Malappuram Police

Malappuram Police Official page of Malappuram District Police, Government of Kerala, India
(1)

കൊണ്ടോട്ടി പോലീസ്  സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരപ്പറമ്പ് എന്ന സ്ഥലത്ത് വെച്ച് 15.58 ഗ്രാം M**A യുമായി കാഞ്ഞിരപ്പറമ്പ് സ്വദേശ...
03/06/2026

കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരപ്പറമ്പ് എന്ന സ്ഥലത്ത് വെച്ച് 15.58 ഗ്രാം M**A യുമായി കാഞ്ഞിരപ്പറമ്പ് സ്വദേശി അറഫ വില്ലയിൽ മുഹമ്മദ് അഷ്ഫക്ക് എന്നയാളെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പിടികൂടി

ഒരു ശീലം ജീവിതത്തെ നശിപ്പിക്കാനും മാറ്റിമറിക്കാനും കഴിയും. പുകയിലയുടെ ഓരോ ഉപയോഗവും ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഹൃദ്രോഗം...
31/05/2026

ഒരു ശീലം ജീവിതത്തെ നശിപ്പിക്കാനും മാറ്റിമറിക്കാനും കഴിയും. പുകയിലയുടെ ഓരോ ഉപയോഗവും ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കാൻസർ തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് പുകയില കാരണമാകുന്നു. ഈ ലോക പുകയില വിരുദ്ധ ദിനത്തിൽ, പുകയിലരഹിതമായ ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം. ആരോഗ്യത്തെ സംരക്ഷിക്കൂ, ജീവിതത്തെ സ്നേഹിക്കൂ, പുകയിലയ്ക്ക് എന്നും വിട പറയൂ

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചേളാരി എന്ന സ്ഥലത്ത് നാഷണൽ ഹൈവേ അണ്ടർ പാസിൽ വച്ച് 1.44 ഗ്രാം M**A യും, 0.52 ഗ്രാം ക...
30/05/2026

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ചേളാരി എന്ന സ്ഥലത്ത് നാഷണൽ ഹൈവേ അണ്ടർ പാസിൽ വച്ച് 1.44 ഗ്രാം M**A യും, 0.52 ഗ്രാം കഞ്ചാവും മാരകായുധമായ വാളും കൈവശം വെച്ച കടലുണ്ടി നഗരം സ്വദേശി മരക്കാർ പുരക്കൽ ഫദൽ, താനൂർ സ്വദേശി കോരാച്ചിന്റെ പുരക്കൽ ഹംസക്കോയ എന്നിവരെ തിരൂരങ്ങാടി പോലീസ് നടത്തിയ പരിശോധനകിടെ പിടികൂടി

കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിയമ്പലം എന്ന സ്ഥലത്ത് വെച്ച് വിൽപ്പനക്കായി കൈവശം വച്ച 7 ഗ്രാം M**A, 5 ഗ്രാം ഹാഷിഷ...
29/05/2026

കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിയമ്പലം എന്ന സ്ഥലത്ത് വെച്ച് വിൽപ്പനക്കായി കൈവശം വച്ച 7 ഗ്രാം M**A, 5 ഗ്രാം ഹാഷിഷ് ഓയിൽ, ഇവ കൂടാതെ ഇലക്ട്രോണിക് ത്രാസും. 31000/- രൂപ എന്നിവയുമായി കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി പടനയിൽ മുഹമ്മദ് ഷഫീഖ്, മലപ്പുറം ചാലിയം സ്വദേശി കൈതവളപ്പിൽ അബ്ദുൽ നിസാർ എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും കൊണ്ടോട്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിൽ പിടികൂടി

എല്ലാവർക്കും ബലി പെരുന്നാൾആശംസകൾ🥰🥰🥰
27/05/2026

എല്ലാവർക്കും ബലി പെരുന്നാൾ
ആശംസകൾ🥰🥰🥰

27/05/2026

"താനൂരിൽ വിവിധയിടങ്ങളിലായി നടത്തിയ പോലീസ് പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായി അഞ്ചുപേർ പിടിയിലായി"    താനൂർ പോലീസ് സ്റ്റ...
23/05/2026

"താനൂരിൽ വിവിധയിടങ്ങളിലായി നടത്തിയ പോലീസ് പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായി അഞ്ചുപേർ പിടിയിലായി"

താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തെയ്യാല എന്ന സ്ഥലത്ത് വാടക കോട്ടേഴ്സിൽ വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ വർദ്ധമാൻ ജില്ല സ്വദേശികളായ സുജൻ ഖാൻ , മാനിർ SK എന്നിവരെ താനൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി.
താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താനൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും നടത്തിയ മറ്റൊരു പരിശോധനയിൽ ഉണ്ണിയാൽ അഴീക്കൽ ബീച്ച് റോഡിൽ അഴീക്കൽ എന്ന സ്ഥലത്ത് വെച്ച് പുത്തനത്താണി വെട്ടിച്ചിറ സ്വദേശി അരീക്കാടൻ ഷറഫുദ്ദീൻ, നിറമാരത്തൂർ ഉണ്ണിയാൽ സ്വദേശി വേരൂർ വീട്ടിൽ റമീസ് ബാബു, കല്പകഞ്ചേരി സ്വദേശി പൂക്കയിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ എന്നിവരെ നിരോധിത രാസ ലഹരിവസ്തുവായ 3.75 ഗ്രാം M**A യുമായി പോലീസ് പിടികൂടി

20/05/2026

വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വളാഞ്ചേരിയിൽ വച്ച് ട്രാൻസ് വുമണിനെ ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും പേഴ്സും കവർച്ച ചെയ്യുകയും ശേഷം കാലിലൂടെ കാർ ഓടിച്ചു കയറ്റി ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത മയക്കുമരുന്ന് കേസുകളിൽ അടക്കം നിരവധി കേസുകളിൽ പ്രതിയായ ചെമ്മലശ്ശേരി മണ്ണേങ്ങൽ കണ്ണൻ തൊടി വീട്ടിൽ ഉമ്മർ ഫാറൂഖ് എന്നയാളെ വളഞ്ചേരി പോലീസ് പിടികൂടി

Address

District Police Office Hill/PO
Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Police:

Share