞുവീശിയ ശേഷം, ഈ നാട്ടുകാരുടെ ഹൃദയങ്ങളിലും മാധ്യമ തലക്കെട്ടുകളിലും നിറഞ്ഞുനിൽക്കുന്ന ഒരേയൊരു നാമം അഗസ്റ്റിൻ ബ്രദേഴ്സ് മാത്രമായിരിക്കും.."

എന്നൊക്കെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ട സ്വയം പൊങ്ങി,

ഇവനെയൊക്കെ നമ്പി കലൂർ സ്റ്റേഡിയം കിളച്ച് മറിക്കാനുള്ള അനുമതി നൽകാനും മെസ്സിക്ക് സുരക്ഷ നൽകാൻ പൊലീസ് പടയെ നിർമ്മിക്കാനും എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ ഒരു IAS ഓഫീസറെ മുഴുസമയം നിയമിക്കാനും ഒരുമ്പെട്ട ഗവൺമെൻ്റിനെ നയിക്കുന്നവർക്ക്എത്രകുറ്റി മരം തടഞ്ഞു എന്നുമാത്രം ഇനിയറിഞ്ഞാൽ മതി!
KSU Kallooppara

Reporter Live
24 News
Asianet News
Kairali News
Report

മാംഗോ ഫോൺ തട്ടിപ്പ് മുട്ടിൽ മരം മുറി കേസ് ശമ്പള തൊഴിൽ തർക്കം വയനാട് ടൗൺ ഷിപ്പ് തട്ടിപ്പ് ഇപ്പോൾ മെസ്സി തട്ടിപ്പ് എന്നിട്...
25/10/2025

മാംഗോ ഫോൺ തട്ടിപ്പ്
മുട്ടിൽ മരം മുറി കേസ്
ശമ്പള തൊഴിൽ തർക്കം
വയനാട് ടൗൺ ഷിപ്പ് തട്ടിപ്പ്
ഇപ്പോൾ മെസ്സി തട്ടിപ്പ്

എന്നിട്ട് ചാനൽ നടത്തിപ്പും വൈകിട്ട് വന്ന് ന്യായവാദവും !

ഒരേ സമയത്ത് രണ്ട് ഉ .

തട്ടിപ്പുക്കാരൻ ചാനൽ നടത്തെട്ടെ. അയാളുടെ പൈസ അയാളുടെ സ്വാതന്ത്ര്യം !

പക്ഷെ അവിടെ ജോലി ചെയ്യുന്ന ജേഴ്ണലിസ്റ്റുകളെ കുറിച്ച് ഓർക്കുമ്പോൾ തല കുണിഞ്ഞ് പോകുന്നു |

നിസ്സാഹയത അല്ലാതെ എന്ത് !

KSU Kallooppara

Address

Mallappally

Website

Alerts

Be the first to know and let us send you an email when KSU Kallooppara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share