08/06/2018
സാമ്പത്തീക കാര്യങ്ങളിൽ അമേരിക്കയെയും ലോകബാങ്കിനെയും, IMF നെയും വരെ ഉപദേശിക്കും. RBI നയങ്ങളോടൊക്കെ പുച്ച്ചം. പക്ഷെ ആകപ്പാടെ 3.50 കോടി ജനങ്ങൾ മാത്രം അധിവസിക്കുന്ന കേരളത്തിന്റെ സാമ്പത്തീക അവസ്ഥ കുത്തഴിഞ്ഞ പുസ്തകം പോലെ കിടക്കുന്നു.
തെറ്റായ സാമ്പത്തീക നയമെന്ന് കോൺഗ്രസ്, ബിജെപി സർക്കാരുകൾ ഇന്ത്യ ഭരിക്കുമ്പോൾ വലിയ വായിൽ തൊണ്ടപൊട്ടികീറും. ഇന്ത്യ വളരുന്നു, ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തീക ശക്തി ഇന്ത്യയാണെന്ന് ഔദ്യോഗിക റിപ്പോർട്ട് വന്നാൽ പറയും കള്ളക്കണക്ക് കള്ളക്കണക്ക് എന്ന്.
ഇന്നലെ പുറത്തുവന്ന CAG റിപ്പോർട്ടിൽ കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് പറയുന്നത് കണ്ടില്ലേ?
'നല്ല നിലയിലാണ് കേരളം'! വരവിനേക്കാൾ ചെലവ് കൂടുതൽ. അത് ചെറിയ രീതിക്കൊന്നുമല്ല. കിട്ടുന്ന തനത് നികുതി വരുമാനത്തേക്കാൾ കൂടുതൽ വേണം ശമ്പളവും പെന്ഷനും കൊടുക്കാൻ. അപ്പോൾ വികസനപ്രവർത്തനങ്ങൾക്കും മറ്റ് ദൈനം ദിനകാര്യങ്ങൾക്കുമൊ?
കേന്ദ്രസഹായവും കടം വാങ്ങുലും! ആകെ നികുതി വരുമാനത്തിന്റെ (കേന്ദ്ര വിഹിതം ഉൾപ്പെടെ) 76% ഉം ശമ്പളം, പെൻഷൻ, വായ്പ്പയുടെ പലിശ തിരിച്ചടവ്, സബ്സിഡി എന്നിവക്കെ തികയുന്നുള്ളു.
കേരളത്തിന്റെ പൊതുകടം ഇപ്പോൾ 2 ലക്ഷം കോടി രൂപ കടന്നിട്ടുണ്ടാകും.
ഇതാണ് ഇവർ മുന്നോട്ടുവെക്കുന്ന 'ശരിയായ' സാമ്പത്തീക നയം കേട്ടോ.അതായത് കടം വാങ്ങിച്ചു ചെലവ് നടത്തുക.
BC 5 ആം നൂറ്റാണ്ടിൽ ചാർവാക ഫിലോസഫി പിന്തുടർന്നിരുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടായിരുന്നു. അവരുടെ നയവും ഇതുപോലെയായിരുന്നു. കടം വാങ്ങിയും അടിച്ചുപൊളിച്ചു കഴിയുക.
എന്തായാലും അമേരിക്കയെയും ലോകബാങ്കിനെയും ഉപദേശിക്കൽ നിർത്തണ്ട.ഇവർ പറയുന്നതിന് നേരെ വിപരീത രീതിയിൽ പ്രവർത്തിച്ചാൽ ഇന്ത്യക്ക് സാമ്പത്തീക രംഗത്ത് ഇനിയും കുതിപ്പ് തുടരാം.
നേതാക്കന്മാരെ കാണേണ്ടതുപോലെ കാണാത്ത നിക്ഷേപകരെയും,വ്യവസായികളെയും ബൂർഷ്വാകളെന്നു മുദ്രകുത്തി ഓടിക്കണം സഖാക്കളെ. നമ്മുക്ക് ബൂർഷ്വാകളുടെ നികുതി വേണ്ട, അവർ തരുന്ന ജോലിയും വേണ്ട.
ജനത്തെ കള്ളുകുടിപ്പിച്ചും, ലോട്ടറി എടുപ്പിച്ചും നികുതി വാങ്ങിച്ചു മുന്നോട്ട് പോകുന്ന ഏത് ഭരണകൂടമാണ് ലോകത്തുള്ളത്?
നമ്മുക്ക് കടം വാങ്ങിച്ചു കൂട്ടാം. എന്നിട്ട് കേരളത്തിലെ പോസ്റ്റ് ഓഫീസുകൾക്കു മുന്നിൽ കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തീക നയങ്ങൾക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും കവലപ്രസംഗവും സമരം നടത്താം.